Theerame 4K Video Song | Malik | Mahesh Narayanan
ചൈനയിലും ഡെൽറ്റാ ഭീതി, 60% വാക്സീനെടുത്തിട്ടും രക്ഷയില്ല, രാജ്യം വീണ്ടും ആശങ്കയിൽ

ലോകത്തെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിയ കൊറോണവൈറസ് അത്ര പെട്ടെന്നൊന്നും വിട്ടുപോകില്ലെന്ന് വ്യക്തമാക്കുന്നതാണ് ചൈനയിൽ നിന്നുള്ള പുതിയ റിപ്പോർട്ടുകൾ. ആവശ്യത്തിന് വാക്സീനുകളും പ്രതിരോധ സംവിധനങ്ങളും ഉണ്ടായിട്ടും ഒരിടവേളക്ക് ശേഷം ചൈനയിൽ കോവിഡ് കേസുകൾ വർധിച്ചിരിക്കുന്നു. രാജ്യത്ത് 60 ശതമാനം പേർക്കും വാക്സീൻ നൽകിയിട്ടും കോവിഡിന്റെ പുതിയ വകഭേദമായ ഡെൽറ്റയ്ക്ക് മുന്നിൽ ചൈന വിയർക്കുകയാണ്. 2019-ന്റെ അവസാനത്തിൽ രാജ്യത്ത് ആദ്യമായി വൈറസ് പ്രത്യക്ഷപ്പെട്ടതിനുശേഷം ചൈന ഇപ്പോൾ ഏറ്റവും വലുതും വ്യാപകമായതുമായ കോവിഡ് -19 പ്രതിസന്ധിയെയാണ് നേരിടുന്നത്. ഡെൽറ്റ വേരിയന്റിന് ചൈനീസ് വാക്സീനുകൾ […]
വൈറസ്സ് പരത്തുന്ന ആമയെ പിടിച്ചപ്പോൾ ഇനി എന്ത് ചെയ്യും?? / RED EAERD SLIDER TURTLE / OMKV FISHING
പ്രതിച്ഛായ – മാത്യു നെല്ലിക്കുന്ന്

വൃശ്ചികക്കാറ്റിന്റെ മൂളൽ കേട്ടിളകുന്ന കുട്ടനാടൻ കായലോളങ്ങൾ…. താറാവിൻപറ്റത്തെ നോട്ടക്കാരൻ ഔത തുറന്നുവിട്ടു. ഇര തേടാനുള്ള അവസരമാണ്. ക്വാ. ക്വാ… താറാവുകൾ നാട്ടുവർത്തമാനം പറഞ്ഞ് കായലിലേക്ക് ഊളിയിട്ടിറങ്ങി. തവളകളും പരൽമീനുകളും വേണ്ടുവോളമുണ്ട്. ബാല്യകാലസഖികളായ ചിന്നക്കുട്ടിയും അനുക്കുട്ടനും കരയിലും കായലിലും എപ്പോഴും ഒരുമിച്ചാണ്. ചിന്നക്കുട്ടി മുട്ടയിടാറായിട്ടില്ല. അവൾക്കുവേണ്ടി എന്നും അനുക്കുട്ടൻ മുഴുത്ത പരൽമീനുകളെ ചുണ്ടിൽ കരുതിയിരിക്കും. എല്ലാവരും നനഞ്ഞു മുഷിഞ്ഞ് ഇര തേടുമ്പോൾ നേതാവ് നിഷാദകുമാരൻ കരയിൽത്തന്നെ നിന്ന് ക്വാ ക്വാ…. എന്ന് ശബ്ദിക്കും. ‘എന്താണ് നേതാവേ, വെള്ളത്തിലിറങ്ങാതെ മീൻ […]
ഇന്ന് രബീന്ദ്രനാഥ ടാഗോറിന്റെ സ്മരണദിനം

(കടപ്പാടോടെ ) ഇന്ത്യയിലെ, ഏഷ്യയിലെ ആദ്യത്തെ നോബൽ സമ്മാനജേതാവായ രവീന്ദ്രനാഥടാഗോർ എഴുതിയ നമ്മുടെ ദേശീയ ഗാനമായ ജനഗണമനയിലെ വാക്കുകളുടെ അർത്ഥസമ്പുഷ്ടിയും, ഇന്ത്യയിലെ എല്ലാ ഭാഗങ്ങളും, പർവ്വതങ്ങളും, നദികളും ഉൾപ്പെടുത്തിയിരിക്കുന്നതും എത്ര മനോഹരമായിട്ടാണ്. അത്ര മനോഹരമായ പദസഞ്ചയങ്ങളുള്ള ഒരു കവിത അല്ലെങ്കിൽ ഗാനം മറ്റാരും രചിച്ചിട്ടില്ലെന്നാണ് ഞാൻ കരുതുന്നത്. അനശ്വര കവിയായ, ദേശസ്നേഹിയായ ടാഗോറിന്റെ ഓർമ്മകൾക്കു മുന്നിൽ പ്രണാമം🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹 ഭാരതത്തിന്റെ ദേശീയഗാനം. ഒരു ദേശത്തിന്റെ ചരിത്രവും സംസ്കാരവും ത്യാഗവും നേട്ടങ്ങളും സ്മരണയിൽ കൊണ്ടുവരുകയും, ഇവയെയൊക്കെ പുകഴ്ത്തുകയും ചെയ്യുന്ന സംഗീതരചനയാണ് […]
മനുഷ്യമനസ്സുകളിലെ വൈറസ് – ജോസ് ക്ലെമൻ്റ്

തികച്ചും രോഗാതുരമായ ലോകത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ചിക്കുൻഗുനിയ, ഡെങ്കിപ്പനി, ജപ്പാൻ ജ്വരം, പന്നിപ്പനി, പക്ഷിപ്പനി, നിപ്പ, കൊറോണ, ഒടുവിൽ സിക വരെ എത്തി നിൽക്കുന്നു. ഈ വൈറസുകൾക്കെതിരെ സന്ധിയില്ലാ സമരമുഖത്താണ് നാം. സാമൂഹിക അകലം, കൈ കഴുകൽ, സാനിറ്റൈസിംഗ്, മുഖാവരണം തുടങ്ങിയ മുൻകരുതലുകൾ ശീലിക്കാൻ തുടങ്ങിയിട്ട് നാളേറെയായി.എന്നാൽ നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന തിൻമകളാകുന്ന വൈറസുകൾക്കെതിരേ ജാഗരൂകരാണോ നാം? ഏറ്റവുമധികം ഭയക്കേണ്ട വൈറസുകളാണിവ. മനുഷ്യമനസ്സുകളിലാണ് ഈ സൂക്ഷ്മാണുക്കൾ ഗർഭം ധരിച്ച് പ്രസവിക്കുന്നത്. നൻമയുടെയും തിൻമയുടെയും ഗർഭപാത്രം നമ്മുടെ മനസ്സു […]
നിന്റെ വരവും കാത്ത് – ശുഭ ബിജുകുമാർ

നിന്നെയും കാത്ത് ഞാനീ- ചാരുബെഞ്ചിനോരത്തിരുന്നു. ഇന്നലെ പെയ്ത മഴയിൽ ഇലകളിൽ ഒളിപ്പിച്ച കുഞ്ഞുനീർത്തുള്ളികൾ മെല്ലെ ഉതിർന്നു താഴേക്ക് വീഴവേ.. രണ്ടോമൽ തുള്ളികൾ എന്നെയുണർത്തുവാൻ മുടിയിലൂടൂർന്നുപോയ്. മഞ്ഞിൽ പുതഞ്ഞൊരു കുഞ്ഞിളം കാറ്റ് പോകുവാൻ മടിച്ചെന്നെ ചുറ്റി നടക്കുന്നു. കാത്തിരിക്കുന്നൊരാൾ വരാതെയെനിക്കു പോകുവാനാകില്ല കുസൃതിക്കാറ്റേ . കാറ്റിനോടങ്ങനെ ചൊല്ലി ഞാൻ വീണ്ടുമാ- ചാരുബെഞ്ചിലേക്കമർന്നിരുന്നു. ജനനത്തിലും മരണത്തിലും തനിച്ചല്ലോ ദ്വയങ്ങൾക്കിടയിലെ ജീവിതമദ്ധ്യേ എന്തിനീ കലഹങ്ങൾ. മനസ്സുകൾക്കുള്ളിൽ എന്തിനീ മൗനങ്ങൾ. ലാഭേച്ഛയേതുമില്ലാത്ത ബന്ധങ്ങൾ തുടരുവാനാരും തുനിഞ്ഞതില്ല. സ്നേഹബന്ധങ്ങളൊക്കെയുമിന്ന് ഓട്ടപ്പാത്രങ്ങൾ പോൽ ശൂന്യമാകുന്നു. പുറം […]
ഇന്ത്യയില്‍ വാക്സിനെടുത്തവര്‍ക്ക് ഇപ്പോൾ യുഎഇ പ്രവേശനമില്ല; അന്വേഷണങ്ങൾക്ക് മറുപടി നൽകി വിമാനക്കമ്പനികള്‍

ദുബായ്: യുഎഇ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്കുള്ള യാത്രാവിലക്കിൽ ഇളവ് പ്രഖ്യാപിച്ചതെങ്കിലും പ്രതിസന്ധി തുടരുന്നു. ഇന്ത്യയിൽ നിന്ന് കൊവിഷീൽഡ് വാക്സിൻ സ്വീകരിച്ചവർക്ക് യുഎഇയിലേക്ക് പ്രവേശിക്കാൻ കഴിയില്ലെന്നാണ് രാജ്യത്തെ വിമാനകമ്പനികൾ വ്യക്തമാക്കിയിട്ടുള്ളത്. അതേ സമയം യുഎഇ ഈ തീരുമാനത്തിൽ ഏത് സമയവും മാറ്റം വരുത്തിയേക്കാമെന്നാണ് യുഎഇ വിമാന കമ്പനികളായ എമിറേറ്റ്സും ഇത്തിഹാദും വ്യക്തമാക്കുന്നത്. പാകിസ്താനിൽ നിന്നും ശ്രീലങ്കയിൽ നിന്നുമുള്ള പ്രവാസികളുൽ സിനോഫാം, അസ്ട്രാസെനേക്ക, മോഡേണ, സ്പുട്നിക്, ഫൈസർ എന്നീ വാക്സിനുകൾ എടുത്തവർക്കും നിലവിൽ യുഎഇയിലേക്ക് പ്രവേശനം അനുവദിക്കില്ല. കഴിഞ്ഞ ആഴ്ച […]
പൊട്ടിക്കരഞ്ഞ് മെസി; ബാര്‍സയിലെ 21 വര്‍ഷം; എല്ലാവര്‍ക്കും നന്ദി:

ബാര്‍സയിലെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പൊട്ടിക്കരഞ്ഞ് ലയണല്‍ മെസി. വിടവാങ്ങല്‍ ബുദ്ധിമുട്ടേറിയതാണെന്ന് മെസി പറഞ്ഞു. 21 വര്‍ഷം തന്നെ സ്നേഹിച്ച സഹതാരങ്ങള്‍ക്കും, ക്ലബിനും ആരാധകര്‍ക്കും മെസി നന്ദി രേഖപ്പെടുത്തി.
ടോക്കിയോ ഒളിംപിക്സിന് വർണശബളമായ സമാപനം; ഇനി 2024ൽ പാരിസിൽ!

ടോക്കിയോ∙ ഇനി മൂന്നു വർഷങ്ങൾക്കപ്പുറം പാരിസിൽ കാണാമെന്ന ആശംസയോടെ ടോക്കിയോ ഒളിംപിക്സിന് സമാപനം. ഒളിംപിക്സ് ചരിത്രത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലത്തും വിജയകരമായി ഗെയിംസ് പൂർത്തിയാക്കിയതിന്റെ ആവേശത്തിനിടെ, രാജ്യാന്തര ഒളിംപിക് കമ്മിറ്റി തലവൻ തോമസ് ബാക്, 2024 ഒളിംപിക്സിന്റെ ആതിഥേയരായ പാരിസ് നഗരത്തിന്റെ മേയർ ആൻ ഹിഡാൽഗോയ്ക്ക് ഒളിംപിക് പതാക കൈമാറി. ജൂലൈ 23ന് ആരംഭിച്ച ടോക്കിയോ ഒളിംപിക്സിന് ഔദ്യോഗികമായി സമാപനം കുറിച്ചതായി തോമസ് ബാക് പ്രഖ്യാപിച്ചു. OTHER SPORTSനീരജിന് ബൈജൂസ് വക 2 കോടി രൂപ; […]