സംസ്ഥാനത്ത് ഇന്ന് 13,750 പേര്‍ക്ക് കോവിഡ്, ടി പി ആർ ഉയര്‍ന്നുതന്നെ; ഇന്ന് 10.55%; 130 മരണം; 10,697 പേര്‍ക്ക് രോഗമുക്തി

സ്ഥാനത്ത് ഇന്ന് 13,750 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 10,697 പേര്‍ക്ക് രോഗമുക്തി. 1,21,944 പേര്‍ കോവിഡ് ചികില്‍സയില്‍. ഇന്ന് 130 കോവിഡ് മരണം സ്ഥിരീകരിച്ചു. ആകെ മരണം 15,155 ആയി. കൂട്ടപരിശോധന ഉള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,390 സാമ്പിളുകളാണ് പരിശോധിച്ചത്. കൂട്ടപരിശോധനകളുടെ കൂടുതല്‍ ഫലങ്ങള്‍ അടുത്ത ദിവസങ്ങളില്‍ വരുന്നതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.55 ആണ്. കോഴിക്കോട് 1782, മലപ്പുറം 1763, തൃശൂര്‍ 1558, എറണാകുളം 1352, കൊല്ലം 1296, തിരുവനന്തപുരം 1020, പാലക്കാട് 966, […]

മൂന്നാംതരംഗം തടയണം; കോവിഡ് ഭീഷണി ഒഴിഞ്ഞിട്ടില്ല: പ്രധാനമന്ത്രി

കേരളത്തിലും മഹാരാഷ്ട്രയിലും രോഗികള്‍ കൂടുന്നുവെന്ന് പ്രധാനമന്ത്രി. മൈക്രോ കണ്ടെയിന്‍മെന്റ് സോണുകളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. മൂന്നാം തരംഗത്തില്‍ നിന്ന് കുട്ടികളെ രക്ഷിക്കാന്‍ ശ്രദ്ധവേണം. കോവിഡ് ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന് എല്ലാവരും ഓര്‍ക്കണമെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു.

കൊവിഡ് മൂന്നാം തരംഗം വന്നു കഴിഞ്ഞു; ആശങ്കയില്‍ ലോകരാജ്യങ്ങൾ

കൊവിഡ് മഹാമാരി ഇപ്പോള്‍ മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. കൊവിഡിന്റെ ഡെല്‍റ്റ വകഭേദം ആഗോളതലത്തില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഡബ്ല്യു എച്ച് ഒയുടെ പുതിയ മുന്നറിയിപ്പ്. ‘നിര്‍ഭാഗ്യവശാല്‍ നമ്മള്‍ ഇപ്പോള്‍ ഒരു മൂന്നാം തരംഗത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്’. ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് റെഗുലേഷന്‍സിന്റെ അടിയന്തര സമിതിയെ അഭിസംബോധന ചെയ്തുകൊണ്ട് ടെഡ്രോസ് അഥനോം പറഞ്ഞു. ‘ഡെല്‍റ്റ വകഭേദം ഇതിനോടകം 111 രാജ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ലോകമെമ്പാടും വ്യാപിക്കുന്ന ഒരു പ്രബലമായ തരംഗമായി ഇത് മാറുമെന്ന് […]

നിയന്ത്രണങ്ങൾ നീക്കിയാലും ലണ്ടനിൽ യാത്ര ചെയ്യാൻ മാസ്ക് ധരിക്കണം

ലണ്ടൻ ∙ ജൂലൈ 19ന് കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുമ്പോഴും ലണ്ടൻ നഗരത്തിൽ യാത്ര ചെയ്യാൻ മാസ്ക് ധരിക്കണം. പൊതു ഗതാഗത സംവിധാനങ്ങളിൽ യാത്രചെയ്യാൻ മാസ്ക് നിബന്ധമാക്കുന്ന നിയമം തുടരുമെന്ന് മേയർ സാദിഖ് ഖാൻ അറിയിച്ചു. ട്യൂബ്, ട്രാം, ബസുകൾ എന്നിവിടങ്ങളിൽ മാസ്ക് പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു സാദിഖ് ഖാന്റെ പ്രഖ്യാപനം. ഒന്നര വർഷമായി തുടരുന്ന ഈ ശീലം കോവിഡിനെ പൂർണമായി തുരത്തുന്നതു വരെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. രോഗവ്യാപനം തടയാൻ ഇത് ഏറെ സഹായിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനെയും സർക്കാർ […]

60 കഴിഞ്ഞവർക്ക് ഇഖാമ പുതുക്കാം; ആശ്വാസമായി കുവൈത്ത് തീരുമാനം

കുവൈത്ത് സിറ്റി ∙ മുതിർന്ന പൗരന്മാരായ പ്രവാസികളെ തൊഴിൽ വിപണിയിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം കുവൈത്ത് പിൻവലിച്ചു. ബിരുദമില്ലാത്ത 60 തികഞ്ഞ വിദേശികളുടെ ഇഖാമ (താമസാനുമതി രേഖ) പ്രതിവർഷം 2000 ദിനാർ (ഏകദേശം 4.9 ലക്ഷം രൂപ) ഈടാക്കി പുതുക്കി നൽകും. ആരോഗ്യ ഇൻഷുറൻസ് വിഹിതവും നൽകണം. ഈ തുക പിന്നീടു തീരുമാനിക്കും. ജനുവരിയിൽ നിർത്തിവച്ച ഇഖാമ പുതുക്കലാണു പുനരാരംഭിക്കുന്നത്. കുവൈത്ത് എംപിമാർ ഉൾപ്പെടെയുള്ളവരുടെ ഇടപെടലിനെ തുടർന്നാണു തീരുമാനം മാറ്റിയത്. അതിനിടെ, വ്യവസായം, കൃഷി, കാലിമേയ്ക്കൽ, മത്സ്യബന്ധനം, […]

കേരളത്തിന് പുതിയ ദേശീയപാത; പിണറായി-ഗഡ്കരി ചർച്ചയിൽ തിരുവനന്തപുരം-വിഴിഞ്ഞം റിങ്റോഡിനും ധാരണ

ന്യൂഡൽഹി: കണ്ണൂർ വിമാനത്താവളംവഴി മേലെചൊവ്വ-മട്ടന്നൂർ-കൂട്ടുപുഴ-വളവുപാറ-മാക്കൂട്ടം-വിരാജ്‌പേട്ട-മടിക്കേരി-മൈസൂരുവരെയുള്ള റോഡിന്റെ കേരളത്തിലൂടെയുള്ള ഭാഗം നാഷണൽ ഹൈവേയായി ഉയർത്തുമെന്ന് കേന്ദ്ര റോഡ് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനൽകി. തിരുവനന്തപുരം പാരിപ്പള്ളിമുതൽ വിഴിഞ്ഞംവരെ 80 കിലോമീറ്റർ റിങ്റോഡ് നിർമിക്കാനും സംസ്ഥാനത്തെ 11 റോഡുകൾ ‘ഭാരത് മാല’ പദ്ധതിയിൽ ഉൾപ്പെടുത്താനും ബുധനാഴ്ച ഇരുവരും നടത്തിയ ചർച്ചയിൽ ധാരണയായി. ജോൺ ബ്രിട്ടാസ് എം.പി., ചീഫ് സെക്രട്ടറി വി.പി. ജോയ് എന്നിവരും പങ്കെടുത്തു. വിഴിഞ്ഞം തുറമുഖത്തിന്റെ സാമ്പത്തികസാധ്യതകൾകൂടി കണക്കിലെടുത്താവും പുതിയ പദ്ധതി. തിരുവനന്തപുരം നഗരത്തിന്റെ […]

സംസ്ഥാനത്ത് 13,773 പേര്‍ക്കു കൂടി കോവിഡ്; മരണം 15000 കടന്നു; ടിപിആർ കൂടി

സംസ്ഥാനത്ത് ഇന്ന് 13,773 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1917, കോഴിക്കോട് 1692, എറണാകുളം 1536, തൃശൂര്‍ 1405, കൊല്ലം 1106, പാലക്കാട് 1105, കണ്ണൂര്‍ 936, തിരുവനന്തപുരം 936, ആലപ്പുഴ 791, കാസര്‍ഗോഡ് 674, കോട്ടയം 555, പത്തനംതിട്ട 530, വയനാട് 325, ഇടുക്കി 265 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,25,742 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.95 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

ഈ തീ വില എങ്ങോട്ട്..? ഇന്നും കൂടി ഇന്ധനവില

ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 101.76 രൂപയും ഡീസലിന് 94.82 രൂപയും ആയി. തിരുവനന്തപുരത്ത് പെട്രോളിന് 103രൂപ 52പൈസയാണ്. ഡീസലിന് 96രൂപ 47പൈസയായി.

വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ക്ക് ലൈസന്‍സ് എടുക്കണം; ഉത്തരവുമായി ഹൈക്കോടതി

വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ക്ക് ലൈസന്‍സ് എടുക്കണമെന്ന് ഹൈക്കോടതി. തദ്ദേശസ്ഥാപനങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത് ആറുമാസത്തിനകം ലൈസന്‍സെടുക്കണം. ആവശ്യമെങ്കില്‍ ലൈസന്‍സ് ഫീസ് ഏര്‍പ്പെടുത്താനും നിര്‍ദേശം. അടിമലത്തുറയില്‍ വളര്‍ത്തുനായയെ കൊന്ന സംഭവത്തെത്തുടര്‍ന്നാണ് നടപടി

പ്രവാസികളുടെ ബാങ്ക് കടബാധ്യത സർക്കാർ ഏറ്റെടുക്കണമെന്ന് അറേബ്യൻ പ്രവാസി കൗൺസിൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു

ബാങ്കിൽ നിന്നും വായ്പയെടുത്ത് തിരിച്ചടവ് തെറ്റിയ കാരണത്താൽ ബാങ്ക് അധികൃതർ നിയമ നടപടി ആരംഭിച്ച മുഴുവൻ പ്രവാസികളുടെയും ബാങ്ക് ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്ന് അറേബ്യൻ പ്രവാസി കൗൺസിൽ ചെയർമാൻ ആറ്റക്കോയ പള്ളിക്കണ്ടിയും കൺവീനർ അബ്ബാസ് കൊടുവള്ളിയും നിവേദനത്തിലുംടെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വിദേശ രാജ്യത്തേക്ക് ജോലി ആവശ്യാർത്ഥം മടക്കയാത്ര ചെയ്യാനാകാതെ 15 ലക്ഷത്തോളം പ്രവാസികളാണ് കേരളത്തിൽ കുടുങ്ങിയിരിക്കുന്നത്. ഇവരിൽ നല്ലൊരു ശതമാനവും വീട് നിർമ്മിക്കാനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും, പെൺകുട്ടികളെ കല്യാണം കഴിപ്പിക്കാനും മറ്റും.. വ്യത്യസ്ത ബാങ്കുകളിൽനിന്ന് വായ്പ എടുത്തവരുമാണ്. […]