ഗംഗയുടെ ദു:ഖം – യു.ജി.രാജൻ, ആരണ്യകം

മതിയെനിക്കീമഹിയിൽ ജീവിതം മഹേശ്വരാ മൃതി കനിഞ്ഞരുളൂ നീ! മലീമസമായെൻ മനസ്സരസ്സുകൾ: മഹിതയാം ഗംഗ വിതുമ്പിമേവുന്നു! തല തല്ലുന്നവൾ ശിലാതലങ്ങളിൽ കലമ്പുന്നു രോഷത്തിരകളായിരം! അനക്കമില്ലാതെ കിടക്കും തെല്ലിട നടുക്കമോടുടനുണർന്നുതേങ്ങിടും! വെറുത്തുപോയഹോ നരൻ്റെ രൂപകം: മൂടിയിലേറ്റി നീ മറയരുൾക മേ! ഒഴുകിവന്നെത്തും നിലച്ച ജീവിതം കളിച്ചു കൊച്ചോളപ്പരപ്പിലാറാടി കിളിച്ചു, കണ്ണുകളടച്ചു, പാതിയും തുറിച്ചദൃഷ്ടികളജീർണ്ണദേഹികൾ, വിധി കവർന്നൊരാ മനുജജന്മങ്ങൾ മമ മാറിൽ ചിതയൊരുക്കിടുന്നഹോ! അറിയുമോ, നിത്യം വരുന്നു മാനവർ അഴിമതിയിലുമഭിരമിപ്പവർ, തരുണിയെ ബലാൽ കീഴ്പ്പെടുത്തവർ തസ്കരർ,കപടമതാനുരാഗികൾ…. മാതൃ,പിതൃ,സഹോദരഘാതകർ, ഗുരുജനവധ്യർ മഹാഘോരപാപികൾ… മനംപുരട്ടുന്നു,ഇനിയുമുണ്ടെത്രയോ…. […]
ഓക്സ്ഫഡിലെ സെസിൽ റോഡ്സ് പ്രതിമ മാറ്റില്ല

ലണ്ടൻ ∙ ദക്ഷിണാഫ്രിക്കയിലെ ബ്രിട്ടിഷ് അധിനിവേശത്തിനും അടിമ വേലയ്ക്കും നേതൃത്വം നൽകിയ സെസിൽ റോഡ്സിന്റെ പ്രതിമ ക്യാംപസ് വളപ്പിൽ നിന്ന് നീക്കം ചെയ്യേണ്ടെന്ന് ഓക്സ്ഫഡ് സർവകലാശാല കോളജ് തീരുമാനിച്ചു. വംശീയവിവേചനത്തിന്റെ പ്രതീകമായ പ്രതിമ നീക്കം ചെയ്യണമെന്ന കമ്മിഷൻ ശുപാർശ അവഗണിച്ചാണ് ഓറിയൽ കോളജ് ഭരണസമിതി തീരുമാനം. ദക്ഷിണാഫ്രിക്കയിലെ സ്വർണ, വജ്ര ഖനികളിൽ കഠിനമായ അടിമവേല ചെയ്യിപ്പിച്ച് വൻ സമ്പാദ്യമുണ്ടാക്കിയ സെസിൽ റോഡ്സ് 1890 മുതൽ 1896 വരെ കേപ് കോളനിയിൽ പ്രധാനമന്ത്രിയായിരുന്നു. പ്രതിമ നീക്കം ചെയ്യണമെന്ന ദീർഘകാല […]
റിക്രൂട്മെന്റ് തട്ടിപ്പ്: ജോലി തേടി നഴ്സുമാർ

ദുബായ് ∙ റിക്രൂട്മെന്റ് തട്ടിപ്പിനിരയായി യുഎഇയിൽ തങ്ങുന്ന നഴ്സുമാർ ജോലിയിൽ പ്രവേശിക്കാനുള്ള ശ്രമം തുടരുന്നു. രണ്ടരലക്ഷം മുതൽ നാലു ലക്ഷം വരെ ഈടാക്കിയാണ് നൂറു കണക്കിന് നഴ്സുമാരെ കബളിപ്പിച്ചത്. വാക്സിനേഷൻ നൽകുന്നത് വ്യാപമാക്കിയപ്പോൾ യുഎഇയിൽ നഴ്സുമാരുടെ ആവശ്യമുയർന്നിരുന്നു. ഇതിന്റെ മറവിലായിരുന്നു ഇല്ലാത്ത ജോലിക്ക് റിക്രൂട്മെന്റ്. ടേക്ക് ഓഫ്, കീനോട്ട്, ഗ്ലോബൽ, വിൻജെ തുടങ്ങിയ ഏജൻസികളാണ് തങ്ങളെ കൊണ്ടുവന്നതെന്ന് തട്ടിപ്പിനിരയായവർ ആരോപിച്ചു. അതേസമയം, ആരും പരാതി നൽകിയിട്ടില്ലെന്നും എല്ലാവർക്കും ഇവിടെ ജോലിയിൽ പ്രവേശിക്കാനാണ് താൽപര്യമെന്നും ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ […]
പത്ത് ദിവസത്തിനിടെ 941 മരണം; 30 ശതമാനം 60 വയസിന് താഴെയുള്ളവർ; ആശങ്ക

കോവിഡ് വ്യാപനം കുറയുമ്പോഴും ആശങ്കയായി മരണ നിരക്ക് കുതിക്കുന്നു. പത്ത് ദിവസത്തിനിടെ കോവിഡ് കവർന്നത് 941 ജീവനുകളാണ്. മുപ്പത് ശതമാനവും 60 വയസിന് താഴെയുള്ളവരാണെന്നത് അതീവ ജാഗ്രത ആവശ്യപ്പെടുന്നു. മരണക്കണക്കുകളിൽ അൽപം കൂടി സുതാര്യത വരുത്തിയതും നിരക്ക് ഉയരാൻ കാരണമായി വിലയിരുത്തപ്പെടുന്നു. മൂന്നാഴ്ച അതീവ നിർണായകം. മരണ നിരക്ക് ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ. ആകെ കോവിഡ് മരണം ഇന്ന് ഏഴായിരം കടന്നേക്കും. ഒരാഴ്ചയായി സംസ്ഥാനത്തെ കോവിഡ് വ്യാപനതോതിൽ കാര്യമായ കുറവുണ്ടെങ്കിലും മരണങ്ങൾ ദിനംപ്രതി കൂടുന്നു. ഇന്നലെ മാത്രം […]
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു, 25 വരെ ശക്തമായ മഴ; കാലവര്‍ഷം 31ന് തന്നെ

തിരുവനന്തപുരം∙ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഈ മാസം 31ന് കേരളത്തിലെത്താന്‍ സാധ്യത. ഇപ്പോൾ ആന്‍ഡമന്‍ നിക്കോബാര്‍ ദ്വീപിലെത്തിയ മണ്‍സൂണ്‍, വൈകാതെ കേരളത്തിലേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍. അതിനിടെ ബംഗാള്‍ ഉള്‍ക്കടലില്‍ ശനിയാഴ്ച പുതിയ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തില്‍ കേരളത്തില്‍ മഴ ശക്തമാകും. മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം നാളെ രാവിലെയോടെ ശക്തിപ്പെട്ട് തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യത. ഇത് വടക്ക് – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് മേയ് 24-ഓടെ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായും തുടർന്ന് അടുത്ത 24 […]
ഇന്ന് 28,514 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.63, മരണം 176

ഇന്ന് 28,514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 45,400 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളവര്‍ 2,89,283. ആകെ രോഗമുക്തി നേടിയവര്‍ 20,25,319. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,028 സാമ്പിളുകള്‍ പരിശോധിച്ചു. 4 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ . മരണനിരക്ക് വീണ്ടും ഉയര്‍ന്നു. ഇന്ന് 176 കോവിഡ് മരണം സ്ഥിരീകരിച്ചു. എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കും. എസ്എസ്എല്‍സി മൂല്യനിര്‍ണയം ജൂണ്‍ 7 മുതല്‍ 25 വരെ. ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.സി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 21 മുതല്‍ ജൂലൈ […]
അന്റാർട്ടിക് ഹിമഘടനയിൽ നിന്ന് പൊട്ടിമാറി വമ്പൻ മഞ്ഞുപാളി
ന്യൂയോർക്ക് ∙ അന്റാർട്ടിക്കയുടെ വടക്കുപടിഞ്ഞാറു സ്ഥിതി ചെയ്യുന്ന ഹിമഭാഗമായ റോൺ ഐസ് ഷെൽഫിൽ നിന്നു കൂറ്റൻ മഞ്ഞുപാളി അടർന്നുമാറി. 4320 ചതുരശ്ര കിലോമീറ്റർ വിസ്തീർണം വരുന്നതാണ് ഇത് (തിരുവനന്തപുരം ജില്ലയുടെ ഏകദേശം രണ്ടിരട്ടി). എ76 എന്നു പേരുള്ള മഞ്ഞുപാളി വടക്കുഭാഗത്തെ വെഡ്ഡൽ കടലിലേക്കാണു പൊട്ടിയിറങ്ങിയത്. നിലവിൽ, ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുപാളിയാണിതെന്നു ശാസ്ത്രജ്ഞർ പറയുന്നു. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ഉപഗ്രഹങ്ങളാണ് ഇതിന്റെ ദൃശ്യം ആദ്യം പകർത്തിയത്. യുഎസും സ്ഥിരീകരിച്ചു. വിരലിന്റെ ആകൃതിയുള്ള പാളിക്ക് 175 കിലോമീറ്റർ നീളം […]
കോവിഡ് രണ്ടാം തരംഗം ഉച്ചസ്ഥായി പിന്നിട്ടു; മൂന്നാംതരംഗത്തിനു സാധ്യത: മുഖ്യമന്ത്രി

വാക്സീന്‍ അതിജീവിക്കാന്‍ ശേഷി നേടിയ വൈറസ് മൂന്നാംതരംഗത്തിന് കാരണമായേക്കാമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വാക്സീന്‍ എടുത്തവരും കോവിഡ് പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കണം. വാക്സീന്‍ എടുത്തവരില്‍ അനുബന്ധരോഗം ഉള്ളവര്‍ക്കാണ് വീണ്ടും രോഗസാധ്യതയുള്ളത്. കോവിഡ് രണ്ടാം തരംഗം ഉച്ചസ്ഥായി പിന്നിട്ടു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നുനില്‍ക്കുന്ന മലപ്പുറത്ത് നിയന്ത്രണം കര്‍ശനമാക്കും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മലപ്പുറത്ത് 75,000 പരിശോധനകള്‍ നടത്തും. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. മഴക്കെടുതി നേരിടാന്‍ മുന്നൊരുക്കം പ്രളയമോ മണ്ണിടിച്ചിലോ ബാധിക്കാനിടയുള്ള […]
കോണ്‍ഗ്രസില്‍ തലമുറ മാറ്റം: വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവ്

ന്യൂഡൽഹി; പ്രതിപക്ഷത്തെ വി.ഡി സതീശൻ എം.എൽ.എ നയിക്കും. അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ തലമുറമാറ്റത്തിന് കോൺഗ്രസ് ഹൈക്കമാന്റ് വഴങ്ങിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഔദ്യോഗിക പ്രഖ്യാപനം 11 മണിയോടെ ഉണ്ടാകുമെന്നാണ് വിവരം. യുവ എം.എൽ.എ മാരുടെ ശക്തമായ പിന്തുണയെതുടർന്നാണ് വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കാൻ ഹൈക്കമാന്റ് തീരുമാനിച്ചത്. മുതിർന്ന നേതാക്കളിൽ ഒരു വിഭാഗവും സതീശനെ പിന്തുണച്ചു. വി.ഡി സതീശനെ തിരഞ്ഞെടുത്ത വിവരം സംസ്ഥാന നേതൃത്വത്തെ ഹൈക്കമാന്റ് അറിയിച്ചുകഴിഞ്ഞതായാണ് റിപ്പോർട്ട്.
ഗാസയില്‍ വെടിനിര്‍ത്തൽ; ഇസ്രയേല്‍–പലസ്തീന്‍ സംഘര്‍ഷത്തിന് വിരാമം

11 ദിവസം നീണ്ടുനിന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് വിരാമം. ഇസ്രയേല്‍– പാലസ്തീന്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നു. ഈജിപ്തിന്‍റെയും ഖത്തറിന്‍റെയും നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചകളിലാണ് നിര്‍ണായക തീരുമാനമുണ്ടായത്. ഇന്ന് പുലര്‍ച്ചെ രണ്ടു മണി മുതല്‍ വെടിനിര്‍ത്തല്‍ നിലവില്‍വന്നുവെന്ന് ഹമാസ് അറിയിച്ചു. സുരക്ഷസംബന്ധിച്ച ഇസ്രയേല്‍ കാബിനറ്റ് വെടിനിര്‍ത്തല്‍ അംഗീകരിച്ചു. അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളുടെ നിരന്തര അഭ്യര്‍ഥനകൂടി മാനിച്ചാണ് വെടിനിര്‍ത്തല്‍ തീരുമാനം. സംഘര്‍ഷങ്ങളില്‍ ഇതുവരെ 232 പലസ്തീന്‍കാരും 12 ഇസ്രയേലികളും കൊല്ലപ്പെട്ടു. വെടിനിര്‍ത്തല്‍ നിലവില്‍വന്നതോടെ ഗാസയിലെ ജനങ്ങള്‍ ആഘോഷങ്ങളുമായി തെരുവിലിറങ്ങി. […]