ബെസോസ് വിരമിക്കുന്നു; ആമസോണിൽ ഇനി ജാസി യുഗം

സിയാറ്റിൽ (യുഎസ്) ∙ ലോകത്തെ അതിസമ്പന്നരിൽ ഒന്നാമൻ ആമസോൺ ഡോട്കോം സാരഥി ജെഫ് ബെസോസ് ഇന്ന് സ്ഥാനമൊഴിയുന്നു. ആമസോൺ സ്ഥാപകനും സിഇഒയുമായ ബെസോസ് ഇനി തന്റെ ബ്ലൂ ഒറിജിൻ കമ്പനിയുമായി ബഹിരാകാശ സഞ്ചാരത്തിൽ പുതുവഴികൾ തേടും. ആമസോണിന്റെ പുതിയ സിഇഒ ആയി ക്ലൗഡ് കംപ്യൂട്ടിങ് വിഭാഗം മേധാവി ആൻഡി ജാസി ഇന്നു ചുമതലയേൽക്കും. കമ്പനിയുടെ ഏറ്റവും വലിയ ഓഹരി ഉടമയായ 57 കാരൻ ബെസോസ് എക്സിക്യൂട്ടീവ് ചെയർമാനായി തുടരും. WORLDജെഫ് ബെസോസിനൊപ്പം ബഹിരാകാശ യാത്ര; ടിക്കറ്റിന് 205 […]
വൻകുടലിലെ ശസ്ത്രക്രിയ: മാർപാപ്പ സുഖം പ്രാപിക്കുന്നു

റോം ∙ വൻകുടലിലെ ശസ്ത്രക്രിയയ്ക്കു ശേഷം ഫ്രാൻസിസ് മാർപാപ്പ (84) സുഖം പ്രാപിക്കുന്നു. റോമിലുള്ള ജെമെല്ലി ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിൽ അദ്ദേഹത്തിന്റെ കുടലിന്റെ ഒരു ഭാഗം നീക്കം ചെയ്തു. മാർപാപ്പയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഉപകരണങ്ങളുടെ സഹായമില്ലാതെ ശ്വസിക്കുന്നുണ്ടെന്നും വത്തിക്കാൻ അറിയിച്ചു. ഒരാഴ്ച ആശുപത്രിയിൽ കഴിയേണ്ടി വരും. വൻകുടലിന്റെ പേശികളിൽ വീക്കമുണ്ടാകുന്നതു മൂലം കുടൽ ചുരുങ്ങുന്ന രോഗത്തിനാണ് ശസ്ത്രക്രിയ നടത്തിയത്. 2013ൽ സ്ഥാനമേറ്റശേഷം ആദ്യമായാണ് പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഫ്രാൻസിസ് മാർപാപ്പ പൂർണസുഖം പ്രാപിക്കാൻ പ്രാർഥിക്കണമെന്നു കെസിബിസി അധ്യക്ഷൻ […]
കമ്മിഷണര്‍മാര്‍ക്ക് മജിസ്റ്റീരിയല്‍ അധികാരം വേണമെന്ന് പൊലീസ് ……

തിരുവനന്തപുരം,:കൊച്ചി കമ്മിഷണര്‍മാര്‍ക്ക് മജിസ്റ്റീരിയല്‍ അധികാരം വേണമെന്ന് പൊലീസ്. ഡിജിപിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയാണ് വിരമിക്കുന്നതിന് മുന്‍പായി ഈ കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. എല്ലാ മജിസ്റ്റീരിയല്‍ അധികാരങ്ങളും ആവശ്യമില്ല, ഗുണ്ടാ നിയമത്തില്‍ ഉത്തരവിടാനുള്ള അധികാരം പൊലീസിന് നല്‍കണമെന്നാണ് ആവശ്യം. കമ്മിഷണറേറ്റ് രൂപീകരിച്ചിരുന്നെങ്കിലും അധികാരം നല്‍കിയിട്ടില്ല എന്നാണ് ലോക്‌നാഥ് ബെഹ്‌റ ചൂണ്ടിക്കാട്ടി.
ഫാ.സ്റ്റാൻ സ്വാമിക്ക് അന്ത്യാഞ്ജലി; മൃതദേഹം ഇന്ന് സംസ്കരിക്കും

അന്തരിച്ച മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. ഉച്ചക്ക് ശേഷം ബാന്ദ്രയിലാണ് ചടങ്ങുകൾ. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം സുഹൃത്ത് ഫാ. ഫ്രേസറിന് വിട്ടുനൽകും. ഭീമ കൊറെഗാവ് കേസിൽ വിചാരണ തടവുകാരനായി തുടരുന്നതിനിടെ ഇന്നലെ ഉച്ചയ്ക്കാണ് ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയിൽ വേറെ വെച്ച് സ്റ്റാൻ സ്വാമി മരണത്തിന് കീഴടങ്ങിയത്. ജസ്യുട്ട് സഭയിലെ പുരോഹിതനായ സ്റ്റാൻ സ്വാമി കഴിഞ്ഞ 5 പതിറ്റാണ്ടായി ജാർഖണ്ഡിലെ ആദിവാസികൾക്ക് വേണ്ടി പ്രവർത്തിച്ച മനുഷ്യാവകാശ പ്രവർത്തകനാണ്. പാർക്കിൻസൺ രോഗബാധിതനായിരുന്ന ഫാദറിന് […]
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ

തിരുവനന്തപുരം ∙ കേരളത്തിൽ വരുംദിവസങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെയുള്ള മഴയ്ക്കാണു സാധ്യത. താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. ഓറഞ്ച് അലർട്ട് ജൂലൈ 10: കണ്ണൂർ, കാസർകോട് യെലോ അലർട്ട് ജൂലൈ 7: ആലപ്പുഴ, എറണാകുളം, ഇടുക്കി ജൂലൈ 8: കൊല്ലം, പത്തനംതിട്ട, […]
ടി.പി.ആര്‍ 15-ന് മേലെയെങ്കിൽ ട്രിപ്പിൾ ലോക്ഡൗൺ; നിയന്ത്രണം പുനഃക്രമീകരിച്ചു, മാറ്റം ഇങ്ങനെ

തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനഃക്രമീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. ടി.പി.ആർ. അഞ്ചിൽ താഴെയുള്ള പ്രദേശങ്ങൾ എ വിഭാഗത്തിലും അഞ്ചു മുതൽ 10 വരെയുള്ള പ്രദേശങ്ങൾ ബിയിലും 10 മുതൽ 15 വരെയുള്ളവ സി വിഭാഗത്തിലും ഉൾപ്പെടുത്തി. 15-ന് മുകളിൽ ടി.പി.ആർ. ഉള്ള പ്രദേശങ്ങൾ ഡി കാറ്റഗറിയിൽ ആയിരിക്കും. ജൂലൈ എഴ് ബുധനാഴ്ച മുതൽ ഇതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നിയന്ത്രണം. […]
ആശ്വാസമില്ല;കേരളത്തില്‍ ഇന്ന് 14,373 പേര്‍ക്ക് കോവിഡ്, ടിപിആർ ഉയർന്നു തന്നെ; ഇന്ന് 142 മരണം

കേരളത്തില്‍ ഇന്ന് 14,373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2110, കൊല്ലം 1508, എറണാകുളം 1468, കോഴിക്കോട് 1425, തൃശൂര്‍ 1363, പാലക്കാട് 1221, തിരുവനന്തപുരം 1115, കണ്ണൂര്‍ 947, ആലപ്പുഴ 793, കോട്ടയം 662, കാസര്‍ഗോഡ് 613, പത്തനംതിട്ട 511, വയനാട് 362, ഇടുക്കി 275 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,820 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.9 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]
ഫാദർ സ്റ്റാൻ സ്വാമി സാഹിത്യകാരനല്ല പടത്തലവനാണ് – കാരൂർ സോമൻ, ലണ്ടൻ.

ഇന്ത്യൻ ഭരണകൂടം വിദേശ ഇന്ത്യക്കാരെ ഒരിക്കൽ കുടി ഫാദർ സ്റ്റാൻ സ്വാമിയുടെ മരണത്തിലൂടെ അപമാനിച്ചിരിക്കുന്നു. പാശ്ചാത്യ മാധ്യമങ്ങൾ ഇന്ത്യയുടെ ക്രൂരമായ പീഡനമുറകളെ തുറന്നെഴുതിയിരിക്കുന്നു. യു.എൻ.മനുഷ്യാവകാശ സംഘടനപോലും അതീവ ദുഃഖവും അമർഷവും രേഖപ്പെടുത്തി. പാവങ്ങളുടെ പ്രകാശഗോപുരമായിരുന്ന ഒരു പാവം മനുഷനെ ഇന്ത്യൻ ഭരണകൂടത്തിന്റ കനകത്തേരിൽ കഴുകനെപോലെ പറന്നെത്തി കൊത്തിയെടുത്തുകൊണ്ടുപോയി തുറുങ്കിലടച്ചു് പീഡിപ്പിച്ചു കൊന്ന കഥകളാണ് പുറത്തുവരുന്നത്. സന്യാസവൃത്തി വേഷംകെട്ടി നടക്കലല്ല, സാഹിത്യകാരൻ സർക്കാരിന്റെ വാലാട്ടിയല്ല എന്ന പാഠമാണ് ഈ മരണത്തിലൂടെ ലോകം കണ്ടത്. ഈ രണ്ട് കൂട്ടർക്കും ശാന്തസുന്ദരമായ […]
ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ

ഓരോ കുട്ടിയും നിർബന്ധമായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് ഇത് . ഹിറ്റ്ലർ യഹൂദജനതയോട് കാട്ടിയ ക്രൂരതയിൽ നാമാവശേഷമാക്കപ്പെട്ട ഒരു കുടുംബമാണ് ആൻഫ്രാങ്കിന്റേത് .ഒളിത്താവളത്തിന്റെ ഇരുട്ടുമുറികളിൽ രൂപം കൊണ്ട ഹൃദയത്തുടിപ്പുകളാണത് .ഒടുവിൽ ആനിന്റെ കുടുംബവും പിടിക്കപ്പെട്ടു .1945–ൽ ആൻഫ്രാങ്ക് തടവറയിൽ കിടന്നു തന്നെ മരണത്തിന് കീഴടങ്ങി .ഓരോ ദിവസത്തെയും ഡയറിക്കുറിപ്പുകൾ തുടങ്ങുന്നത് “പ്രിയപ്പെട്ട കിറ്റീ “എന്നു സംബോധന ചെയ്തുകൊണ്ടാണ് . ഇടുങ്ങിയ ഇരുട്ടുമുറിയിൽ മരണത്തെ പ്രതീക്ഷിച്ചു കഴിയുമ്പോഴും ആ പതിമൂന്നുകാരിയുടെ മുന്നിൽ ഭാവിയെക്കുറിച്ചുള്ള അഭിനിവേശമായിരുന്നു .മരണം മുന്നിലുണ്ട് എന്നവൾക്കറിയാം […]
ഇരയോട് – പ്രമിൽ കുമരകം

കരയരുതുപെണ്ണേ കരിങ്കോഴികൾ നിന്റെ കരളുകൾ കൊത്തിക്കുടിച്ചിരിക്കാം കരിന്തേളുകൾ നിന്റെപച്ച മാംസത്തിലാ വിഷ മുള്ളുകുത്തി രമിച്ചിരിക്കാം ക്യാമറക്കഴുകൾ നിന്റെ കണ്ണീർ മുഖം ഒപ്പുവാൻ വട്ടമിട്ടാർത്തടുക്കും മാദ്ധ്യമച്ചന്തയിൽ അന്തിക്കുവിൽക്കുവാൻ കേവലം നീയൊരു വാർത്ത മാത്രം അന്തിക്കു ചാനലിൽ ചർച്ചക്കുടുപ്പിട്ട് സാമൂഹ്യ രക്ഷകർ വന്നിരിക്കും അന്യോന്യം കുറ്റം പറഞ്ഞു സഹതാപ ക്കണ്ണീരൊഴുക്കി പ്രതികരിക്കും എല്ലാമിരയ്ക്കുള്ള നീതിക്കുവേണ്ടിയീ ചൂടുള്ള ചർച്ചകൾ എന്നു തോന്നും മൊത്തം വ്യവസ്ഥയെ കുറ്റം പറഞ്ഞവർ ചായ കുടിച്ചു പിരിഞ്ഞു പോകും മുഖ്യകോളങ്ങൾ നിനക്കായൊഴിച്ചിട്ടു മുത്തശ്ശിപ്പത്രങ്ങൾ കാത്തിരിക്കും പുത്തൻപ്രഭാതത്തിൽ പത്രങ്ങൾ […]