ഒക്ടോബര്‍ 4 മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ഡോസ് വാക്സീന്‍ ലഭിച്ച വിദ്യാര്‍ഥികളെ ക്ലാസുകളില്‍ പ്രവേശിപ്പിക്കാം. ബിരുദ, ബിരുദാനന്തര അവസാനവര്‍ഷ ക്ലാസുകളാണ് തുടങ്ങുന്നത്. ഞായറാഴ്ച ലോക്ഡൗണും രാത്രി കർഫ്യുവും പിന്‍വലിക്കുന്നതിനും തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.