ചൊവ്വയിൽ നിന്ന് പാറ ശേഖരിച്ച് പെഴ്സിവീയറൻസ്

ന്യൂയോർക്ക് ∙ ഈ വർഷം ഫെബ്രുവരിയിൽ ചൊവ്വയിലെത്തിയ പെഴ്സിവീയറൻസ് റോവർ, ഇറങ്ങിയ മേഖലയായ ജെസീറോയിൽ നിന്നു ആദ്യമായി പാറ ശേഖരിച്ചെന്നു നാസ അറിയിച്ചു. പെൻസിലിനെക്കാൾ അൽപം കൂടി മാത്രം കട്ടിയുള്ള പാറക്കഷണം ഒരു ടൈറ്റാനിയം ട്യൂബിൽ സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ട്. ഭാവിയിൽ ചൊവ്വയിൽ നടത്തുന്ന തുടർദൗത്യങ്ങളുടെ സഹായത്തോടെ ഇതു ഭൂമിയിലെത്തിക്കാമെന്നാണു പ്രതീക്ഷ. പെഴ്സിവീയറൻസിന്റെ 2 മീറ്റർ നീളമുള്ള യന്ത്രക്കൈയിൽ ഘടിപ്പിച്ച ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ചാണു ഉപരിതലം കുഴിച്ച് പാറക്കഷണം എടുത്തത്. English Summary: Perseverance rover collects rock […]

കുഞ്ഞുങ്ങൾക്ക് വാക്സീന് ക്യൂബ തുടക്കമിട്ടു

ഹവാന ∙ ലോകത്താദ്യമായി ക്യൂബയിൽ 2 വയസ്സിനു മേലുള്ള കുട്ടികൾക്കു കോവിഡ് വാക്സിനേഷൻ തുടങ്ങി. ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടില്ലാത്ത തദ്ദേശ വാക്സീനാണ് കുത്തിവയ്ക്കുന്നത്. സ്കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി 2 മുതൽ 11 വരെ പ്രായമ‌ുള്ളവരിലാണ് ഇന്നലെ കുത്തിവയ്പ് തുടങ്ങിയത്. 2020 മാർച്ച് മുതൽ അധികനാളും അടഞ്ഞുകിടന്നിരുന്ന സ്കൂളുകൾ ഇന്നലെ തുറന്നെങ്കിലും ടിവിയിലൂടെയാണ് ക്ലാസുകൾ. ലോകത്ത് ഇതുവരെ കുട്ടികൾക്ക് കുത്തിവയ്പ് നടത്തിയിട്ടുള്ള രാജ്യങ്ങളിൽ 12നു മേൽ പ്രായമുള്ളവർക്കാണ് നൽകിയിട്ടുള്ളത്. 12നു മേലുള്ള കുട്ടികൾക്കു ക്യൂബയിൽ കുത്തിവയ്പ് 3ന് ആരംഭിച്ചു. […]

നിപയില്‍ വീണ്ടും ആശ്വാസം; ഇതുവരെ 46 പേരുടെ ഫലം നെഗറ്റീവായി

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച 12-വയസുകാരനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 46 പേരുടെ സാമ്പിള്‍ ഫലങ്ങള്‍ നെഗറ്റീവായെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇന്ന് 16 പേരുടെ സാമ്പിളുകളാണ് നെഗറ്റീവായിട്ടുള്ളത്. 265 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. 12 പേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. ആര്‍ക്കും തീവ്രമായ ലക്ഷണങ്ങളില്ല. മിതമായ ചില ലക്ഷണങ്ങള്‍ മാത്രമെ ഉള്ളൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 68 പേര്‍ നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ നെഗറ്റീവായവരെ കുറച്ച് ദിവസം കൂടി നിരീക്ഷണത്തില്‍ വെക്കും. […]

സംസ്ഥാനത്ത് 30,196 പേര്‍ക്ക് കൂടി കോവിഡ്; ടിപിആർ 17.63,181 മരണം

സംസ്ഥാനത്ത് ഇന്ന് 30,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3832, എറണാകുളം 3611, കോഴിക്കോട് 3058, തിരുവനന്തപുരം 2900, കൊല്ലം 2717, മലപ്പുറം 2580, പാലക്കാട് 2288, കോട്ടയം 2214, ആലപ്പുഴ 1645, കണ്ണൂര്‍ 1433, ഇടുക്കി 1333, പത്തനംതിട്ട 1181, വയനാട് 894, കാസര്‍ഗോഡ് 510 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,71,295 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.63 ആണ്. ഇതുവരെ 3,28,41,859 ആകെ സാമ്പിളുകളാണ് […]

ഒക്ടോബർ അവസാനം വരെ കേരളത്തിലേക്ക് യാത്ര ചെയ്യരുതെന്ന നിർദ്ദേശവുമായി കർണാടക

ഒക്ടോബർ മാസം അവസാനം വരെ ആളുകൾ കേരളത്തിലേക്ക് യാത്ര ചെയ്യരുതെന്ന നിർദ്ദേശവുമായി കർണാടക. അടിയന്തിര ഘട്ടങ്ങളിൽ അല്ലാതെ കേരളത്തിലേക്ക് യാത്ര ചെയ്യരുതെന്നാണ് കാർണാടക സർക്കാരിൻ്റെ നിർദ്ദേശം. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ കർണാടക ആരോഗ്യമന്ത്രി സുധാകർ കെ ആണ് ഇക്കാര്യം അറിയിച്ചത്. (Karnataka public visit Kerala) കേരളത്തിൽ ഇന്ന് 25,772 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,428 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.87 ശതമാനമാണ്. ഇതുവരെ 3,26,70,564 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. […]

തൃശൂരിൽ കരിമ്പനി സ്ഥിരീകരിച്ചു, രോഗിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി

തൃശൂർ :തൃശൂർ വെള്ളിക്കുളങ്ങരയിൽ വയോധികന് കരിമ്പനി സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഒരു വർഷം മുമ്പും ഇദ്ദേഹത്തിന് കരിമ്പനി സ്ഥിരീകരിച്ചിരുന്നു വളരെയധികം കരുതലോടെ കാണേണ്ട പകര്‍ച്ചപ്പനിയാണ് കരിമ്പനി. ലീഷ്മാനിയാസിസ് എന്ന രോഗം ആന്തരികാവയവത്തെ ബാധിക്കുമ്പോഴാണ് കരിമ്പനി ഉണ്ടാകുന്നത്. തൊലിപ്പുറത്തെ മുഴകളും പാടുകളുമായും ഈ രോഗം പ്രത്യക്ഷപ്പെടാം. കൊതുകുകളുടെ മൂന്നിലൊന്ന് വലിപ്പമുള്ള മണലീച്ചകള്‍ അഥവാ സാന്‍റ് ഫ്‌ളൈ ആണ് കരിമ്പനി പരത്തുന്നത്. ഈ പ്രാണികള്‍ പൊടിമണ്ണിലാണ് മുട്ടയിട്ട് വിരിയിക്കുന്നത് സംസ്ഥാനത്ത് മണലീച്ചകളുടെ സാനിദ്ധ്യം ഉണ്ടെങ്കിലും രോഗവാഹികളായ […]

ദൈവത്തിന്‍റെ കൈയൊപ്പ് (കാരൂര്‍ സോമന്‍റെ ‘കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍’ എന്ന നോവലിനെക്കുറിച്ചുള്ള ആസ്വാദനക്കുറിപ്പ്) – ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍

ദൈവത്തിന്‍റെ കൈയൊപ്പ് (കാരൂര്‍ സോമന്‍റെ ‘കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍’ എന്ന നോവലിനെക്കുറിച്ചുള്ള ആസ്വാദനക്കുറിപ്പ്) ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍ ശരീരത്തില്‍ ആത്മാവുള്ളതു പോലെ കാവ്യരചനയിലും ആത്മാവുണ്ട്. ആ കാവ്യത്തിന്‍റെ ആത്മാവാണ് അല്ലെങ്കില്‍ സൗന്ദര്യമാണ് ആസ്വാദകഹൃദയങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്നത്. സാഹിത്യലോകത്തെ ബഹുമുഖ പ്രതിഭ കാരൂര്‍ സോമന്‍ ‘കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍’ എന്ന നോവലില്‍ ആത്മാവില്‍ ഉറച്ച ഒരു ക്രിസ്തീയ പുരോഹിതന്‍റെ സത്യാന്വേഷണ യാത്രയാണ് വായനക്കാര്‍ക്ക് മുന്നില്‍ തുറന്നിടുന്നത്. നോവല്‍ ആദ്യതവണ വായിച്ചപ്പോള്‍ അനുഭവപ്പെട്ടത് ഇത്തരമൊരു വികാരമായിരുന്നുവെങ്കില്‍ ദാര്‍ശനിക പരിവേഷത്തോടെ, വായനയെ ഉത്കൃഷ്ടമാക്കുന്ന […]

നദികളുടെ ഹൃദയതാളമറിയുന്നവര്‍ -കാരൂര്‍ സോമന്‍, ലണ്ടൻ

നദികളുടെ ഹൃദയതാളമറിയുന്നവര്‍ -കാരൂര്‍ സോമന്‍, ചാരുംമൂട് നിത്യവും മധുരഗീതം പൊഴിച്ചുകൊണ്ട് സ്വച്ഛന്ദം ഒഴുകികൊണ്ടിരിക്കുന്ന നദികള്‍ ലോകത്തെമ്പാടുമുണ്ട്. എല്ലാം സാംസ്കാരികത്തനിമയുടെ അടിവേരുകള്‍ ചെന്നെത്തുന്നത് നദീതടങ്ങളിലാണ്. ഭാരതത്തിനും ഒരു സുന്ധുനദിതട സംസ്കാരമുണ്ട്. അതിനാലാണ് ലോകത്തെ പല പ്രമുഖ നഗരങ്ങളും ഒരു ചരിത്രാവശിഷ്ടം പോലെ നദികളുടെ തീരത്ത് സ്ഥിതി ചെയ്യുന്നത്. ചിലപ്പോള്‍ പുഴകള്‍ക്ക് മനുഷ്യന്‍റെ സ്വഭാവമാണ്. ഒരു നാണംകുണുങ്ങി പെണ്ണായി ലജ്ജിച്ച് തലതാഴ്ത്തിക്കൊണ്ടൊഴുകും. ചുവന്നു കലങ്ങിയ കണ്ണുകളുമായി പുഴയെ ഇളക്കി മറിക്കും. രൗദ്രഭാവങ്ങളണിഞ്ഞ് കുളിക്കുന്നവനെ മുക്കികൊല്ലും. ക്ഷണംനേരംകൊണ്ട് ശാന്തമായി മാറോടണച്ചും സ്നേഹചുംബനങ്ങളാല്‍ […]