ജൻമം – ബിന്ദു. കെ. എം മലപ്പുറം

വരമെന്ന് കരുതുന്നു മാനവൻ പുണ്യമായ് തീരും തലമുറതൻ വരദാനവും വിലപിച്ചിടുന്ന മാതാവുതൻ ഹൃത്തിൽ വിഹ്വലത തീർക്കും അരുമക്കിടാവിൻ ജൻമ വൈകല്യം അവനിയിലവതാരം ചെയ്തീടും ദൈവത്തിൽ പ്രതിരൂപമാണെന്ന തോർത്തിടണം പ്രകൃതിതൻ വികൃതിയാൽ ശിലയായി മാറിടും മകളേ അരുതിനി കാണാൻ സഹിയാതെ ഉള്ളം തകരുന്നു നിത്യവും നീറുന്നു അയവില്ലാതസ്ഥികൾ ശിലയായുറക്കുമ്പോൾ പ്രതിമ പോൽ നിശ്ചലയാക്കിട്ടും പൊൻമേനി കൊതിതീരാ തിങ്ങനെ നോക്കി നിൽപ്പു… അനുദിനം നിശ്ചലമായിടുന്നല്ലോ വിധി വിളയാട്ടം കണ്ടുമടുത്തു ജൻമം കുഞ്ഞിനു പേരിടാൻ പരതുന്നു പുസ്തകം രോഗങ്ങൾ തൻ നിഘണ്ടുവിൽ […]

കഥാകൃത്ത് തോമസ് ജോസഫ് (67) ഓർമ്മയായി… പക്ഷാഘാതത്തെ തുടർന്ന് ഏറെക്കാലമായി കിടപ്പിലായിരുന്നു.

വിട പറയുന്നത് ചിത്രശലഭങ്ങളുടെ കപ്പൽ, മരിച്ചവർ സിനിമ കാണുകയാണ്, ഒരു ഇരുണ്ട സസ്യമായി ചുറ്റിപ്പിണഞ്ഞ്, പശുവുമായി നടക്കുന്ന ഒരാൾ, അവസാനത്തെ ചായം, നോവൽ വായനക്കാരൻ, ദൈവത്തിന്റെ പിയാനോയിലെ പക്ഷികൾ, പരലോക വാസസ്ഥലങ്ങൾ എന്നീ മികച്ച കഥകളിലൂടെ മലയാള കഥാലോകത്ത് തന്റേതായ വ്യക്തിത്വം അടയാളപ്പെടുത്തിയ കഥാകൃത്ത്. 2013ൽ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ചു

റെഡ് ലിസ്റ്റ് രാജ്യങ്ങൾ സന്ദർശിച്ചാൽ മൂന്ന് വർഷം വിലക്ക്: നിലപാട് കടുപ്പിച്ച് സൗദി അറേബ്യ

റിയാദ്: കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ റെഡ് ലിസ്റ്റിൽപ്പെട്ട രാജ്യങ്ങൾ സന്ദർശിക്കുന്നവർക്ക് വിലക്ക് ഏർപ്പെടുത്താൻ സൗദി അറേബ്യ. ഈ രാജ്യങ്ങൾ സന്ദർശിക്കുന്ന സൗദി പൗരന്മാര്‍ക്കാണ് മൂന്ന് വർഷത്തേക്ക് വിലക്കേര്‍പ്പെടുത്തുക. കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. സൗദി വാർത്താ ഏജൻസി എസ്പിഎ ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. 2020 മാർച്ചിനുശേഷം ആദ്യമായി അധികാരികളുടെ മുൻകൂർ അനുമതിയില്ലാതെ മെയ് മാസത്തിൽ വിദേശയാത്ര ചെയ്യാവുന്ന ചില സൗദി പൗരന്മാർ യാത്രാ ചട്ടങ്ങൾ ലംഘിച്ചുവെന്നാണ് ആഭ്യന്തര മന്ത്രാലയത്തിലെ ചില […]

അറിയിപ്പുണ്ടാകുന്നത് വരെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് സർവീസില്ല: ഇത്തിഹാദ്, പ്രഖ്യാപനവുമായി എമിറേറ്റ്സും

ദില്ലി: കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഏപ്രിൽ 24 മുതലാണ് ഇന്ത്യ- യുഎഇ വിമാന സർവീസുകൾ നിർത്തിവെച്ചത്. ഇതിനിടെ സർവീസ് പുനരാരംഭിക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും സർവീസ് പുനരാരംഭിക്കുന്ന കാര്യത്തിൽ അന്തിമധാരണയായിട്ടില്ല. നേരത്തെ എമിറേറ്റ്സും ഇത്തിഹാദും പലതവണ ഇന്ത്യ- യുഎഇ സർവീസുകൾ ആരംഭിക്കുന്നതിനുള്ള തിയ്യതികൾ പരിഷ്കരിച്ചിരുന്നു. യുഎഇ സർക്കാരിൽ നിന്നുള്ള പുതിയ നിർദേശം അനുസരിച്ച് ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള യാത്രാവിമാനസർവീസ് അടുത്തൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവെച്ചിരിക്കുന്നതായാണ് ഇത്തിഹാദ് വക്താവ് വ്യക്തമാക്കിയിട്ടുള്ളത്. ഇതോടെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരെ യുഎഇയിലേക്ക് എത്തിക്കില്ലെന്നും കമ്പനി […]

സംസ്ഥാനത്ത് ഇന്ന് 22,064 പേര്‍ക്ക് കോവിഡ്; ടിപിആർ കുത്തനെ ഉയര്‍ന്നു; 128 മരണം, ആശങ്കയിൽ കേരളം

സംസ്ഥാനത്ത് ഇന്ന് 22,064 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,098 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 128 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,585 ആയി. മലപ്പുറം 3679, തൃശൂര്‍ 2752, കോഴിക്കോട് 2619, എറണാകുളം 2359, പാലക്കാട് 2034, കൊല്ലം 1517, കണ്ണൂര്‍ 1275, തിരുവനന്തപുരം 1222, കോട്ടയം 1000, ആലപ്പുഴ 991, കാസര്‍ഗോഡ് 929, വയനാട് 693, പത്തനംതിട്ട […]

ബാങ്ക് പ്രതിസന്ധിയിലായാൽ നിക്ഷേപകർക്ക് 90 ദിവത്തിനകം പണംലഭിക്കും

ബാങ്ക് പ്രതിസന്ധിയിലായാൽ 90 ദിവസത്തിനകം നിക്ഷേപകർക്ക് ഇനി പണംലഭിക്കും. ഇതുസംബന്ധിച്ച ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രഡിറ്റ ഗ്യാരണ്ടി കോർപറേഷൻ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഇൻഷുറൻസ് പ്രകാരം അഞ്ചുലക്ഷം രൂപവരെയുള്ള നിക്ഷേപമാണ് തിരികെനൽകുക. ഒരു ബാങ്കിൽ ഒരാളുടെ പേരിൽ വ്യത്യസ്ത അക്കൗണ്ടുകളിൽ എത്രനിക്ഷേപമുണ്ടെങ്കിലും അഞ്ചുലക്ഷം രൂപയാണ് പരമാവധി ലഭിക്കുക. 98.3 ശതമാനം അക്കൗണ്ടുകളും 50.9ശതമാനം നിക്ഷേപമൂല്യവും ഇതോടെ പദ്ധതിയുടെ കീഴിൽവരുമെന്ന് ധനന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. ആഗോളതലത്തിൽ ഇത് യഥാക്രമം 80ശതമാനവും 20-30ശതമാനവുമാണ്. ബാങ്കിന് മോറട്ടോറിയം […]

വിഴിഞ്ഞത്ത് 900 കിലോ തൂക്കമുള്ള ഭീമന്‍ തിരണ്ടിയെ പിടിച്ചു; ലേലത്തില്‍ പോയത് 33,000 രൂപയ്ക്ക്

തിരുവനന്തപുരം: വിഴിഞ്ഞത്ത് വീണ്ടും ഭീമൻ തിരണ്ടി മത്സ്യത്തെ പിടികൂടി. എകദേശം 900 കിലോ തൂക്കം വരുന്ന തിരണ്ടിയാണ് ഇന്നലെ വിഴിഞ്ഞത്ത് മത്സ്യബന്ധനം നടത്തിയവർക്ക് കിട്ടിയത്. തമിഴ്നാട് സ്വദേശി ലൈജൻ അടങ്ങുന്ന ഒമ്പതംഗ സംഘത്തിനാണ് ഭീമൻ തിരണ്ടിയെ കിട്ടിയത്. രാവിലെ വലയിൽ കുടങ്ങിയ തിരണ്ടിയെ അഞ്ച് മണിക്കൂർ എടുത്താണ് കരയിൽ എത്തിച്ചത്. ലേലത്തിൽ ഈ തിരണ്ടിക്ക് 33,000 രൂപ ലഭിച്ചു. ഇന്നലെ വിഴിഞ്ഞം സ്വദേശി വർഗീസിനും സംഘത്തിനും ആയിരത്തിലേറെ തൂക്കമുള്ള ഭീമൻ തിരണ്ടിയെ കിട്ടിയിരുന്നു. സീസണിലെ അദ്യ തിരണ്ടി […]

പി.വി സിന്ധു ക്വാർട്ടറിൽ; പുരുഷ ഹോക്കിയിലും ഇന്ത്യയ്ക്ക് ജയം

ടോക്കിയോ ഒളിംപിക്സില്‍ പി.വി.സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍. ഡെന്‍മാര്‍ക്കിന്റെ മിയ ബ്ലിക്ഫെല്‍റ്റിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചു.സ്കോര്‍ 21-15, 21-13. അതേസമയം പുരുഷ ഹോക്കിയിൽ ഇന്ത്യ നിലവിലെ ചാംപ്യൻമാരായ അർജന്റീനയെ തോൽപ്പിച്ചു. 3-1 നാണ് ഇന്ത്യൻ ജയം. ജയത്തോടെ ഇന്ത്യ പൂൾ എയിൽ രണ്ടാം സ്ഥാനം നിലനിർത്തി.

കഥയുടെ കാതൽ – ബേബിജോൺ താമരവേലി ( മസ്കറ്റ് )

വായിച്ച് പ്രേമൻ ആനന്ദത്തിലാറാടി.പലരോടും ആകഥ നല്ലതാണ് നല്ലതാണ് എന്നു പറഞ്ഞു നടക്കാനും തുടങ്ങി.വാസ്തവത്തിൽ ബുദ്ധന്റെ ജീവിതത്തെ പരാമർശിച്ചായിരുന്നു നോ വലിസ്റ്റ് കഥ ചമച്ചത്.അത് മറച്ചുവച്ച്പുഴ കടക്കാൻ ഭയന്ന് അറച്ചുനിന്ന ഒരുഅബലയായ സ്ത്രീയെ ബുദ്ധൻ തോളത്തുചുമന്ന് അ ക്കരഎത്തിച്ചകാര്യം മറ്റൊരുരൂപത്തിൽ മാറ്റം വരുത്തി അനുവാചകർക്ക് ഹരം പകരുന്നരീതിയിലായിരുന്നു രചന.അതുകൊണ്ടാണ് പ്രേമനെ പ്പോലെയുള്ളവർക്ക് ഇഷ്ടപ്പെട്ടത്. അങ്ങനെ ആകഥ പലയിടത്തും ചർച്ച ചെയ്യപ്പെടുകയുണ്ടായി. പ്രേമൻ തന്നെ സംഘടിപ്പിച്ച ഒരുയോഗത്തിൽ ഇതേ നോവലിസ്റ്റ് ടി കഥ ഉരുത്തിരിഞ്ഞത് ബുദ്ധഭഗവാന്റെ മനുഷ്യസ്നേഹത്തെ ഓർമ്മിപ്പിക്കാനായിരുന്നു ഈ […]

ബുക്കർ പ്രൈസ്: ആദ്യ പട്ടികയി‍ൽ സഞ്ജീവ് സഹോട്ട

ലണ്ടൻ ∙ ഇന്ത്യൻ വംശജനായ ബ്രിട്ടിഷ് എഴുത്തുകാരൻ സ‍ഞ്ജീവ് സഹോട്ടയുടെ ‘ചൈന റൂം’ ഉൾപ്പെടെ 13 നോവലുകൾ ഈ വർഷത്തെ ബുക്കർ പ്രൈസിനുള്ള ആദ്യ പട്ടികയിൽ ഇടംപിടിച്ചു. 2017ലെ സാഹിത്യ നൊബേലും 1989ലെ ബുക്കറും നേടിയിട്ടുള്ള ജാപ്പനീസ് വംശജനായ ബ്രിട്ടിഷ് എഴുത്തുകാരൻ കസുവോ ഇഷിഗുറോയുടെ ‘ക്ലാര ആൻഡ് ദ് സൺ’, പുലിറ്റ്സർ സമ്മാനം ലഭിച്ചിട്ടുള്ള അമേരിക്കൻ എഴുത്തുകാരൻ റിച്ചഡ് പവേഴ്സിന്റെ ‘ബിവിൽഡർമെന്റ്’ എന്നിവയും നീണ്ട പട്ടികയിലുണ്ട്. ചുരുക്കപ്പട്ടിക സെപ്റ്റംബർ 14നു പുറത്തുവിടും. ബുക്കർ പ്രൈസ് നവംബർ 3നു […]