മലാലയ്ക്ക് ഭീഷണി; പുരോഹിതൻ അറസ്റ്റിൽ

പെഷാവർ ∙ നൊബേൽ പുരസ്കാര ജേതാവ് മലാല യൂസഫ്സായിക്കു നേരെ ചാവേർ ആക്രമണം നടത്തണമെന്ന് അനുയായികളോട് ആഹ്വാനം നടത്തിയ പാക്ക് മതപുരോഹിതൻ മുഫ്തി സർദാർ അലി ഹഖാനിയെ ഭീകരവിരുദ്ധ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. ഒരു മാധ്യമ അഭിമുഖത്തിൽ, വിവാഹം സംബന്ധിച്ചു മലാല നടത്തിയ പരാമർശമാണ് ഹഖാനിയെ പ്രകോപിപ്പിച്ചത്. വിവാഹം കഴിക്കേണ്ട ആവശ്യമെന്താണെന്നു മനസ്സിലാകുന്നില്ലെന്നും മറ്റൊരാൾ ജീവിതത്തിൽ ഒപ്പം വേണമെന്നുണ്ടെങ്കിൽ ഇരുവർക്കും പങ്കാളികളായി ജീവിച്ചാൽ പോരേ എന്നുമായിരുന്നു മലാലയുടെ ചോദ്യം. English Summary: Pakistan Cleric Arrested […]
വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ വെടിവയ്പ്: 3 മരണം

ജറുസലം ∙ അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സൈനികർ 2 പലസ്തീൻ സുരക്ഷാ ഉദ്യോഗസ്ഥർ അടക്കം 3 പേരെ വെടിവച്ചു കൊന്നു. പലസ്തീൻ നഗരമായ ജെനിനിൽ ഇസ്രയേൽ സ്പെഷൽ ഫോഴ്സസ് നടത്തിയ റെയ്ഡിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പലസ്തീൻ മിലിറ്ററി ഇന്റലിജൻസ് ആസ്ഥാനത്തിനു സമീപം ഇസ്രയേൽ സൈനികർ വെടിയുതിർത്തപ്പോൾ പലസ്തീൻ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടതാണെന്നു കരുതുന്നു. English Summary: Palestinians say Israeli forces kill 3 in West Bank raid
നൂറുദിന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി; 77,350 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും
തിരുവനന്തപുരം: പ്രകടനപത്രിക നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തിനായി നൂറുദിന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂണ്‍ 11 മുതല്‍ സെപ്റ്റംബര്‍ 19 വരെയാണ് പദ്ധതി കാലയളവ്. 2464.92 കോടി രൂപയുടെ പദ്ധതിയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. പൊതുമരാമത്ത്, റീബില്‍ഡ് കേരള, കിഫ്ബി എന്നിവയുടെ ഭാഗമായി പണം ചെലവഴിക്കും. പൊതുമരാമത്ത് വകുപ്പ് 1519 കോടിയുടെ പദ്ധതി പൂര്‍ത്തീകരിക്കും. പദ്ധതിയുടെ ഭാഗമായി പുതിയ 77,350 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 25,000 ഹെക്ടറില്‍ ജൈവ കൃഷി നടപ്പാക്കും. 12,000 പട്ടയങ്ങള്‍ വിതരണം […]
ലോക്ഡൗണില്‍ ഇന്നു കൂടുതല്‍ ഇളവുകൾ; നാളെയും മറ്റന്നാളും കടുത്ത നിയന്ത്രണം

ലോക്ഡൗണില്‍ ഇന്ന് കൂടുതല്‍ ഇളവുകള്‍. തുറക്കുന്ന സ്ഥാപനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്നു ഉറപ്പുവരുത്താന്‍ കര്‍ശന നിരീക്ഷണമുണ്ടാകും. നാളെയും മറ്റന്നാളും ട്രിപ്പിൾ ലോക്ഡൗണിനു സമാനമായ കടുത്ത നിയന്ത്രണങ്ങളായിരിക്കും ഉണ്ടാകുക. നിലവിലുള്ള ഇളവുകൾക്കു പുറമേയാണ് ഇന്നു കൂടുതൽ ഇളവുകൾ നല്‍കുന്നത്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇന്നു പ്രവർത്തിക്കും. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്കു പുറമേ സ്‌റ്റേഷനറി, ജ്വല്ലറി, പാദരക്ഷകളുടെ ഷോറൂം, തുണിക്കടകൾ, കണ്ണടക്കടകൾ, ശ്രവണ സഹായികൾ, പുസ്തകക്കടകൾ തുടങ്ങിയവ ഇന്നു രാവിലെ 7 മുതൽ വൈകിട്ട് 7 വരെ തുറക്കും. […]
ഇന്ധനവില ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോളിന് 97.85 രൂപ

തിരുവനന്തപുരം: ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിനും ലിറ്ററിനും 29 പൈസ വീതമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് 97.85 രൂപയാണ് പെട്രോളിന് വില. ഡീസലിന് 93.19 രൂപയും.കൊച്ചിയില്‍ പെട്രോളിന് 95.96 രൂപയും ഡീസലിന് 91.43 രൂപയുമാണ് വില. ഈ മാസം ആറാം തവണയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് 14,233 പേര്‍ക്ക് കൂടി കോവിഡ്; 173 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 13.29 %

സംസ്ഥാനത്ത് ഇന്ന് 14,233 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 173 കോവിഡ് മരണം സ്ഥിരീകരിച്ചു. ആകെ മരണം 10,804 ആയി. 24 മണിക്കൂറിനിടെ 1,00,796 പരിശോധനകള്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.29 ആണ്. 1,34,001 പേര്‍ കോവിഡ് ചികില്‍സയില്‍. തിരുവനന്തപുരം 2060, എറണാകുളം 1629, കൊല്ലം 1552, മലപ്പുറം 1413, പാലക്കാട് 1355, തൃശൂര്‍ 1291, കോഴിക്കോട് 1006, ആലപ്പുഴ 845, കണ്ണൂര്‍ 667, കോട്ടയം 662, ഇടുക്കി 584, കാസര്‍ഗോഡ് 499, പത്തനംതിട്ട 479, വയനാട് […]
രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകള്‍ കൂടുന്നു; മൂന്നാഴ്ചക്കിടെ 150% വര്‍ധന, 2109 മരണം

ന്യൂഡൽഹി: രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകളിൽ വൻ വർധന. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 150 ശതമാനമാണ് കേസുകളിൽ വർധന രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഇതുവരെ 31216 കേസുകളും 2109 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ബ്ലാക്ക് ഫംഗസ് കേസുകളും മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 7057 കേസുകളും 609 മരണവും റിപ്പോർട്ട് ചെയ്തു. ഗുജറാത്ത് 5418 കേസുകൾ 323 മരണം, രാജസ്ഥാൻ 2976 കേസുകൾ 188 മരണം എന്നിങ്ങനെയാണ് കൂടുതൽ ബ്ലാക്ക് ഫംഗസ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങൾ. […]
സാറാക്കുട്ടിയുടെ അതിജീവനം – അദ്ധ്യായം – 1 | സൂസൻ പാലാത്ര

നോവൽ ……………….. സാറാക്കുട്ടിയുടെ അതിജീവനം ………… ………. ………. സൂസൻ പാലാത്ര അദ്ധ്യായം – 1 സാറാമോൾക്ക് എന്നും ഭയങ്കരവിശപ്പായിരുന്നു. നാലുമണിവിട്ട് സ്കൂളിൽനിന്നു വന്നാലുടനെ അവൾ അടുക്കളയിലോടിച്ചെല്ലും. മൂടിയിരിക്കുന്ന പാത്രങ്ങളൊക്കെ തുറന്നുനോക്കും. ഒന്നും എടുത്തു കഴിക്കാൻ അനുവാദമില്ല. അമ്മ ഉണ്ടാക്കി വച്ചിരിക്കുന്നതൊക്കെ രാത്രി ഒമ്പതുമണിക്ക് പ്രാർത്ഥനയും പഠനവും കഴിഞ്ഞ് എല്ലാവരെയും അടുക്കളയിൽ ഒന്നിച്ചുവിളിച്ചിരുത്തി വിളമ്പിക്കൊടുക്കും. വിളമ്പിത്തീരുമ്പോൾ വീണ്ടും നുള്ളിയിട്ടി..ട്ടു..കൊടുക്കും. എന്നിട്ടു പറയും; “എന്റെ സാറക്കുട്ടീടെ വയറ്റിൽ കോഴീംകുഞ്ഞുങ്ങളുമാ, അവക്കു പെട്ടെന്നു പെട്ടെന്നുവിശക്കുവാ” സാറ പുസ്തകമെല്ലാം ഷെൽഫിൽ കൊണ്ടെവച്ചു, […]
അന്നൊരു സന്ധ്യയിലെ മന്നവൻ – സുനിത ഗണേഷ്

പന്തുരുണ്ടു പോയീ, അതിൻ പിറകിലുണ്ണിയും… കളി മൈതാനം ഉണ്ണിയുടുപ്പുകളിൽ പടർന്നു കേറി… പന്തിൻ പിറകേ, കളിക്കൂട്ടുകാരൻ ഗോൾ മുഖത്തെത്തും മുന്നേ, ഉരുണ്ടു പോം പന്തിനേയണച്ചു ചേർത്തിടേണം.. കളിവാശിയിൽ, ലഹരിയിൽ, മണ്ടിയും, കിതച്ചുമുരുണ്ടും, കളിയുണ്ണികളോടു കലഹിച്ചും, കളി തീർന്നു കെട്ടിപ്പിടിച്ചും, ഇരുൾ പുരണ്ട വഴിയെ, മൂളിപ്പാട്ടിനാൽ വകഞ്ഞു മാറ്റിയും, ഉണ്ണി മുറ്റത്തെത്തുന്ന നേരം… ഉമ്മറ കടമ്പായയിൽ തന്നെ വഴിക്കണ്ണുമായി മുത്തശ്ശി… ചെവി നോവുന്നു, നുള്ളാതെ തന്നെ ചേറിൽ പൊതിഞ്ഞുണ്ണിയെ ഒത്തിരി പരിഹാസ്യത്താൽ, ഇത്തിരി ശകാരത്താൽ, പിന്നെ, ചൂരലിൻ ഒച്ചയാൽ […]
ഉണ്ണിമാവ് – സിന്ധുമോൾ തോമസ് (ഗൾഫ് )

പാണലും കൂവയും മണക്കുന്ന പറമ്പിന്റെ അരികിൽ കാളപ്പുല്ലു നിറഞ്ഞ ഒരിടത്തായിരുന്നു ആ മാവ് നിന്നിരുന്നത്. മാവിന്റെ പകുതിയോളം ചില്ലകൾ പൊതുവഴിയിൽ തണലേകി നിന്നു. പറമ്പിന്റെ മറ്റേ അതിരിൽ ചുവന്ന കിരീടം ചൂടി നിൽക്കുന്ന പെരുകില ചെടികളും കൂമുള്ളിൻ കൂട്ടവും ധാരാളമായി വളർന്നു നിന്നു. അതൊരു റബര് തോട്ടമായിരുന്നു. വളർന്നു മുറ്റിയ റബ്ബർ മരങ്ങൾ കാലാകാലങ്ങളിൽ വീശിയ കിഴക്കൻ കാറ്റിൻ്റെ പരമാധികാരം അംഗീകരിച്ചു കൊടുത്തുകൊണ്ട് പടിഞ്ഞാട്ടേക്കു ചാഞ്ഞു നിന്നു. നട്ടുച്ചക്ക് പോലും കുളിരു തൂവുന്ന ഇലച്ചാർത്തിന്റെ മേൽക്കൂട്. അങ്ങനെ […]