കട്ടിയുള്ള കണ്ണടയും
കണ്ണടക്കുള്ളിൽ കാന്തം പോലെയുള്ള കറുത്ത കണ്ണുകളും
തൂവെള്ള വസ്ത്രവും
തോളിലൊരു തോർത്തും
മുറുക്കാൻ കറ പിടിച്ച പല്ലുകൾ കാട്ടിയുള്ള ചിരിയുമായി വരുന്ന
മാഷിനെ കണ്ടാൽ സ്ഥലത്തെ പ്രധാന ഗുണ്ടകൾ പോലും മുണ്ടിന്റെ മടത്തു കെട്ടഴിച്ച് വായും പൊത്തി മിണ്ടാതെ നിൽക്കുമായിരുന്നു…
കോട്ടൻ സാരിയുടുത്ത്,
വെള്ളിയായ മുടിയിൽ ചായം തേക്കാതെ,
നിലാവ് പോലുള്ള പുഞ്ചിരിയുമായി,
ഭൂമിക്ക് വേദനിക്കാതിരിക്കാൻ മൃദുവായി നടന്നു വരുന്ന അദ്ധ്യാപികയെ കണ്ടാൽ ദൈവത്തെ കണ്ടതു പോലെ നാട്ടുകാർ തൊഴുതു നിൽക്കുമായിരുന്നു…
ആ കാലവും കടന്നു പോയി…
പാഠപുസ്തകങ്ങളിലെ അറിവിനോടൊപ്പം സംസ്കാരവും ജീവിത മൂല്യങ്ങളും പഠിപ്പിച്ചിരുന്ന മാതൃകകളും മാഞ്ഞു തുടങ്ങി…
ഗുരുനാഥരിലും ആദർശവും മൂല്യച്യുതിയും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു…
അതെ…,
പഴയ മാഷുമാർ നടന്നകലുകയാണ്…
എന്നാലും…,
എനിക്ക് അറിവ് പകർന്നു തന്ന എന്റെ എല്ലാ
അദ്ധ്യാപകർക്കും
“അദ്ധ്യാപക ദിനാശംസകൾ” നേരുന്നു