കന്നഡ സാഹിത്യകാരനും കന്നഡ ഹംപി സർവ്വകലാശാല മുൻ വൈസ് .ചാൻസലറുമായിരുന്നു ഡോ .M.M.കൽബുർഗി എന്ന മല്ലേഷപ്പ മാടി വലപ്പ കൽബുർഗി .2015ഓഗസ്റ്റ് 30ന് വെടിയേറ്റ് മരിച്ചു .
അന്ധവിശ്വാസങ്ങൾക്കെതിരെ തീവ്രനിലപാടുകൾ സ്വീകരിച്ചിരുന്നു അദ്ദേഹം .1983വരെ കർണ്ണാടക സർവ്വകലാശാലയിൽ പ്രൊഫസർ ആയിരുന്നു .പിന്നീട് അവിടെ തന്നെ വകുപ്പ് മേധാവിയായി .വിദ്യാർത്ഥി ഭാരതി എന്ന പത്രം തുടങ്ങി .
കന്നഡഭാഷാ പണ്ഡിതനായിരുന്നു .107കൃതികൾ പ്രസിദ്ധികരിച്ചു .കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് അർഹനായിട്ടുണ്ട് .
2015ഓഗസ്റ്റ് 30ന് ധാർവാനിലെ വീട്ടിൽ കുടുംബത്തോടൊപ്പം പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ രണ്ട് പേരടങ്ങുന്ന കൊലയാളി സംഘത്തിന്റെ വെടിയേറ്റ് മരിച്ചു .
കർണ്ണാടകയിൽ അടുത്തകാലം വരെ ഉണ്ടായിരുന്ന ഒരനാചാരം ….
“ബ്രാഹ്മണർ ഉണ്ട എച്ചിൽ ഇലയിൽ ..ദളിതർ പാപ മോചനത്തിനായി ഉരുളുന്ന ആചാരം .”

കൽബുർഗിയെ നിഷ്ഠൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചു സാംസ്‌കാരിക കൂട്ടായ്മകൾ റാലിയും യോഗവും സംഘടിപ്പിച്ചു .ഈ സംഭവത്തോടുള്ള കേന്ദ്രത്തിന്റെയും സാഹിത്യ അക്കാദമിയുടെയും നിലപാടിൽ പ്രതിഷേധിച്ചു നിരവധി എഴുത്തുകാർ അക്കാദമി പുരസ്‌കാരം തിരിച്ചു നൽകി .
പ്രമുഖ ഹിന്ദി എഴുത്തുകാരൻ
ഉദയപ്രകാശ് .
കന്നഡ എഴുത്തുകാരനായ അരവിന്ദ് മാലഗട്ടി —
സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ നിന്ന് രാജി വെച്ചു .
ഹിന്ദി കവികളായ
മംഗളേഷ് ദർബാൽ
രാജേഷ് ജോഷി
ഗണേഷ് ദേവി
കൊങ്കണി എഴുത്തുകാരനായ
എൻ .ശിവദാസ്
പഞ്ചാബി എഴുത്തുകാരനായ ഗുർഭജൻ സിംഗ്
വാര്യംസിംഗ് സന്ധു
എന്നിവരും പുരസ്‌കാരം തിരിച്ചേൽപ്പിച്ചു .

പ്രമുഖ സ്ത്രീപക്ഷ എഴുത്തുകാരി സാറാ ജോസഫ് ,എഴുത്തുകാരനും വിമർശക നുമായ പി .കെ .പാറക്കടവ് എന്നിവർ പുരസ്‌കാരം തിരികെ നൽകിയിരുന്നു .അക്കാദമിയുടെ എല്ലാ സ്ഥാനങ്ങളും രാജിവെച്ചെന്ന് അറിയിച്ചു കൊണ്ട് കവിയായ കെ .സച്ചിദാനന്ദനും എഴുത്തുകാരുടെ പ്രതിഷേധങ്ങൾക്ക് ശക്തി പകർന്നു .

ഡോ .കൽബുർഗിയുടെ ഓർമ്മ .

“ദളിതനും ബ്രാഹ്മണനും ചവിട്ടി നടക്കുന്നത് ഒരേ മണ്ണിലല്ലേ ?”

“ഒരേ മണ്ണിലല്ലേ ദലിതന്റെ വീടും
ദേവാലയവും നിലകൊള്ളുന്നത് ?”

“ശൗചത്തിനുപയോഗിക്കുന്നതും
തീർത്ഥത്തിനുപയോഗിക്കുന്നതും ഒരേ ജലമല്ലേ ?”

ഒരേ വായുവും വെളിച്ചവും ആകാശവും നാം സമാനമായി പങ്കിടുന്നു .പിന്നെഎന്തിനാണ് അയിത്തം കൽപ്പിച്ചു ഒരു വിഭാഗത്തെ മാറ്റി നിർത്തുന്നത് ?

ഡോ .കൽബുർഗിയുടെ ഈ ചോദ്യങ്ങൾക്ക് നാം ഇനിയും ഉത്തരം നൽകിയിട്ടില്ല .

CREDITS – A.S.Indira

Leave a Reply

Your email address will not be published. Required fields are marked *