ദാരിദ്ര്യമാണ് ഭിക്ഷാടനത്തിന് കാരണം: നിരോധിക്കാനാകില്ലെന്ന് സുപ്രീംകോടതി.

രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാന്‍ ഉത്തരവിടില്ലെന്ന് സുപ്രീം കോടതി. ഭിക്ഷാടനം സംബന്ധിച്ച വരേണ്യവര്‍ഗ്ഗത്തിന്റെ കാഴ്ചപ്പാട് സ്വീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി മറ്റുവഴികള്‍ ഇല്ലാത്തവരാണ് ഭിക്ഷ യാചിക്കാന്‍ പോകുന്നതെന്നും നിരീക്ഷിച്ചു. പൊതുസ്ഥലങ്ങള്‍, ട്രാഫിക് സിഗ്നലുകള്‍ എന്നിവിടങ്ങളിലെ ഭിക്ഷാടനം കോവിഡ് വ്യാപനത്തിന് കാരണമാകുന്നുവെന്നും അതിനാല്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ടുളള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ സുപ്രധാനമായ നിരീക്ഷണം. ദാരിദ്ര്യം ഇല്ലായിരുന്നുവെങ്കില്‍ ആരും ഭിക്ഷ യാചിക്കാന്‍ പോകില്ലായിരുന്നുവെന്ന് ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, എം.ആര്‍.ഷാ എന്നിവര്‍ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. ഭിക്ഷക്കാരുടെ പുനരധിവാസമാണ് ആവശ്യം. ഭിക്ഷയെടുക്കുന്ന […]

ഉയരുന്ന ആശങ്ക; സംസ്ഥാനത്ത് ഇന്ന് 22,056 പേര്‍ക്ക് കോവിഡ്; ടിപിആർ 11.2 ശതമാനം

ആശങ്കയായി സംസ്ഥാനത്ത് കോവിഡ് കണക്കുകൾ ഉയരുന്നു. ഇന്ന് 22,056 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 3931, തൃശൂര്‍ 3005, കോഴിക്കോട് 2400, എറണാകുളം 2397, പാലക്കാട് 1649, കൊല്ലം 1462, ആലപ്പുഴ 1461, കണ്ണൂര്‍ 1179, തിരുവനന്തപുരം 1101, കോട്ടയം 1067, കാസര്‍ഗോഡ് 895, വയനാട് 685, പത്തനംതിട്ട 549, ഇടുക്കി 375 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പരിശോധനയാണ് നടന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,96,902 സാമ്പിളുകളാണ് പരിശോധിച്ചത്. […]

ഒളിംപിക്സ്: സിന്ധുവിന് രണ്ടാം ജയം; വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്കു തോൽവി

ടോക്കിയോ ഒളിംപിക്സിൽ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി.സിന്ധുവിന് രണ്ടാം ജയം. ഹോങ്കോങ്ങിന്റെ ചെയെങ് ലീയെ തോല്‍പിച്ചു; സ്കോര്‍ (21-9, 21-16. വനിത ഹോക്കിയില്‍ ടീം ഇന്ത്യക്ക് തുടര്‍ച്ചയായ മൂന്നാം തോല്‍വി. മൂന്നാം മല്‍സരത്തില്‍ ബ്രിട്ടന്‍ ഒന്നിനെതിരെ നാലുഗോളുകള്‍ക്കാണ് ഇന്ത്യയെ തോല്‍പിച്ചത്. അബെയ്ത്തിൽ പുരുഷ സിംഗില്‍സില്‍ ഇന്ത്യയുടെ തരുണ്‍ദീപ് റായി പ്രീക്വാര്‍ട്ടറിൽ‍. യോഗ്യതറൗണ്ടില്‍ യുക്രെയ്ന്റെ ഒലെക്സി ഹുന്‍ബിനെ തോല്‍പിച്ചു. സ്കോര്‍ 6–4 അമ്പെയ്ത്ത് സിംഗിള്‍സില്‍ ആദ്യ റൗണ്ടില്‍ ദീപിക കുമാരി ഭൂട്ടാന്‍ താരത്തെ നേരിടും. പുരുഷ വിഭാഗത്തില്‍ പ്രവീണ്‍ […]

വാക്സീന്‍ ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം; ഇന്ന് 5 ലക്ഷം ഡോസ് എത്തിക്കും

ക്ഷാമത്തിന് പരിഹാരമായി ഇന്ന് അഞ്ച് ലക്ഷം ഡോസ് കോവിഡ് വാക്സീൻ സംസ്ഥാനത്ത് എത്തിക്കും. മിക്ക ജില്ലകളിലും സർക്കാർ കേന്ദ്രങ്ങളിൽ ഇന്ന് കുത്തിവയ്പുണ്ടാകില്ല. അതേസമയം കോവിഡ് വ്യാപനം രൂക്ഷമാകുന്നത് ആശങ്ക ഉയർത്തുകയാണ് . രണ്ട് ദിവസമായി തുടരുന്ന വാക്സീൻ ക്ഷാമത്തിന് താല്ക്കാലിക പരിഹാരമാകുന്നു. ഇന്ന് എറണാകുളത്ത് അഞ്ച് ലക്ഷം ഡോസ് കോവീഷീൽഡ് വാക്സീനെത്തിക്കും. നാളെയോടെ മറ്റ് ജില്ലകളിലേയ്ക്ക് വിതരണം ചെയ്യും. രണ്ട് ദിവസമായി കുത്തിവയ്പ് പൂർണമായും നിലച്ച തിരുവനന്തപുരം ജില്ലക്ക് 40,000 ഡോസ് ലഭിക്കും. ‌മറ്റ് ജില്ലകൾക്കും ആനുപാതികമായി […]

യുഎസിൽ കാട്ടുതീ ശമിച്ചില്ല; കാറ്റും മിന്നലും ഭീഷണി

ഇന്ത്യൻ ഫാൾസ് (യുഎസ്) ∙ പടിഞ്ഞാറൻ അമേരിക്കയെ ചുട്ടെരിക്കുന്ന കാട്ടുതീ നിയന്ത്രണാതീതമായി തുടരുന്നു. വടക്കൻ കലിഫോർണിയയിൽ ആഞ്ഞടിക്കുന്ന കാറ്റും മിന്നലും രക്ഷാപ്രവർത്തനത്തിനു വെല്ലുവിളിയായി. 85 ഇടങ്ങളിലെ വലിയ കാട്ടുതീ പടരുന്നു. 2343 ചതുരശ്ര മൈൽ (6068 ചതുരശ്ര കിലോമീറ്റർ) പ്രദേശം കത്തിയെരിഞ്ഞു. പ്ല്യൂമ, ബ്യൂട്ടെ കൗണ്ടികളിൽ പതിനായിരത്തിലേറെ വീടുകൾ ഭീഷണിയിലാണ്. ദക്ഷിണ ഓറിഗനിൽ 1657 ചതുരശ്ര കിലോമീറ്റർ ചുട്ടെരിച്ച കാട്ടുതീ 53% നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞതായി അഗ്നിശമന വിഭാഗം അറിയിച്ചു. ഇവിടെ ഇടിമിന്നലിൽ 70 വീടുകൾ കത്തിനശിച്ചു. രണ്ടായിരത്തോളം […]

രണ്ടാം വരവ് – മിനി സുരേഷ്

രണ്ടാം വരവിലവൾ താണ്ഡവമാടുന്നു മുടിയഴിച്ച് … ചിലമ്പുതിർത്ത് ഘോരരൂപിണിയായ് നടനമാടുന്നു. അരങ്ങൊഴിയുന്നിതെത്രയോ പേർ തിരിച്ചു പോകുന്നവരാരെന്നറിയാതെ കേഴുന്നു സമയവും കാലവും . ഇന്നലെയും തുണയായിരുന്നവർ ഇന്നകലേക്ക് മറയുമ്പോൾ തീരാനോവുകളിൽ തളരുന്നു. ആഘോഷങ്ങളെല്ലാമൊടുങ്ങിയ പെരുവഴികളിൽ മരണം പതുങ്ങുന്നു. ഓർമ്മകളെല്ലാം ആത്മാവിൻ വേരോളമെത്തി ചിതലരിക്കുന്നു. ഭയത്തിൻ തണുപ്പിലും വിറങ്ങലിക്കുന്നു സന്ധ്യകളും . ഇന്നു ഞാൻ നാളെ നീ .. ഞാണൊലിയെവിടെയോ പ്രതിധ്വനിക്കുന്നു … കാർമേഘക്കാട് താണ്ടിയെത്തും വെളിച്ചത്തിലേക്ക് കൈ കൂപ്പുക അരുണാസ്തമയത്തിലമ്പിളി വാനിലൊരു നാൾ തെളിയും.

300 അടി ഉയരത്തില്‍ മണല്‍ക്കാറ്റ്; ചൈനീസ് നഗരത്തിലെ റോഡുകള്‍ അടച്ചു, വീഡിയോ

ബീജിങ്: ചൈനയിലെ ഡുന്‍ഹുവാങ് നഗത്തില്‍ 300 അടിയോളം ഉയരത്തില്‍ മണല്‍ക്കാറ്റ് വീശിയതിനെ തുടര്‍ന്ന് റോഡുകള്‍ അടച്ചു. കാഴ്ച മറഞ്ഞതിനെ തുടര്‍ന്നാണ് ഗതാഗതം നിര്‍ത്തിവെച്ചത്. മണല്‍ക്കാറ്റ് അടിക്കുന്ന ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പ്രചരിച്ചു. മണല്‍ക്കാറ്റ് വീശിയത് നഗരത്തില്‍ ഗുരുതരമായ പ്രശ്‌നം സൃഷ്ടിച്ചെന്ന് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഗോബി മരുഭൂമിയില്‍ നിന്നാണ് മണല്‍ക്കാറ്റ് ഉത്ഭവിച്ചത്. ഡ്രൈവിങ് ദുഷ്‌കരമായതോടെ ഗതാഗതം നിര്‍ത്തിവെച്ചെന്ന് പൊലീസും അറിയിച്ചു. വീഡിയോ കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ […]

ശാസ്ത്രജാലകം തുറന്നിട്ട് വൈൻബർഗ് വിടചൊല്ലി

ഓസ്റ്റിൻ (ടെക്സസ്, യുഎസ്) ∙ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയെ തീപാറും ചിന്തകളും കണ്ടുപിടിത്തങ്ങളും കൊണ്ടു പ്രകമ്പനം കൊള്ളിച്ച അമേരിക്കൻ ശാസ്ത്രഇതിഹാസം സ്റ്റീവൻ വൈൻബർഗി(88)നു വിട. 1979ലെ ഭൗതികശാസ്ത്ര നൊബേൽ ജേതാവാണ്. ഉപ ആണവ കണങ്ങളുടെ (സബ് ആറ്റമിക് പാർട്ടിക്കിൾസ്) സ്വഭാവവും പ്രവർത്തനരീതിയും വിവരിക്കുന്ന പ്രമാണ മാതൃകയുടെ (സ്റ്റാൻഡേഡ് മോഡൽ) ഉപജ്ഞാതാവാണ്. സാമാന്യ ആപേക്ഷികതയും പ്രപഞ്ചവിജ്ഞാനീയവും ക്വാണ്ടം മണ്ഡല സിദ്ധാന്തവും ഉൾപ്പെടെ ഭൗതികശാസ്ത്രത്തിന്റെ സമസ്തമേഖലകളിലും ആഴമേറിയ ചിന്തകളിലൂടെ അദ്ദേഹം കയ്യൊപ്പു പതിപ്പിച്ചു. ഗുരുത്വാകർഷണം ഉൾപ്പെടുത്തി എല്ലാ പ്രതിപ്രവർത്തനങ്ങളെയും […]