പരമാവധി സൂക്ഷിച്ചാല്‍ മനുഷ്യന് 150 വയസ്സുവരെ ജീവിക്കാമെന്ന് ഗവേഷകർ, പഠന റിപ്പോർട്ട് പുറത്ത്

അര്‍ബുദം, ഹൃദയസംബന്ധിയായ പ്രശ്‌നങ്ങള്‍, രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാതെ മധ്യവയസ് പൂര്‍ത്തിയാക്കിയാലും എത്രകാലം കൂടി ഒരു മനുഷ്യന് ജീവിക്കാനാകും? പരമാവധി സൂക്ഷിച്ചാല്‍ 150 വയസ്സുവരെ മനുഷ്യായുസ് നീട്ടിക്കിട്ടുമെന്നാണ് പുതിയ പഠനങ്ങള്‍ കാണിക്കുന്നത്. നേച്ചുര്‍ കമ്മ്യൂണിക്കേഷന്‍സില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഗവേഷകര്‍ മനുഷ്യന് പരമാവധി 150 വയസ്സുവരെ ജീവിക്കാനാകുമെന്ന വാഗ്ദാനമുള്ളത്. ജെറോ എന്ന സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ബയോടെക് കമ്പനിയിലെ മുതിര്‍ന്ന ഗവേഷകനായ തിമോത്തി പൈക്കോവാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ഗുരുതര രോഗങ്ങളുടേയും പ്രായമേറുന്നതിന്റേയും ഉള്ളറ രഹസ്യങ്ങള്‍ തിരിച്ചറിയുക എന്നതാണ് ജെറോയുടെ […]

രക്ഷാദൗത്യത്തിൽ ഉറച്ച് യുഎസ്: വീണ്ടും ഐഎസ് ആക്രമണ സാധ്യത മുന്നറിയിപ്പ്

ഐ.എസ് ആക്രമണത്തിന് സാധ്യതയെന്ന സുരക്ഷാ മുന്നറിയിപ്പുണ്ടായിട്ടും അവസാന നിമിഷം വരെ കാബൂള്‍ രക്ഷാദൗത്യം തുടരാനുറച്ച് യു.എസ്. ഇന്നലെ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 170 ആയി. കാബൂള്‍ വിമാനത്താവളത്തില്‍ ഇപ്പോഴും സുരക്ഷാഭീഷണിയുണ്ടെന്നാണ് പെന്റഗണ്‍ വിലയിരുത്തല്‍. അഫ്ഗാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നാല് ദിവസം ശേഷിക്കുന്നുണ്ടെങ്കിലും വിമാനത്താവളത്തിന്റെ ചില ഭാഗങ്ങളുടെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ പെന്റഗണ്‍ ഇത് തള്ളി. അയ്യായിരത്തിലധികം പേരാണ് അഫ്ഗാന്‍ വിടാനുറച്ച് കാബൂള്‍ വിമാനത്താവളത്തില്‍ തുടരുന്നത്. രണ്ടാഴ്ച മുന്‍പ് […]

നീന്തിത്തുടിച്ച് പിങ്ക് ഡോള്‍ഫിനുകള്‍; വീഡിയോയുടെ യാഥാര്‍ത്ഥ്യമിതാണ്

സമൂഹമാധ്യമങ്ങളായ ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം എന്നിവയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഇപ്പോള്‍ തരംഗമായിക്കൊണ്ടിരിക്കുന്ന വീഡിയോയാണ് പിങ്ക് നിറത്തിലുള്ള ഡോള്‍ഫിനുകളുടേത്. രണ്ട് പിങ്ക് ഡോള്‍ഫിനും ഒപ്പം സാധാരണ കണ്ടുവരുന്ന ഡോള്‍ഫിനും ജലോപരിതലത്തില്‍ നീന്തിത്തുടിക്കുന്നതിന്റെ ദൃശ്യങ്ങളാണിത്. ഒഡീഷ കേഡറിലുള്ള ഐഎഫ്എസ് ഓഫീസറായ സുസാന്ത നന്ദ ട്വീറ്റ് ചെയ്ത വീഡിയോയ്ക്ക് 5300 ലൈക്കുകളും ആയിരത്തോളം റീട്വീറ്റുകളും ഇതിനോടകം തന്നെ ലഭിച്ചു. കഴിഞ്ഞ ഏപ്രില്‍ 19-ന് അപ്ലോഡ് ചെയ്തിരിക്കുന്ന ഈ ദൃശ്യങ്ങളുടെ വസ്തുതാ പരിശോധനയാണ് നടത്തുന്നത്. നന്ദയുടെ പോസ്റ്റ് ആര്‍ക്കൈവ് ചെയ്തിരിക്കുന്നത് ഇവിടെ കാണാം ഈ […]

31,265 പേര്‍ക്കുകൂടി കോവിഡ്; ഓണക്കാലം വ്യാപനം കൂട്ടി; മൂന്നാം തരംഗം ആഞ്ഞടിക്കും, ജാഗ്രത

സംസ്ഥാനത്ത് 31,265 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 2,04,896 പേര്‍ കോവിഡ് ചികില്‍സയില്‍ കഴിയുന്നു. 24 മണിക്കൂറിനിടെ 1,67,497 സാംപിളുകള്‍ പരിശോധിച്ചു. ഇന്ന് 153 കോവിഡ് മരണം സ്ഥിരീകരിച്ചു. മൂന്നാം തരംഗത്തിനുള്ള സാധ്യത നിലനിൽക്കുന്നതായും കൂടുതൽ ജാഗ്രത ആവശ്യമാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അധികം വൈകാതെ കേരളം സാമൂഹിക പ്രതിരോധശേഷി കൈവരിക്കും. ഓണക്കാലം കോവിഡ് വ്യാപനം വര്‍ധിപ്പിച്ചു. ചികില്‍സാസൗകര്യങ്ങള്‍ ശക്തിപ്പെടുത്തിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

റെക്കോർഡ് വിലയ്ക്ക് വൈദ്യുതി വിറ്റ് കേരളം. ഇന്നലെ വിറ്റത് യൂനിറ്റിന് 12.28 രൂപ നിരക്കിൽ

തൊടുപുഴ:വൈദ്യുതി വിൽ പ്പനയിൽ ഇന്നലെ കേരള ത്തിന് ലഭിച്ചത് റെക്കോർഡ് വില. യൂനിറ്റിന് 12.28 രൂപാ നിരക്കിലാ ണ് ഇന്നലെ പവർ എക്സ്ചേഞ്ചി വഴി വൈദ്യുതി വിറ്റത്. രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂ റിൽ 34.57 ലക്ഷം യൂനിറ്റ് വൈദ്യു തി വിൽപ്പന നടത്തിയപ്പോൾ 4.24 കോടി രൂപ വൈദ്യുതി ബോർഡി ന് ലഭിച്ചു. കഴിഞ്ഞ 19 നായിരുന്നു വൈദ്യുതി വിൽപ്പനയിൽ റെക്കോ ഡ്. 10.8325 ദശലക്ഷം യൂനിറ്റ് വൈ ദ്യുതി യൂനിറ്റിന് 6.73 രൂപാ […]