അങ്കാറ ∙ തുർക്കിയിൽ 116 വയസ്സുള്ള മുത്തശ്ശി കോവിഡിനെ അതിജീവിച്ചപ്പോൾ പിറന്നതു ചരിത്രം. കോവിഡ് മുക്തയായ ഏറ്റവും പ്രായമേറിയ മനുഷ്യൻ എന്ന ബഹുമതിയാണ് അയ്സെ കറാതായിയെ തേടി വന്നിരിക്കുന്നത്. 3 ആഴ്ച ഐസിയുവിൽ കഴിഞ്ഞ അമ്മയെ ഇപ്പോൾ സാധാരണ വാർഡിലേക്ക് മാറ്റിയെന്ന് മകൻ ഇബ്രാഹിം പറഞ്ഞു.
പടിഞ്ഞാറൻ തുർക്കിയിലെ എമിർദാഗാണ് അയ്സെയുടെ നഗരം. ചൈനീസ് വാക്സീനായ സിനോവാക് ഒരു ഡോസ് എടുത്തശേഷമാണ് കോവിഡ് ബാധിച്ചത്. തുർക്കിയിൽ ഓട്ടോമാൻ സുൽത്താൻ ഭരണമുള്ളപ്പോഴാണ് അയ്സെ കറാതി ജനിക്കുന്നത്.
English Summary: 116 year old woman recovers from Covid in Turkey