സ്നേഹിച്ചിടുന്നു ഞാൻ ചെന്തളിർച്ചാർത്തിനെ
സ്നേഹിച്ചിടുന്നു ഞാൻ മണമെഴും പൂക്കളെ
സ്നേഹിച്ചിടുന്നു ദയാലുവാം ഭൂമിയെ
സ്നേഹിച്ചിടുന്നു ഞാൻ താരാഗണങ്ങളെ
സ്നേഹിച്ചിടുന്നു ഞാൻ സൂര്യനെ ,
ചന്ദ്രനെ
സ്‌നേഹിച്ചിടുന്നു ഞാൻ പകലിനെ ,
രാവിനെ
സ്നേഹിച്ചിടുന്നു ഞാൻ മനുഷ്യവർഗ്ഗത്തെ
ഞാൻ
സ്‌നേഹിച്ചിടുന്നു മനുഷ്യ ധർമ്മത്തെ
ഞാൻ
സ്‌നേഹിച്ചിടുന്നു ഞാനുള്ളുണർന്നെപ്പോഴും
സ്നേഹത്തെയുണ്മയെ നന്മയെ ചെമ്മയെ

credits – A.S.Indira

Leave a Reply

Your email address will not be published. Required fields are marked *