സംസ്ഥാനത്ത് 9313 പേര്‍ക്കുകൂടി കോവിഡ്, ആകെ മരണം പതിനായിരം കടന്നു; ഇന്ന് 221 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 13.2 %

സംസ്ഥാനത്ത് 9313 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 221 കോവിഡ് മരണം സ്ഥിരീകരിച്ചു, ആകെ മരണം 10,157 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.2 %. 24 മണിക്കൂറിനിടെ 70,569 പരിശോധനയാണ് നടത്തിയത്. തിരുവനന്തപുരം 1481, പാലക്കാട് 1028, എറണാകുളം 968, തൃശൂര്‍ 925, മലപ്പുറം 908, കൊല്ലം 862, ആലപ്പുഴ 803, കോഴിക്കോട് 659, കോട്ടയം 464, കണ്ണൂര്‍ 439, ഇടുക്കി 234, കാസര്‍ഗോഡ് 215, പത്തനംതിട്ട 199, വയനാട് 128 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് […]

ബര്‍ബാരയെന്ന ബ്രിട്ടിഷ് മോഹിനി (ചരിത്ര കഥ) – കാരൂര്‍ സോമന്‍ ( ലണ്ടൻ )

ചരിത്ര കഥ ബര്‍ബാരയെന്ന ബ്രിട്ടിഷ് മോഹിനി കാരൂര്‍ സോമന്‍ കണ്‍മുമ്പില്‍ അരങ്ങേറിയ ആ സംഭവം രാജസഭ അത്ഭുതപരതന്ത്രതയോടെയാണ് നോക്കിയത്. കണ്ടതും കേട്ടതുമൊന്നും വിശ്വസിക്കാന്‍ അവര്‍ക്കാര്‍ക്കും തന്നെ കഴിഞ്ഞില്ല. ഇംഗ്ലണ്ടിലെ രാജാവായ ചാള്‍സ് രണ്ടാമന്‍ മുട്ടുകുത്തിനിന്നുകൊണ്ട് മാപ്പപേക്ഷിക്കുകയായിരുന്നു. അയാള്‍ ദീനതയോടെ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. “ഇതെന്‍റെ മാത്രം കുറ്റം തന്നെയാണ്. ഈ സമയത്തേക്കെങ്കിലും എന്നോട് ക്ഷമിക്കുക” പക്ഷേ അപേക്ഷിക്കപ്പെട്ട പെണ്ണ് കല്‍പ്രതിമപോലെ നിന്നു. അഹങ്കാരിയും ധിക്കാരിയുമായ അവള്‍ ചുണ്ടുകളില്‍ വ്രീളാവിവശമായ പുഞ്ചിരിയുമായി ഔദ്ധത്യത്തോടെ നില്‍ക്കുമ്പോള്‍ സഭാംഗങ്ങള്‍ ഒന്നടങ്കം മൂക്കില്‍ വിരല്‍ വച്ചുകൊണ്ടു […]

ബോട്സ്വാനയിലെ കഴുതകള്‍ –✍ ലീലാമ്മ തോമസ്, കാരൂര്‍ സോമന്‍ ( 1 )

ലണ്ടനില്‍ നിന്ന് യാത്ര തിരിച്ചത് ബോട്സ്വാനയിലെ ഗാബ്രോണ്‍ വിമാനത്താവളത്തിലേക്കാണ്. അകത്തുള്ള പരിശോധനകള്‍ കഴിഞ്ഞു ഞാന്‍ പുറത്തേക്ക് നടന്നു. എന്നെ സ്വികരിക്കാനെത്തിയത് ബന്ധുവായ ലീലയും പേരക്കുട്ടി ഈതന്‍ ടിലി തോമസുമാണ്. ഇത് ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത് 1984 ലാണ്. ഓരോ ദിവസവും നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടേക്ക് വരുന്നത്. വിമാനത്താവളം ആധുനിക രീതിയിലാണ് പടുത്തുയര്‍ത്തിയിരിക്കുന്നത്. മധുരപുഞ്ചിരിയുമായി ലീല എന്നെ സ്വീകരിച്ചു. നാലര പതിറ്റാണ്ടിന് ശേഷമാണ് ഞങ്ങള്‍ തമ്മില്‍ കാണുന്നത്. ലീലയുടെ കുടുംബം “മോട്ടോര്‍ പ്ലസ്” എന്ന ബിസിനസ്സ് സ്ഥാപനം നടത്തുന്നു. ഇവിടുത്തെ […]

സഖാവ് എം എ ബേബിക്ക് അഭിവാദ്യങ്ങൾ

കാല് കുത്താൻ ഇടമില്ലാതെ ലോകം മുഴുവൻ അലഞ്ഞുനടന്ന ജൂതൻമാരെ ഒപ്പം കൂട്ടി അഭയം കൊടുത്തവരാണ് ഫലസ്തീനിലെ മുസ്ളീങ്ങൾ. ഇന്നാ ഫലസ്തീനിലെ അവസ്ഥ പറയേണ്ടതില്ലല്ലോ! സമാനമാണ് കേരളത്തിലെ സ്കോളർഷിപ്പ് പ്രശ്നങ്ങൾ. മുസ്ലീങ്ങളുടെ അവസ്ഥ പഠിക്കാനാണ് കമ്മിഷനെ വച്ചത്. ന്യൂനപക്ഷങ്ങളുടേതല്ല. സ്കോളർഷിപ്പ് ഏർപ്പെടുത്തിയതും മുസ്ളീങ്ങൾക്കാണ്, ന്യൂനപക്ഷങ്ങൾക്കല്ല. മുസ്ളീങ്ങളുടെ ആ അവകാശത്തിൽ നിന്നാണ് 20% ക്രിസ്ത്യാനികൾക്ക് നൽകിയത്. ക്രിസ്ത്യാനികൾക്കിടലെ പിന്നോക്കാവസ്ഥ പഠിക്കാൻ ഒരു കമ്മിഷനേയും ആരും നിയോഗിച്ചിട്ടില്ല. അങ്ങനെ ചെയ്യണമെന്ന് എന്തുകൊണ്ടാണ് ക്രൈസ്തവസഭകൾ ആവശ്യപ്പെടാത്തത് ? കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി […]

മലയാള ഭാഷയോടുള്ള അവഗണന അവസാനിപ്പിക്കുക – കാരൂർ സോമൻ.

ന്യൂ ഡൽഹി ജി.ബി.പന്ത് ആശുപത്രി നഴ്സിംഗ് മേലധികാരിയിൽ (GIPMER) നിന്ന് 05/06/2021 ൽ പുറത്തു വന്ന സർക്കുലർ കണ്ട് ലോകമലയാളികളും ആരോഗ്യമേഖലയും അമ്പരന്നു. മലയാളം സംസാരിച്ചാൽ നടപടി നേരിടുമെന്നുള്ള വാർത്ത മാതൃഭാഷയെ സ്‌നേഹിക്കുന്ന ആരും അമ്പരന്നു പോകും. ഏത് രാജ്യത്തായാലും ആ നാടിന്റ ഭാഷയാണ് ആരും സംസാരിക്കുക. ചൈനയടക്കം പല വിദേശ രാജ്യങ്ങളിലും പഠിക്കാൻ പോകുന്ന വിദ്യാർത്ഥികൾ അതാത് രാജ്യങ്ങളുടെ ഭാഷ പഠിച്ചിരിക്കണം. അവിടെ ഓരോരുത്തരുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് ഈണപ്പെടുത്തി മാതൃഭാഷയെന്ന പേരിൽ ആത്മോന്നതി നേടുന്നത് നന്നല്ല. മാതൃരാജ്യത്തുള്ള […]

മുള്ള് – എ .അയ്യപ്പൻ

കണികണ്ട പനിനീർപ്പൂവിനെ ജനാലയിലൂടെ നുള്ളാൻ നോക്കി മുള്ളുകൊണ്ട് കൈമുറിഞ്ഞു ആ രക്തം ഞാനീമ്പിക്കുടിച്ചു; മുള്ളിന്റെ രുചി. രുചിയുള്ള മീനായിരുന്നു. പക്ഷേ, പകുതി തിന്നുമ്പോൾ തൊണ്ടയിൽ ഒരു മുള്ള് തടഞ്ഞു വിശപ്പുതീരാതെ കൈകഴുകി. മുള്ളുകൾ നിറഞ്ഞ മുറ്റത്ത് ഒരു കുട്ടി തുള്ളിച്ചാടുന്നത് ഇന്നലെ സ്വപ്നം കണ്ടു. മുറിയിലിരുന്ന് മടുത്ത് ക്ഷമ കെട്ട് പുലർച്ചയ്ക്കു നടക്കാനിറങ്ങി. ഉള്ളംകാലിൽ ഒരു കൂർത്ത കല്ലുതറഞ്ഞു ചെമ്മണ്ണിനെ ചോരത്തുള്ളികൾ നനച്ചു. ഉറക്കം കിട്ടിയില്ല ഒരു പുസ്തകമെടുത്തു മറിച്ചു എല്ലാം മുള്ളുവാക്കുകൾ.

ഭീമൻ ടെക് കമ്പനികളുടെ നികുതി ഉറപ്പാക്കാൻ സമ്പന്നരാജ്യങ്ങൾ

ലണ്ടൻ ∙ നികുതി വെട്ടിപ്പു തടയാനും ഭീമൻ ടെക് കമ്പനികൾ നികുതി വിഹിതം കൃത്യമായി അടയ്ക്കുന്നുവെന്ന് ഉറപ്പുവരുത്താനുമുള്ള നടപടികൾക്കു ലോകത്തിലെ അതിസമ്പന്ന രാഷ്ട്രങ്ങൾ ആഗോള കരാറിൽ ഒപ്പുവച്ചു. ലണ്ടനിൽ നടന്ന സമ്മേളനത്തിൽ ഗ്രൂപ്പ് 7 അംഗരാജ്യങ്ങളിലെ ധനമന്ത്രിമാരാണു ചരിത്രപരമായ കരാറിൽ ഒപ്പുവച്ചത്. വർഷങ്ങൾ നീണ്ട ചർച്ചയ്ക്കൊടുവിൽ ഡിജിറ്റൽ യുഗത്തിന് അനുയോജ്യമാകും വിധം ആഗോള നികുതി സമ്പ്രദായം പരിഷ്കരിക്കാനുള്ള ചരിത്രപരമായ ധാരണയിൽ ജി 7 ധനമന്ത്രിമാർ എത്തിച്ചേർന്നതായി യുകെ ധനമന്ത്രി ഋഷി സുനക് ട്വിറ്ററിൽ വിഡിയോ സന്ദേശത്തിൽ അറിയിച്ചു. […]

പറക്കുംതളികകളോ? ചിരിച്ചുതള്ളാതെ നാസ; കണ്ടെത്തലുകള്‍ യുഎസ് പുറത്തുവിടുന്നു

വാഷിങ്ടൻ ∙ ഭൗതികശാസ്ത്രത്തിന്റെ നിയമാവലി കാറ്റിൽപറത്തി, ഞൊടിയിടയിൽ വന്ന്, അതേ വേഗത്തിൽ മറയുന്ന അജ്ഞാത ആകാശവസ്തുക്കളുടെ പിന്നാലെ പായണോ? യുഎസ് ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ അതു ചെയ്തു കഴിഞ്ഞു. നാവികസേന പൈലറ്റുമാർ ഈയിടെ കണ്ടതുൾപ്പെടെ പറക്കുംതളിക സമാന വസ്തുക്കളെക്കുറിച്ച് (അൺഐഡെന്റിഫൈഡ് ഫ്ലൈയിങ് ഒബ്ജക്ട് – യുഎഫ്‌ഒ) യുഎസ് എന്തെല്ലാം ഇതുവരെ മനസ്സിലാക്കിയിട്ടുണ്ടോ, അതെല്ലാം ഈ മാസം പുറത്തുവിടുകയാണ്. ശാസ്ത്രകഥകളുടെയും സിനിമകളുടെയും ഒരു വിഭാഗം ഗവേഷകരുടെയും മാത്രം നിഗൂഢപ്രമേയമായിരുന്ന പറക്കുംതളികകൾ പുതിയ റിപ്പോർട്ടോടെ മുഖ്യധാരാ ചർച്ചകളി‍ലേക്കു പറന്നിറങ്ങും. […]

ഇന്ധനവില ഇന്നും കൂടി; 36 ദിവസത്തിനിടെ വില കൂട്ടിയത് 20 തവണ

ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 97 കടന്നു. പെട്രോള്‍ ലീറ്ററിന് 97 രൂപ 01 പൈസയും, ഡീസലിന് 92 രൂപ 34 പൈസയുമാണ് തിരുവനന്തപുരത്തെ വില. കൊച്ചിയില്‍ ഒരു ലീറ്റര്‍ പെട്രോളിന്‍റെ വില 95 രൂപ 13 പൈസയായി. ഡീസലിന് 90 രൂപ 57 പൈസയാണ് കൊച്ചിയിലെ വില. 36 ദിവസത്തിനിടെ 20 തവണയാണ് ഇന്ധനവില കൂട്ടിയത്.

സംസ്ഥാത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം സ്ഥിരീകരിച്ചു. കോഴിക്കോട് വടകര ചോറോട് സ്വദേശിയായ നാസര്‍ ആണ് മരിച്ചത്. 56 വയസായിരുന്നു. ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബ്ലാക്ക് ഫംഗസ് ബാധിച്ച് കഴിഞ്ഞ ദിവസം നോര്‍ത്ത് പറവൂര്‍ സ്വദേശിനിയായ സ്ത്രീ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചിരുന്നു. കൊവിഡ് ബാധിച്ച ശേഷമായിരുന്നു ഇവര്‍ക്ക് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചത്.