സുമംഗല (ലീലാ നമ്പൂതിരിപ്പാട് ) – ജന്മദിനം

മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാരിയാണ്‌ സുമംഗല എന്ന ലീലാ നമ്പൂതിരിപ്പാട്. ചെറുകഥകൾക്കും നോവലുകൾക്കും പുറമെ കുട്ടികൾക്കുവേണ്ടി അൻപതോളം കഥകളും ലഘുനോവലുകളും രചിച്ചു. സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടി ആശ്ചര്യചൂഡാമണി കൂടിയാട്ടത്തിന്റെ ക്രമദീപികയും ആട്ടപ്രകാരവും ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തു. കേരളകലാമണ്ഡലത്തിന്റെ പബ്ലിസിറ്റി വിഭാഗത്തിന്റെ മേധാവിയായി പ്രവർത്തിച്ചിട്ടുണ്ടു്. ജീവിതരേഖ 1934 മെയ് 16-ന്‌ പാലക്കാടു ജില്ലയിലെ വെള്ളിനേഴി ഒളപ്പമണ്ണ മനയ്ക്കൽ ജനിച്ചു. പിതാവ് പണ്ഡിതനും കവിയുമായിരുന്ന ഒ.എം.സി. നാരായണൻ നമ്പൂതിരിപ്പാട്. മാതാവു്, നമ്പൂതിരി സമുദായത്തിലെ പരിഷ്കരണപ്രസ്ഥാനത്തിനു നേതൃത്വം നൽകിയവരിലൊരാളായ കുറൂർ ഉണ്ണി നമ്പൂതിരിപ്പാടിന്റെ […]

ഭ്രാന്തം – രാജൻ കൈലാസ്

പക്ഷികളുറങ്ങുന്ന നേരത്തു തന്നെയീ പാമ്പുകളുണർന്നിരിക്കുന്നു…. കുട്ടികളുറങ്ങാൻ തുടങ്ങുമ്പോഴേക്കും ഞെട്ടുമിടിമിന്നലെത്തുന്നു.. കെട്ടിപ്പിടിച്ചുമ്മ വയ്ക്കാനൊരുങ്ങവേ ചുണ്ടിലോ ചോരയിറ്റുന്നു.. ഹസ്തദാനത്തിനു നീട്ടിയ കയ്യിലെ വിരലുകളറ്റിരിക്കുന്നു.. ഇനിവരും നാളുകൾ പുഴുകുത്തി വിരിയുന്ന പൂവിന്റെ ജീവിതം പോലെ.. കത്തുന്ന ഫ്ളാറ്റിലെ കുട്ടിയാവുന്നു ഞാൻ വറ്റുന്ന കൂട്ടിലെ മൽസ്യം… നിൽക്കുവാൻ നേര- മില്ലാർക്കുമേ, ജീവിതം നെട്ടോട്ടമായ്‌ കഴിയുമ്പോൾ പൊട്ടിച്ചിരിക്കുന്നു ഭൂമി, ‘ഞാനിപ്പോഴും- പണ്ടത്തെ വേഗത്തിലല്ലോ!’ ഞാനൊന്നു കൂട്ടുകിൽ അല്പം കുറയ്ക്കുകിൽ സർവ്വതും നാശത്തിലല്ലോ ! ________ രാജൻ കൈലാസ് കടുവിനാൽ. പി.ഓ. വള്ളികുന്നം..690501 ആലപ്പുഴ ജില്ല.

4 മണിക്കൂറിനുള്ളില്‍ 100 ഡോളറിന് ലോകത്തെവിടെയും പറക്കാം; കിടിലന്‍ ആശയവുമായി ബൂം സൂപ്പര്‍സോണിക്

സൂപ്പര്‍സോണിക്, ഹൈപ്പര്‍സോണിക് പ്രോജക്ടുകളില്‍ പുതിയൊരു കൂട്ടം സ്റ്റാര്‍ട്ടപ്പുകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ വാഗ്ദാനം ചര്‍ച്ചയാവുന്നു. ബൂം സൂപ്പര്‍സോണിക്ക് വിമാനക്കമ്പനിയാണ് 100 ഡോളര്‍ കൊടുത്താല്‍ നാലു മണിക്കൂറിനുള്ളില്‍ ലോകത്തെവിടേക്കും പറക്കാവുന്ന ജെറ്റ് എയര്‍വേസ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. വരുന്ന മൂന്നു വര്‍ഷത്തിനുള്ളില്‍ ഇത് സാധ്യമാകുമെന്നാണ് അവരുടെ പ്രതീക്ഷ. വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ തിരക്കേറിയ വിമാനത്താവളങ്ങള്‍ക്ക് ശേഷിയില്ലെന്നതാണ് വലിയ വെല്ലുവിളി. അതിലുപരി ഈ വിമാനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഇന്ധനവും വലിയ പാരിസ്ഥിതിക ഭീഷണി ഉയര്‍ത്തുന്നു. ഇതിനെ മറികടക്കാനുള്ള ശ്രമത്തിലാണ് ബൂം സൂപ്പര്‍സോണിക്കുള്ളത്. വാണിജ്യപരമായി പ്രവര്‍ത്തിച്ചിരുന്ന […]

പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകൻ റാം ലക്ഷ്മൺ ജി അന്തരിച്ചു

ബോളിവുഡ് സിനിമാലോകത്തെ വിഖ്യാത സംഗീത സംവിധായകനായ റാം ലക്ഷ്‍മണ്‍ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാവിലെ നാഗ്‍പൂരിലെ വീട്ടിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. നാല് പതിറ്റാണ്ടിലേറെയായി സിനിമാസംഗീത ലോകത്തുള്ള അദ്ദേഹം നൂറ്റിയമ്പതോളം സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഹിന്ദി, മറാത്തി, ബോജ്‍പുരി ഭാഷകളിലെ സിനിമകൾക്ക് സംഗീതമൊരുക്കിയിട്ടുണ്ട് അദ്ദേഹം. വിജയ് പാട്ടീല്‍ എന്ന യഥാർത്ഥ പേര് സിനിമയിലെത്തിയ ശേഷമാണ് റാം ലക്ഷ്മൺ എന്നാക്കിയത്. സുരേന്ദ്ര എന്ന സംഗീത സംവിധായകനൊപ്പം ചേർന്ന് നിരവധി ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട്. റാം എന്നത് സുരേന്ദ്രയും […]

സംസ്ഥാനത്ത് 25,820 പേര്‍ക്ക് കോവിഡ്; കുതിച്ചുയർന്ന് മരണനിരക്ക്, ഇന്ന് 188 മരണം,ടെസ്റ്റ് പോസിറ്റിവിറ്റി 22.81%

തിരുവനന്തപുരം∙കേരളത്തില്‍ ഇന്ന് 25,820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4074 എറണാകുളം 2823 പാലക്കാട് 2700 തിരുവനന്തപുരം 2700 തൃശൂര്‍ 2506 കൊല്ലം 2093 കോഴിക്കോട് 1917 ആലപ്പുഴ 1727 കോട്ടയം 1322 കണ്ണൂര്‍ 1265 ഇടുക്കി 837 പത്തനംതിട്ട 815 കാസര്‍ഗോഡ് 555 വയനാട് 486 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,205 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.81 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

ഐപിഎൽ രണ്ടാം ഘട്ടം സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 15 വരെ? പ്രഖ്യാപനം ഉടൻ

മുംബൈ∙ കോവിഡ് വ്യാപനം നിമിത്തം പാതിവഴിയിൽ നിർത്തിവച്ച ഇന്ത്യൻ പ്രീമിയർ ലീഗ് 14–ാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിൽ നടത്താൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) തീരുമാനിച്ചതായി റിപ്പോർട്ട്. സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 15 വരെയുള്ള കാലയളവിലാകും യുഎഇയിൽ വച്ച് ഐപിഎൽ 14–ാം സീസൺ പൂർത്തിയാക്കുക. ലീഗ് ഘട്ടത്തിലെ‍ ശേഷിക്കുന്ന മത്സരങ്ങൾക്കു പുറമെ നോക്കൗട്ട് മത്സരങ്ങളും യുഎഇയിൽ തന്നെ നടത്തും. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം മേയ് 29ന് ബിസിസിഐ നടത്തുമെന്നാണ് വിവരം. ഇന്ത്യയും ഇംഗ്ലണ്ടും […]

ഇരുട്ടടിയായി ഇന്ധന വില ഉയരുന്നു; പെട്രോൾ ഡീസൽ വില ഇന്നും കൂട്ടി,

ഇന്ധനവില വര്‍ധന തുടരുന്നു. പെട്രോള്‍ ലീറ്ററിന് 17 പൈസയും ഡീസലിന് 29 പൈസയും ഇന്ന് വര്‍ധിച്ചു. കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 93 രൂപ 31 പൈസയായി. ഡീസലിന് 88 രൂപ 61 പൈസയാണ് ഇന്നത്തെ നിരക്ക്. തിരുവനന്തപുരത്ത് പെട്രോളിന് 95 രൂപ 19 പൈസയായി. ഡീസലിന് 90 രൂപ 37 പൈസ.

തമിഴ്നാട്ടില്‍ കോവിഡ് മരണം കുതിക്കുന്നു; ചെന്നൈയില്‍ ശ്മശാനങ്ങള്‍ നിറഞ്ഞു

തമിഴ്നാട്ടില്‍ കോവിഡ് മരണങ്ങള്‍ കുതിക്കുന്നു. ഇന്നലെ മാത്രം മരിച്ചതു 448 പേര്‍. ഏറ്റവും കൂടുതല്‍ രോഗികളുള്ള ചെന്നൈയില്‍ മരണവും വര്‍ധിച്ചതോടെ ശ്മശാനങ്ങള്‍ നിറഞ്ഞുകവിഞ്ഞു. സംസ്ഥാനത്താകെ ഇതുവരെ മരിച്ചവരുടെ എണ്ണം ഇരുപതിനായിരം കടന്നു. പുതിയ രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവു രേഖപെടുത്തുമ്പോഴും മരണനിരക്ക് കുതിക്കുകയാണ്. തുടര്‍ച്ചയായ മുന്നൂദിവസമായി മരണം നാനൂറിനു മുകളിലാണ്. ഇന്നലെ മാത്രം കോവിഡിന് കീഴടങ്ങിയത് 448 പേര്‍. ഇതില്‍ 86 പേര്‍ ചെന്നൈയില്‍ നിന്നാണ്. വൈദ്യസഹായം ലഭിക്കാന്‍ വൈകുന്നതാണു ജീവനെടുക്കുന്നത്. ഭൂരിപക്ഷം പേരും സ്വയം ചികില്‍സ […]

ലോക്ക്ഡൗണ്‍ സുന്ദരി – പി. ടി. പൗലോസ് (അമേരിക്ക)

ഇന്നലെ രാത്രി ഞാൻ നിന്നെ കണ്ടു ഒരു മുഴുനീള സ്വപ്നത്തില്‍. മീനച്ചിലാറിന്റെ തീരത്ത് സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിൽ എരിഞ്ഞടങ്ങുന്ന നിറപ്പകിട്ടു നോക്കി നീ നിൽക്കുന്നു. ആറ്റിന്‍കരയിലെ മണൽത്തരികളെ നോവിക്കാതെ ഞാൻ പിന്നിൽനിന്നും പതുങ്ങിയെത്തി ഒരു കള്ള പൂച്ചയെപോലെ . അസ്തമനസൂര്യന്റെ പൊണ്‍പ്രഭയില്‍ നിന്റെ പൂമേനിക്ക് അഴകിന്റെ ഏഴു വർണ്ണങ്ങളായിരുന്നു. മലഞ്ചെരുവുകളിൽ നിന്നും വീശിയെത്തിയ ഇളംകാറ്റിൽ നിന്റെ ഉടയാടകൾ ഉയർന്നുതാണു . ഇലഞ്ഞിപ്പൂവിന്റെ മണവുമായി ആ കുസൃതിക്കാറ്റ് അവിടെ തങ്ങിനിന്നു, നമ്മൾ കൈമാറുന്ന രഹസ്യങ്ങൾ അറിയാൻ ഒരു ചാരനെപോലെ. […]