കേരളത്തിലും ലോക്ക് ഡൌൺ ജൂൺ 15 വരെ നീട്ടാൻ സാധ്യത: കൂടുതൽ ഇളവുനൽകാൻ ആലോചന

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ വീണ്ടും നീട്ടാന്‍ സാധ്യത. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെയും 14.89% ആണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തില്‍ കുറഞ്ഞാല്‍ മാത്രമേ ലോക്ക് ഡൗണ്‍ പൂര്‍ണ്ണമായി പിന്‍വലിക്കാന്‍ സാധിക്കൂ എന്നിരിക്കെ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു കൊണ്ടു ജൂണ്‍ 15 വരെ ലോക്ക് ഡൗണ്‍ നീട്ടാനാണ് സാധ്യത. ജൂണ്‍ 15 ആകുമ്പോഴേക്കും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുമെന്നാണ് കണക്കുകളില്‍ നിന്നു വ്യക്തമാകുന്നത്. ജൂണ്‍ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായി 15 […]

പ്രതിദിന മരണനിരക്കിൽ വൻ വർധന (227); 14,672 പേര്‍ക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി 14.27

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 14,672 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2126, എറണാകുളം 1807, മലപ്പുറം 1687, കൊല്ലം 1648, പാലക്കാട് 1494, തൃശൂർ 1417, കോഴിക്കോട് 960, ആലപ്പുഴ 925, കണ്ണൂർ 640, കോട്ടയം 499, ഇടുക്കി 489, കാസർഗോഡ് 423, പത്തനംതിട്ട 359, വയനാട് 198 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,02,792 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.27 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ […]

ഹരിതം – ദീപു ആർ എസ് ചടയമംഗലം

കരുതലിൻ തൈയിതായീ ഭൂമിയിൽ അരുമയായി മെല്ലെ നടുന്നു നമ്മൾ ചെറു കിനാവിറ്റുന്ന നാളേകൾക്കായി നിറ നിലാ വളമിട്ടുയർത്താമുള്ളിൽ തെളിജലം പോലുള്ള സ്നേഹമേകി കിളി ജന സംഗീത സാഗരത്തിൻ കുളിരേകും വിപിനങ്ങൾ പൂത്തൊരുക്കി. അരുവികൾക്കായി നിലമൊരുക്കാം അഴകുകൾക്കായി തിരി കൊളുത്താം ചെറു കൊയ്ത്ത് പാട്ടിലെത്താളമേകി മലരുത്സവങ്ങൾ നട്ടുപോകാം. . മഴ നൂൽ കൊരുക്കുന്ന പുഴകളായി അവനിയിലാകെയൊഴുകിയോടാം ശലഭച്ചിറക് വിടർത്തി മലരിൻ മഴവില്ലുണർത്തുന്ന ദേവരാകാം. കള കൂജനങ്ങളെ കവിതയാക്കി കതിരിന്റെ പുഴയായി പതഞ്ഞു പൊങ്ങി പുതു യുഗപ്പുലരിക്ക് നിലമൊരുക്കാം നാളേക്കായീ […]

യാത്ര – സിസിലി ജോര്‍ജ് (ഇംഗ്ലണ്ട്)

ഈ വാര്‍ദ്ധക്യത്തില്‍ ഒരിക്കല്‍കൂടെ ഒരു യാത്ര! രണ്ട് വര്‍ഷം മുമ്പാണ് ആ തീരുമാനമെടുത്തത്. ഇനി നാട്ടിലേക്കില്ല. ഒരുപാട് നാളുകള്‍ക്ക് ശേഷം മനസ്സുനിറയെ എന്തെന്നില്ലാത്ത ഒരാവേശത്തോടെയാണ് മുമ്പൊക്കെ പുറപ്പെട്ടിരുന്നത്. കൂടെ രണ്ടാണ്‍മക്കളും അവരുടെ വിദേശത്ത് മാത്രം വളര്‍ന്ന ഭാര്യമാരും, നാടിനെപ്പറ്റി അമ്മൂമ്മയില്‍ നിന്നുമാത്രം ചില നുറുങ്ങുകള്‍ വീണുകിട്ടിയ കൊച്ചുമക്കളും! അന്ന് പുറപ്പെടുമ്പോള്‍ ഒരു ലീഡറിന്‍റെ മനോഭാവമായിരുന്നു. കൗമാര പ്രായത്തില്‍തന്നെ വിദേശത്തെത്തി, ഇവിടുത്തുകാരുമൊത്ത് പഠിച്ചും കളിച്ചും വളര്‍ന്ന മക്കള്‍ക്ക് എന്നേ മാതൃരാജ്യം അന്യമായിരുന്നു. ആദ്യം സ്കൂള്‍വിട്ടുവരുമ്പോള്‍ അവരുടെ വാടിയ മുഖം […]

ലോക പരിസ്ഥിതി ദിനം

ശ്വസിക്കാൻ ശുദ്ധവായുവും കുടിയ്ക്കാൻ ശുദ്ധമായ ജലവും വിളവ് തരാൻ ഗുണമേന്മയുള്ള നല്ല മണ്ണുമുണ്ടെങ്കിൽ ഭൂമിയിലെ മനുഷ്യ ജീവിതം അതിമനോഹരമാകും. മനുഷ്യന്റെ നിലനിൽപ്പിന് ആധാരം തന്നെ പ്രകൃതിയാണ്. പ്രകൃതിയെ മറന്നുകൊണ്ടുള്ള പുതിയ കാലത്തെ രീതികളെല്ലാം മനുഷ്യന് തിരിച്ചടി നൽകുമെന്ന് തീർച്ച. എന്നാൽ പ്രകൃതിയെക്കുറിച്ച് ഒട്ടും ആശങ്കയില്ലാതെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുക മാത്രമാണ് നിലവിൽ മനുഷ്യൻ ചെയ്തുകൊണ്ടിരിക്കുന്നത്. പ്രകൃതിയുടെ മടിത്തട്ടിലിരുന്ന് അതിന്റെ അടിത്തറ ഇളക്കുന്ന അവസ്ഥ. പരിസ്ഥിതിയുടെ പ്രാധാന്യം വീണ്ടും ഓർമ്മിക്കാനും പുതിയ തലമുറയ്ക്ക് പരിസ്ഥിതിയെ കുറിച്ച് അവബോധം നൽകാനുമായാണ് […]

പരിസ്ഥിതി ദിനം – സുമ രാധാകൃഷ്ണൻ

കാലങ്ങൾ തീർത്തു കരങ്ങൾ സൗഭാഗ്യത്തിന് മോഹത്തിനൊത്തു തുഴഞ്ഞിടുമ്പോൾ കാലത്ത് തന്നെ തൊടിയിലിറങ്ങീട്ട് കപ്പയും ചേമ്പും പറിച്ചെടുത്തു കാച്ചിലും, ചേനയും കായും കിഴങ്ങുമായ് പ്രാതൽ കഴിയ്ക്കാൻ പുഴുക്കുണ്ടാക്കി കറിവേപ്പിലയിട്ട് വെളിച്ചെണ്ണയും ചേർത്ത് വാഴയിലകൊണ്ട് മൂടി വച്ചു ചേനത്തണ്ടൊന്നരിഞ്ഞു പയർ ചേർത്ത് തേങ്ങാ ചതച്ചിട്ട് തോരനാക്കി ചേമ്പിന്റെ താളും അരി ഞ്ഞൊരു തോരനും, മത്തൻപറിച്ചങ്ങെരിശ്ശേരിയും, തൊടിയിലെ തെങ്ങിലെ തേങ്ങാ എടുത്തങ്ങു ചുട്ട് വറത്തൊരു ചമ്മന്തിയും മാമ്പഴം ചേർത്ത് പുളിശ്ശേരി ഉണ്ടാക്കി, അച്ചാറും മെല്ലെ എടുത്തു വച്ചു കിണ്ണം മിനുക്കി വിളമ്പി […]

ട്വന്റി ട്വന്റി ലോകകപ്പ് ഇന്ത്യയില്‍ നിന്ന് മാറ്റിയേക്കും; യുഎഇക്ക് സാധ്യത

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ട്വന്റി ട്വന്റി ലോകകപ്പ് ഇന്ത്യയില്‍ നിന്ന് മാറ്റിയേക്കും. ലോകകപ്പ് യുഎഇയിലും ഒമാനിലുമായി നടത്താന്‍ ഐസിസി ആലോചന. വേദിമാറ്റത്തോട് എതിര്‍പ്പില്ലെന്ന് ബിസിസിഐ അറിയിച്ചെന്ന് റിപ്പോര്‍ട്ട്.

കോവിഡിൽ കുടുങ്ങിയ വിദ്യാർഥികൾക്ക് വിദേശത്തേക്ക് പോകാൻ കേന്ദ്രസഹായം

കോവിഡ് കാരണം കുടുങ്ങിയ വിദ്യാര്‍ഥികള്‍ക്ക് വിദേശത്തേക്ക് തിരിച്ചുപോകാന്‍ കേന്ദ്രസഹായം. പഠനാവശ്യത്തിന് തിരിച്ചുപോകേണ്ടവര്‍ ഉടന്‍ വിദേശകാര്യമന്ത്രാലയത്തെ ബന്ധപ്പെടണം. വിശദാംശങ്ങള്‍ us.oia2@mea.gov.in, so1oia2@mea.gov.in എന്നീ വിലാസങ്ങളില്‍ നല്‍കാം.

ഇന്ധനവിലക്കയറ്റം നിയന്ത്രിക്കണം; അത് കേന്ദ്രത്തിന്‍റെ ബാധ്യത: നീതി ആയോഗ്

പെട്രോള്‍, ഡീസല്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് നീതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. വില നിര്‍ണയാധികാരം എണ്ണക്കമ്പനികള്‍ക്കാണെങ്കിലും സന്തുലിതമായ തീരുമാനം സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് രാജീവ് കുമാര്‍ പറഞ്ഞു. പണപ്പെരുപ്പം സര്‍ക്കാരിന് മുന്നിലെ വലിയ വെല്ലുവിളിയാണെങ്കിലും റിസര്‍വ് ബാങ്ക് ഇടപെടല്‍ പരിഹാരമാകും. സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിന്‍റെ ലക്ഷണങ്ങള്‍ ഈ മാസം മുതല്‍ കണ്ടു തുടങ്ങും. കോവിഡ് രണ്ടാംതരംഗം ധനക്കമ്മിയെ കാര്യമായി ബാധിക്കില്ല. വാക്സിനേഷന്‍ പൂര്‍ണമായാല്‍ ജനം ഭയംവിട്ട് പുറത്തിറങ്ങും. […]

രാജ്യത്തെ കോവിഡ് പ്രതിസന്ധിക്ക് കാരണം കേന്ദ്രത്തിന്റെ സ്‌കിസോഫ്രീനിയ- അമര്‍ത്യ സെൻ

മുംബൈ: കോവിഡ് 19 വ്യാപനം തടയുന്നതിന് പകരം സ്വന്തം പ്രവൃത്തികളുടെ ക്രെഡിറ്റ് സ്വന്തമാക്കുന്ന തിരക്കിലായിരുന്നു ആശയക്കുഴപ്പത്തിലായ ഇന്ത്യന്‍ സര്‍ക്കാരെന്ന് നെബേല്‍ സമ്മാന ജേതാവായ അമര്‍ത്യ സെന്‍. ഇത് സ്‌കിസോഫ്രീനിയയ്ക്ക് കാരണമാവുകയും അത് വലിയ പ്രശ്‌നങ്ങളിലേക്ക് രാജ്യത്തെ നയിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്ര സേവാദള്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ആശയക്കുഴപ്പത്തിലായിരുന്നു സര്‍ക്കാര്‍. കോവിഡ് പ്രതിസന്ധിയോടുളള തണുപ്പന്‍ പ്രതികരണം കാരണം ഇന്ത്യക്ക് കരുത്തോടെ മുന്നോട്ടുപോകാന്‍ സാധിച്ചില്ല. ഇന്ത്യയില്‍ കോവിഡ് വ്യാപനം ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്തുന്നതിനേക്കാള്‍ തങ്ങളുടെ പ്രവൃത്തികളുടെ ക്രെഡിറ്റ് […]