12-ാം ക്ലാസ് പൂർത്തിയാക്കിയില്ല; മാസവരുമാനം 1.18 ലക്ഷം; ഇത് ഓട്ടോ അണ്ണ

ചെന്നൈയിലെത്തി ഈ ഓട്ടോയിൽ കയറിയാൽ ഓട്ടോക്കാരനും ഓട്ടോയും ആരെയും അമ്പരിപ്പിക്കും. വായിക്കാന്‍ മാഗസീനും പുസ്തകങ്ങളും, കഴിക്കാന്‍ സ്‌നാക്‌സ്, കുടിക്കാന്‍ ഡ്രിങ്ക്‌സ്. വൈഫൈ, ടാബ്ലറ്റ്, സ്മാര്‍ട്ട് ഫോണ്‍, മിനി ടെലിവിഷന്‍ സെറ്റ് തുടങ്ങിയ സേവനങ്ങൾ. ഇതെല്ലാം തികച്ചും സൗജന്യവും. കോവിഡെത്തിയപ്പോൾ ഈ ലിസ്റ്റിലേക്ക് മാസ്കും സാനിറ്റൈസറുമൊക്കെയെത്തി. ഈ വൈറൽ ഓട്ടോ ഓടിക്കുന്നയാളെ യാത്രക്കാർ വിളിക്കുന്നത് ഓട്ടോ അണ്ണ എന്നാണ്. യഥാർഥ പേര് അണ്ണാദുരൈ. ഓട്ടോയിൽ നാം കാണുന്ന ഓരോന്നിനും പിന്നിൽ ഓരോ കഥകളുണ്ട്. ഒരു ദിവസം ഓട്ടോയില്‍ കയറിയ […]
3 ദിവസത്തിനിടെ 70,000 പേർക്ക് ഫൈൻ; കോടികള്‍ ഖജനാവില്‍; സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കി പോലീസും സർക്കാരും

ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിട്ടും പൊലീസിന്റെ പിഴയീടാക്കല്‍ പതിവ് പോലെ തുടരുന്നു. മൂന്ന് ദിവസത്തിനിടെ എഴുപതിനായിരത്തോളം പേരാണ് നടപടി നേരിട്ടത്. ഓരോ സ്റ്റേഷനും ക്വാട്ട നിശ്ചയിച്ച് നല്‍കിയിരിക്കുന്നതാണ് സാധാരണക്കാര്‍ക്കെതിരായ വ്യാപക നടപടിക്ക് കാരണം. എന്നാല്‍ രാഷ്ട്രീയക്കാര്‍ ലോക്ഡൗണ്‍ ലംഘിച്ച കേസുകളിലൊന്നും നടപടിയുമില്ല. നാടുനീളെ പൊലീസിനെതിരായ പരാതിയാണ്. നിത്യവൃത്തിക്ക് വരുമാനമില്ലാത്തവരെപ്പോലും തടഞ്ഞ് പിഴയീടാക്കുന്നു. ലോക്ഡൗണ്‍ രീതി മാറി കൂടുതല്‍ ഇളവുകളായതോടെ പൊലീസ് നടപടി കുറയുമെന്നാണ് കരുതിയതെങ്കില്‍ തെറ്റി. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് നിയന്ത്രണ ലംഘനമെന്ന പേരില്‍ കേസെടുത്തത് […]
വ്യത്യസ്ത വാക്സീനുകള്‍ രണ്ട് ഡോസായി നല്‍കുന്നത് ഫലപ്രദം: ഐസിഎംആര്‍

വ്യത്യസ്ത വാക്സീനുകള്‍ രണ്ടു ഡോസായി നല്‍കുന്നത് ഫലപ്രദമാണെന്ന് െഎസിഎംആര്‍. കോവാക്സീനും കോവിഷീല്‍ഡും ഇത്തരത്തില്‍ നല്‍കുന്നത് സുരക്ഷിതമാണെന്നും പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നുമെന്നും പഠനം വ്യക്തമാക്കുന്നു. അതിനിടെ, രാജ്യത്ത് 24 മണിക്കൂറിനിടെ 39,070 കോവിഡ് കേസുകളും 491 മരണവും റിപ്പോര്‍ട്ട് ചെയ്തു. കോവിഡിന് തടയിടാന്‍ വ്യത്യസ്ത വാക്സീനുകള്‍ മിക്സ് ആന്‍ഡ് മാച്ച് ചെയ്യുന്നത് പാര്‍ശ്വഫലങ്ങളുണ്ടാക്കില്ലെന്ന് മാത്രമല്ല മികച്ച പ്രതിരോധം നല്‍കുമെന്നുമാണ് െഎസിഎംആര്‍ പറയുന്നത്. വ്യത്യസ്ത വാക്സീനുകള്‍ രണ്ട് ഡോസായി നല്‍കുന്നത് വിദേശത്ത് ഏറെ പരീക്ഷണം നടന്നിട്ടുണ്ട്. ഒരേ വാക്സീന്‍ സ്വീകരിക്കുന്നവരേക്കാള്‍ ആന്‍റിബോഡി […]
സംസ്ഥാനത്ത് ഇന്ന് 18,607 പേര്‍ക്ക് രോഗം;ഇന്നും ടിപിആര്‍ 13ന് മുകളിൽ; ആശങ്കയില്‍ കേരളം

സംസ്ഥാനത്ത് ഇന്ന് 18,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3051, തൃശൂര്‍ 2472, കോഴിക്കോട് 2467, എറണാകുളം 2216, പാലക്കാട് 1550, കൊല്ലം 1075, കണ്ണൂര്‍ 1012, കോട്ടയം 942, ആലപ്പുഴ 941, തിരുവനന്തപുരം 933, വയനാട് 551, കാസര്‍ഗോഡ് 523, പത്തനംതിട്ട 441, ഇടുക്കി 433 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,196 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.87 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 93 മരണങ്ങളാണ് […]
ഡേവിഡ് ലിവിങ്‌സ്റ്റന്റെ ഹ്ര്യദയമുറങ്ങുന്ന മരത്തണൽ – കാരൂർ സോമൻ, ലീല തോമസ്.

ബോട്സ്വാനയിലെ “തമാങ്” എന്ന സ്ഥലത്തുകുടിയാണ് ഞാനും ലീലയും ഡ്രൈവർ വില്യത്തിനൊപ്പം ലിവിങ്‌സ്റ്റന്റെ ഹ്ര്യദയമടക്കിയ മലയാളത്തിൽ “പുമരുത്” എന്ന് വിളിക്കുന്ന മരച്ചുവട്ടിലേക്ക് യാത്രയായത്. ഈ മരത്തിനെ ഇംഗ്ലീഷിൽ വിളിക്കുന്നത് “മുവ്‌ല” എന്നാണ്. ഈ മരത്തിന്റ ഓരോ ഇതളുകളും ധാരാളം ഔഷധഗുണമുള്ളതെന്ന് ഡ്രൈവർ പറഞ്ഞു. വഴിയോരങ്ങളിൽ മേഞ്ഞു നടക്കുന്ന കഴുതകൾ, ആട്ടിൻപറ്റങ്ങൾ, കുതിരകൾ, പ്രൗഢഭാവത്തോടെ ആകാശത്തേക്ക് വളരുന്ന മരങ്ങൾ, സടകുടഞ്ഞെഴുന്നേറ്റ സിംഹത്തിന്റ കാറ്റിൽ പ്രകമ്പനം കൊള്ളുന്ന ഗർജ്ജനമെല്ലാം കണ്ടും കേട്ടും മുന്നോട്ട് പോയി. മരച്ചാർത്തുകൾക്കിടയിലൂടെ സൂര്യപ്രകാശം തെളിഞ്ഞു വരുന്നു. പലയിടത്തും […]
ഡെൽറ്റ വകഭേദം 135 രാജ്യങ്ങളിൽ

ന്യൂയോർക്ക് ∙ അതിതീവ്ര വ്യാപനശേഷിയുള്ള ഡെൽറ്റ വകഭേദം 135 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അറിയിച്ചു. അടുത്ത ആഴ്ചയോടെ ആഗോളതലത്തിൽ ആകെ കോവിഡ് കേസുകൾ 20 കോടി കവിയുമെന്നും വ്യക്തമാക്കി. ആൽഫ വകഭേദം 182 രാജ്യങ്ങളിലും ബീറ്റ 132, ഗാമ 81 രാജ്യങ്ങളിൽ വീതവും റിപ്പോർട്ട് ചെയ്തു. ഓഗസ്റ്റ് 3 വരെ ആകെ 19.7 കോടി കേസുകളാണു റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നിലവിലെ രീതി തുടർന്നാൽ അടുത്തയാഴ്ചയോടെ 20 കോടി കവിയും. യുഎസ്, ഇന്ത്യ, ഇന്തൊനീഷ്യ, […]
കോവിഡ് ഡെൽറ്റ വകഭേദം: 6 മാസത്തിനിടെ യുഎസിൽ റെക്കോർഡ് വർധന

പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ 6 മാസത്തിനിടയിലെ റെക്കോർഡ് വർധന കഴിഞ്ഞ ദിവസം യു എസിൽ രേഖപ്പെടുത്തി. ലോകത്തിന്റെ പല ഭാഗങ്ങളിലും കേസുകളിൽ നേരിയ വർധനയുണ്ടെങ്കിലും വാക്സീൻ ഉപയോഗം ഫലം കാണുന്നുവെന്നാണു സൂചന. രോഗതീവ്രതയും മരണനിരക്കും കാര്യമായി കുറഞ്ഞു. കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യയിൽ കണ്ടെത്തിയ ഡെൽറ്റ വകഭേദമാണ് ഇപ്പോഴത്തെ വർധനയ്ക്കു കാരണമായി പറയുന്നത്. വിവിധ രാജ്യങ്ങളിലെ കോവിഡ് കേസുകളും വാക്സിനേഷന്റെ പുരോഗതിയും: യുഎസ് 24 മണിക്കൂറിനുള്ളിൽ പുതുതായി റിപ്പോർട്ട് ചെയ്തത് 1.20 ലക്ഷം കേസുകൾ. ഫെബ്രുവരിക്കു ശേഷമുള്ള […]
സംസ്ഥാനത്ത് ഇന്ന് 20,367 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

മലപ്പുറം 3413, തൃശൂര്‍ 2500, കോഴിക്കോട് 2221, പാലക്കാട് 2137, എറണാകുളം 2121, കൊല്ലം 1420, കണ്ണൂര്‍ 1217, ആലപ്പുഴ 1090, കോട്ടയം 995, തിരുവനന്തപുരം 944, കാസര്‍ഗോഡ് 662, വയനാട് 660, പത്തനംതിട്ട 561, ഇടുക്കി 426 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,521 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.35 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. […]
ചരിത്രമെഴുതി നീരജ് ചോപ്ര; ജാവലിനിൽ ഇന്ത്യക്ക് ഒളിംപിക്സ് സ്വര്‍ണം, ഇന്ത്യയുടെ മെഡൽ നേട്ടം ഏഴായി

ഇന്ത്യയ്ക്ക് ഇരുപത്തിമൂന്നുകാരൻ നീരജ് ചോപ്രയിലൂടെ ടോക്കിയോയിൽ ആദ്യ സ്വർണം. പുരുഷൻമാരുടെ ജാവലിൻ ത്രോയിലാണ് ചരിത്രം കുറിച്ച് നീരജ് ചോപ്ര സ്വർണം നേടിയത്. രണ്ടാം ശ്രമത്തിൽ കുറിച്ച 87.58 മീറ്റർ ദൂരമാണ് നീരജിന് സ്വർണം നേടിക്കൊടുത്തത്. നീരജ് ആദ്യ ശ്രമത്തിൽ 87.03 മീറ്റർ ദൂരം പിന്നിട്ടിരുന്നു. ചെക്ക് റിപ്പബ്ലിക് താരങ്ങളായ ജാകൂബ് വാദ്‌ലെഷ് 86.67 മീറ്ററോടെ വെള്ളിയും വെസ്‌ലി വിറ്റെസ്‌ലാവ് 85.44 മീറ്റർ ദൂരത്തോടെ വെങ്കലവും നേടി. യോഗ്യതാ റൗണ്ടിൽ ഒന്നാം സ്ഥാനത്തോടെ ഫൈനലിന് യോഗ്യത നേടാൻ പിന്നിട്ട […]
വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽനിന്ന് നികുതി പിടിക്കാം – ഹൈക്കോടതി

കൊച്ചി: സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരായ വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽനിന്ന് സ്രോതസ്സിൽനിന്നുള്ള വരുമാനനികുതി (ടി.ഡി.എസ്.) പിടിക്കാമെന്ന് ൈഹക്കോടതി. ഭരണഘടനയുടെ 25-ാം അനുച്ഛേദപ്രകാരമുള്ള മതസ്വാതന്ത്ര്യത്തിെൻറ ഭാഗമായി ടി.ഡി.എസ്. പിടിക്കുന്നതിൽ ഇളവ് അനുവദിക്കാനാകില്ലെന്ന് ജസ്റ്റിസ് എസ്.വി. ഭാട്ടി, ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ടി.ഡി.എസ്. പിടിക്കുന്നതിനെതിരേ നൽകിയ ഹർജി സിംഗിൾബെഞ്ച് തള്ളിയതിനെതിരായി കന്യാസ്ത്രീകളടക്കം നൽകിയ അപ്പീലുകൾ തള്ളിയാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. 2014 മുതലാണ് സർക്കാർ, എയ്ഡഡ് അധ്യാപകരായ പുരോഹിതന്മാരുടെയും കന്യാസ്ത്രീമാരുടെയും ശമ്പളത്തിൽനിന്ന് […]