ആകാശമേ നിന്നിലൂടെ – ഷാമിനി

ആകാശമേ നിന്നിലൂടെ “മന്നാ”ഭൂമിയിൽ വർഷിപ്പിച്ചയെൻ സൃഷ്ടിതാവിനെ ഓർക്കുന്നു ഞാൻ.. എൻകൽഭരണിയിൽ, മുന്തിരിച്ചാറുമില്ല, പകർന്നീടുവാനായി പുതുവീഞ്ഞുമില്ല ആ – ലഹരിയെല്ലാം മാഞ്ഞിതാ, ഇരുൾമൂടി ആധികൾ പെരുകിയ വീഥിയിൽ ഈ – യാത്ര തീരാൻ ഇനി എത്ര ദൂരം….. വാടി തളർന്നപ്പോൾ – നെഞ്ചോരം ചേർത്തണച്ചു എൻ…. ജീവിത മരുഭൂമിയെ, പൂങ്കാവനമാക്കിയെൻ ദൈവം… തുണയില്ലാതായെന്നു കരൾനൊന്തു മിഴിനീർ തൂകിയപ്പോൾ ക്രൂശിൻ, പാതയിൽ സ്വർഗീയ – വിരുന്നൂട്ടി… എൻ കൃപമതിനിനക്കിനി ഞാൻ തുണയെന്നു – എന്നോടു മൊഴിഞ്ഞവൻ, വ്യാധികൾക്കിടയിൽ, നല്ലൊരു വൈദ്യനും,ഔഷധിയും […]

⭐ആരാണ് ആദ്യമായി കേരളത്തില്‍ കാര്‍ (Car) വാങ്ങിയ മലയാളി ?

👉1902 ൽ ആലുമ്മൂട്ടില്‍ കൊച്ചു കുഞ്ഞ് ചാന്നാര്‍ ( മുട്ടം , ഹരിപ്പാട് ) എന്ന വ്യവസായി ആണ് കേരളത്തില്‍ ആദ്യമായി കാര്‍ (Car) വാങ്ങിയത് . കേരളത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ ആയിരുന്നു ശ്രീ. ചാന്നാര്‍ . കേരളത്തിലെ ആദ്യ Motor Cycle ഉം അദ്ദേഹമാണ് വാങ്ങിയത്. തിരുവിതാംകൂറിലെയും , മദ്രാസ് പ്രസിഡന്‍സിയിലെയും ഏറ്റവും വലിയ നികുതി ദായകനായിരുന്നു ( Tax Payee) ശ്രീ. ആലുമ്മൂട്ടില്‍ കൊച്ചുകുഞ്ഞു ചാന്നാര്‍. അദ്ദേഹം തിരുവിതാംകൂറിലെ artillery supplier ഉം […]

പ്രസിഡന്റിനെയും പിടിച്ച് അമേരിക്കൻ ചീവീട്: വൈറ്റ്‌ഹൗസ് വിമാനം വൈകിച്ചത് 5 മണിക്കൂർ

വാഷിങ്ടൻ ∙ നീണ്ട 17 വർഷത്തിനു ശേഷം അമേരിക്കയെ വിറപ്പിക്കാനെത്തിയ ചീവീടു കൂട്ടം പ്രസിഡന്റ് ജോ ബൈഡനെയും വെറുതേ വിട്ടില്ല. ജി7 ഉച്ചകോടിക്കായി യൂറോപ്പിലേക്കു പുറപ്പെടാൻ എയർഫോഴ്സ് വൺ വിമാനത്തിൽ കയറാനെത്തിയ ബൈഡൻ, പിൻകഴുത്തിൽനിന്ന് ചീവീടിനെ (സിക്കാഡ) തട്ടിമാറ്റിയ ശേഷം മാധ്യമപ്രവർത്തരോടു പറഞ്ഞു: ചീവിട് പിടിക്കാതെ നോക്കണേ. ഒരെണ്ണം എന്നെ പിടിച്ചു! ബൈഡനു മുന്നേ പറക്കേണ്ട മാധ്യമപ്രവർത്തകരുടെ വിമാനത്തിന്റെ എൻജിനിൽ ചീവീടുകൾ കയറിയതിനു പിന്നാലെയായിരുന്നു പ്രസിഡന്റിനെ ചീവീട് പിടിച്ചത്. ആയിരക്കണത്തിന് ചീവീടുകൾ എൻജിനുള്ളിൽ കയറിയിയതോടെ മാധ്യമപ്രവർത്തകരുടെ വിമാനം […]

ബിറ്റ്കോയിൻ: ചരിത്രമെഴുതി എൽസാൽവദോർ

ഡിജിറ്റൽ കറൻസിയായ ബിറ്റ്കോയിന് അംഗീകാരം നൽകുന്ന ലോകത്തെ ആദ്യ രാജ്യമായി മധ്യ അമേരിക്കയിലെ എൽ സാൽവദോർ. 90 ദിവസത്തിനകം ഇതു നിയമമാകുന്നതോടെ ഡിജിറ്റൽ കറൻസി വിനിമയം നിയമവിധേയമാകും. നിലവിലെ കറൻസിയായ ഡോളർ തുടരും. കംപ്യൂട്ടർ സാങ്കേതികവിദ്യയിലെ ഗോപ്യഭാഷാസാങ്കേതം (encrypting) ഉപയോഗിച്ചു നിർമിച്ച സാങ്കൽപിക നാണയമാണു ക്രിപ്റ്റോകറൻസി എന്ന ഡിജിറ്റൽ കറൻസി. ബിറ്റ്കോയിനാണു ഏറ്റവും പ്രചാരമുള്ള ക്രിപ്റ്റോകറൻസി. ഒരു ബിറ്റ്കോയിന്റെ മൂല്യം ഇന്നലെ 35,197 ഡോളറാണ് (25.67 ലക്ഷം രൂപ). English Summary: El Salvador approves Bitcoin […]

25 ലക്ഷം രൂപയോളം കോഴ നൽകി; 56 കുറ്റി മരം മുറിച്ചു; വെളിപ്പെടുത്തി റോജി

മുട്ടിലിൽ മരം മുറിക്കുന്നതിനായി വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് 25 ലക്ഷത്തോളം രൂപ കോഴ നൽകിയതായി പ്രതി റോജി അഗസ്റ്റിൻ. ഡിഎഫ്ഒയ്ക്ക് പത്തുലക്ഷവും റേഞ്ച് ഓഫിസര്‍ക്ക് അഞ്ചുലക്ഷവും നല്‍കി. വനം ഓഫിസ് സ്റ്റാഫിനും പണം നല്‍കി. ഇവരാരും തന്റെ മുഖത്തുനോക്കി പണം തന്നില്ലെന്ന് പറയില്ലെന്നു റോജി മാധ്യമങ്ങളോട്, റവന്യൂ ഉദ്യോഗസ്ഥർക്ക് പണം നൽകിയിട്ടില്ല. സ്വന്തം പറമ്പിലെ 14 കുറ്റിയടക്കം 56 കുറ്റി മരങ്ങൾ മുറിച്ചു. താനും പിതാവും നട്ടുവളർത്തിയ മരങ്ങളാണ് മുറിച്ചത്. വനം മന്ത്രിയെ കണ്ടിട്ടില്ലെന്നും റോജി പറയുന്നു. […]

കുട്ടികളുടെ കൊവിഡ്​ ചികിത്സ; മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രസര്‍ക്കാർ

കുട്ടികളുടെ കൊവിഡ്​ ചികിത്സക്ക്​ മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. മൂന്നാംതരംഗം കുട്ടികളെ ബാധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ്​ നടപടി. ഡയറക്​ടര്‍ ജനറല്‍ ഓഫ്​ ഹെല്‍ത്ത്​ സര്‍വീസാണ്​ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്​.ബുധനാഴ്​ച രാത്രിയാണ്​ പുതിയ മാര്‍​ഗരേഖ കേന്ദ്രം പുറത്തിറക്കിയത്​. റെംഡസിവീര്‍ കുട്ടികള്‍ക്ക്​ നല്‍കരുതെന്നാണ്​ പ്രധാന നിര്‍ദേശങ്ങളിലൊന്ന്​​. മരുന്ന്​ 18 വയസില്‍ താഴെയുള്ളവരില്‍ ഫലപ്രദമാണെന്നതിന്​ തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ്​ നിര്‍ദേശം. സ്​റ്റി​റോയിഡുകളുടെ ഉപയോഗം കാര്യമായ രോഗലക്ഷണങ്ങളില്ലാത്ത കുട്ടികളില്‍ ആവശ്യമില്ലെന്നാണ്​ വിലയിരുത്തല്‍. 12 വയസിന്​ മുകളിലുള്ള കുട്ടികള്‍ ആറ്​ മിനിറ്റ്​ നടന്നതിന്​ ശേഷം പള്‍സ്​ ഓക്​സിമീറ്റര്‍ […]

കുറയാതെ കോവിഡ്;സംസ്ഥാനത്ത് ഇന്ന് 14,424 പേര്‍ക്ക് കോവിഡ്, ടിപിആറിൽ നേരിയ ആശ്വാസം: വീണ്ടും മരണം കൂടി

സംസ്ഥാനത്ത് ഇന്ന് 14,424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2030, കൊല്ലം 1605, മലപ്പുറം 1597, എറണാകുളം 1596, തൃശൂര്‍ 1359, പാലക്കാട് 1312, കോഴിക്കോട് 1008, ആലപ്പുഴ 848, കണ്ണൂര്‍ 750, ഇടുക്കി 673, കോട്ടയം 580, കാസര്‍ഗോഡ് 443, പത്തനംതിട്ട 429, വയനാട് 194 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,250 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

സംസ്ഥാനത്ത് ജൂണ്‍ 16 മുതല്‍ 9 ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിക്കും

കോരളത്തില്‍ 9 ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിക്കുന്നു. ജൂണ്‍ 16 മുതലാണ് സര്‍വീസ് പുനരാരംഭിക്കുന്നത്. ജൂണ്‍ 16,17 തീയതികളില്‍ 9 ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കും. മംഗലാപുരം – കോയമ്പത്തൂര്‍ – മംഗലാപുരം, മംഗലാപുരം – ചെന്നൈ – മംഗലാപുരം വെസ്റ്റ് കോസ്റ്റ്, മംഗലാപുരം – ചെന്നൈ – മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ – തിരുവനന്തപുരം – ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ – തിരുവനന്തപുരം – ചെന്നൈ വീക്കിലി സൂപ്പര്‍ ഫാസ്റ്റ്,ചെന്നൈ – ആലപ്പുഴ – ചെന്നൈ […]

ഒരു മരമില്ലെങ്കിൽ – ജഗദീശ് കരിമുളയ്ക്കൽ

ഒരു മരമില്ലെങ്കിൽ ഊഷരമാണീ ഭൂമി സഖേ, പൂവില്ല കായില്ല ഗന്ധമില്ല. ജീവന്റെയുള്ളിലെ സ്നേഹമില്ല. തളിരില്ല തണലില്ല, മധുരം നുണയും പൂമ്പാറ്റയില്ല. പുഞ്ചിരി പൈതലിൻ കൊഞ്ചലില്ല. ഇല്ലിമുളംകാടിൻ ഈണമില്ല. ഒരു മരം നട്ടാൽ നമുക്ക് നേടാം സ്വർഗ്ഗം പോൽ സുന്ദര സുവർണ്ണഭൂമി. ഒരു തൈ നടാം നമുക്കീ സുദിനത്തിലൊന്നായി നല്ലൊരു നാളെയുടെ സ്മൃതിനിലാവിനായി. ജീവന്റെയാനന്ദതുടിപ്പിനായി . ഒരു തൈ നടാം ഈ ഭൂമിക്കു പച്ചപ്പിനായി

കിടിലൻ ജയത്തോടെ ബ്രസീൽ മുന്നോട്ട്; പടിക്കൽ കലമുടച്ച് അർജന്റീന

ലാറ്റിനമേരിക്കൻ മേഖലയിലെ ലോകകപ്പ് യോ​ഗ്യതാ പോരാട്ടത്തിൽ പരാ​ഗ്വെയെ തകർത്ത് ബ്രസീൽ മുന്നേറുന്നു. എതിരില്ലാത്ത രണ്ട് ​ഗോളിനായിരുന്നു കാനറിപ്പടയുടെ ജയം. അതേസമയം കൊളംബിയയോട് അവസാന മിനിറ്റിൽ ​ഗോൾ വഴങ്ങി അർജന്റീന ഒരിക്കൽ കൂടി സമനിലയിൽ കുരുങ്ങി. പരാ​ഗ്വെയിൽ നടന്ന മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ ബ്രസീൽ ലീ​ഡെടുത്തു. സൂപ്പർതാരം നെയ്മറാണ് ​ഗോൾ നേടിയത്. ​ഗബ്രിയേൽ ജെസ്യൂസ് നൽകിയ ഒന്നാന്തരം ക്രോസിൽ നിന്നായിരുന്നു നെയ്മർ പരാ​ഗ്വെ വലകുലുക്കിയത്. മത്സരത്തിന്റെ അവസാനനിമിഷങ്ങളിൽ ബ്രസീൽ ലീഡുയർത്തി വിജയമുറപ്പിച്ചു. മധ്യനിരതാരം ലൂക്കാസ് പക്വേറ്റയാണ് ഇക്കുറി […]