മോണലിസയുടെ പകർപ്പിന് വില 25 കോടി രൂപ!

പാരിസ് ∙ ലിയനാർഡോ ഡാ വിഞ്ചിയുടെ മോണലിസയുടെ 17–ാം നൂറ്റാണ്ടിലെ പകർപ്പ് ലേലത്തിൽ വിറ്റത് 29 ലക്ഷം യൂറോയ്ക്ക് (ഏകദേശം 25.51 കോടിയിലേറെ രൂപ). മോണലിസ പകർപ്പുകളുടെ വിൽപനയിലെ റെക്കോർഡ് ആണിത്. പാരിസിൽ നടന്ന രാജ്യാന്തര ലേലത്തിൽ പങ്കെടുത്തത് 14 പേർ. 5 ലക്ഷം യൂറോയിൽനിന്ന് ഉയർന്നാണ് 29 ലക്ഷത്തിനു വിറ്റത്. ‘ഹെക്കിങ് മോണലിസ’ എന്ന് അറിയപ്പെടുന്ന ഈ പകർപ്പ് അസ്സൽ മോണലിസ തന്നെയാണെന്ന് അതിന്റെ ഉടമ റെയ്മണ്ട് ഹെക്കിങ് ദീർഘകാലം വാദിച്ചിരുന്നു. 1950 കളിൽ പഴയവസ്തുക്കൾ […]
ഇന്ത്യയിൽ നിന്നുള്ള സർവീസുകൾ 23ന് പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ് എയർലൈൻസ്

ദുബായ് : ഇന്ത്യയിൽ നിന്നുള്ള സർവീസുകൾ 23ന് പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ് എയർലൈൻ അറിയിച്ചു. ഇതിനായി യുഎഇ അംഗീകൃത വാക്സീന്റെ 2 ഡോസും സ്വീകരിച്ചവർക്ക് അനുമതി ലഭിക്കും. കേരളത്തിൽ ആസ്ട്രസേനക വാക്‌സിൻ സ്വീകരിച്ചവർക്കാകും യാത്രക്ക് അനുമതി. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കും ഇന്ത്യയിലെ മറ്റു പ്രധാന നഗരങ്ങളിലേക്കും സർവീസ് നടത്തുന്നുണ്ട്. ഇതുകൂടാതെ, ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളിൽ നിന്നും സർവീസ് ആരംഭിക്കും.
സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി കസ്റ്റംസ്; കോണ്‍സല്‍ ജനറലിന് മന്ത്രിമാരുമായി വഴിവിട്ട ബന്ധം

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി കസ്റ്റംസ്. സരിത്തിനേയും സ്വപ്‌നയേയും കരുക്കളാക്കി യു.എ.ഇ. കോണ്‍സല്‍ ജനറല്‍ സംസ്ഥാനത്തെ മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചുവെന്ന് കസ്റ്റംസ് വെളിപ്പെടുത്തി. കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബി, അറ്റാഷെ റാഷിദ് ഖാമിസ്, ചീഫ് അക്കൗണ്ടന്റ് ഖാലിദ് എന്നീ പ്രതികള്‍ക്ക് കസ്റ്റംസ് നല്‍കിയ ഷോക്കോസ് നോട്ടീസിലാണ് ഗുരുതരമായ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ നിയമങ്ങളും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോള്‍ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് ഇവര്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചത്. […]
സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.63 ശതമാനം

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 7,499 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 963, എറണാകുളം 926, തൃശൂർ 820, കൊല്ലം 810, പാലക്കാട് 710, മലപ്പുറം 689, കോഴിക്കോട് 563, ആലപ്പുഴ 451, കണ്ണൂർ 434, കാസർകോട് 319, പത്തനംതിട്ട 298, കോട്ടയം 287, വയനാട് 114, ഇടുക്കി 65 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 77,853 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.63 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ […]
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്നലെ രജിസ്റ്റര്‍ ചെയ്തത് 4435 കേസുകള്‍

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ 4435 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1824 പേരാണ്. 2494 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 9140 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റീന്‍ ലംഘിച്ചതിന് 46 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് 1,07,474 സാമ്പിളുകള്‍ പരിശോധിച്ചതില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 11,647 പേര്‍ക്കാണ്. രോഗമുക്തി 12,459 പേര്‍ക്കും. സംസ്ഥാനത്ത് 1,05,936 ആണ് ആക്ടീവ് കേസുകള്‍. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 112 മരണങ്ങള്‍ കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ […]
വാക്‌സിനേഷനില്‍ റെക്കോര്‍ഡ് ; ഒരു ദിവസം 13 ലക്ഷത്തിലധികം പേര്‍ക്ക് വാക്‌സിന്‍ നല്കി ആന്ധ്രാപ്രദേശ്

ഹൈദരാബാദ്: ഒരുദിവസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കി റെക്കോര്‍ഡ് സംസ്ഥാനമായി ആന്ധ്രാപ്രദേശ്. ഞായറാഴ്ച വൈകീട്ട് ഏഴ് വരെയുള്ള കണക്കുപ്രകാരം 13 ലക്ഷത്തിലേറെ പേര്‍ക്ക് സംസ്ഥാനത്ത് വാക്സിന്‍ കുത്തിവെപ്പ് നല്‍കി. ആന്ധ്രാപ്രദേശില്‍ ഇതിനോടകം ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം ഞായറാഴ്ച ഒരുകോടി പിന്നിടുകയും ചെയ്തു. മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നിര്‍ദേശപ്രകാരം നടന്ന മെഗാ വാക്സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായാണ് ഇത്രയധികം പേര്‍ക്ക് ഒറ്റദിവസംകൊണ്ട് വാക്സിന്‍ നല്‍കിയത്. 13 ജില്ലകളിലേയും 2000 കേന്ദ്രങ്ങളിലായി […]
ഇറാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇബ്രാഹിം റയ്സിക്ക് വൻവിജയം; ഹിമ്മത്തി മൂന്നാമതായി

ടെഹ്റാൻ ∙ ഇറാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തീവ്രപക്ഷക്കാരനും ജുഡീഷ്യറി മേധാവിയുമായ ഇബ്രാഹിം റയ്‌സിക്ക് (60) വൻ വിജയം. 2.86 കോടി വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 1.78 കോടി വോട്ടുകളാണു റയ്‌സി നേടിയത്. മിതവാദി സ്ഥാനാർഥിയായ അബ്ദുൽ നസീർ ഹിമ്മത്തി മൂന്നാം സ്ഥാനത്തായി; 24 ലക്ഷം വോട്ടുകൾ മാത്രം. രണ്ടാമതെത്തിയ തീവ്രപക്ഷക്കാരനായ മൊഹ്‌സിൻ റീസായിക്ക് 33 ലക്ഷം വോട്ടുകളും നാലാം സ്ഥാനാർഥിയായ അമീർഹുസൈൻ ഗാസിസാദിഹ് ഹാഷിമിക്ക് 10 ലക്ഷം വോട്ടുകളും ലഭിച്ചു. മത്സരരംഗത്തുണ്ടായിരുന്ന 7 പേരിൽ 3 പേർ പിന്മാറിയിരുന്നു. […]
സംസ്ഥാനത്ത് നാളെ വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് നാളെ വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ വരെ കേരളാ തീരത്തും ലക്ഷദീപിലും മണിക്കൂറില്‍ 4050 കി.മീ. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലയെന്ന് ഡിസാസ്റ്റര്‍ മാനേജ്മെന്റ് സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം അറിയിച്ചു. ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്നും, യാസ് ചുഴലിക്കാറ്റിന്റെ പ്രഭാവം കാരണമുണ്ടായ ശക്തമായ മഴയെതുടര്‍ന്നും സംസ്ഥാനത്തു […]
സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട് 979, ആലപ്പുഴ 638, കോട്ടയം 600, കണ്ണൂര്‍ 486, കാസര്‍ഗോഡ് 476, ഇടുക്കി 430, പത്തനംതിട്ട 234, വയനാട് 179 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,474 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.84 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]
സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബാറുകള്‍ അടച്ചിടും.

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബാറുകള്‍ അടച്ചിടും. ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്റെ യോഗത്തിലാണ് തീരുമാനം. വെയര്‍ ഹൗസ് മാര്‍ജിന്‍ ബെവ്‌കോ വര്‍ദ്ധിപ്പിച്ചതാണ് നടപടിക്ക് പിന്നില്‍. ഇത് നഷ്ടമാണെന്നാണ് ബാര്‍ ഉടമകള്‍ ചൂണ്ടിക്കാട്ടുന്നത്. പ്രശ്‌നം പരിശോധിക്കാമെന്ന് അസോസിയേഷന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയെങ്കിലും തീരുമാനം ഉണ്ടാകുന്നതുവരെ ബാറുകള്‍ പ്രവര്‍ത്തിക്കില്ലെ അസോസിയേഷന്‍ അറിയിച്ചു. ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിന് പിന്നാലെ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും തുറന്നിരുന്നു. പ്രത്യേക പൊലീസ് കാവലില്‍ നിശ്ചിത അകലം പാലിച്ചാണ് ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ നിന്ന് മദ്യം നല്‍കുന്നത്.