സാവോ പോളോ∙ അണലി വിഷത്തിലെ തന്മാത്ര കോവിഡ് ചികിത്സയിൽ ഫലപ്രദമായേക്കാമെന്നു ബ്രസീലിലെ ശാസ്ത്രജ്ഞരുടെ പഠനം. കുരങ്ങുകളിൽ നടത്തിയ പരീക്ഷണത്തിലാണ് ജറാറകുസു പിറ്റ് വൈപർ എന്നയിനം അണലിയുടെ വിഷത്തിലടങ്ങിയിരിക്കുന്ന പെപ്റ്റൈഡ് തന്മാത്രയുടെ സവിശേഷഗുണം കണ്ടെത്തിയത്. കൊറോണ വൈറസിന്റെ എണ്ണം പെരുകുന്നതു തടയുന്നതിൽ 75% വിജയം കൈവരിക്കാനായെന്നു ശാസ്ത്രജ്ഞർ പറയുന്നു. മനുഷ്യരിൽ പരീക്ഷണം നടത്തിയിട്ടില്ല. മോളിക്യൂൾസ് എന്ന ശാസ്ത്രജേണലിലാണു പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
English Summary: Snake venom for covid treatment