പെയ്തിറങ്ങുന്ന ഓരോ മഴത്തുള്ളിയെയും

പ്രണയിക്കാതിരിക്കുന്നതെങ്ങനെ

തുറന്നിട്ട ജാലക വാതിലിൽ ഞാൻ

ഓരോ വർഷവും നിന്റെ വരവിനായി

കാത്തിരിക്കും

കർക്കിടകം കൂട്ട് വരുമ്പോൾ കണ്ണീര്മഴ

പെയ്തിറങ്ങുന്ന കവിളുകൾ

നോവിന്റ ഞരക്കങ്ങൾ

മഴകൊണ്ട് മായിക്കാനാവാത്ത

മനസ്സിന്റെ മുറിവുകൾ

ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുന്ന

ഓരോ മഴത്തുള്ളിയും

എന്റെ ഹൃദയത്തിന്റെ സ്പന്ദനം ആണ്

മഴ നീർച്ചാലുകൾ എന്റെ സിരകളിൽ

ഒഴുകുന്നു .

ഇലകളിൽ നിന്നും ഇറ്റിറ്റു വീഴുന്ന

തുള്ളികളിൽ നിന്റെ കണ്ണീരും

എങ്ങനെ നിന്നെ ഞാൻ

പ്രണയിക്കാതിരിക്കും

Leave a Reply

Your email address will not be published. Required fields are marked *