ഓർമ്മകളിലെ തിരിനാളം.. – ലീല തോമസ്, ബോട്സ്വാന

പുതിയ.❤ ബാല്യകാല ഓർമകളുടെ താളുകൾ വീണ്ടും ഞാൻ പുതുക്കട്ടെ – തിരിച്ചു കിട്ടാത്ത പഴയ കുട്ടിക്കാലം.. ഞാൻ ഓർമ്മകൾ അയവിറക്കി നടക്കുമ്പോൾ ഞാൻ വളരെ ഉത്സാഹവതിയാകുകയാണ്. എന്റെ ചെറുപ്പത്തിൽ ഞാൻ പൊങ്ങച്ചക്കാരിയായിരുന്നു. പൌഡർചെടിയിൽ നിന്നും പൌഡർ പിച്ചിമുഖത്തു തേക്കുമെന്നു ക്ലാസ്സിൽ പറഞ്ഞു.. പിള്ളേർ പൌഡർചെടി കാണാൻ വീട്ടിൽ വന്നു.അന്ന് അമ്മയെന്നെ ഒരുപാടു വഴക്കുപറഞ്ഞു വീട്ടിൽ ആരെങ്കിലും വിരുന്നുവന്നാൽ ഉണ്ടാക്കിവെച്ച കുഴലപ്പം, അലമാരിയിൽ ഇരിക്കുന്ന ഉടുപ്പുകൾ എല്ലാം വിരുന്നുകാരെ കാണിക്കും. എനിക്കു വിരുന്നുകാർ വരുന്നതിലെ സന്തോഷം കൊണ്ടാണ് ഇങ്ങനെ […]
നല്ല സുഹൃത്തുക്കൾ നക്ഷത്രങ്ങളെപ്പോലെയാണ് – ബിന്ദു ദിലീപ് രാജ്

നല്ല സുഹൃത്തുക്കൾ നക്ഷത്രങ്ങളെപ്പോലെയാണ്. നമുക്കവരെ നിരന്തരം കാണാൻ സാധിച്ചെന്നു വരില്ല. എന്നിരുന്നാലും അവരുടെ സാന്നിദ്ധ്യം അവിടെത്തന്നെയുണ്ടാകും.പല സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളെന്ന വർണ്ണക്കുപ്പായ മണിഞ്ഞവരാവാം. പ്രതിസന്ധി ഘട്ടത്തിലേ ഇത്തരക്കാരെ തിരിച്ചറിയാൻ കഴിയൂ. കുടുംബ മഹിമയോ സമ്പത്തോ , പദവിയോ ഒന്നുമല്ല സൗഹൃദത്തിന് മാനദണ്ഡം. വിജയങ്ങളിൽ സന്തോഷിക്കുവാനും സങ്കടങ്ങളിൽ വിഷമിക്കുവാനും സർവ്വോപരി നല്ലൊരു ശ്രോതാവുമായിരിക്കണം, നല്ലൊരു സുഹൃത്ത്. ബന്ധങ്ങൾ നിലനിർത്താൻ വേണ്ടിയോ വിശ്വാസ്യത നിലനിർത്താൻ വേണ്ടി അസത്യം പറയുന്ന സുഹൃദ് ബന്ധമോ ശാശ്വതമല്ല. അത് വേണ്ടെന്നു വെയ്ക്കുകയാണുത്തമം. ആത്മാർത്ഥത കൊണ്ടുള്ള കുറ്റപ്പെടുത്തലുകളാവാം. […]
2019 ഓഗസ്റ്റ് 31ന് മുൻപ് രാജ്യം വിട്ടവർക്ക് ഇനി പ്രവേശനമില്ല: കുവൈത്ത്

കുവൈത്ത് സിറ്റി ∙ 2019 ഓഗസ്റ്റ് 31നു മുൻപു രാജ്യം വിട്ടവർക്കു സാധുതയുള്ള ഇഖാമ ഉണ്ടെങ്കിലും പ്രവേശനം അനുവദിക്കില്ലെന്നു കുവൈത്ത് അറിയിച്ചു. 6 മാസം രാജ്യത്തിനു പുറത്തുനിന്നാൽ ഇഖാമ റദ്ദാകും എന്ന വ്യവസ്ഥ കോവിഡ് പശ്ചാത്തലത്തിൽ മാറ്റിയെങ്കിലും ഈ കാലയളവിലുള്ളവർക്ക് ഇനി ഇളവുണ്ടാകില്ലെന്നാണു വിശദീകരണം. അതേസമയം, 2019 സെപ്റ്റംബർ ഒന്നിനു ശേഷം പുറത്തുപോയവർക്ക് ഇളവു തുടരും. ഇന്ന് വിമാനത്താവളം തുറക്കുമെങ്കിലും ഇന്ത്യക്കാരെ നേരിട്ടു കുവൈത്തിലെത്താൻ അനുവദിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഉയർന്ന ശരീരോഷ്മാവ്, ജലദോഷം, ചുമ, തുമ്മൽ എന്നിവയുള്ളവർക്കു […]
റഷ്യൻപേടകത്തിന്റെ ചെറുറോക്കറ്റുകൾ ജ്വലിച്ചു; രാജ്യാന്തര നിലയം നിലവിട്ടു

ഫ്ലോറിഡ ∙ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയ റഷ്യൻ പേടകം ‘നൗക’ ത്രസ്റ്ററുകൾ (ദിശ നിയന്ത്രിക്കുന്ന ചെറുറോക്കറ്റുകൾ) ജ്വലിപ്പിച്ചതോടെ നിലയത്തിന്റെ നിയന്ത്രണം അൽപ സമയത്തേക്കു നഷ്ടപ്പെട്ടു. 7 ഗവേഷകർ നിലയത്തിലുണ്ടായിരിക്കെ വ്യാഴാഴ്ചയാണു സംഭവം ഉണ്ടായത്. റഷ്യയിലെ മോസ്കോയിൽ നിന്നു പേടകത്തെ നിയന്ത്രിച്ചിരുന്ന കൺട്രോളർമാർ അതിനെ നിലയവുമായി ബന്ധിപ്പിച്ച ശേഷമുള്ള നടപടികളിലേക്കു കടക്കുമ്പോഴാണു പെട്ടെന്നു ത്രസ്റ്ററുകൾ ജ്വലിച്ചത്. ഒരു വശത്തെ ത്രസ്റ്ററുകൾ ജ്വലിച്ചതോടെ നിലയം എതിർവശത്തേക്കു സെക്കൻഡിൽ അര ഡിഗ്രി വീതം നീങ്ങിത്തുടങ്ങി. ഉടൻ എതിർവശത്തെ ത്രസ്റ്ററുകൾ ജ്വലിപ്പിച്ചാണു നാസ […]
സിന്ധുവിന് വെങ്കലത്തിളക്കം; ചരിത്രം; ഇന്ത്യക്ക് വീണ്ടും അഭിമാന നിമിഷം

ടോക്കിയോ ഒളിംപിക്സില്‍ പി. വി സിന്ധുവിന് വെങ്കല മെഡൽ. ലൂസേഴ്സ് ഫൈനലില്‍ ചൈനയുെട ഹി ബിങ് ജിയാവോയെ കീഴടക്കിയാണ് ഇന്ത്യക്ക് അഭിമാന നേട്ടം സമ്മനിച്ചത്. ജയത്തോടെ വ്യക്തിഗത ഇനത്തിൽ രണ്ട് ഒളിംപിക്സ് മെഡല്‍ നേട്ടം സ്വന്തമാക്കുന്ന വനിതാ താരമായി സിന്ധു. സ്കോർ: 21–13,21-15. റിയോ ഒളിംപിക്സിൽ സിന്ധു വെള്ളിമെഡൽ ജേതാവാണ്.
ആടുജീവിതം പ്രസിദ്ധീകരിച്ച പ്രസാധകന്‍ കൃഷ്ണദാസ് അന്തരിച്ചു

തൃശൂര്‍: മലയാള ഭാഷാ സാഹിത്യത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ പ്രസാധകന്‍ കൃഷ്ണദാസ് അന്തരിച്ചു. മലയാള പുസ്തക പ്രസാധക രംഗത്ത് അദ്ഭുതം സൃഷ്ടിച്ച ഗ്രീന്‍ ബുക്ക്‌സിന്റെ സംഘാടകനാണ്. 69 വയസായിരുന്നു. മലയാള നോവല്‍ സാഹിത്യത്തില്‍ ചരിത്രം സൃഷ്ടിച്ച 150 പതിപ്പുകള്‍ പിന്നിട്ട ബെന്യാമിന്റെ ആടുജീവിതം പ്രസിദ്ധീകരിച്ചത് കൃഷ്ണദാസായിരുന്നു. ‘ദുബായ്പുഴ’ എന്ന പുസ്തകത്തിന്റെ രചയിതാവും അബുദാബി ശക്തി തിയറ്റേഴ്‌സിന്റെ സ്ഥാപകരില്‍ പ്രധാനിയുമാണ് കൃഷ്ണദാസ്. അനേകം ലേഖനങ്ങള്‍ രചിച്ച കൃഷ്ണദാസ് ഫലസ്തീനിയന്‍ കാവ്യങ്ങളുടെ പരിഭാഷയും നിര്‍വ്വഹിച്ചിട്ടുണ്ട്. ഗള്‍ഫ് യുദ്ധകാലത്ത് ദേശാഭിമാനി ദിനപ്പത്രത്തിനുവേണ്ടി […]
സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കോവിഡ്; ടി.പി.ആര്‍ 12.14 %; 9 ജില്ലകളിൽ ആശങ്ക

സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,70,690 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.14 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 56 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,837 ആയി. മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം 1336, കണ്ണൂര്‍ 1112, തിരുവനന്തപുരം 1050, ആലപ്പുഴ 1046, കോട്ടയം 963, കാസര്‍ഗോഡ് 707, വയനാട് 666, ഇടുക്കി […]
ആർടിപിസിആർ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; നിയന്ത്രണം കടുപ്പിച്ച് തമിഴ്നാടും

കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ആർടിപിസിആർ നെഗററ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി തമിഴ്നാട്. വ്യാഴാഴ്ച മുതല്‍ തീരുമാനം നടപ്പില്‍ വരുമെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി. രണ്ടു ഡോസ് വാക്സീന്‍ സ്വീകരിച്ച് 14 ആഴ്ച പിന്നിട്ടവര്‍ക്ക് മാത്രം ഇളവ്. കേരളത്തില്‍ രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. അതിനിടെ, കർണാടകയിൽ പ്രവേശിക്കാൻ 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയിൽ ഇളവ് വരുത്തി ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം. ഉത്തരവ് തിരുത്തിയിട്ടില്ലെങ്കിലും തൽക്കാലത്തേക്ക് രണ്ട് ഡോസ് വാക്സീൻ എടുത്തവരെയും തലപ്പാടി അതിർത്തിവഴി കടത്തിവിടുന്നുണ്ട്. […]
ഏതു ഗണം? – ചാക്കോ ഡി അന്തിക്കാട്

2021 ജൂലൈ 18 (പുകസ തൃശ്ശൂർ WA ഗ്രൂപ്പ് ‘കാവ്യശിഖ’ യിൽ, കവി ആരെന്നറിയാതെയുള്ള ചർച്ചയിൽ, അവതരിപ്പിച്ചത്. 2021 ജൂലൈ 23) ✍️ “ചില മാതാപിതാക്കൾ, രാവിലെ നൊട്ടിനുണയുന്നത് ബെഡ്കോഫിയല്ല, അസൂയ…പക…പരദൂഷണം ഒക്കെയിട്ടു തിളപ്പിച്ച, പ്രത്യേക ‘അധികാര തീർത്ഥം’! അവരാണ് ജീവിതത്തിൽ, ഏറ്റവും കൂടുതൽ തവണ, ‘അരുത്’ എന്ന വാക്ക് ആവർത്തി,ച്ചാജ്ഞാപിക്കുക! എത്ര സഹൃദയത്വം കാണിച്ചാലും, അവരുടെ സ്വപ്നങ്ങളിൽ, ഇങ്ങനെ കറങ്ങിക്കൊണ്ടിരിക്കു, മൊരു സുവർണ്ണസിംഹാസനം! ‘ഡെമോക്ലസ്സിന്റെ വാൾ’, തലക്ക് മുകളിലുണ്ടെന്ന്, അവർ മറക്കാൻ ശ്രമിക്കും! അവരെ കണ്ടുപിടിക്കാനെളുപ്പം. […]
ഗീതാഞ്ജലി , രബീന്ദ്രനാഥ് ടാഗോർ

ആരാഞ്ഞതില്ലാരു നീ യെന്നൊപ്പമുല്ലസിച്ച വേളകളിൽ ഞാൻ , അറിഞ്ഞതില്ല ലജ്ജയും ഭയവും ,ഉത്സാഹഭ രിതമായിരുന്നെൻ ജീവിതം . അതികാലെയുണർത്തി വനവീഥികൾ തോറും നയിച്ചു നീയെന്നെയെൻ തോഴനെപ്പോൽ , അന്നൊന്നും നിൻ ഗീതങ്ങൾ തൻ സാരം ഗൗനിച്ചതില്ല ഞാൻ , ആലപിച്ചു ഞാനതിന്നീണങ്ങൾ , നൃത്തമാടിയെൻ ഹൃദയമതിൽ താളത്തിൽ ! ആനന്ദവേളകൾക്കന്ത്യേ അപ്രതീക്ഷിതമായി കാണ്മതെന്താണു ഞാൻ ! ആദരപൂർവം നിൻ പാദപദ്മങ്ങൾ നോക്കി നിൽപ്പൂ പ്രപഞ്ചം നിശ്ശബ്ദ താരാഗണങ്ങൾക്കൊപ്പം ! A S INDIRA