പതിവുപോലെ ഇന്നും ഇന്ധനവില കൂട്ടി ; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 26 പൈസയും ആണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 100 രൂപ 44 പൈസയും, ഡീസലിന് 95 രൂപ 45 പൈസയുമായി. കൊച്ചിയില്‍ പെട്രോളിന് 98രൂപ 68 പൈസയും, ഡീസലിന് 93രൂപ 79 പൈസയുമാണ് ഇന്നത്തെ നിരക്ക്.
കൊച്ചി കോര്‍പറേഷന്‍ മുന്‍ പ്രതിപക്ഷ നേതാവും ഡി സി സി അംഗവുമായ എ ബി സാബു കോൺഗ്രസ് വിട്ട് സി.പി.ഐ എമ്മില്‍ ചേര്‍ന്നു.

കൊച്ചി കോര്‍പറേഷന്‍ മുന്‍ പ്രതിപക്ഷ നേതാവും ഡി സി സി അംഗവുമായ എ ബി സാബു സി പി ഐ എമ്മില്‍ ചേര്‍ന്നു. ഗ്രൂപ്പു പ്രവര്‍ത്തനത്തിന്റെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലാണ് കോണ്‍ഗ്രസ്സെന്ന് സാബു ആരോപിച്ചു. തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തില്‍ കെ ബാബു മത്സരിക്കുന്നതിനെതിരെ പരസ്യമായ എതിര്‍പ്പ് അറിയിച്ച് രംഗത്തെത്തിയ നേതാവായിരുന്നു എ ബി സാബു. ഇന്നത്തെ കേരളത്തിന്റെയും ഇന്ത്യയുടെയും പ്രത്യേക രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് സി പി ഐ എമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനമായതെന്നും സാബു വാര്‍ത്താസമ്മേളനത്തില്‍ […]
‘മിസ്ഡ് കോള്‍ അടിച്ചാല്‍ മതി; പൊലീസ് അന്വേഷിച്ചെത്തും’: ഡിജിപിയുടെ ഉറപ്പ്

സ്ത്രീധന–ഗാര്‍ഹിക പീഡനങ്ങള്‍ നേരിടുന്നവര്‍ മിസ്ഡ്കോള്‍ ചെയ്താല്‍ പൊലീസ് അന്വേഷിച്ചെത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. സഹിക്കാന്‍ തയാറല്ലെന്ന് സ്ത്രീകള്‍ നിലപാടെടുക്കണം. പൊലീസ് സംവിധാനത്തെ നമ്പര്‍ വണ്‍ പദവിയില്‍ത്തന്നെ നിലനിര്‍ത്തുകയെന്നതാണ് ഇനി വരാന്‍പോകുന്ന സംസ്ഥാന പൊലീസ് മേധാവി നേരിടുന്ന വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റുകള്‍ക്കെതിരായ നടപടിയില്‍ ഖേദമില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധനമെന്ന വിപത്ത് നേരിടാന്‍ സമൂഹവും തിരുത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ.വിസ്മയയുടെ മരണം അടക്കമുള്ള സംഭവങ്ങള്‍ പഠനത്തിന് വിധേയമാക്കണം. സഹിക്കാന്‍ തയ്യാറല്ലെന്ന് സ്ത്രീകള്‍ നിലപാടെടുക്കണം. […]
സംസ്ഥാനത്ത് ഇന്ന് 10,905 പേര്‍ക്ക് കോവിഡ്, ടിപിആർ കുറയുന്നില്ല; ഇന്നും പത്തിന് മുകളിൽ; 62 മരണം; രോഗമുക്തി 12,351

സംസ്ഥാനത്ത് ഇന്ന് 10,905 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 12,351 പേര്‍ക്ക് രോഗമുക്തി. 99,591 പേര്‍ ചികില്‍സയില്‍. ഇന്ന് 62 കോവിഡ് മരണം സ്ഥിരീകരിച്ചു, ആകെ മരണം 12,879 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,996 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.49 ആണ്. തിരുവനന്തപുരം 1401, കൊല്ലം 1115, എറണാകുളം 1103, മലപ്പുറം 1103, കോഴിക്കോട് 1046, പാലക്കാട് 1010, തൃശൂര്‍ 941, കാസര്‍ഗോഡ് 675, ആലപ്പുഴ 657, കണ്ണൂര്‍ 562, കോട്ടയം 428, പത്തനംതിട്ട […]
ചെറു കഥ പ്രകാശനം ചെയ്തു

പ്രമുഖ കവിയിത്രിയും, കഥാകാരിയും. ലിമ വേൾഡ് ലൈബ്രറി എഡിറ്റോറിയൽ അംഗവുമായ മിനി സുരേഷിന്റെ ‘ബാരാത്. എന്ന ചെറു കഥാ സമാഹാരം കഥാകൃത്ത് ഷിഹാബുദിൻ പോയ്ത്തുംകടവ് പ്രമുഖ എഴുത്തു കാരിയും നിരൂപകയുമായ ഡോ. കവിതാ ബാലകൃഷ്ണന് നൽകി പ്രകാശനം ചെയ്തു. ഐവറി ബുക്സ് ആണ് പ്രസാധകർ. ലിമ വേൾഡ് ലൈബ്രറിയിലൂടെ മിനി സുരേഷിന്റെ കവിതാ സമാഹാരവും, ലേഖന സമാഹാരവും ലോക മലയാളികളിലേക്ക് ആമസോണിലൂടെ ഉടൻ തന്നെ പുറത്തു വരുന്നുണ്ട്. ആശംസകൾ നേരുന്നു.
വനിത കമ്മീഷൻ മാത്രമല്ല മാറേണ്ടത് – കാരൂർ സോമൻ (ലണ്ടൻ)

“എന്റെ പാർട്ടി, എന്റെ കോടതി എന്റെ പൊലീസ് എന്നെ ഒരാൾ പീഡിപ്പിച്ചാൽ എന്റെ പാർട്ടിക്ക് പരാതി കൊടുക്കും” എന്നൊക്കെ ഒരു വനിത കമ്മീഷൻ പറയുന്നത് ഇന്ത്യൻ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ഇപ്പോഴും ഒരു പാർട്ടിയുടെ ആധിപത്യത്തിൽ നിന്നും നമ്മുടെ വനിത കമ്മീഷൺ സ്വതന്ത്രമായിട്ടില്ല. വ്യക്തിപരമായ താല്പര്യങ്ങളുടെ പ്രതിഫലനങ്ങളാണ് ഒളിഞ്ഞോ തെളിഞ്ഞോ സ്ത്രീ സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു വനിത കമ്മീഷനിൽ നിന്നുണ്ടായത്. ഇങ്ങനെ കൊടിയുടെ നിറം നോക്കി സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ പുതുപോഷണമേകി ഭാഷയെ – സാഹിത്യത്തെ പ്രതിനിധാനം […]
കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം-11

അധ്യായം-11 കണ്ണോത്ത് മനയുടെ പടിപ്പുരയിറങ്ങി കാറില്‍ കയറിയിരുന്ന രവിയില്‍ നിന്നും ഒരു ദീര്‍ഘനിശ്വാസമുതിര്‍ന്നു. സൂര്യദേവന്‍ തിരുമേനിയില്‍ നിന്നുമറിഞ്ഞ വിവരങ്ങള്‍ അയാളെയാകെ പിടിച്ചുലച്ചിരുന്നു. പ്രത്യേകിച്ച്, ദേവുവിനെപ്പറ്റിയുള്ള വിവരങ്ങള്‍ അറിഞ്ഞതോടെ അയാളുടെ മനസ്സ് തന്നെ കൈപ്പിടിയില്‍ നിന്നും വഴുതിപ്പോയിരുന്നു. തിരുമേനി പിന്നീട് പറഞ്ഞതൊന്നും അയാളുടെ ചെവിയില്‍ വ്യക്തമായൊട്ട് പതിഞ്ഞതുമില്ല. മറ്റേതോ ലോകത്തിരുന്ന് തിരുമേനി സംസാരിക്കുന്നു എന്നേ അയാള്‍ക്ക് തോന്നിയിരുന്നുള്ളൂ. ഊര്‍ജ്ജസ്വലനായി മനയുടെ പടികള്‍ കയറി പോയ ആ മനുഷ്യന് മടങ്ങി വന്നപ്പോള്‍ മന്ദത ബാധിച്ചതുപോലൊരു തോന്നല്‍. രവി കണ്ണുകളിറുക്കി ടച്ച് […]
കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം-10

അധ്യായം-10 ‘രവിശങ്കര്‍…’ അലിവോടെ സൂര്യദേവന്‍ തിരുമേനി രവിയെ വിളിച്ചു. ‘ഞാന്‍ നേരത്തെതന്നെ പറഞ്ഞിരുന്നല്ലോ കുട്ടിയെപ്പറ്റി ശങ്ക വേണ്ട. രേവതിനാളില്‍ ശുക്രദശയില്‍ ജനിച്ചതിനാല്‍ അതീവഭാഗ്യശാലിയും പ്രതാപിയുമായിരിക്കും. കുട്ടിയുടെ ഇടത് കയ്യില്‍ ഒരു വെളുത്ത മറുകില്ലേ?’ തിരുമേനി ചോദിച്ചപ്പോള്‍ ദേവുവിന്റെ ഇടത് കൈമുട്ടിനു താഴെയായി കേരളത്തിന്റെ ആകൃതിയില്‍, നീളത്തില്‍ ഒരു വെളുത്തപാണ്ടുള്ളത് രവിയ്‌ക്കോര്‍മ്മ വന്നു. തിരുമേനിയുടെ അഗാധപാണ്ഡിത്യത്തിലും ശക്തിയിലും അയാള്‍ക്ക് തികഞ്ഞ മതിപ്പും തോന്നി. ‘ഉവ്വ്, ഒരു വെളുത്തപാണ്ട് പോലെ, ജന്മനാ ഉള്ളത്. അവള്‍ ജനിച്ച ദിവസം തന്നെ അവിടെ […]
കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം-9

അധ്യായം-9 പിറ്റേന്ന് രാവിലെ കണ്ണോത്ത് മനയിലേക്ക് യാത്രയാവും മുന്‍പ് വാര്യരെ കണ്ട് യാത്ര പറയാന്‍ രവി മുറിയിലേക്ക് ചെന്നു. വിവരം പറഞ്ഞതും ഭയചകിതനായി വിളറിവെളുത്ത ആ മനുഷ്യന്‍ എന്തൊക്കെയോ പറയാന്‍ ശ്രമിച്ചെങ്കിലും വിഫലമാവുന്നത് രവി തിരിച്ചറിഞ്ഞു. ഉമ കൂടെ വരാമെന്ന് പറഞ്ഞെങ്കിലും കാര്യങ്ങള്‍ വിശദമായി അറിയാതെ അവളെ കൂടെകൂട്ടുന്നതില്‍ അയാള്‍ക്ക് താല്‍പര്യം തോന്നിയില്ല. ഇരുപത്തിരണ്ട് കിലോമീറ്ററോളം ഡ്രൈവ് ചെയ്ത് രവി കണ്ണോത്ത് മനയുടെ പടിപ്പുരയിലെത്തി. കാറില്‍ നിന്നിറങ്ങി പടിപ്പുരയും കടന്ന് അയാള്‍ മുന്നോട്ടു നീങ്ങി. ചെമ്പരത്തിയും ഔഷധസസ്യങ്ങളും […]
കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം- 8

അധ്യായം- 8 അപ്രതീക്ഷിതമായി കണ്മുന്നില്‍ വന്നു തന്നെ അസ്വസ്ഥനാക്കുന്ന ആ രൂപത്തോട് ഭയമുണ്ടെങ്കിലും എന്തുകൊണ്ടോ ഒരു പ്രതിപത്തി രവിക്ക് തോന്നിത്തുടങ്ങി. തന്നില്‍ നിന്നും അതെന്തോ സഹായമഭ്യര്‍ത്ഥിക്കും പോലെ… എവിടെയോ എന്തോ ദുരൂഹതയുണ്ട്. അതിന്റെ ചുരുളഴിക്കാനുള്ള നിയോഗം ഒരുപക്ഷേ തന്റേതാവണം. രവിയുടെ മനസ് മന്ത്രിച്ചു. ഇരുവശവും നെല്‍ച്ചെടികള്‍ നിറഞ്ഞ വരമ്പിലൂടെ അയാള്‍ വാര്യത്തേയ്ക്ക് നടന്നു. കൊയ്ത്തിനു പാകമായി നില്‍ക്കുന്ന നെല്‍ക്കതിരുകള്‍ കാറ്റിലിളകുന്നത് കാണാന്‍ നല്ല ഭംഗി. എവിടെപ്പോയി എന്ന് ഉമ ചോദിച്ചാല്‍ മനയ്ക്കല്‍ പോയ കാര്യം പറയണോ? കുഞ്ഞാത്തോലിനെ […]