നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട 20 പേരുടെ സാംപിള്‍ പരിശോധന ഫലംകൂടി നെഗറ്റീവ്. ഇതുവരെ വന്ന 108 സാംപിളുകളും നെഗറ്റീവാണ്. പരിശോധിച്ച 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അതേസമയം രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ പഴംതീനി വവ്വാലുകളുടെ സ്രവം പരിശോധനക്കെടുത്തു. രോഗവ്യാപനം നിയന്ത്രണ വിധേയമാണെന്ന് മന്ത്രി എ.കെ ശശീന്ദ്രനും കോഴിക്കോട് ജില്ലയിലെ നിയന്ത്രണങ്ങൾ തുടരുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജും പ്രതികരിച്ചു.
നിപ ഭീതിക്ക് ആശ്വാസം നൽകുന്നതാണ് പുറത്തു വരുന്ന പരിശോധനാ ഫലങ്ങൾ.നിലവിലെ ഫലങ്ങൾ എല്ലാം നെഗറ്റീവാണ്. നിലവിൽ രോഗ വ്യാപനം നിയന്ത്രണ വിധേയമാണെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. നിലവിലെ നിയന്ത്രണങ്ങൾ തുടരുമെന്ന് ആരോഗ്യ മന്ത്രിയും പ്രതികരിച്ചു. അതേ സമയം രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. പൂനെയിൽ നിന്നുള്ള വിദഗ്ധ സംഘം പഴം തീനി വവ്വാലുകളുടെ സ്രവം ശേഖരിച്ചു. വവ്വാലുകൾക്കായി ഇന്നലെ രാത്രി വല സ്ഥാപിച്ചിരുന്നു. ഈ വലയിൽ മൂന്ന് വവ്വാലുകൾ ആണ് കുടുങ്ങിയത്.