വിസ്മയയുടേത് തൂങ്ങിമരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ട്, മേല്‍നോട്ടം ഐ.ജി. ഹര്‍ഷിത അട്ടല്ലൂരിക്ക്; ഒരിക്കലും വിശ്വസിക്കില്ലെന്ന് സുഹൃത്ത്

കൊല്ലം: വിസ്മയയുടേത് തൂങ്ങിമരണമാണെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. എന്നാൽ, ഇത് പ്രാഥമികമായ നിഗമനമാണെന്നും വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമാവുകയുള്ളൂവെന്നും കൊല്ലം റൂറൽ എസ്.പി. പറഞ്ഞു. ഓരോ ചെറിയ കാര്യങ്ങൾ പോലും പരിശോധിക്കേണ്ടതുണ്ട്. അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അപേക്ഷ നൽകും. വിശദമായ തെളിവെടുപ്പടക്കം നടത്തുമെന്നും റൂറൽ എസ്.പി. പറഞ്ഞു. കേസ് അന്വേഷണത്തിന്റെ മേൽനോട്ടം ഐ.ജി. ഹർഷിത അട്ടല്ലൂരിയെ ഏൽപ്പിച്ചതായി സംസ്ഥാന പോലീസ് […]

ഇന്ന് 12,617 പേർക്ക് കോവിഡ്, 141 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.72

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 12,617 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1603, കൊല്ലം 1525, എറണാകുളം 1491, തിരുവനന്തപുരം 1345, തൃശൂർ 1298, പാലക്കാട് 1204, കോഴിക്കോട് 817, ആലപ്പുഴ 740, കോട്ടയം 609, കണ്ണൂർ 580, പത്തനംതിട്ട 441, കാസർഗോഡ് 430, ഇടുക്കി 268, വയനാട് 266 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,720 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.72 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ […]

അക്ഷരലോകത്തെ വിസ്മയഗോപുരം – കാരൂര്‍ സോമന്‍

അക്ഷരലോകത്തെ വിസ്മയഗോപുരം കാരൂര്‍ സോമന്‍ മനുഷ്യ മനസ്സിന്‍റെ ഇരുണ്ട അറകളിലെന്നും വെളിച്ചം വിതറുന്നത് അക്ഷരങ്ങളും ആത്മാവുമാണ്. അത് പ്രഭാതമാരുതനെപ്പോലെ ലോകമെങ്ങും കുളിര്‍കാറ്റായി മഞ്ഞ് പൊഴിക്കുന്നു. ഓരോ സംസ്ക്കരാവും ആ കാലത്തിന്‍റെ നന്മയും തിന്മയും അടയാളപ്പെടുത്താറുണ്ട്. അതില്‍ നൂറ്റാണ്ടുകളായി ആ സംസ്ക്കാര വിജ്ഞാനത്തിന്‍റെ സുവര്‍ണ്ണ ദശയില്‍ ജീവിക്കുന്നവരാണ് ബ്രിട്ടീഷുകാര്‍. ആ മഹത്തായ സംസ്ക്കാരം അടയാളപ്പെടുത്തിയിരിക്കുന്നത് അക്ഷരങ്ങളുടെ ലോകത്തെ ഏറ്റവും വലിയ പര്‍വ്വതമായ ബ്രിട്ടീഷ് ലൈബ്രററിയിലാണ്. ഏകദേശം 200 മില്യനടുത്ത് കലാ-സാഹിത്യ-ശാസ്ത്ര രംഗത്തേ പുരാതന ശേഖരങ്ങളാണ് ഇതിനുള്ളിലുള്ളത്. നമ്മുടെ എഴുത്തോലകളുടെ […]

കലാ പ്രപഞ്ചത്തിലെ മായാജാലങ്ങൾ – കാരൂര്‍ സോമന്‍

വത്തിക്കാനിലെ സിസ്റ്റയിന്‍ ചാപ്പലിൽ ഞാനെത്തിയത് ലോകത്തെ നിറക്കൂട്ടുകളുടെ ചക്രവര്‍ത്തി മൈക്കലാഞ്ജലോ വരച്ച ജീവന്റെ തുടിപ്പുകളും തലോടുകളും നിറഞ്ഞു തുളുമ്പുന്ന കാന്തി നിറഞ്ഞ ചിത്രങ്ങള്‍ കാണാനാണ്. എല്ലാവരുടെയും മിഴികൾ ആത്മാവില്‍ ചിറകുകള്‍ മുളക്കുന്ന വര്‍ണ്ണവൈവിധ്യമാര്‍ന്ന വര്‍ണ്ണ ചിത്രങ്ങളിലാണ്. എത്രയെത്ര കണ്ടിട്ടും മതിവരാത്തവിധം ഞാനും താല്പര്യപൂർവ്വം മറ്റുള്ളവര്‍ക്കൊപ്പം തലയുര്‍ത്തി നോക്കി നിന്നു. മാലാഖമാർ നിലവിലുടെ സ്വർഗ്ഗത്തിലേക്ക് പറക്കുന്ന ചിത്രങ്ങളടക്കം ചിത്രകലയുടെ ഒരു മായ പ്രപഞ്ചം. എ.ഡി 1477-1481 കാലയളവില്‍ സിക്‌സറ്റസ് നാലാമന്‍ പോപ്പില്‍ നിന്നാണ് സിസ്റ്റയില്‍ ചാപ്പല്‍ എന്ന പേരുണ്ടായത്. […]

അടുക്കള യന്ത്രം – പൂന്തോട്ടത്തു വിനയകുമാർ (ഖത്തർ)

അടുക്കള യന്ത്രം പൂന്തോട്ടത്തു വിനയകുമാർ വീടിന്റെ വലിയ വരാന്തയിലെ പതുപതുത്ത സോഫയിൽ ചാരിക്കിടന്നു “ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ “- എന്ന സിനിമ ഗോവർധൻ കണ്ടുകൊണ്ടിരിക്കുന്നതിനിടയിൽ ഒരു ശല്യവുമുണ്ടാക്കാതെ ഭാര്യ ഒരിക്കൽ ചൂട് ചായയും,പിന്നെ മറ്റു രണ്ടു തവണ കുടിക്കാൻ വെള്ളമുമായി വന്നു…” ഭാര്യ സിനിമ ഏതെന്നു പോലും ശ്രദ്ധിക്കാതെ അകത്തേക്ക് വീണ്ടും പോയി .അവിടെ പിടിപ്പതു പണി ഉണ്ടല്ലോ…. ഇടയ്ക്കു കിച്ചണിൽ ഒരു സ്റ്റീൽ പത്രം അറിയാതെ താഴെ വീണു ചെറിയ ശബ്‍ദം കേട്ടപ്പോൾ അയാൾ […]

വിരൽത്തുമ്പിലെ പ്രണയ ഇമോജികൾ – ബി. ലേഖ

വിരൽത്തുമ്പിൽ അകം പൊള്ളയായ ഹൃദയഇമോജികൾ വിളയാടുന്ന ഇന്നിൽ നിന്നും… നമുക്കൊന്നു തിരിഞ്ഞു നടന്നാലോ.. ആകാശത്തോളമെത്തുന്ന ഊഞ്ഞാലാട്ടങ്ങളിൽ കൈപിടിയിലൊതുക്കിയ എണ്ണിയാലൊടുങ്ങാത്ത നക്ഷത്രകുഞ്ഞുങ്ങളെ കൈവിട്ടതെപ്പോഴാണ്.. അവിടെ, ഇടവഴിയോരങ്ങളിൽ മിന്നിമറഞ്ഞചുവന്നുതുടുത്ത പട്ടുപാവാടയും മാങ്ങാകൊലുസ്സിന്റെ ചിരികളുമുണ്ടായിരുന്നില്ലേ! പിടിച്ചടക്കലുകളെക്കാൾ വിട്ടുകൊടുക്കലുകളുടെ കണ്ണീരൊപ്പിയ കൈലേസുകൾ പറന്നകന്നത് അകലങ്ങളി ലേക്കാണെങ്കിലും, നൂലിഴയാൽ കോർത്ത മുല്ലമൊട്ടുപോലെ.. ഓർമ്മകൾ നവ്യസുഗന്ധ വാഹികളായിരുന്നില്ലേ..! പുസ്തകത്താളുകളിലെ നാലായി മടക്കിഒളിപ്പിച്ച പ്രണയലേഖനത്തിലെ വരികളിൽ അടക്കിയൊതുക്കിവച്ച പ്രണയതുടിപ്പുകൾ.. പിൽക്കാല ഇമോജികളായി പരിണമിച്ചപ്പോൾ.. കാമമോഹങ്ങളുടെ ഒളിയമ്പ് മാത്രമായി പ്രണയമരങ്ങൾ പൂക്കുന്നു മുഖപടങ്ങളിലെ വൈകൃതങ്ങളാൽ ഇമോജികൾ വർണ്ണക്കാഴ്ചകളുടെ കുടമാറ്റം […]