കിളിക്കൂട് എന്ന മിനി സുരേഷിന്റെ ബാലകഥാസമാഹാരം അടുത്ത കാലത്ത് വായിക്കാനിടയായി.കിളിക്കൂടെന്ന പേരു പോലെ തന്നെമനോഹരവും,വ്യത്യസ്തത നിറഞ്ഞതുമാണ്
ഇതിലെ ഓരോ കഥകളും.
സാഹിത്യത്തിന്റെ വിവിധ
മേഖലകളിൽ എഴുതുന്ന മിനി സുരേഷിന്റെ
ഈ ബാലകഥാസമാഹാരത്തിലെ കഥകൾ കുട്ടികളുടെമനസ്സിൽനന്മയുടെപ്രകാശവും,പ്രസരിപ്പുംനിറക്കുവാൻഉതകുന്നതാണ്.
കെ.പി.പബ്ലിക്കേഷൻസ് ആമസോണിലൂടെ
പ്രസിദ്ധീകരിച്ച കിളിക്കൂടിനു അവതാരിക
രചിച്ചിട്ടുള്ളത് പ്രമുഖ പ്രവാസി സാഹിത്യകാരൻ
ശ്രീ.കാരൂർ സോമനാണ്.കുട്ടികളെ അച്ചടക്കം,സ്നേഹം,നന്മ,സഹാനുഭൂതി തുടങ്ങിയവഓർമ്മപ്പെടുത്തുന്നവയാണ് ഇതിലെകഥകളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.കാലത്തിന്റെ കുത്തൊഴുക്കിൽപ്പെട്ടു പോകുന്ന ഇന്നത്തെ കുട്ടികളെ കരുത്തുള്ളവരാക്കി വളർത്തുവാൻഈ കഥകൾ മാതാപിതാക്കൾക്ക് ഉപകരിക്കുമെന്നുംഅദ്ദേഹം അഭിപ്രായപ്പെടുന്നു.
ഇതിലെ ഓരോ കഥകളും കുഞ്ഞു കുട്ടികളുടെ കരം
പിടിച്ച് നടക്കുന്ന മനുഷ്യ മനസ്സുകളെ ഉണർത്തുന്നതാണ്.
കുട്ടികൾക്ക് വഴി വിളക്കുകളാകുന്ന കഥകൾ
മലയാളത്തിൽഅപൂർവ്വമാണ്.’പിങ്കുകുറുക്കൻ’എന്ന
കഥയിലെ പിങ്കു എന്ന കുഞ്ഞിക്കുറുക്കൻ ,അമ്മ കഷ്ടപ്പെട്ടു ഭക്ഷണം കൊണ്ടു വന്നു കൊടുക്കുമ്പോൾ ‘അമ്മ കഴിച്ചോ’ എന്നൊരിക്കലും
ചോദിക്കാറില്ല. ഇത് വായിക്കുന്ന കുട്ടികൾക്ക്
തന്റെ അമ്മയും ഭക്ഷണം കഴിച്ചോ എന്ന് ചിന്തിക്കുവാനുള്ള ബോധം ഉണ്ടാകുന്നു.മാതാ പിതാക്കളുടെ കഷ്ടപ്പാടുകളും കുഞ്ഞുങ്ങൾ മനസ്സിലാക്കുന്നു.ഓരോ കഥകളുംനല്ല ഗുണപാഠങ്ങൾ ഉൾക്കൊള്ളുന്നവയാണ്.
മനുഷ്യർ തമ്മിലുള്ള സാഹോദര്യത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന കഥയാണ് നല്ല അയൽക്കാർ.ഈ ഭൂമി എല്ലാ ജീവികൾക്കും
അവകാശപ്പെട്ടതാണെന്നും സഹജീവികളോട്
കരുണ കാണിക്കണമെന്നും ‘കിളിക്കൂട് ,ഫ്ളാറ്റിലെ കുട്ടിഎന്നീ കഥ കൾപഠിപ്പിക്കുന്നു.
കൊറോണയുടെ പശ്ചാത്തലത്തിൽ രചിച്ച കാട്ടിലെ
ഓൺലൈൻക്ലാസ്സ് കൊതുക്മഹാസമ്മേളനം എന്ന കാലികപ്രസക്തമായകഥകളും കുട്ടികൾക്ക്
ഏറെ രസിക്കുമെന്നുറപ്പാണ്.
നമ്മുടെ നിത്യജീവിതത്തിൽ കണ്ടു കൊണ്ടിരിക്കുന്ന കാര്യങ്ങളെ കോർത്തിണക്കിയിട്ടുള്ളവയാണ്കിളിക്കൂട്ടിലെ കഥകൾ.
നല്ല മനുഷ്യനാകുവാൻ,ചിന്തകൾ തെളിഞ്ഞതാകുവാൻ കുട്ടികളുടെ കൂട്ടുകാരനായി ഈ കൃതി കടന്നു വരുന്നു.മൂല്യവത്തായ
ഈ ബാലകഥാസമാഹാരം മുതിർന്നവരുടെയും,കുട്ടികളുടെയും മനസ്സിൽ
പ്രതിധ്വനിക്കുന്ന സംഗീതമാണ്.

Leave a Reply

Your email address will not be published. Required fields are marked *