തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20,240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2572, തൃശൂര്‍ 2451, തിരുവനന്തപുരം 1884, കോഴിക്കോട് 1805, കോട്ടയം 1780, കൊല്ലം 1687, പാലക്കാട് 1644, മലപ്പുറം 1546, കണ്ണൂര്‍ 1217, ആലപ്പുഴ 1197, ഇടുക്കി 825, പത്തനംതിട്ട 779, വയനാട് 566, കാസര്‍ഗോഡ് 287 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,575 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.51 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,03,315 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,72,761 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 30,554 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1993 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 2,22,255 കോവിഡ് കേസുകളില്‍, 12.9 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 67 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,551 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 114 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,251 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 774 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 101 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 29,710 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2618, കൊല്ലം 3039, പത്തനംതിട്ട 1338, ആലപ്പുഴ 1853, കോട്ടയം 1611, ഇടുക്കി 1110, എറണാകുളം 3773, തൃശൂര്‍ 2845, പാലക്കാട് 1961, മലപ്പുറം 3092, കോഴിക്കോട് 3241, വയനാട് 1114, കണ്ണൂര്‍ 1592, കാസര്‍ഗോഡ് 523 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,22,255 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 41,30,065 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തരായത്
കോവിഡ് ബാധിച്ച് 30 ദിവസത്തിനകം മരിച്ചാല്‍ കോവിഡ് മരണമായി കണക്കാക്കും; മാര്‍ഗരേഖ പുതുക്കി കേന്ദ്ര സര്‍ക്കാര്‍
സുപ്രീം കോടതിയുടെ ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം
കോവിഡ് ബാധിച്ച് 30 ദിവസത്തിനകം മരിച്ചാല്‍ കോവിഡ് മരണമായി കണക്കാക്കും; മാര്‍ഗരേഖ പുതുക്കി കേന്ദ്ര സര്‍ക്കാർ
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മരണത്തിന്റെ മാര്‍ഗരേഖ പുതുക്കി കേന്ദ്രസര്‍ക്കാര്‍. സുപ്രീം കോടതിയുടെ ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
കോവിഡ് ബാധിച്ച് 30 ദിവസത്തിനകം ആശുപത്രയിലോ വീട്ടിലോ മരിച്ചാല്‍ കോവിഡ് മരണമായി കണക്കാക്കും. അതേ സമയം ആത്മഹത്യ, കൊലപാതകം എന്നിവ കോവിഡ് മരണമായി കണക്കാക്കില്ല. മരണ സര്‍ട്ടിഫിക്കറ്റിലെ മരണകാരണത്തില്‍ കുടുംബാംഗങ്ങള്‍ക്ക് സംതൃപ്തിയില്ലെങ്കില്‍ ഇത് പരിശോധിക്കാനായയി ജില്ലാ തലത്തില്‍ കമ്മിറ്റി രൂപീകരിക്കണം. ഇത്തരം അപേക്ഷകള്‍ 30 ദിവസത്തിനകം പരിഗണിച്ചു തീര്‍പ്പാക്കണമെന്നും നിര്‍ദേശമുണ്ട്.
കോവിഡ് മരണവുമായി ബന്ധപ്പെട്ട് ഔദ്യോഗിക രേഖകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശങ്ങള്‍ ലഖൂകരിക്കണമെന്ന സുപ്രീം കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഐ.സി.എം.ആറും കേന്ദ്ര സര്‍ക്കാരും ചേര്‍ന്ന് തയ്യാറാക്കിയ പുതുക്കിയ മാര്‍ഗനിര്‍ദേശമ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു.
തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തിന് മുന്നോടിയായി കനിവ് 108 ആംബുലന്‍സുകള്‍ ആരോഗ്യവകുപ്പ് സജ്ജമാക്കിയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 290 ആംബുലന്‍സുകളാണ് കോവിഡ് അനുബന്ധ സേവനങ്ങള്‍ക്കായി നല്‍കുന്നത്. കേസുകളുടെ ആവശ്യകതയനുസരിച്ച് 108 ആംബുലന്‍സിന്റെ കണ്‍ട്രോള്‍ റൂം ഇതനുസരിച്ച് ക്രമീകരണം നടത്തുന്നതാണെന്നും മന്ത്രി അറിയിച്ചു.
ഏതെങ്കിലുമൊരു സാഹചര്യം ഉണ്ടായാല്‍ മുഴുവന്‍ 108 ആംബുലന്‍സുകളും കോവിഡ് അനുബന്ധ സേവനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന സംവിധാനവുമൊരുക്കിയിട്ടുണ്ട്. അതേസമയം കോവിഡിതര സേവനങ്ങള്‍ക്കും പ്രാധാന്യം നല്‍കും. കേസുകളുടെ ആവശ്യകതയനുസരിച്ച് 108 ആംബുലന്‍സിന്റെ കണ്‍ട്രോള്‍ റൂം ഇതനുസരിച്ച് ക്രമീകരണം നടത്തുന്നത്.
സംസ്ഥാനത്ത് ഇതുവരെ 4,29,273 പേര്‍ക്കാണ് കനിവ് 108 ആംബുലന്‍സുകള്‍ കോവിഡ് അനുബന്ധ സേവനങ്ങള്‍ നല്‍കിയത്. 2020 ജനുവരി 29 മുതലാണ് കോവിഡ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കനിവ് 108 ആംബുലന്‍സുകളുടെ സേവനം ലഭ്യമാക്കി തുടങ്ങിയത്. 19 മാസം പിന്നിടുമ്പോള്‍ 3,11,810 കോവിഡ് അനുബന്ധ ട്രിപ്പുകളാണ് ഓടിയത്. കണ്‍ട്രോള്‍ റൂം ജീവനക്കാരായ എമര്‍ജന്‍സി റെസ്‌പോണ്‍സ് ഓഫീസര്‍മാര്‍, ആംബുലന്‍സ് ജീവനക്കാരായ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്മാര്‍, പൈലറ്റുമാര്‍ എന്നിവരുടെ കൂട്ടായ പ്രയത്‌നമാണ് ഇതിന് പിന്നില്‍.
പാലക്കാട് ജില്ലയിലാണ് ഏറ്റവും അധികം ആളുകള്‍ക്ക് സേവനം നല്‍കിയത്. ഇവിടെ 81427 ആളുകള്‍ക്ക് കോവിഡ് അനുബന്ധ സേവനങ്ങള്‍ എത്തിക്കാന്‍ കനിവ് 108 ആംബുലന്‍സുകള്‍ക്ക് കഴിഞ്ഞു. തിരുവനന്തപുരം 39615, കൊല്ലം 29914, പത്തനംതിട്ട 14169, ആലപ്പുഴ 11534, കോട്ടയം 24718, ഇടുക്കി 12477, എറണാകുളം 23465, തൃശൂര്‍ 35488, മലപ്പുറം 46906, കോഴിക്കോട് 33876, വയനാട് 19646, കണ്ണൂര്‍ 29658, കാസര്‍കോട് 26380 എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ കോവിഡ് അനുബന്ധ സേവനം ലഭ്യമാക്കിയവരുടെ കണക്കുകള്‍.
ഈ കാലയളവില്‍ കോവിഡ് ബാധിതരായ മൂന്ന് യുവതികളുടെ പ്രസവം കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ ആംബുലന്‍സിനകത്ത് നടന്നിരുന്നു. കൂടാതെ നിലവില്‍ കോഴിക്കോട് നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും കനിവ് 108 ആംബുലന്‍സുകളുടെ സേവനം ലഭ്യമാക്കി വരികയാണ്. ഇതിനായി നാല് കനിവ് 108 ആംബുലന്‍സുകള്‍ കോഴിക്കോട് വിന്യസിച്ചിട്ടുണ്ട്. 30 ട്രിപ്പുകളില്‍ നിന്നായി 38 ആളുകള്‍ക്ക് നിപ അനുബന്ധ സേവനം ഒരുക്കാന്‍ കനിവ് 108 ആംബുലന്‍സുകള്‍ക്ക് സാധിച്ചു.