സംസ്ഥാനത്ത് ഇന്ന്‌ മുതൽ മഴ കനത്തു പെയ്യും ; 6 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്, ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തു. വടക്കൻ കേരളത്തിലാണ് കൂടുതൽ ശക്തമായ മഴ. തിരുവനന്തപുരത്ത് പുലർച്ചെ ശക്തമായ കാറ്റോട് തുടങ്ങിയ മഴ പെയ്തെങ്കിലും പിന്നീട് ശക്തി കുറഞ്ഞു. കേരളത്തിൽ ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിങ്കളാഴ്ച്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി നാളെ ന്യൂനമര്‍ദമായി മാറിയേക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള-ലക്ഷാദ്വീപ്-കര്‍ണാടക […]

അപകട ഭീഷണി ഉയർത്തി കോവിഡ് വ്യാപനം ഏറുന്നു; കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്രം

കോവിഡ് വ്യാപനത്തില്‍ കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്രം. അലംഭാവമുണ്ടായാല്‍ കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും വന്‍തോതില്‍ രോഗവ്യാപനം കൂടും. ജൂലൈ 19 മുതല്‍ കേരളത്തില്‍ രോഗവ്യാപനം കൂടിയെന്ന് ആരോഗ്യമന്ത്രാലയം. ഉയര്‍ന്ന രോഗബാധ നിരക്ക്മൂലം എല്ലാ ജില്ലകളും ആശങ്കയിലാണ്. സര്‍ക്കാരിന്റെ പ്രതിരോധനടപടികള്‍ ഇനിയും ലക്ഷ്യം കാണണം. രോഗനിര്‍ണയത്തിന് ഐസിഎംആർ നിര്‍ദേശിക്കുന്ന ആർടിപിസിആർ പരിശോധന തന്നെ വേണം. ഹോം ഐസലേഷന്‍ ജില്ലാ ഭരണകൂടങ്ങള്‍ വീഴ്ചയില്ലാതെ നടപ്പാക്കണമെന്നും നിര്‍ദേശം

ഞങ്ങള്‍ മറക്കില്ല, ക്ഷമിക്കില്ല; ഐഎസിനെ ഇല്ലാതാക്കും: മുന്നറിയിപ്പുമായി ബൈഡന്‍

അഫ്ഗാനിസ്ഥാനില്‍ രക്ഷാദൗത്യം പുരോഗമിക്കുന്ന കാബൂള്‍ വിമാനത്താവളത്തിന് സമീപമുണ്ടായ സ്ഫോടന പരമ്പരയില്‍ 60 മരണം. 140 പേര്‍ക്ക് പരുക്കേറ്റു. ആക്രമണത്തില്‍ 13 അമേരിക്കന്‍ സൈനികരും താലിബാന്‍ അംഗങ്ങളും കൊല്ലപ്പെട്ടു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു. അക്രമികള്‍ കനത്തവില നല്‍കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കിയ പ്രസിഡന്‍റ് ജോ ബൈഡന്‍, തീവ്രവാദി വേട്ടയിലൂടെ തിരിച്ചടിക്കുമെന്ന് വ്യക്തമാക്കി. കാബൂള്‍ വിമാനത്താവളത്തിലെ അബ്ബി ഗേറ്റിന് തൊട്ടരികെയായിരുന്നു ആദ്യ സ്ഫോടനം. രക്ഷാ ദൗത്യവിമാനങ്ങള്‍ ലക്ഷ്യമിട്ട് വിമനത്താവളത്തിലേക്ക് നൂറ് കണക്കിന് പേരെത്തിയിരുന്നു. ഇവര്‍ക്കിടയിലാണ് സ്ഫോടനമുണ്ടായത്. അല്‍പസമയത്തിനകം വിമാനത്താവളത്തിന് […]

റൊണാൾഡോയ്ക്കായി 130 കോടി നല്‍കാന്‍ കഴിയില്ല; മാഞ്ചസ്റ്റര്‍ സിറ്റി പിന്‍മാറി

ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്കായുള്ള നീക്കം അവസാനിപ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി. യുവന്റസിന് ട്രാന്‍സ്ഫര്‍ തുക നല്‍കാനാകില്ലെന്ന് മാഞ്ചസ്റ്റര്‍ സിറ്റി അറിയിച്ചു. 130 കോടിയാണ് യുവന്റസ് റൊണാള്‍ഡോയ്ക്കായി ആവശ്യപ്പെട്ടിരുന്നത്. ചര്‍ച്ചകള്‍ അവസാനിപ്പിക്കുന്നതായി സിറ്റി അറിയിച്ചു. അതേസമയം , മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്രിസ്റ്റ്യാനോയുടെ ഏജന്റുമായി ചര്‍ച്ച നടത്തുന്നുണ്ട്. 18ാം വയസില്‍ യുണൈറ്റഡിലൂടെയായിരുന്നു ക്രിസ്റ്റ്യാനോ പ്രീമിയര്‍ ലീഗില്‍ അരങ്ങേറിയത്. യുവന്റസിലെ സഹതാരങ്ങളോട് യാത്രപറയാന്‍ റൊണാള്‍ഡോ എത്തി. ശേഷം സ്വകാര്യ വിമാനത്തില്‍ ടൂറിനില്‍ നിന്ന് മടങ്ങുകയും ചെയ്തു.

കുതിച്ചുയർന്ന് കോവിഡ്;സംസ്ഥാനത്ത് ഇന്ന് 32,801 പേര്‍ക്ക് കോവിഡ്, ടി.പി.ആര്‍ 19.22 %; മരണം 179; ആശങ്ക, മലപ്പുറം നാലായിരത്തിനടുത്ത്

സംസ്ഥാനത്ത് ഇന്ന് 32,801 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,70,703 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.22 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 179 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,313 ആയി. മലപ്പുറം 4032, തൃശൂര്‍ 3953, എറണാകുളം 3627, കോഴിക്കോട് 3362, കൊല്ലം 2828, പാലക്കാട് 2727, തിരുവനന്തപുരം 2255, ആലപ്പുഴ 2188, കണ്ണൂര്‍ 1984, കോട്ടയം 1877, പത്തനംതിട്ട 1288, ഇടുക്കി 1125, വയനാട് […]

വിഷം കൂടുതല്‍ പുതിനയിലും പയറിലും: വിഷമില്ലാത്ത 26 പച്ചക്കറികളുടെ പട്ടിക സര്‍ക്കാര്‍ പുറത്തു വിട്ടു

നാലുവര്‍ഷം നീണ്ട ഗവേഷണങ്ങള്‍ക്കു ശേഷം സംസ്ഥാനകൃഷിവകുപ്പും കാര്‍ഷിക സര്‍വ്വകലാശാലയും ചേര്‍ന്നാണ് പട്ടിക പ്രസിദ്ധീകരിച്ചത്. വിഷരഹിത പച്ചക്കറികളില്‍ ഏറെയും നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സുലഭമായി ലഭിക്കുന്നവയാണ്. ഏറ്റവും കൂടുതല്‍ വിഷാംശം പുതിനയിലാണ്. നിത്യവും കഴിക്കുന്ന പച്ചക്കറികളില്‍ വിഷമില്ലാത്തത് ഏത് ? ഏറ്റവും കുറച്ചു വിഷമുള്ളത് ഏതൊക്കെ? വിഷാംശം കൂടുതല്‍ ഉള്ളത് ഏതൊക്കെ പച്ചക്കറികളാണ്. കൃഷിവകുപ്പിന് വ്യക്തമായ ഉത്തരമുണ്ട്. വിഷാംശമില്ലാത്ത 26 ഇനം പച്ചക്കറി ഇനങ്ങളുടെ പട്ടികയാണ് ഇപ്പോള്‍ പുറത്തിറക്കിയിരുന്നത്. വെള്ളായണി കാര്‍ഷിക സര്‍വകലാശാലയുടെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ ലാബ് […]

നിർമാതാവും പാചക വിദഗ്ധനുമായ നൗഷാദ് അന്തരിച്ചു

പ്രമുഖ പാചക വിദഗ്ധനും ചലച്ചിത്ര നിർമാതാവുമായ നൗഷാദ് അന്തരിച്ചു. രോഗബാധയെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രമുഖ കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ ‘നൗഷാദ് ദ് ബിഗ് ഷെഫി’ന്റെ ഉടമയാണ്. തിരുവല്ലയിൽ റസ്റ്ററന്റും കേറ്ററിങ് സർവീസും നടത്തിയിരുന്ന പിതാവിൽനിന്നാണ് നൗഷാദിന് പാചക താൽപര്യം പകർന്നുകിട്ടിയത്. കോളജ് വിദ്യാഭ്യാസത്തിനു ശേഷം ഹോട്ടൽ മാനേജ്മെന്റ് പഠിച്ച നൗഷാദ് കേറ്ററിങ് ബിസിനസിൽ പുതിയ സാധ്യതകൾ കണ്ടെത്തുകയും വികസിപ്പിക്കുകയും ചെയ്തു. നൗഷാദ് കേറ്ററിങ് വിദേശങ്ങളിലടക്കം പ്രശസ്തമായി. നൗഷാദ് ദ് ബിഗ് ഷെഫ് എന്ന […]

രണ്ടാം തരംഗം അവസാനിച്ചിട്ടില്ല; അടുത്ത രണ്ട് മാസം നിര്‍ണായകം: കേന്ദ്രം

കോവിഡ് രണ്ടാംതരംഗം തുടരുകയാണെന്നും അടുത്ത രണ്ടു മാസങ്ങള്‍ നിര്‍ണായകമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. വീടുകളിലെ െഎസലേഷന്‍റെ കാര്യത്തില്‍ കേരളത്തില്‍ ജാഗ്രതവേണം. രാജ്യത്തെ കോവിഡ് കേസുകളില്‍ പകുതിയിലധികവും കേരളത്തിലാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കോവിഷീല്‍ഡ് വാക്സീന്‍റെ ഡോസുകളുടെ ഇടവേള കുറച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വിദഗ്ധസമിതി തള്ളി. രാജ്യത്ത് കോവിഡിന്‍റെ രണ്ടാംതരംഗം അവസാനിച്ചിട്ടില്ലെന്നും ആഘോഷങ്ങളുടെയും ഉല്‍സവങ്ങളുടെയും സാഹചര്യം കണക്കിലെടുത്താല്‍ സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങള്‍ നിര്‍ണായകമാണെന്നും ആരോഗ്യന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു. രണ്ടാം ഡോസ് വാക്സീന്‍ എടുത്താലും മാസ്ക് ധരിക്കണം. വാക്സിനേഷന്‍റെ വേഗംകൂട്ടാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. മൂന്നാംതരംഗ […]

ചിരിയുള്ളവരുടെ  ആകാശം – പൂന്തോട്ടത്ത്‌ വിനയകുമാർ (ഖത്തർ)

പുറത്തെ ഗേറ്റിലേക്ക് ഇടയ്ക്കിടെ അമലു എത്തിനോക്കുന്നുണ്ടായിരുന്നു. മുറ്റത്തെ പടിഞ്ഞാറേക്കോണിൽ നിന്ന തെങ്ങിന്റെ ചുവട്ടിലേക്ക് ഒരു കൊതുമ്പ്‌ പാറി വീണ ഒച്ച കേട്ട് കുറച്ചു മുമ്പും അവളെത്തി നോക്കിയിരുന്നു…ആരുടെയോ കാലൊച്ചകൾക്കു കാതോർത്തു കൊണ്ട്.. കണ്ണെത്തും ദൂരങ്ങളിൽ ഒഴുക്കുകുന്ന പുഴയിൽ ആരോ വലയെറിയുന്നതും ഉറക്കെ സംസാരിക്കുന്നതും അവൾ കേട്ടു… കഴിഞ്ഞ പ്രളയത്തിന് വീടിന്റെ കോലായിൽ വരെ വെള്ളം ഇരച്ചെത്തിയിരുന്നു…അയല്പക്കകാരെല്ലാം നിർബന്ധിച്ചിട്ടും അമലു മാത്രം അവിടം ഉപേക്ഷിച്ചു പോയില്ല…വെള്ളത്തിൽ മുങ്ങി അവസാനിക്കാനാണ് വിധിയെങ്കിൽ അങ്ങനെയാകട്ടെയെന്നു കരുതി…പക്ഷേ പ്രളയം അമലുവിന്റെ അടിയുറച്ച തീരുമാനത്തിന് […]

വിദ്യകൊണ്ട് പ്രബുദ്ധരാകുക! – ജോസ് ക്ലെമൻ്റ്.

ഭാരതം കണ്ടിട്ടുള്ളതിൽ ഏറ്റം ആദരണീയ സാമൂഹ്യ പരിഷ്കർത്താക്കളിൽ ഒരാളായിരുന്നു ശ്രീനാരായണ ഗുരു. ചിങ്ങമാസത്തിലെ ചതയമാണ് ഗുരുവിൻ്റെ ജന്മദിനം. കേരളത്തിൽ ജാതി വ്യവസ്ഥ വരുത്തിയ ഉച്ചനീചത്വങ്ങളും സാമൂഹ്യ, സാമ്പത്തിക അസമത്വങ്ങളുമുള്ള ഒരു കാലയളവിലാണ് ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന സന്ദേശവുമായി മാറ്റത്തിൻ്റെ മണി മുഴക്കം ഗുരു കേൾപ്പിച്ചത്. വേദങ്ങളിലൂന്നിയ ഹിന്ദു മതത്തിൻ്റെ അടിസ്ഥാന തത്വങ്ങൾ അദ്ദേഹം അംഗീകരിച്ചിരുന്നെങ്കിലും മതത്തിലെ ജാതി വ്യവസ്ഥയേയും സാമൂഹ്യ ഉച്ചനീചത്വങ്ങളെയും ഗുരു ചോദ്യം ചെയ്തു.ഈഴവർ അംഗീകാരമില്ലാതെ നട്ടം തിരിയുന്ന […]