എനിക്ക് നിന്നെ പേടിയാണ് – പി. ടി. പൗലോസ് (അമേരിക്ക)

തുഷാരകണങ്ങൾ ഇറ്റുവീണ ചെങ്കൽനടപ്പാതയിൽ അവൾ നിന്നു, അവളുടെ അരഞ്ഞാണച്ചരടിലെ ഏലസ്സിൽ ആരെയും മയക്കുന്ന മന്ത്രവുമായി, ഇലഞ്ഞിപ്പൂവിന്റെ സുഗന്ധവുമായി. തീയിൽ പഴുത്ത ചെമ്പിന്റെ നിറമുള്ള മുഖത്തെ പ്രായത്തിന്റെ ചുളിവുകൾ പ്ലാസ്റ്റർ ഓഫ് പാരീസ് നികത്തി. മുല്ലപ്പൂ പോലുള്ള വെപ്പുപല്ലുകൾ വെളിയിൽകാട്ടി പകൽപോലെ ചിരിക്കുമ്പോൾ അതൊരു കൊലച്ചിരി ആണെന്ന് പറയാൻ ആരും ആദ്യം മടിക്കും. രാമ രാവണ യുദ്ധത്തിൽ ലക്ഷ്മണന് മേഘനാഥൻ ഏല്പിച്ച മുറിവുണക്കാൻ സഞ്ജീവനിക്ക് വേണ്ടി പണ്ട് ഹനുമാൻ ഹിമാലയത്തിൽനിന്നും അടർത്തിയെടുത്ത ദ്രോണഗിരി പർവ്വതത്തിന്റെ കൊച്ചു കൊച്ചു പതിപ്പുകൾ […]
മുൻ കേന്ദ്രമന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ. എൽ ഭാട്ടിയ അന്തരിച്ചു

ദില്ലി: മുൻ കേന്ദ്രമന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ. എൽ ഭാട്ടിയ അന്തരിച്ചു. കൊവിഡ് ബാധിച്ച് ഇന്നലെ അർദ്ധ രാത്രിയോടെ അമൃത്സറിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. 99 വയസ്സായിരുന്നു. 2004 – 2008 കാലഘട്ടത്തിൽ കേരളത്തിന്റെ ഗവർണർ ആയിരുന്നു അദ്ദേഹം. 1972 ൽ അമൃസറിൽ നിന്ന് മത്സരിച്ചാണ് ഭാട്ടിയ ആദ്യമായി പാർലമെന്റിലെത്തുന്നത്. 1980, 1985, 1992, 1996, 1999 എന്നീ വർഷങ്ങളിലും അദ്ദേഹം പാർലമെന്റംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1975-1977 കാലഘട്ടത്തിൽ കോണഗ്രസ് പാർലമെന്ററി പാർട്ടി എക്സിക്യൂട്ടീവ് കമ്മിറ്റി […]
‘ടൗട്ടെ’ കരുത്താര്‍ജിക്കുന്നു; 9 ജില്ലകളില്‍ റെഡ് അലേര്‍ട്ട്; മഴയും കാറ്റും തുടരും
‘ടൗട്ടെ’ ചുഴലിക്കാറ്റ് കരുത്താര്‍ജിച്ച് കര്‍ണാടക തീരത്തേക്ക് കടന്നു. കേരളത്തില്‍ 12 മണിക്കൂര്‍ കൂടി അതിശക്തമായ മഴയും കാറ്റും തുടരുമെന്നാണ് മുന്നറിയിപ്പ്. നാളെ കേരളത്തില്‍ മഴയുടെ തോത് കുറയുമെന്നും സൂചനയുണ്ട്. സംസ്ഥാനത്ത് 9 ജില്ലകളില്‍ അതിജാഗ്രത പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 9 ജില്ലകളില്‍ റെഡ് അലര്‍ട്ടും അഞ്ചിടത്ത് ഓറഞ്ച് അലര്‍ട്ടുമാണ് പ്രഖ്യാപിച്ചത്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍: എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്. തെക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമാണ് നിലവിലുള്ളത്, . അച്ചന്‍കോവില്‍, […]
32680 പേര്‍ക്ക് കോവിഡ്; ടിപിആര്‍ 26.65; 96 മരണം കൂടി

സംസ്ഥാനത്ത് 32680 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 96 കോവിഡ് മരണം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,22,628 പരിശോധനകള്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65 ആണ്. 29442 പേര്‍ക്ക് രോഗമുക്തിയുണ്ട്. 4 ജില്ലകളില്‍ നാളെ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തു. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ള സ്ഥലങ്ങളില്‍ പ്രവേശിക്കാനും പുറത്തുപോകാനും ഒരുവഴി മാത്രമാകും. മലപ്പുറം 4782, എറണാകുളം 3744, തൃശൂര്‍ 3334, തിരുവനന്തപുരം 3292, പാലക്കാട് 3165, കോഴിക്കോട് 2966, കൊല്ലം 2332, കോട്ടയം 2012, ആലപ്പുഴ 1996, […]
നാല് ജില്ലകളിൽ നാളെ അര്‍ധരാത്രി മുതല്‍ ട്രിപ്പിൾ ലോക്ഡൗൺ; അറിയേണ്ടത്
സംസ്ഥാനത്ത് നാല് ജില്ലകളിൽ നാളെ അര്‍ധരാത്രി മുതല്‍ ട്രിപ്പിൾ ലോക്ഡൗൺ. തിരുവനന്തപുരം, തൃശൂർ, എറണാകുളം, മലപ്പുറം ജില്ലകളിൽ ഞായറാഴ്ച അർധരാത്രി ട്രിപ്പിൾ ലോക്ഡൗൺ നിലവിൽവരും. മറ്റു പത്തു ജില്ലകളിൽ നിലവിലുള്ള ലോക്ഡൗൺ തുടരും. ജില്ലകളിലേക്കു പ്രവേശിക്കാൻ ഒരു വഴി മാത്രമേ ഉണ്ടാകൂ. അനാവശ്യമായി പുറത്തിറങ്ങുക, കൂട്ടംകൂടിനിൽക്കുക, മാസ്ക് ധരിക്കാതിരിക്കുക തുടങ്ങി കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളെ സോണുകളായി തിരിച്ച് നിയന്ത്രണ ചുമതല ഉയർന്ന പൊലീസ് […]
മതിലുകൾ – ഡോ. ചേരാവള്ളി ശശി

ജാതിമതങ്ങൾ തൻ കന്മതിൽ തച്ചുടച്ചേറെ സ്വപനങ്ങളോടന്നൊരിക്കൽ ധീരമായ് രണ്ടു ഹൃദയങ്ങൾ ചേരവേ ‘ദുരെ..’യെന്നു മതം ഭ്രഷ്ട്യർത്തി ! ക്രൂരം വിധി – നടുറോഡിൽപ്പിണങ്ങളായ് ഏറെ വൈകാതവർ രണ്ടുപേരും ജാതിമതസ്‌ഥരെത്തുന്നു ജഡത്തിനായ് വേറിട്ട കല്ലറ തീർത്തു നൽകാൻ.
പരിസ്ഥിതി ഗാനം – ഡോ. ചേരാവള്ളി ശശി

പഞ്ചഭൂതങ്ങള്‍ പണിഞ്ഞതാം സുന്ദര – മന്ദിരത്തിന്‍ നാമം- ഈ പ്രപഞ്ചം!ഈ ഭൂമി അമ്മ താന്‍; ആകാശമച്ഛനും ഈ ജലം കാറ്റ് തീ പൊന്‍മക്കളും ……. പൊന്‍മക്കളും ……. ഇവിടെ മനുഷ്യര്‍ പക്ഷിമൃഗങ്ങള്‍ സസ്യലതാദികളും ഒരുമയൊടഴകില്‍ അന്യോന്യാശ്രിത മലരുകള്‍ ചൊരിയേണം……… പകരം കാടുകള്‍ മേടുകള്‍ ഇനിമേല്‍ അഗ്നിയില്‍ നീറ്റരുതെ……. പരിനിര്‍മ്മലമാം നദിയരുവികളെ വിഷമയമാക്കാരുതെ……. മേലില്‍ വിഷമയമാക്കാരുതെ….. പൊടിപടലങ്ങള്‍ പുകഞ്ഞേറുന്നോ പുലര്‍കാറ്റണയുമ്പോള്‍….? അതിദുര്‍ഗ്ഗന്ധത്തിരയിളകുന്നോ പരിമ്പരമുണരുമ്പോള്‍….? മണലര്‍വണ്ണം പുഴ, തീക്കാറ്റും ഒരുപോല്‍ കനിയേണം! എല്ലാജീവഗണങ്ങളുംമീശ്വര- വരമായ് കഴിയേണം!- ഈശ്വര വരമായ് കഴിയേണം- […]
നമുക്കെവിടെ അസ്തമയം – കാവ്യ ഭാസ്ക്കർ

വാക്കുകൾ അസ്തമിക്കുമ്പോൾ നീയും നീറും …..!! ഇനിയുമെത്രയെത്ര ഉദയങ്ങൾ …… നമ്മൾ അനന്തതയുടെ ദീപനാളങ്ങൾ …. നമുക്കെവിടെ അസ്തമയം ! നാമെന്നും ഉദയ സൂര്യന്റെ കിരണങ്ങൾക്ക് പൊന്നു കാച്ചികുറുക്കുന്നവർ നാം വേരുകൾക്കിടയിലെ പച്ചമണം പെയ്ത നനുത്ത സത്ത് … നാം മേടപ്പുലരിയിലെ പൊന്നരഞ്ഞാണങ്ങൾ …… നാം ഋതുഭേദങ്ങളിൽ അലയടിച്ചൊഴുകും സുഖ ശീതളമർമ്മരം …. നാം മഴയുടെ നേർത്ത നാദം നമ്മൾ ഹൃദയം കൊണ്ട് തളിർത്തവർ, പുണർന്നവർ, നമ്മിലെവിടെയന്തരം …..? നമുക്കെവിടെ അസ്തമയം ? 🍃കാവ്യ ഭാസ്ക്കർ🍃
എന്റെ അമ്മ – അനു എബി സൂസൻ

ഈശ്വര ദീപമെന്നിൽപ്പകർന്ന ദീപശിഖയാകുന്നെന്റെയമ്മ സൂര്യനുണർന്നിടും മുമ്പെ ണീറ്റ് അന്ധകാരത്തെയകറ്റി നിത്യം കർമ്മധീരയായി ശോഭിച്ചീടും നൽശിഖയായിടുന്നെന്റെയമ്മ പുഞ്ചിരി തൻ മുഖം മൂടിയുമായ് കഷ്ടപ്പാടിന്റെ നുകം ചുമക്കും ആച്ചുണ്ടിലെ മന്ദഹാസം തന്നിൽ ക്കാണാമൊരു മൗനനൊമ്പരവും തൻ സ്വപ്നങ്ങൾക്കു താഴിട്ടുപൂട്ടി മറ്റുള്ളോർക്കായ് ജീവിക്കുന്നു മോദാൽ എൻ കിനാക്കൾക്കു ചിറകുനൽകാ- നാണെന്റെയമ്മയ്ക്കെപ്പോഴുമിഷ്ടം എൻ ചിരിക്കൊപ്പം ചിരിച്ചിടുന്നോ- ളെന്റെ ദുഃഖത്തിൽക്കരഞ്ഞിടുന്നോൾ സ്വന്തം പശിയെത്തsഞ്ഞു വച്ചി- ട്ടെന്നെയാക്കൈപ്പുണ്യമൂട്ടി ടുന്നോൾ ശത്രുക്കളെപ്പോലും സ്നേഹിച്ചിടാൻ ചൊല്ലിപ്പഠിപ്പിച്ചോളെന്റെയമ്മ നന്മകൾ പൂക്കും നൽവൃക്ഷമായി- ട്ടെന്നും ബഹുമാന്യയായിടുന്നോൾ.
ലക്ഷ്യബോധമില്ലാത്തവരെ സാഹിത്യലോകം പിന്തുണക്കില്ല – കാരൂർ സോമൻ (ലണ്ടൻ)

ലോക രാജ്യങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ട രാജ്യമാണ് ഇന്ത്യ. സർവ്വദിക്കുകളിലും പ്രകാശകിരണങ്ങൾ ചിതറിക്കൊണ്ടിരിന്ന രാജ്യത്തിന് ഇന്ന് മങ്ങലേറ്റിരിക്കുന്നു. വിദേശ രാജ്യങ്ങളിൽ പാർക്കുന്ന ഇന്ത്യാക്കാരടക്കം ലോക ജനതയുടെ ശ്രദ്ധ എത്തിനിൽക്കുന്നത് പുണ്യ നദിയായ ഗംഗയിലാണ്. വിശുദ്ധ നദിയായ ഗംഗയിൽ പോയി കുളിക്കയും സൂര്യ ഭഗവാനെ പുജിക്കയും ചെയ്ത പലരുടേയും മൃതദേഹങ്ങൾ മൃഗങ്ങളെപോലെ ഒഴുകിയൊഴുകി പോകുന്ന കാഴ്ചകൾ ആരോ കാട്ടിയ മഹാപാതകമായിട്ടാണ് തോന്നുന്നത്. ദയനീയമായി വിലപിക്കുന്ന പാവങ്ങളും, യു.പി ഭരണാധിപൻമാരുടെ നിഷ്ടുരവും മൂഢത്വവും ലജ്ജാവഹവുമായ ഹ്ര്യദയത്തെ ദഹിപ്പിക്കുന്ന പ്രവർത്തികളും ആരിലും ആശങ്ക […]