എനിമയിലെ ” മി” !

നമ്മെ ഇഷ്ടപ്പെടാത്തവരും നമ്മെ തിരുത്തപ്പെടുന്നവരും നമുക്ക് അനിഷ്ടകരമായി സംസാരിക്കുകയോ പെരുമാറുകയോ ചെയ്യുന്നവരൊക്കെ നമുക്ക് എനിമി(ENEMY – ശത്രു) മാരാണ്. എന്നാൽ ഈ ENEMYയിൽ ഒരു ME(എനിമി- “മി” ) ഉണ്ടെന്നത് നാം ഓർക്കാറുണ്ടോ? എനിമി can be any me എന്ന ബോധം നമുക്കുണ്ടായാൽ നാം ശത്രുവെന്ന് കരുതുന്നയാളോട് നമുക്ക് ദ്വേഷ്യം ഉണ്ടാകില്ല. അവരുടെ നെഞ്ചകം പിളർക്കും വിധം നമുക്ക് അന്ധമായി പെരുമാറാനുമാകില്ല. ഈ ശത്രുത നമ്മിലുണ്ടാക്കുന്നതിനുള്ള കാരണവും നാം തന്നെയാണ്.അതായത്, നാം ഇതു വരെ ഒരൊറ്റയാളയെ സ്നേഹിച്ചിട്ടുള്ളൂ – നമ്മെ മാത്രം! നമ്മെക്കാൾ കൂടുതൽ സ്നേഹിക്കാൻ പറ്റിയ ഒരാളെ നാളിതുവരെ നമുക്കു കണ്ടെത്താൻ പറ്റിയില്ലെങ്കിൽ അപരരിലൊക്കെ നാം എനിമികളെ കണ്ടു കൊണ്ടിരിക്കും. അവിടെയൊക്കെ നാമും ഉണ്ടാകും.
Robert Frost ൻ്റെ വരികൾ നമുക്ക് പ്രചോദനമേകട്ടെ;
എല്ലാവരും മതിലു പണിയുന്നു അതു കുഴപ്പമില്ല.പക്ഷെ ചോദിക്കുക; ഭൂരിഭാഗം പേരും മതിലിനു പുറത്തോ, അകത്തോ? അതേ, Are you walling in or walling out ?

ജോസ് ക്ലെമൻ്റ്

Leave a Reply

Your email address will not be published. Required fields are marked *