നമ്മിൽ പലരും നേരിട്ട് ദൈവവുമായി മാത്രം ബന്ധപ്പെടുന്ന മതാത്മക ജീവിതം നയിക്കുന്നവരാണ്. ഈ തത്ത്വശാസ്ത്രവുമായി ജീവിക്കുന്നവർ സഹജീവികളെ സൗകര്യപൂർവം വിസ്മരിക്കുന്നവരാണ്. അവർ ദൈവവുമായി മാത്രം നേരിട്ട് ബന്ധപ്പെടുന്നവരാകയാൽ അവരുടെ മതവും ഭക്തിയും മേലോട്ടു പടുത്തുയർത്തുന്ന ബാബേൽ ഗോപുരം പോലെയായിരിക്കും. ലംബമായ മതം (vertical religion). എന്നാൽ ലംബമായതിനെ ദൈവം സമനിരപ്പാക്കി (Horizontal) തീർക്കുമെന്ന് ഇവർ വിസ്മരിക്കുന്നു. കാരണം, സഹജീവികളെ സ്നേഹിക്കാനും കരുതാനും കൂട്ടാക്കാതെയുള്ള ഭക്തി ജീവിതം ആകാശത്തോളം ഉയർന്നാലും ദൈവം അതിനെ ഇടിച്ചു നിരത്തും. സഹജീവികളിലേക്ക് ഒഴുകിച്ചെല്ലാത്ത സ്നേഹം എത്ര വലിയ ദൈവസ്നേഹമെന്ന് അവകാശപ്പെട്ടാലും അത് ദൈവത്തെ മറന്ന് കോട്ട പണിയുന്നതിനു തുല്യമാകുകയുള്ളൂ. ഇവരുടെ അർത്ഥനകൾ ദൈസമക്ഷം എത്തില്ലെന്ന് ഓർക്കുന്നത് നന്ന്.
സുപ്രഭാതം!
ജോസ് ക്ലെമൻ്റ്

Leave a Reply

Your email address will not be published. Required fields are marked *