സ്റ്റാലിൻ കൊന്നുതള്ളിയ ആയിരങ്ങളുടെ അസ്ഥികൂടങ്ങൾ കണ്ടെത്തി

കീവ് ∙ സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് ഏകാധിപതി ജോസഫ് സ്റ്റാലിന്റെ ഭരണകാലത്തു വധിക്കപ്പെട്ടവരുടേതെന്നു കരുതുന്ന ആയിരക്കണക്കിന് അസ്ഥികൂടങ്ങൾ കണ്ടെടുത്തു. സോവിയറ്റ് യൂണിയന്റെ ഭാഗവും പിന്നീടു സ്വതന്ത്രരാജ്യവുമായ യുക്രെയ്നിലെ ഒഡേസ നഗരത്തിലെ വിമാനത്താവളത്തിനു സമീപമാണ് 1937– 39 കാലത്തു കൊല്ലപ്പെട്ടെന്നു കരുതുന്ന 5000 മുതൽ 8000 വരെ ആളുകളുടെ അസ്ഥികൾ കണ്ടെത്തിയത്. യുക്രെയ്നിൽ ഇതുവരെ കണ്ടെത്തിയ ഏറ്റവും വലിയ കൂട്ടശ്മശാനങ്ങളിലൊന്നാണിത്. വിമാനത്താവള വികസനത്തിനു മണ്ണു നീക്കിയപ്പോഴാണ് അവശിഷ്ടങ്ങൾ ലഭിച്ചത്. ഖനനം തുടരുന്നതിനാൽ സംഖ്യ ഇനിയും ഉയർന്നേക്കും. മുൻപും ഈ […]
കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ചാവേര്‍ സ്ഫോടനം; 13 മരണം

കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ചാവേര്‍ സ്ഫോടനം. 13 മരണം. കൊല്ലപ്പെട്ടവരില്‍ കുട്ടികളും താലിബാന്‍ അംഗങ്ങളും. മൂന്ന് അമേരിക്കന്‍ സൈനികര്‍ക്ക് ഉള്‍പെടെ ഒട്ടേറെപ്പേര്‍ക്ക് പരുക്ക്. സ്ഥലത്ത് വെടിവയ്പുണ്ടായെന്നും റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതായി അമേരിക്കന്‍ പ്രതിരോധ വക്താവ് അറിയിച്ചു. കാബൂള്‍ വിമാനത്താവളത്തില്‍ ഐഎസ് ആക്രമണ സാധ്യതയുള്ളതിനാല്‍ ആളുകള്‍ ഒഴിഞ്ഞുപോകണമെന്ന് യു.എസും ബ്രിട്ടനും മുന്നറിയിപ്പുനല്‍കിയിരുന്നു. വിമാനത്താവളത്തിലെ മൂന്ന് കവാടങ്ങളിലുള്ളവരോട് ഉടന്‍ തിരിച്ചു പോകാനും അമേരിക്ക നിര്‍ദേശിച്ചു. സൈനിക പിന്‍മാറ്റം പൂര്‍ത്തിയാക്കാന്‍ താലിബാന്‍ അനുവദിച്ച സമയം അവസാനിക്കാന്‍ അഞ്ചുദിവസം മാത്രം ബാക്കി […]
നിര്‍മാതാവും പാചകവിദഗ്ധനുമായ നൗഷാദ് ഗുരുതരാവസ്ഥയിൽ

ചലച്ചിത്ര നിര്‍മാതാവും പാചകവിദഗ്ധനുമായ നൗഷാദ് ഗുരതരാവസ്ഥയില്‍. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും നിര്‍മാതാവുമായ നൗഷാദ്ആലത്തൂരാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. രണ്ടാഴ്ച മുന്‍പ് നൗഷാദിന്റെ ഭാര്യ മരിച്ചു. നൗഷാദ് ആലത്തൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് എന്റെ പ്രിയ സുഹൃത്ത് ഷെഫ് പ്രൊഡ്യൂസറും ആയ നൗഷാദ് അദ്ദേഹത്തിന്റെ ആരോഗ്യനില വളരെ ഗുരുതരമാണ് ഇപ്പോള്‍ തിരുവല്ല ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ ആണ് അദ്ദേഹത്തിനു വേണ്ടി നമുക്കെല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാം. രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തിന്റെ ഭാര്യ നമ്മളെല്ലാം വിട്ടുപിരിഞ്ഞ പോയത് ഒരു മകള്‍ മാത്രമാണ് ഇവര്‍ക്കുള്ളത്. കാഴ്ച, […]
കേരളത്തില്‍ ഇന്ന് 30,007 പേര്‍ക്ക് കോവിഡ് ടിപിആർ 18.03, മരണം 162

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 30,007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3872, കോഴിക്കോട് 3461, തൃശൂര്‍ 3157, മലപ്പുറം 2985, കൊല്ലം 2619, പാലക്കാട് 2261, തിരുവനന്തപുരം 1996, കോട്ടയം 1992, കണ്ണൂര്‍ 1939, ആലപ്പുഴ 1741, പത്തനംതിട്ട 1380, വയനാട് 1161, ഇടുക്കി 900, കാസര്‍ഗോഡ് 613 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,66,397 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]
രോഗവ്യാപനം കൂടുതല്‍ വീടുകളിലെന്ന് ആരോഗ്യമന്ത്രി; ഹോം ക്വാറന്റീന്‍ പാലിക്കുന്നില്ല

രോഗവ്യാപനം കൂടുതല്‍ വീടുകളിലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹോം ക്വാറന്റീന്‍ വ്യവസ്ഥകള്‍ പാലിക്കപ്പെടുന്നില്ല. 35 ശതമാനം രോഗബാധ വീടുകളില്‍ നിന്നാണ്. ഒരുവീട്ടില്‍ കോവിഡ് വന്നാല്‍ എല്ലാവര്‍ക്കും വരുന്ന അവസ്ഥയാണെന്നും മന്ത്രി പറഞ്ഞു. 35 ശതമാനത്തോളം ആളുകള്‍ക്ക് രോഗം ബാധിക്കുന്നത് വീടുകളില്‍ നിന്നാണെന്നാണ് ആരോഗ്യ വകുപ്പിന്റെ പഠനം കാണിക്കുന്നത്. വീട്ടില്‍ ഒരാള്‍ക്ക് കോവിഡ് വന്നാല്‍ ആ വീട്ടിലെ എല്ലാവര്‍ക്കും കോവിഡ് വരുന്ന അവസ്ഥയാണുള്ളത്. ഹോം ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കാത്തതിനാലാണ് ഇത് സംഭവിക്കുന്നത്. വീട്ടില്‍ സൗകര്യമുള്ളവര്‍ മാത്രമേ ഹോം […]
കൂടിയ കോവിഡ് രോഗവ്യാപനം; ആശങ്കയിൽ സർക്കാർ: സ്ഥിതി അതീവ ഗുരുതരമെന്ന് വിദഗ്ധർ

കേരളത്തില്‍ പ്രതീക്ഷിച്ചതിലും കൂടിയ രോഗവ്യാപനം ഉണ്ടായേക്കാമെന്ന ആശങ്കയില്‍ സര്‍ക്കാര്‍. ഔദ്യോഗിക മരണ കണക്കും ഇരുപതിനായിരത്തോട് അടുത്തു. പക്ഷെ രോഗവ്യാപനം ഉയരുമ്പോഴും പരിശോധനയിലും വാക്സിനേഷനിലും സര്‍ക്കാര്‍ പ്രഖ്യാപിച്ച വേഗം കൈവരിക്കാനാവുന്നില്ല. പരിശോധനക്ക് ഊര്‍ജിത കര്‍മ പദ്ധതി തയാറാക്കിയെന്നാണ് ആരോഗ്യമന്ത്രി വീണ്ടും വിശദീകരിക്കുന്നത്. ഓണാഘോഷം ആള്‍ക്കൂട്ടത്തിന് വഴിവച്ചതോടെ രോഗവ്യാപനം ഉയരുമെന്ന് ആരോഗ്യവകുപ്പ് പ്രതീക്ഷിച്ചിരുന്നു. സെപ്തംബര്‍ അവസാനത്തോടെ പ്രതിദിന രോഗികളുടെയെണ്ണം മുപ്പതിനായിരത്തിനും നാല്‍പ്പതിനായിരത്തിനും ഇടയിലേക്ക് ഉയരുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ ഓണത്തിന് തൊട്ടുപിന്നാലെ, സെപ്തംബര്‍ ആകുന്നതിന് മുന്‍പ് തന്നെ പ്രതിദിന രോഗബാധ മുപ്പത്തോരായിരം […]
ഹിറ്റ്ലറെ പ്രണയിച്ച പെണ്‍കുട്ടി-യൂണിറ്റി വോള്‍കെര്‍മിറ്റ് ഫോര്‍ഡ് – കാരൂര്‍ സോമന്‍ (ലണ്ടൻ )

ചരിത്ര കഥ ഹിറ്റ്ലറെ പ്രണയിച്ച പെണ്‍കുട്ടി-യൂണിറ്റി വോള്‍കെര്‍മിറ്റ് ഫോര്‍ഡ് കാരൂര്‍ സോമന്‍ അങ്ങനെയൊരു അവസരത്തിനു വേണ്ടി അവള്‍ കാത്തിരിക്കുകയായിരുന്നു. മാതാപിതാക്കളോട് വാശി പിടിച്ച് ബ്രിട്ടനില്‍ നിന്നും മ്യൂണിക്കിലെത്തിയതു പോലും ഈ നിമിഷത്തിനു വേണ്ടിയായിരുന്നു. എതു സമയവും നാസിഗാനങ്ങള്‍ ചുണ്ടില്‍ തത്തിക്കളിച്ചിരുന്ന മുറിയുടെ ചുമരുകള്‍ നിറയെ ഹിറ്റ്ലറുടെ ചിത്രങ്ങള്‍ പതിപ്പിച്ചിരുന്ന പെണ്‍കുട്ടിക്ക് വിശ്വസിക്കാനാവുന്നതിലധികമായിരുന്നു അത്. അന്നു വരെ മനസില്‍ വച്ച് ആരാധിച്ചിരുന്ന അകലെ നിന്നെങ്കിലും നേരിട്ട് കാണാന്‍ കൊതിച്ചിരുന്ന അഡോള്‍ഫ് ഹിറ്റ്ലര്‍ അവളെ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിനായി ക്ഷണിച്ചിരിക്കുന്നു. […]
പാച്ചുപ്പട്ടി പഠിച്ച പാഠം – മിനി സുരേഷ്

കണ്ണൻകുന്നു വീട്ടിലെ പട്ടിയായിരുന്നു പാച്ചു. വഴിയോരത്ത് തനിയെ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന പാച്ചുവിനെ കുഞ്ഞായിരുന്നപ്പോൾഒരുദിവസം കാരണവർ കണ്ണമ്മാവൻ വീട്ടിലേക്ക് കൂട്ടികൊണ്ടു വന്നതാണ്. തവിട്ടു നിറവും,ഭംഗിയുള്ള വാലുമെല്ലാമായി നല്ലൊരു സുന്ദരൻ പട്ടിക്കുഞ്ഞായിരുന്നു പാച്ചു. മുട്ടയും, പാലും,ഇറച്ചിയുമെല്ലാം കൊടുത്ത് വളരെ സ്നേഹത്തോടെ അവർ അവനെ വളർത്തി. കുട്ടികളുടെ കൂടെ പന്തു കളിക്കുവാനും,രാവിലെ ഗേറ്റിൽ നിന്ന് പത്രമെടുത്ത് കൊണ്ട് വരുവാനുമെല്ലാംഅവന് വലിയഉൽസാഹമായിരുന്നു. രാത്രിയും, പകലുമെല്ലാം പറമ്പ് മുഴുവനും കുരച്ചു കൊണ്ട് ഓടി നടക്കും. പരിചയമില്ലാത്ത ആരെയും വീടിൻറെ പരിസരത്തേക്ക് പോലും അടുപ്പിക്കുകയില്ല. കണ്ണമ്മാവൻ […]
ചേര്‍ക്കുക എന്നെയും ഇവിടെ! – സിസിലി ജോര്‍ജ് (ഇംഗ്ലണ്ട് )

കണിമലരായി എന്‍ ചാരത്തുവിരിയുന്നെന്‍, കരളിനു കുളിരേകും കാരുണ്യതാരമേ! കാണാതെ കാണും ഞാന്‍, കണ്ണിനു കണ്ണായ കരുണാമയന്‍റെ കരവിരുതെന്‍ മുന്നില്‍, അകലെ നീ ആകാശ മധ്യത്തിലാണെന്ന്- അജ്ഞതയോടെ ഞാന്‍ ചിന്തിച്ച നാളുകള്‍, ഇന്നെന്നയും സാകൂതം നോക്കിച്ചിരിയ്ക്കുന്നു എന്നുള്ളില്‍ വാഴുമെന്‍ സ്നേഹസാരമേ! മുറ്റത്തെമുക്കുറ്റിപ്പൂവിലും സൗമ്യമായ് മുത്തം കൊടുത്ത് മനം തണുപ്പിയ്ക്കുന്നു നീ മറക്കുമോ മധുരമായ് പാടുമീ മാനസം! മുത്തായി മണിമുത്തായിത് തിളങ്ങുന്നിന്ന് ലോകത്തിന്‍ ജാഢകള്‍ കാണാകണ്ണുകള്‍ ലോലമായ് നീ തുറന്നെന്നെ താരാട്ടുമ്പോള്‍ ലളിതമെന്‍ ചിന്തകളീലലാടത്തില്‍ കതിരൊളി തീര്‍ത്തിന്നും മിന്നുമോ തിലകമായ്? […]
Gail Omvedt – വേദനകരമായ വേർപാട് , ഹൃദയംഗമമായ അന്ത്യാഞ്ജലി By RethyDevi

Gail Omvedt വേദനകരമായ വേർപാട് , ഹൃദയംഗമമായ അന്ത്യാഞ്ജലി അമേരിക്കൻ വംശജ, ഇന്ത്യൻ പണ്ഡിതയും സാമൂഹ്യശാസ്ത്രജ്ഞയും മനുഷ്യാവകാശ പ്രവർത്തകയുമാണ് ഗെയിൽ ഓംവെദ്ത് . എഴുത്തുകാരിയായ അവർ ജാതി വിരുദ്ധ പ്രസ്ഥാനം, ദലിത് രാഷ്ട്രീയം, ഇന്ത്യയിലെ സ്ത്രീ പോരാട്ടങ്ങൾ എന്നിവയെക്കുറിച്ച് ധാരാളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ദലിത്, ജാതി വിരുദ്ധ പ്രസ്ഥാനങ്ങൾ, പരിസ്ഥിതി, കർഷകർ, വനിതാ പ്രസ്ഥാനങ്ങൾ എന്നിവയുമായെല്ലാം ബന്ധപ്പെട്ട് പ്രവർത്തിച്ചു വരുന്നു . ഞങ്ങൾ ഒരിക്കൽ ഫോണിൽ സംസാരിച്ചിരുന്നു. പക്ഷെ അന്ന് പനി ആയതുകൊണ്ട് , അഞ്ചു മിനിറ്റി […]