അധ്യാപക ദിനത്തിനുള്ളില്‍ എല്ലാ അധ്യാപകര്‍ക്കും വാക്സിനേഷന്‍: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം> വാക്സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി നടന്നുവരുന്ന അധ്യാപകരുടെ വാക്സിനേഷന്‍ അധ്യാപക ദിനമായ സെപ്റ്റംബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വാക്സിനെടുക്കാന്‍ ശേഷിക്കുന്ന അധ്യാപകര്‍, മറ്റ് സ്‌കൂള്‍ ജീവനക്കാര്‍ എന്നിവര്‍ തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. വാക്സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 4,78,635 പേര്‍ക്ക് വാക്സിന്‍ നല്‍കി. 1,459 സര്‍ക്കാര്‍ കേന്ദ്രങ്ങളും 373 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1832 വാക്സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 2,86,31,227 […]
കേരളത്തില്‍ നിന്നു വരുന്നവർക്ക് 7 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാക്കി കര്‍ണാടക

കേരളത്തിൽനിന്നു വരുന്നവർക്ക് ക്വാറന്റീൻ നിർബന്ധമാക്കി കർണാടക സർക്കാർ. ഏഴു ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ വേണമെന്നാണ് കർണാടക സർക്കാർ ഇറക്കിയ ഉത്തരവിൽ പറയുന്നത്. കേരളത്തിൽ നിന്നെത്തിയ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചതോടെയാണു നടപടി. കേരളത്തിൽ കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ ഫലം വേണമെന്ന നിബന്ധന കർണാടക കൊണ്ടുവന്നിരുന്നു. എന്നാൽ അടിയന്തിര ചികിത്സ ആവശ്യമുള്ളവരെ ആർടിപിസിആർ പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ അതിർത്തി കടത്തിവിടണമെന്ന് കേരള ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നിലവിൽ പുറത്തിറക്കിയ ഉത്തരവ് പ്രകാരം […]
സംസ്ഥാനത്ത് ഇന്ന് 19,622 പേര്‍ക്ക് കോവിഡ് 19,622 പേര്‍ക്ക് കോവിഡ്; ടിപിആർ 16.74%; 132 മരണം

സംസ്ഥാനത്ത് ഇന്ന് 19,622 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,216 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.74 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 132 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,673 ആയി. തൃശൂര്‍ 3177, എറണാകുളം 2315, കോഴിക്കോട് 1916, പാലക്കാട് 1752, തിരുവനന്തപുരം 1700, കൊല്ലം 1622, മലപ്പുറം 1526, ആലപ്പുഴ 1486, കണ്ണൂര്‍ 1201, കോട്ടയം 1007, പത്തനംതിട്ട 634, ഇടുക്കി 504, വയനാട് […]
രാജ്യത്തെ 70 ശതമാനം കൊവിഡ് കേസുകളും കേരളത്തിൽ നിന്ന്, കൊവിഡ് വ്യാപനം കുറയ്ക്കാൻ ലോക്ക്ഡൗൺ അല്ലാതെ മാർഗമില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കേരളത്തിലെ കൊവിഡ് വ്യാപനം കുറയാന്‍ ലോക്ക്ഡൗണ്‍ അല്ലാതെ മാര്‍ഗമില്ലെന്നാണ് കേന്ദ്രസർക്കാർ നിലപാടെന്ന് റിപ്പോർട്ട്. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെ 70 ശതമാനത്തോളം ആക്ടീവ് കേസുകളും സംസ്ഥാനത്താണ്. മൂന്നുദിവസം മുൻപ് 15 ശതമാനമായിരുന്നു ടിപിആര്‍. ഇപ്പോള്‍ അത് 19 ആയി. കേസുകള്‍ കൂടി വരികയാണ്. ഈ പശ്ചാത്തലത്തിലാണ് കേരളത്തില്‍ ലോക് ഡൗണ്‍ ആണ് ഉചിതമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഡല്‍ഹിക്ക് സമാനമായി വ്യാപനം കുറയ്ക്കാന്‍ ലോക്ക്ഡൗണ്‍ […]
പ്രത്യാശയുണ്ടാകണം ജീവിതത്തിന് – ജോസ് ക്ലെമൻ്റ്

സ്വർണം കൂടുതൽ തിളങ്ങുന്നത് ഉമിത്തീയിൽ വെന്തുരുകുമ്പോഴാണെന്ന് തിരിച്ചറിവില്ലാത്തവരാണ് നമ്മിൽ പലരും .ഇവരാണ് സ്വയം വിലയില്ലാത്തവരായി പ്രത്യാശയറ്റ് മരണക്കയങ്ങളിലേക്ക് സ്വയം വലിച്ചെറിയുന്നത്. ആകാശത്തെക്കുറിച്ച് അവർക്ക് ചിന്തിക്കാനാകുന്നില്ല. പിന്നെങ്ങിനെ ഇവർ നക്ഷത്രങ്ങളെ സ്വപ്നം കാണും? സഹനങ്ങളിലും ഇല്ലായ്മയുടെ ദു:ഖങ്ങളിലും നഷ്ടങ്ങളിലും സധൈര്യം പ്രത്യാശയോടെ പിടിച്ചു നില്ക്കാനാകണം. ജീവിതത്തിൻ്റെ നല്ലതും മോശമായതുമായ അനുഭവങ്ങൾ ഉൾക്കൊണ്ട് ഓജസും തേജസും സ്വീകരിക്കണം.അത് മിഴികളെ പ്രകാശിപ്പിക്കുകയും ശരീരത്തെയും മനസ്സിനെയും ബലപ്പെടുത്തുകയും ചെയ്യും. ദു:ഖിച്ചിരുന്നാൽ അത് നമ്മെ ചിതറിക്കുകയേയുള്ളൂ. പ്രത്യാശയോടെ ഒരു പുതു നദിയായി ഒഴുകണം. അതീവ […]
ചെറുകാട് ജന്മ വാർഷിക ദിനം ഓഗസ്റ്റ് 26

മലയാളത്തിലെ നോവലിസ്റ്റും നാടകകൃത്തും കവിയും പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ നായകനുമായിരുന്ന ചെറുകാട് മലപ്പുറം ജില്ലയിലെ പെരുന്തൽമണ്ണ താലൂക്കിലെ ചെമ്മലശ്ശേരിയിലെ ചെറുകാട് പിഷാരത്തു 1914ഓഗസ്റ്റ് 26 നാണ് ജനിച്ചത് .ഗോവിന്ദപിഷാരടി എന്നായിരുന്നു യഥാർത്ഥ പേര് . സ്കൂളുകളിലും കോളേജുകളിലും അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട് . പുരോഗമന സാഹിത്യ പ്രസ്ഥാനത്തിലെ ആദ്യകാല നേതാക്കളിൽ ഒരാളായിരുന്നു ചെറുകാട് . “സമൂഹത്തിന്റെ പുരോഗതിയെ ത്വരിതപ്പെടുത്തുന്നതായിരിക്കണം സാഹിത്യ രചന ” എന്നതായിരുന്നു ചെറുകാടിന്റെ വിശ്വാസ പ്രമാണം . തന്റെ ചുറ്റിലും നടക്കുന്നതും തനിക്ക് സുപരിചിതവുമായ ജീവിതത്തെയാണ് […]
നിൻ മിഴികളിൽ – സുമ രാധാകൃഷ്ണൻ

നിൻ മിഴികളിൽ നിത്യ സ്വപ്നത്തിന് എത്ര വർണ്ണങ്ങൾ ഞാൻ കണ്ടു. വെണ്ണിലാവിലെ വർണ്ണരാജിയിൽ സ്വർണ്ണമാനായി മാറി ഞാൻ സ്വർണ്ണതേരിലായ് ചേക്കേറാൻ സ്വർണ്ണമേഘമായ് മാറീടാൻ വെണ്ണിലാപ്പട്ടുചുറ്റി ഞാനൊരു വെള്ളിമേഘമായ് ചാഞ്ചാടി ഇന്ദ്രനീലിമകണ്ടുണരാൻ ചന്ദ്രസീമയിലാറാടാൻ പൊൻകിരീടവും വച്ചു നിന്നിലെ പൊൻകിനാക്കളെ താരാട്ടാം നിന്റെ ഉള്ളിലെ നിത്യ സ്വപ്നത്തിൽ നിർന്നിമേഷയായ് വീണലിയാം പ്രിയതമയ്ക്ക് തരുന്നസ്നേഹമായ് പകരംനൽകിയ ഞാനാകാം ഉണരും ഉഷസിന്റെ പ്രണയ മഴയിലെ കുളിരണിഞ്ഞങ്ങു നീരാടാം സുമ രാധാകൃഷ്ണൻ
എനിക്കു പ്രണയം വർദ്ധക്യത്തിനോട് – ലീലാമ്മതോമസ് ബോട്സ്വാന

എന്റെ പ്രണയത്തിൽ വിവരക്കേടില്ല. വാർദ്ധക്യത്തിന്റെ പേരിൽ എനിക്കു കിട്ടുന്ന ഈ ആനുകൂല്യത്തിൽ പുന്നാരച്ചുവ കലരുന്നു. എല്ലാഋതുക്കളും ഒന്നിച്ചു പുണരും. വർദ്ധക്യം, എവിടെചെന്നാലും കിട്ടുന്ന ഈ പരിഗണയിലുംഅനുകൂല്യത്തിലും ഞാൻ കൊച്ചു കുട്ടിയായി. എനിക്കു ജീവിതം തിരിഞ്ഞു നോക്കുന്നതിഷ്ടമില്ല.കഴിഞ്ഞ കാലത്തിനു കൈപ്പുരുചിയുണ്ട്. അതിനാൽ ഞാൻ എന്റെ പഴയ ഓർമ്മകളെ കല്ലെറിഞ്ഞോടിച്ചു. ബോട്സ്വാന എന്നെ കൂക്കു ” (അമ്മച്ചി )യെന്നു വിളിക്കും..ഞാൻ ബോട്സ്വാനയിലുള്ള അധികാരിയുടെ വീട്ടിൽ പൂ മുഖത്തിരിക്കുന്ന സന്തോഷം. പോലീസ് കാവൽ ഉള്ള ഒരു അധികാരിയാണിത്.എന്നാൽ “ൻകൂക്കു ” മാരേ […]
വെറുതെ ഒരുസ്വപ്നം – സൂസൻ പാലാത്ര

എന്തൊരു നടപ്പായിരുന്നു. നടപ്പ് അല്ല, ഓട്ടം. ഓട്ടം അവസാനിച്ചപ്പോൾ ചെന്നുനിന്നത് ഒരു ഇടവഴിയിലാണ്. ഇsവഴി, തൊണ്ട്, ഒറ്റയടിപ്പാത എന്നൊക്കെപ്പറയാം. ഇടവഴിയ്ക്കിരുവശത്തും ഫലഭൂയിഷ്ഠമായ ഭൂമി. തെക്കുവടക്കായി ഒറ്റയടിപ്പാത നീണ്ടു വളഞ്ഞു കിടക്കുന്നു. കിഴക്കുവശം ഒരാൾ പൊക്കത്തിലെ കാട്ടുകല്ലുകയ്യാലയാണ്. കയ്യാലയിൽ മൈസൂർ ചീരയും നിറയെ പൂത്തു നില്ക്കുന്ന മുല്ലവള്ളികളും കോഴിവാലൻചെടികളും മറ്റു കാട്ടുചെടികളും നിയന്ത്രണമില്ലാതെ വളർന്നു കെട്ടുപിണഞ്ഞു കിടക്കുന്നു. ഒരു മഞ്ഞച്ചെമ്പരത്തി ഒന്നു രണ്ടു പുഷ്പങ്ങളുമായി ചിരിച്ചു നില്ക്കുന്നു. ഒരു മൈലാഞ്ചിച്ചെടി കുലച്ചു നില്ക്കുന്നു. പൊളിച്ചെടുത്ത ഒരു വീടിൻ്റെ അവശിഷ്ടങ്ങളും […]
Interview – Karoor Soman, London

Central London was shining bright as ever on that blissful morning, a touch of breeze held the place. Dr. Benny stood at the bus stop waiting for the bus to Romford. He could see a flock of birds flying over his head, and thought to himself if they were flying away in pity of him. […]