ഡെൽറ്റ വകഭേദം കൂടുന്നു; ഓഗസ്റ്റ് ആറു മുതൽ ഇറ്റലിയിൽ ഗ്രീൻ പാസ് നിർബന്ധം

റോം ∙ ഇറ്റലിയിൽ ഗ്രീൻ പാസ് നിർബന്ധമാക്കുന്നു. ചെറിയൊരു ഇടവേളയ്ക്കുശേഷം രാജ്യത്ത് കോവിഡ് വൈറസ് വ്യാപനം വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കർശനമാക്കാൻ അധികൃതർ തീരുമാനിച്ചത്. കോവിഡിന്റെ ഡെൽറ്റ വകഭേദമാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇറ്റലിയിൽ വ്യാപിച്ചുകൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി മരിയോ ദ്രാഗി അവതരിപ്പിച്ച പുതിയ ഉത്തരവനുസരിച്ച് ഓഗസ്റ്റ് ആറിനുശേഷം റസ്റ്ററന്റുകൾ, മ്യൂസിയങ്ങൾ, സിനിമാശാലകൾ. ജിമ്മുകൾ, നീന്തൽക്കുളങ്ങൾ, സ്പോർട്സ് സ്റ്റേഡിയങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനം ഗ്രീൻ പാസുള്ളവർക്കു മാത്രമായിരിക്കും. ഗ്രീൻ പാസ് നിബന്ധനകൾ ലംഘിക്കുന്ന ഉടമയ്ക്കും ഉപഭോക്താവിനും 400 മുതൽ […]
സ്വകാര്യതാ ലംഘനം: സൂം 8.5 കോടി ഡോളർ നഷ്ടപരിഹാരം നൽകും

സാൻഫ്രാൻസിസ്കോ (യുഎസ്) ∙ സ്വകാര്യതാനയ ലംഘനം നടത്തിയെന്ന കേസിൽ 8.5 കോടി ഡോളർ (620 കോടി രൂപ) നഷ്ടപരിഹാരം നൽകാമെന്നു സൂം വിഡിയോ കമ്യൂണിക്കേഷൻ സമ്മതിച്ചു. ഉപയോക്താവിന്റെ വ്യക്തിവിവരങ്ങൾ ഫെയ്സ്ബുക്, ഗൂഗിൾ, ലിങ്ക്ഡ്ഇൻ എന്നിവയ്ക്കു കൈമാറിയതിനു പുറമേ സൂം യോഗങ്ങൾ ഹാക്കർമാർ തടസ്സപ്പെടുത്തുന്ന ‘സൂംബോംബിങ്’ എന്ന രീതിക്കുമെതിരെയായിരുന്നു കേസ്. നഷ്ടപരിഹാരം സംബന്ധിച്ച് എത്തിച്ചേർന്ന പ്രാഥമിക തീർപ്പിന് ഇനി ഡിസ്ട്രിക്ട് ജഡ്ജിയുടെ അംഗീകാരം കൂടി വേണം. സൂം യോഗങ്ങൾക്കിടെ പുറമേ നിന്നുള്ളവർ നുഴഞ്ഞു കയറി അശ്ലീല വിഡിയോ അടക്കം […]
ചായക്കടക്കാരും വീട്ടുകാരും വലിച്ചെറിയുന്ന മിൽമ പാൽ കവറുകൾ ദേ ഇവിടെ മനോഹര ഉൽപന്നങ്ങളാകുന്നു

അടൂർ • ചായക്കടക്കാരും വീട്ടുകാരും വലിച്ചെറിയുന്ന മിൽമ പാൽ കവറുകൾ ഉപയോഗിച്ച് അറുപത്തിയേഴുകാരി ലീലാമ്മ ഒരുക്കിയത് മനോഹരമായ ഹാൻഡ് ബാഗും പഴ്സും ചെരിപ്പും ബാസ്കറ്റും. അടൂർ വെള്ളക്കുളങ്ങര വാഴുവേലിൽ പുത്തൻവീട്ടിൽ (പുറംചുറ്റിൽ) കെ.ജി.മാത്യുവിന്റെ ഭാര്യ ലീലാമ്മ മാത്യുവാണ് ഈ പ്രായത്തിലും കരകൗശല നിർമാണത്തിൽ തന്റെ കഴിവു തെളിയിച്ചിരിക്കുന്നത്. മിൽമയുടെ പാൽ കവറുകൾ ശേഖരിച്ച് പാകത്തിനുള്ള അളവുകളിൽ മുറിച്ചെടുത്തു കൈകൊണ്ടു കൊരുത്താണ് ബാഗുകളും മറ്റും നിർമിക്കുന്നത്. ഇതുവരെ വനിതകൾ ഉപയോഗിക്കുന്ന പഴ്സ്, ഹാൻഡ് ബാഗ്, വലിയ ബാഗുകൾ, വസ്ത്രങ്ങൾ […]
സംസ്ഥാനത്ത് ഇന്ന് 13,984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, മരണം 118, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.93

തൃശൂര്‍ 2350, മലപ്പുറം 1925, കോഴിക്കോട് 1772, പാലക്കാട് 1506, എറണാകുളം 1219, കൊല്ലം 949, കണ്ണൂര്‍ 802, കാസര്‍ഗോഡ് 703, കോട്ടയം 673, തിരുവനന്തപുരം 666, ആലപ്പുഴ 659, പത്തനംതിട്ട 301, വയനാട് 263, ഇടുക്കി 196 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,903 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.93 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. […]
ഏഴാം ക്ളാസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കുമളി (ഇടുക്കി): പന്ത്രണ്ടു വയസുകാരനെ വീട്ടിലെ ശുചി മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുമളി ചക്കുപള്ളം പളിയക്കുടി സ്വദേശി സുരേഷിന്റെ മകൻ ശ്യാമാണ് (12) മരിച്ചത്. കുട്ടിയെ വൈകിട്ടായിട്ടും കാണാതായതോടെ വിട്ടുകാർ നടത്തിയ തിരച്ചിലിൽ രാത്രി ഒൻപതോടെ വീട്ടിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഏഴാം ക്ളാസ് വിദ്യാർത്ഥിയാണ്. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ദുരൂഹതയുണ്ടോയെന്ന് പൊലീസ് അന്വേഷണമാരംഭിച്ചു. ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ […]
CMDRF | മുഖ്യമന്ത്രിയ്ക്ക് അപേക്ഷ നല്‍കി 100 മണിക്കൂറിനുള്ളില്‍ അര്‍ഹരായവരുടെ അക്കൗണ്ടില്‍ സഹായം;എങ്ങനെ അപേക്ഷിക്കാം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കാര്യക്ഷമമായതോടെ വേഗത്തിലായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. സിഎംഡിആര്‍എഫ്(CMDRF)ല്‍ അപേക്ഷ നല്‍കി 100 മണിക്കൂറുനുള്ളില്‍ അര്‍ഹരായവരുടെ അക്കൗണ്ടില്‍ സഹായം എത്തും. ദിവസേന നിരവധി അപേക്ഷകളാണ് വില്ലേജ് ഓഫീസുകളില്‍ CMDRF വഴി എത്തുന്നത്. സമൂഹത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, കടല്‍ക്ഷോഭം തുടങ്ങിയ ദുരന്തങ്ങള്‍ ബാധിച്ചവര്‍ക്ക് ആശ്വാസം നല്‍കുന്നതിനായി രൂപീകരിച്ച ഭരണഘടനരമായ പൊതു ഫണ്ടാണ് സിഎംഡിആര്‍എഫ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എങ്ങനെയാണ് അപേക്ഷിക്കേണ്ടത് എന്ന് നോക്കാം ജീവിത ശൈലി രോഗങ്ങള്‍ ഉദാഹരണം പ്രമേഹം, പ്രഷര്‍ ഒഴികെയുള്ള […]
“ബലിയാടുകൾ ” (നോവൽ) ( പാലാത്ര പബ്ലിക്കേഷൻസ്, തിരുവഞ്ചൂർ )

എബി പാലാത്രയുടെ ബലിയാടുകൾ എന്ന നോവലിൻറെ രണ്ടാം പതിപ്പാണിത്. ഒരു നോവലിൻറെ രണ്ടാം പതിപ്പ് ഇറക്കുന്നത് വായനക്കാരുടെ സ്വീകാര്യതയാണ് കാണിക്കുന്നത്. ഭാരത സംസ്കാരത്തിൽ ഊന്നിയ സാമുദായിക മത സൗഹാർദ്ദം നോവലിൻറെ പ്രമേയത്തെ കൂടുതൽ അർത്ഥസമ്പുഷ്ടമാക്കണം എന്ന് നോവലിസ്റ്റ് കരുതുന്നു. വാക്കുകൾ മധുരതരമായി ഉപയോഗിക്കാനും ഒരേ ഒഴുക്കിൽ വായനക്കാരന് വായിച്ചു പോകാനും കഴിയുന്ന ശൈലിയും ഉണ്ടെങ്കിലേ ഒരു നോവലിന് വായനക്കാരെ ആകർഷിക്കാൻ കഴിയുകയുള്ളൂ.അത്തരം ഭാഷയും ശൈലിയും ഈ പുസ്തകത്തെ വായനാ സുഖമുള്ളതാക്കുന്നുണ്ട്. സെമിത്തേരിയിലെ സിമൻറ് സ്ലാബിൽ ഇരിക്കുന്ന കണ്ണൻ, […]
കർക്കടകക്കറികൾ – സൂസൻ പാലാത്ര

ഇത് കർക്കിടകമാസം. കർക്കിടകമാസത്തിൽ ആരോഗ്യപരിപാലനത്തിൽ മലയാളികൾ ബദ്ധശ്രദ്ധരാവാറുണ്ട്. ആരോഗ്യപരിപാലനത്തിൽ കർക്കിടകക്കഞ്ഞിക്ക് മുഖ്യസ്ഥാനവുമുണ്ട്. കർക്കിടകത്തിലെ പത്തിലക്കറികളെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഞാനിന്നൊരു ചമ്മന്തിയുണ്ടാക്കി, വിവിധയിനം ഔഷധയിലകൾ ചേർത്ത്. അതിൽ 10 ഇലകൾ ചേർത്തു. കറിവേപ്പ്, തഴുതാമ, കുടകൻ, മുയൽച്ചെവിയൻ, കീഴാർനെല്ലി, തൊട്ടാവാടി, ചൊറിയണം (ഇല തിളച്ച വെള്ളത്തിലിട്ടു വച്ചിട്ട് എടുത്തു ), പുളിയാർ, മുക്കുറ്റി, ചെറുപൂള ഇവയുടെ ഇലകളും, ചുവന്നുള്ളി, വാളൻപുളി, ഇഞ്ചി, മാങ്ങ, തേങ്ങാ, കാന്താരിമുളക്, ഉപ്പ് ഇവ ചേർത്ത് ഒരു ചമ്മന്തി. ചിലർ മുളപ്പിച്ച എള്ളും ചമ്മന്തിയരക്കാൻ ഉപയോഗിക്കുന്നു. […]
ചണ്ഡാലഭിക്ഷുകിയിൽ സൂര്യനെ വർണ്ണിക്കുന്നുണ്ട് – എ എസ് ഇന്ദിര

ചണ്ഡാലഭിക്ഷുകിയിൽ സൂര്യനെ വർണ്ണിക്കുന്നുണ്ട് — അതൊരു പഴയ കഥയാണ് . ബൗദ്ധകഥ —കവിയുടെ സൂര്യനിതാ ഉയർന്നു വരുന്നു “മന്നിൽ മലിന മുഖത്തിൽ നിത്യം പൊന്നിൻ പൊടി പൂശും ദേവൻ ” ഈ ദേവൻ ദേവസേന പൊന്നിന്റെ പൊടി മന്നിന്റെ മലിനമുഖത്ത് പൂശുന്നു .ലോകം നവമാക്കുന്നതിന്റെ ചിത്രീകരണമാണ് ഇത് . ഈ ലോകത്തിൽ മനുഷ്യനെ സേവിക്കുന്ന സമസ്ത വ്യക്തികൾക്കും അവകാശപ്പെട്ട കർമ്മവിധിയുടെ മനോഹരമായ കാവ്യാത്മക ചിത്രമാണ് അത് . നമ്മുടെ കടമയിതാണ് —എപ്പോഴും നമ്മളീ ലോകത്തെ സ്‌നേഹിച് ,അതിന്റെ […]
മലയാറ്റൂർ രാമകൃഷ്ണൻ

മലയാറ്റൂർ രാമകൃഷ്ണൻ ആരെന്നു ചോദിച്ചാൽ രണ്ടു കാര്യങ്ങളിൽ ഉത്തരം ഒതുങ്ങും. ഐ. എ.എസുകാരൻ, എഴുത്തുകാരൻ. ഡിറ്റക്ടീവ് നോവലിസ്റ്റ്, തിരക്കഥാകൃത്ത്, നടൻ , സംവിധായകൻ, ചിത്രകാരൻ തുടങ്ങി ബഹുമുഖമേഖലകളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്ന രാമകൃഷ്ണൻ 1927 മെയ് 27 ന് പാലക്കാട് ജില്ലയിലെ കെ. ആർ വിശ്വനാഥ അയ്യരുടെയും ജാനകി അമ്മാളിന്റെയും മകനായി ജനിച്ചു. കെ.വി രാമകൃഷ്ണ അയ്യർ എന്നാണ് യഥാർത്ഥനാമം. ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുളയും ഷെർലക്ഹോംസ്കഥകളും ആദ്യമായി മലയാളത്തിലേക്ക് തർജമ ചെയ്തും തമിഴ് ബ്രാഹ്മണസമൂഹത്തിന്റെ ജീവിതത്തെയും ഉദ്യോഗസ്ഥഭരണത്തിനകത്തെ നിഗൂഢലോകത്തെയും […]