ഒരിടവേളയ്ക്ക് ശേഷം സര്‍ക്കാരും വ്യാപാരികളും വീണ്ടും ഏറ്റുമുട്ടലിലേയ്ക്ക്. കോഴിക്കോട്ടെ കണ്ടെയ്ന്‍‍മെന്‍റ്സോണുകളില്‍ അടക്കം നിയന്ത്രണം ലംഘിച്ച് ഇന്ന് കടകള്‍ തുറക്കാനാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം.

കോവിഡ് വ്യാപനം രൂക്ഷമായതോടെ ജില്ലയിലെ പല പഞ്ചായത്തുകളിലെയും ഭൂരിഭാഗം വാര്‍ഡുകളും കണ്ടെയ്്ന്‍മെന്‍റ് സോണായി അടച്ചിടേണ്ടി വന്നു. എന്നാല്‍ ലോക്ഡൗണ്‍ നിബന്ധനകളില്‍ പറയുന്ന മറ്റുകാര്യങ്ങളൊന്നും പാലിക്കാതെ കടകള്‍ മാത്രം അടച്ചിടുകയാണ്. ഇതിനെതിരെയാണ് വ്യാപാരികളുടെ പ്രതിഷേധം.

കണ്ടെയ്്ന്‍മെന്‍റ് സോണ്‍ അല്ലാത്ത സ്ഥലങ്ങളില്‍ രാത്രി 9ന് കടകള്‍ അടയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുന്നു. എന്നാല്‍ തെരുവു കച്ചവടക്കാര്‍ക്ക് നേരെ കണ്ണടയ്ക്കുകയാണ്. കടകള്‍ തുറക്കാന്‍ തീരുമാനിച്ചെങ്കിലും ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള നിയന്ത്രണം മാറ്റാന്‍ വ്യാപാരികള്‍ ഉദ്ദേശിക്കുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *