റേഷൻ കാർഡ് ഇനി എ.ടി.എം. കാർഡ് രൂപത്തിൽ; വിതരണം നവംബർ ഒന്നുമുതൽ

പുസ്തകരൂപത്തിലുള്ള പരമ്പരാഗത റേഷൻ കാർഡിനു പകരം എ.ടി.എം. കാർഡിന്റെ വലുപ്പത്തിൽ സ്മാർട്ട് റേഷൻ കാർഡ് വിതരണത്തിനെത്തുന്നു. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ആദ്യഘട്ട വിതരണം നടക്കും. ക്യു.ആർ.കോഡും ബാർ കോഡും കാർഡ് ഉടമയുടെ ചിത്രവും പേരും വിലാസവുമായിരിക്കും കാർഡിന്റെ മുൻവശത്തുണ്ടാവുക. 25 രൂപയാണ് സ്മാർട്ട് കാർഡാക്കാൻ ഫീസായി നൽകേണ്ടത്. മുൻഗണനാ വിഭാഗത്തിന് സൗജന്യമായി നൽകുമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. തിരിച്ചറിയൽ കാർഡായും ഉപയോഗിക്കാമെന്നതും യാത്രകളിൽ കരുതാമെന്നതുമാണ് പ്രധാന ഗുണം. 👉 പ്രതിമാസ വരുമാനം, 👉 റേഷൻ […]
സംസ്ഥാനത്ത് വിവിധ സേവനങ്ങള്‍ക്കായി ഏകീകൃത വിവര സംവിധാനം

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ സേവനങ്ങള്‍ക്കായി ഏകീകൃത വിവര സംവിധാനം സജ്ജമാക്കുന്നതിനുള്ള പദ്ധതിക്ക് മന്ത്രി സഭായോഗം അംഗീകാരം നല്‍കി. സംസ്ഥാനത്തെ എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളുടെയും ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിനും തെരഞ്ഞെടുക്കുന്നതിനുമുള്ള കേന്ദ്രീകൃത പൊതു പ്ലാറ്റ് ഫോമാകും ഇത്. ആദ്യഘട്ടമായി 34.32 കോടി രൂപ ചെലവില്‍ അനുബന്ധ സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയർ, മാനവ വിഭവശേഷി എന്നിവ ഉള്‍പ്പെടെ ‘ആധാര്‍ വാള്‍ട്ട്’ സ്ഥാപിക്കും. ഭരണാനുമതി നല്‍കാന്‍ റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിന് മന്ത്രിസഭ അനുവാദം നല്‍കി. നാനൂറിലേറെ സാമൂഹികക്ഷേമ പദ്ധതികള്‍ സംസ്ഥാനത്തുണ്ട്. […]
വിപണിയെ അതിശയിപ്പിച്ച് മാരുതി സുസുക്കി, കയറ്റുമതിയിൽ വൻ വർധന

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (എംഎസ്ഐഎൽ) 2021 ഓഗസ്റ്റിൽ മൊത്തം വിൽപ്പനയിൽ അഞ്ച് ശതമാനം വർധനവ് രേഖപ്പെടുത്തി. ഇലക്ട്രോണിക് ഘടകങ്ങളുടെ കുറവ് നേരിടുന്ന ഘട്ടത്തിലുളള കമ്പനിയുടെ ഈ മുന്നേറ്റം വ്യവസായ രംഗത്തെ അമ്പരപ്പിച്ചിട്ടുണ്ട്. 1,30,699 യൂണിറ്റുകളാണ് കമ്പനി ഓഗസ്റ്റ് മാസം വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ മാസം 1,24,624 യൂണിറ്റുകൾ വിറ്റതായി മാരുതി സുസുക്കി ഇന്ത്യ (എംഎസ്ഐഎൽ) പ്രസ്താവനയിൽ പറഞ്ഞു. മൊത്തം ആഭ്യന്തര വിൽപ്പന 1,10,080 യൂണിറ്റാണ്. കഴിഞ്ഞ […]
Climate Change : കാലാവസ്ഥ വ്യതിയാനം മൂലം 50 വർഷത്തിനിടയിൽ 2 മില്യൺ ആളുകൾ കൊല്ലപ്പെട്ടുവെന്ന് ഐക്യരാഷ്ട്ര സഭ

Geneva: കാലാവസ്ഥ വ്യതിയാനം (Climate Change ) മൂലം കഴിഞ്ഞ 50 വർഷങ്ങളിൽ മാത്രം 2 മില്ല്യണിലധികം ആളുകൾ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സഭയുടെ ഏജൻസി വ്യക്തമാക്കി. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടായ പ്രളയം, ഉഷ്‌ണതരംഗം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിലാണ് ആളുകൾ കൊല്ലപ്പെട്ടത്. മുൻ വർഷങ്ങളെക്കാൾ കഴിഞ്ഞ 50 വർഷങ്ങളിൽ ദുരന്തങ്ങളുടെ എണ്ണം 5 മടങ്ങ് വരെ വര്ധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ സമയത്ത് ഏകദേശം 3.64 ത്രില്യൺ ഡോളറുകളുടെ നഷ്ടവും രാജ്യത്ത് ഉണ്ടായതായി അറിയിച്ചിട്ടുണ്ട്. ബുധനാഴ്ചയാണ് ഐക്യരാഷ്ട്ര സഭയുടെ […]
വേദനിപ്പിച്ചവരെ അത്ര വേഗം മറക്കില്ല; ഐ.എസിന് ബൈഡന്റെ മുന്നറിയിപ്പ്

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലെത്താനിടയാാക്കിയ അമേരിക്കന്‍ സേനാ പിന്‍മാറ്റത്തെ ന്യായീകരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. രണ്ട് പതിറ്റാണ്ട് നീണ്ട സേനാ വിന്യാസം പൂര്‍ണമായി അവസാനിപ്പിച്ച ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലാണ് ബൈഡന്‍റെ പ്രതികരണം. കടുത്ത പ്രതിസന്ധികള്‍ക്കിടെ രക്ഷാദൗത്യം പൂര്‍ത്തിയാക്കിയ യുഎസ് സൈന്യത്തിന് ബൈഡന്‍ നന്ദി അറിയിച്ചു. ഇനിയും അഫ്ഗാനിലുള്ള യുഎസ് പൗരന്‍മാരെ നാട്ടിലെത്തിക്കാന്‍ ഇനിയും ശ്രമം തുടരുമെന്നും വ്യക്തമാക്കി. രക്ഷാദൗത്യത്തിനിടെ ആക്രമിച്ച ഐ.എസിന് കടുത്ത ഭാഷയില്‍ പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി. അമേരിക്കയെ വേദനിപ്പിച്ചവരെ അത്ര വേഗം മറക്കില്ലെന്ന് പറഞ്ഞ […]
സംസ്ഥാന ടെലിവിഷൻ പുരസ്കാരം; അഞ്ച് വിഭാഗങ്ങളിൽ ജേതാക്കൾ ഇല്ല; 49 ജേതാക്കളും വിലയിരുത്തലും

തിരുവനന്തപുരം: 2020ലെ സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. അവാർഡുകൾ രചന വിഭാഗം ജൂറി 1. ഡോ.കെ.ഗോപിനാഥന്‍ (ചെയര്‍മാന്‍) നിരൂപകന്‍, സംവിധായകന്‍, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ്. 2.കെ.പി.ജയകുമാര്‍ (അംഗം) നിരൂപകന്‍, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ്. 3. കവിത ബാലകൃഷ്ണന്‍ (അംഗം) കലാനിരൂപക, ചിത്രകാരി, കേരള ലളിതകലാ അക്കാദമി അവാര്‍ഡ് ജേതാവ് 4. .സി.അജോയ് (മെമ്പര്‍ സെക്രട്ടറി) 1. മികച്ച ഗ്രന്ഥം- പുരസ്കാരമില്ല ഒരു പുസ്തകം മാത്രമാണ് ഈ വിഭാഗത്തിൽ […]
ശമനമില്ലാതെ കോവിഡ് കുതിപ്പ് : ടിപിആർ 18.76%:സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കോവിഡ്, കൂടുതൽ രോഗികൾ എറണാകുളത്ത്

സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4425, എറണാകുളം 4324, കോഴിക്കോട് 3251, മലപ്പുറം 3099, കൊല്ലം 2663, തിരുവനന്തപുരം 2579, പാലക്കാട് 2309, കോട്ടയം 2263, ആലപ്പുഴ 1975, കണ്ണൂര്‍ 1657, പത്തനംതിട്ട 1363, വയനാട് 1151, ഇടുക്കി 1130, കാസര്‍ഗോഡ് 614 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,74,854 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.76 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]
മൂന്നാം തരംഗം ഒക്ടോബറില്‍ കേരളത്തിൽ എത്തുമെന്ന് മുന്നറിയിപ്പ്; ആരോഗ്യവിദഗ്ധരുടെ യോഗം ഇന്ന്

കൊവിഡ് പ്രതിരോധത്തിന് പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ മുഖ്യമന്ത്രി വിളിച്ച ആരോഗ്യവിദഗ്ധരുടെ യോഗം ഇന്ന് നടക്കും. പ്രമുഖ ഡോക്ടര്‍മാര്‍, വൈറോളജിസ്റ്റുകള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. അതിനിടെ സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പ്രതിദിന കൊവിഡ് ബാധിതരുടെയും ചികിത്സയില്‍ ഉള്ളവരുടേയും എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. മൂന്നാം തരംഗം ഒക്ടോബറില്‍ എത്തുമെന്നാണ് മുന്നറിയിപ്പ്. ഈ പശ്ചാത്തലത്തിലാണ് നിലവിലെ സാഹചര്യം വിലയിരുത്തി മുന്നോട്ട് പോകാനുള്ള തന്ത്രം ആവിഷ്‌കരിക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. എല്ലാ മെഡിക്കല്‍ കോളെജുകളിലെയും […]
പാചകവാതക വില കൂട്ടി, ഗാര്‍ഹിക സിലിണ്ടറിന് 25.50 രൂപ വര്‍ധിക്കും

ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക സിലണ്ടറിന്റെ വില ഈ മാസവും വര്‍ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25.50 രൂപയാണ് വര്‍ധിച്ചത്. പുതിയ നിരക്ക് അനുസരിച്ച് സിലിണ്ടറിന് 892 രൂപയായി ഉയരും. 15 ദിവസത്തിനുള്ളില്‍ ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിച്ചത് 50 രൂപയാണ്. തുടര്‍ച്ചയായി മൂന്നാം മാസമാണ് പാചകവാതക വില വര്‍ധിപ്പിക്കുന്നത്. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലും വില വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം നാല് രൂപ കുറച്ച വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. 73.50 രൂപയുടെ വര്‍ധനവോടെ പുതിയ സിലിണ്ടറിന് 1692.50 […]
ഡല്‍ഹിയും തമിഴ്നാടും ഉള്‍പ്പെടെ 5 സംസ്ഥാനങ്ങളിൽ ഇന്ന് വിദ്യാലയങ്ങൾ തുറക്കും

കോവിഡ് കേസുകൾ കുറഞ്ഞ അഞ്ച് സംസ്ഥാനങ്ങളിൽ ഇന്ന് വിദ്യാലയങ്ങൾ തുറക്കും. ഡൽഹി, തമിഴ്നാട്, അസം, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് 50% വിദ്യാർഥികളുമായി ക്ലാസുകൾ ആരംഭിക്കുന്നത്. ഡൽഹിയിലും തമിഴ്നാട്ടിലും 9 മുതൽ 12 വരെയുള്ള കുട്ടികൾക്കാണ് ഇന്ന് ക്ലാസ് ആരംഭിക്കുക. ഭൂരിഭാഗം രക്ഷിതാക്കളും വിസമ്മതിച്ചതിനാലും ഓൺലൈൻ – ഓഫ് ലൈന്‍ ക്ലാസുകൾ ഒരേ സമയം നടത്തുന്നത് അധ്യാപകർക്ക് അമിത ഭാരമായതിനാലും ഡൽഹിയിലെ പ്രൈവറ്റ് വിദ്യാലങ്ങൾ തൽക്കാലത്തേക്ക് തുറക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. വിദ്യാലയത്തിൽ വരുന്നത് സംബന്ധിച്ച് രക്ഷിതാക്കൾക്ക് അന്തിമ തീരുമാനമെടുക്കാം, കണ്ടെയിന്‍മെന്‍റ് […]