വാക്സിനേഷൻ സ്വീകരിച്ചവർക്കു പൂർവ്വസ്ഥിതിയിലേക്കു മടങ്ങാം: സിഡിസി

വാഷിങ്ടൻ ഡിസി∙ പൂർണ്ണമായും വാക്സിനേഷൻ സ്വീകരിച്ചവർക്കു വീടിനു അകത്തും പുറത്തും മാസ്ക്ക് ഇല്ലാതെയും സാമൂഹിക അകലം പാലിക്കാതെയും ചെറുതും വലുതുമായ ആൾക്കൂട്ടത്തിൽ പോകുന്നതിനുള്ള എല്ലാ നിബന്ധനകളും നീക്കം ചെയ്തതായി സിഡിസി ഡയറക്ടർ ഡോ:റോഷ്‍ലി ലവിങ്സ്കി വിജ്ഞാപനത്തിൽ പറയുന്നു. പാൻഡമികിന് മുൻപുള്ള സ്ഥിതിയിലേക്ക് അമേരിക്ക തിരിച്ചു വരുന്നു എന്നുള്ളതാണ് ഇതുകൊണ്ട് അർഥമാക്കുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി. കോവിഡ് 19 രോഗപ്രതിരോധത്തിനു നൽകുന്ന വാക്സീൻ ഫലപ്രദമാണെന്നു പരീക്ഷണത്തിൽ പൂർണമായും തെളിയിക്കപ്പെട്ടതായി അവർ അറിയിച്ചു. നാം ഈ പ്രത്യേക നിമിഷത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. […]

ബ്രിട്ടന്റെ അണ്‍ലോക്കിംഗിന് ഭീഷണിയായി ഇന്ത്യന്‍ വേരിയന്റ്; അടിയന്തരമായി സെക്കന്‍ഡ് ഡോസ്

മെയ് 17 നുള്ള അണ്‍ലോക്കിംഗ് പ്രക്രിയയുമായി ബ്രിട്ടന്‍ മുന്നോട്ടു പോകവേ ഭീഷണിയായി ഇന്ത്യന്‍ വേരിയന്റ്. ഇതുവരെ 1,313 ഇന്ത്യന്‍ വേരിയന്റ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മേയ് അഞ്ചിന് 520 ഇന്ത്യന്‍ വേരിയന്റ് കേസുകള്‍ യുകെയില്‍ രേഖപ്പെടുത്തിയ സ്ഥാനത്താണ് വ്യാഴാഴ്ച ആയപ്പോള്‍ ഇരട്ടിയിലധികം കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. അണ്‍ലോക്കിംഗ് പ്രക്രിയയെ ബാധിക്കാതെ ഇന്ത്യന്‍ വേരിയന്റ് പടരുന്ന വേഗത കുറയ്ക്കാനായി കൊറോണാവൈറസ് വാക്‌സിന്‍ രണ്ടാം ഡോസ് 10 മില്ല്യണ്‍ പേര്‍ക്ക് നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഹോട്ട്‌സ്‌പോട്ടുകളില്‍ അടിയന്തരമായി 50 കഴിഞ്ഞവര്‍ക്കും മറ്റു […]

സംസ്ഥാനത്ത് കടലാക്രമണം അതിരൂക്ഷം; നൂറുകണക്കിന് വീടുകളില്‍ വെളളം കയറി

അറബിക്കടലിലെ ന്യൂനമര്‍ദം തീവ്രമായതോടെ സംസ്ഥാനത്ത് കടലാക്രമണം രൂക്ഷം. തീരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ വിവിധയിടങ്ങളില്‍ തീരദേശത്ത് നൂറുകണക്കിന് വീടുകളില്‍ വെളളം കയറി. ഒട്ടേറെ വീടുകള്‍ക്ക് നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരത്ത് ചിറയിന്‍കീഴ്, പൂന്തുറ, പൊഴിയൂര്‍ എന്നിവിടങ്ങളിലും കൊടുങ്ങല്ലൂരിലെ എറിയാട്, എടവിലങ്ങ് പഞ്ചായത്തുകളിലും നാശനഷ്ടമുണ്ടായി. കോഴിക്കോട് കടലുണ്ടി. ചാലിയം ലൈറ്റ് ഹൗസിന് സമീപം 40 വീടുകളില്‍ വെളളം കയറി. കാപ്പാട്– കൊയിലാണ്ടി തീരദേശറോഡ് അടച്ചു. സ്ഥിതി രൂക്ഷമായ മേഖലകളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുയാണ്. കൊച്ചി ചെല്ലാനത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ദുരന്തനിവാരണ […]

എംപിയും എംഎൽഎയും ഒപ്പം നൂറിലേറെ ആളുകളും; മാനദണ്ഡം ലംഘിച്ച് ഉദ്ഘാടനം

കോവിഡ് മാനദണ്ഡം ലംഘിച്ച് കട്ടപ്പന നഗരസഭയുടെ ഡോമിസിലറി കെയർ സെന്ററിന്റെ ഉദ്ഘാടന ചടങ്ങ്. നൂറിലേറെ പേരാണ് സാമൂഹ്യഅകലം പാലിക്കാതെ ചടങ്ങിൽ പങ്കെടുത്തത്. ഇടുക്കി എംപി ഡീൻ കുര്യാക്കോസ്, എംഎൽഎ റോഷി അഗസ്റ്റിൻ, കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ജോബി എന്നിവർ പങ്കെടുത്തു. കട്ടപ്പന നഗരസഭ പരിധിയിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനിടെയാണ് ജനപ്രതിനിധികൾ അടക്കമുള്ളവരുടെ ഭാഗത്തു നിന്നുള്ള ഗുരുതര അലംഭാവം.

4 ജില്ലകളില്‍ ട്രിപ്പിൾ ലോക്ഡൗണ്‍; ഇളവുകള്‍ കുറയ്ക്കും; നിയന്ത്രണം കടുപ്പിക്കും

കോവിഡ് വ്യാപനം കുറയാത്ത നാല് ജില്ലകളിൽ ട്രിപ്പിള്‍ ലോക്ഡൗണ്‍ എർപ്പെടുത്തി. എറണാകുളം, തിരുവനന്തപുരം, മലപ്പുറം, തൃശൂര്‍ ജില്ലകളിലാണ് ലോക്ഡൗണ്‍ കടുപ്പിക്കുന്നത്. ഈ ജില്ലകളില്‍ ലോക്ഡൗണില്‍ ഇപ്പോഴുള്ള പൊതുഇളവുകള്‍ കുറയ്ക്കും.

കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്ക് കോവിഡ്, 93 കോവിഡ് മരണം; നാലര ലക്ഷത്തിനടുത്ത് ആളുകൾ ചികില്‍സയില്‍; ടിപിആർ 26.41%

കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4567, മലപ്പുറം 3997, എറണാകുളം 3855, തൃശൂര്‍ 3162, കൊല്ലം 2992, പാലക്കാട് 2948, കോഴിക്കോട് 2760, കണ്ണൂര്‍ 2159, ആലപ്പുഴ 2149, കോട്ടയം 2043, ഇടുക്കി 1284, പത്തനംതിട്ട 1204, കാസര്‍ഗോഡ് 1092, വയനാട് 482 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,375 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.41 ആണ്. ഇതുവരെ ആകെ 1,76,89,727 സാമ്പിളുകളാണ് […]

ഡെന്നിസ് ജോസഫ് – മലയാള സിനിമയിലെ ആകാശദൂത്

അനുസ്മരണo : ദീപു ചടയമംഗലം ======================= മലയാള സാംസ്കാരിക ചരിത്രത്തിൽ സവിശേഷ സാന്നിധ്യമായി വളർന്ന നിരവധി എഴുത്തുകാർക്ക് അടിവേരു നൽകിയ മണ്ണാണ് ഏറ്റുമാനൂരിന്റേത്. 1987 ഒക്ടോബർ 20ന് കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ പിറന്ന ശ്രീ ഡെന്നിസ് ജോസഫ് മലയാള സിനിമയുടെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തായിരുന്നു. അദ്ദേഹത്തിന്റെ അകാലത്തിലുള്ള വിയോഗം മലയാള ഭാഷയ്ക്കും,തിരക്കഥാ സാഹിത്യത്തിനും, സിനിമയ്ക്കും ഏൽപ്പിച്ച ആഘാതം വളരെ ആഴമുള്ളതാണ്. ഒരു പ്രാദേശിക മാസികയുടെ സബ് എഡിറ്ററായി ആരംഭിച്ച എഴുത്ത് ജീവിതം കഥാകൃത്തായും, തിരക്കഥാകൃത്തായും, സംവിധായകനായുമൊക്കെ വളർന്ന് […]

യുകെയില്‍ വീടുകള്‍ക്ക് ഡിമാന്റ് കുതിച്ചു കയറി; വീട് ദൗര്‍ലഭ്യം വില കൂട്ടി

യുകെയിലെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റില്‍ വീടുകള്‍ക്കുളള ഡിമാന്റ് കുതിച്ചു കയറി . എന്നാല്‍ ആവശ്യത്തിനനുസരിച്ചു വില്‍പ്പനയ്ക്കു വീടുകള്‍ ലഭ്യമാകാത്തതു വില ഉയരാനിടയാക്കി. രാജ്യത്തെ വീട് വിലകള്‍ കുത്തനെ ഉയര്‍ന്ന് കൊണ്ടിരിക്കുന്ന പ്രവണതയുണ്ട് . രാജ്യത്ത് ‘ ഫോര്‍ സെയില്‍’ ബോര്‍ഡുകളുടെ എണ്ണം കുറഞ്ഞ് വരുന്നുവെന്നാണ് ഇത് സംബന്ധിച്ച കണക്കുകള്‍ വെളിപ്പെടുത്തവേ റോയല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ചാര്‍ട്ടേഡ് സര്‍വേയേര്‍സ് (റിക്‌സ്) പറയുന്നത്. ഗാര്‍ഡനുകളോട് കൂടിയ വീട് നിലവില്‍ ലഭ്യമല്ലാത്ത അവസ്ഥയാണ് പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിലുള്ളതെന്നാണ് വീട് വാങ്ങലുകാര്‍ വെളിപ്പെടുത്തുന്നത്. ഇത്തരം വീടുകള്‍ […]

കോവിഡ് പ്രതിസന്ധി: എന്‍എച്ച്എസില്‍ മറ്റ് രോഗങ്ങളുടെ ചികിത്സ താറുമാറായി

കോവിഡ് പ്രതിസന്ധി എന്‍എച്ച്എസിനെ വീര്‍പ്പുമുട്ടിക്കുന്നു. മറ്റ് ഗുരുതര രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് ചികിത്സ ലഭിക്കാത്ത സാഹചര്യം കൂടുതല്‍ ഗുരുതരമാകുകയാണ്. ഇതിന്റെ ഫലമായുള്ള മരണങ്ങളും ഏറുന്നുണ്ട്. അതുപോലെ വെയിറ്റിങ് ലിസ്റ്റും നീളുന്നു. ഈ പ്രതിസന്ധി ഉടനൊന്നും എന്‍എച്ച്എസിനെ വിട്ടൊഴിയില്ലെന്നാ റിപ്പോര്‍ട്ട്. മിക്ക രോഗങ്ങളുടെയും അടിയന്തിര ചികിത്സകള്‍ പോലും മുടങ്ങിയിരിക്കുന്നതിനാല്‍ എന്‍എച്ച്എസ് കാത്തിരിപ്പ് പട്ടിക ഇനിയും നീളും. ഇവയിലുള്ള ഗുരുതര രോഗികള്‍ക്ക് പോലും ചികിത്സ മുടങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ കോവിഡിതര രോഗങ്ങള്‍ ബാധിച്ചവരുടെ കൂട്ട മരണങ്ങള്‍ വരും മാസങ്ങളില്‍ യുകെയില്‍ വര്‍ധിക്കുമെന്ന ആശങ്കയും […]

കേരളത്തില്‍ ഇന്ന് 39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 97 കോവിഡ് മരണം

കേരളത്തില്‍ ഇന്ന് 39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5044, എറണാകുളം 5026, തിരുവനന്തപുരം 4050, കൊല്ലം 3731, തൃശൂര്‍ 3587, കോഴിക്കോട് 3346, പാലക്കാട് 3223, കോട്ടയം 2771, ആലപ്പുഴ 2709, കണ്ണൂര്‍ 2261, പത്തനംതിട്ട 1301, ഇടുക്കി 1236, കാസര്‍ഗോഡ് 883, വയനാട് 787 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,656 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.61 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]