വീണ്ടും പിടിവിട്ട് കോവിഡ് തരംഗം, സംസ്ഥാനത്ത് ഇന്ന് 22,129 പേര്‍ക്ക് കോവിഡ്, ആശങ്കയേറ്റി ടിപിആർ ഉയർന്നു : ഇന്ന് 156 മരണം, മലപ്പുറത്ത് നാലായിരം കടന്നു,

കേരളത്തില്‍ ഇന്ന് 22,129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4037, തൃശൂര്‍ 2623, കോഴിക്കോട് 2397, എറണാകുളം 2352, പാലക്കാട് 2115, കൊല്ലം 1914, കോട്ടയം 1136, തിരുവനന്തപുരം 1100, കണ്ണൂര്‍ 1072, ആലപ്പുഴ 1064, കാസര്‍ഗോഡ് 813, വയനാട് 583, പത്തനംതിട്ട 523, ഇടുക്കി 400 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,79,130 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.35 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]
കണക്കില്‍പ്പെടാതെ 7316 മരണം; വിവരാവകാശരേഖ പുറത്തുവിട്ട് പ്രതിപക്ഷം

കോവിഡ് മരണകണക്കില്‍പ്പെടാതെ 7,316 മരണം പുറത്തുവിട്ട് പ്രതിപക്ഷം. ഇന്‍ഫര്‍മേഷൻ കേരള മിഷന്റെ കണക്കുപ്രകാരം 23,486 മരണമാണുള്ളത് . എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഇന്നലെ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പ് പ്രകാരം ആകെ മരണം 16,170 ആണ്. 2020 ജനുവരി മുതല്‍ 2021 ജൂലൈ 13വരെയുള്ള കണക്കാണിത്. ജൂലൈ 13 ന് നല്‍കിയ വിവരാവകാശത്തില്‍ മറുപടി ലഭിച്ചത് ജൂലൈ 23നാണ്.
വലതുകൈകൊണ്ട് ഫൈനും ഇടതുകൈകൊണ്ട് കിറ്റും; സര്‍ക്കാരിനെതിരെ പ്രതിപക്ഷം

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യവും ജനജീവിതത്തിലെ പ്രതിസന്ധിയും പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷം നിയമസഭയില്‍. ഒരു കാലത്ത് രാജ്യത്തിന് മാതൃകയായിരുന്നു കേരളമെന്ന് അടിയന്തരപ്രമേയം അവതരിപ്പിച്ച് പി.കെ.കുഞ്ഞാലിക്കുട്ടി എംഎല്‍എ പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ഇന്ത്യയിലാണ്. ഇന്ത്യയില്‍ കൂടുതല്‍ കേരളത്തിലും. വലതുകൈകൊണ്ട് ഫൈനും ഇടതുകൈകൊണ്ട് കിറ്റും– ഇതെന്ത് നയം?’ബവ്കോയിലേതുപോലെ മറ്റിടങ്ങളിലും സമയം കൂട്ടാത്തത് എന്തെന്നും പി.കെ. കുഞ്ഞാലിക്കുട്ടി ചോദിച്ചു. പ്രതിപക്ഷം കിറ്റിനെ എതിര്‍ക്കുന്നത് ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിറ്റ് ഇനിയും കൊടുക്കും, കിറ്റ് പാതകമല്ലെന്നും ധനമന്ത്രി […]
ഹോക്കിയില്‍ ഇന്ത്യയ്ക്ക് രണ്ടാം ജയം; ഷൂട്ടിങ്ങിൽ വൻ തിരിച്ചടി

ഹോക്കിയില്‍ ഇന്ത്യയ്ക്ക് രണ്ടാം ജയം. സ്പെയിനിനെ 3–0ന് തോല്‍പിച്ചു. ആദ്യ ക്വാര്‍ട്ടറില്‍ രുപിന്ദര്‍ സിങ്ങും സിമ്രാന്‍ജിത്ത് സിങ്ങും നേടിയ ഗോളുകളില്‍ ഇന്ത്യ മുന്നിലെത്തി. പെനല്‍റ്റി സ്ട്രോക്കിലൂടെയായിരുന്നു ഇന്ത്യയുടെ മൂന്നാം ഗോള്‍. കഴിഞ്ഞ മല്‍സരത്തില്‍ ഓസ്ട്രേലിയയോട് ദയനീയമായി പരാജയപ്പെട്ട ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ് ഒരുഗോള്‍ പോലും വഴങ്ങാതെ നേടിയ വിജയം. പോയിന്റ് പട്ടികയില്‍ ഒസ്ട്രേലിയയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. അര്‍ജന്റീനയും ജപ്പാനുമാണ് ഇന്ത്യയുടെ അടുത്ത എതിരാളികള്‍. ഒളിംപിക്സ് ഷൂട്ടിങ്ങില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റലില്‍ മിക്സ്ഡ് ഇനത്തില്‍ […]
സാറാക്കുട്ടിയുടെ അതിജീവനം – അദ്ധ്യായം – 9 | സൂസൻ പാലാത്ര

നോവൽ സാറാക്കുട്ടിയുടെ അതിജീവനം ……………… സൂസൻ പാലാത്ര അദ്ധ്യായം: ഒമ്പത് സാറാക്കുട്ടി വലതുകാൽവച്ചു കയറിയപ്പോൾ തന്നെ പനങ്കുഴിയിലെ ഇരുൾ മൂടിയ അവസ്ഥകൾക്ക് വിരാമമായി. വെളിച്ചം അതിവേഗം കടന്നുവന്നു, ഫിലിപ്പൂട്ടിയുടെ ജീവിതത്തിൽ മാത്രമല്ല, അവൻ്റെ പപ്പയുടെ ജീവിതത്തിലും…. ആ വീട്ടിലാകെ ഒരു ഊർജ്ജ തരംഗം വ്യാപിച്ചു. പപ്പയുടെ രഹസ്യഭാര്യയെ അതിവിദഗ്ധമായി സാറാക്കുട്ടി പപ്പയുടെ ജീവിതത്തിൽനിന്നകറ്റി. സർവൻ്റ് ഭാര്യയിൽ ഉണ്ടായി എന്നു പറയപ്പെടുന്ന കുട്ടികൾ വാസ്തവത്തിൽ പപ്പയുടെ തന്നെയോ നമുക്കുറപ്പു വരുത്തണം… പപ്പയെ വെറുക്കരുത്… സ്വന്തം അപ്പനായി പോയില്ലേ, പപ്പ […]
യാത്ര – സിസിലി ജോർജ് (ലണ്ടൻ)

യാത്ര ഈ വാർദ്ധക്യത്തിൽ ഒരിക്കൽകൂടെ ഒരു യാത്ര! രണ്ട് വർഷം മുമ്പാണ് ആ തീരുമാനമെടുത്തത്. ഇനി നാട്ടിലേക്കില്ല. ഒരുപാട് നാളുകൾക്ക് ശേഷം മനസ്സുനിറയെ എന്തെന്നില്ലാത്ത ഒരാവേശത്തോടെയാണ് മുമ്പൊക്കെ പുറപ്പെട്ടിരുന്നത്. കൂടെ രണ്ടാൺമക്കളും അവരുടെ വിദേശത്ത് മാത്രം വളർന്ന ഭാര്യമാരും, നാടിനെപ്പറ്റി അമ്മൂമ്മയിൽ നിന്നുമാത്രം ചില നുറുങ്ങുകൾ വീണുകിട്ടിയ കൊച്ചുമക്കളും! അന്ന് പുറപ്പെടുമ്പോൾ ഒരു ലീഡറിന്റെ മനോഭാവമായിരുന്നു. കൗമാര പ്രായത്തിൽതന്നെ വിദേശത്തെത്തി, ഇവിടുത്തുകാരുമൊത്ത് പഠിച്ചും കളിച്ചും വളർന്ന മക്കൾക്ക് എന്നേ മാതൃരാജ്യം അന്യമായിരുന്നു. ആദ്യം സ്‌കൂൾവിട്ടുവരുമ്പോൾ അവരുടെ വാടിയ […]
പുസ്തകങ്ങൾ വിരൽതുമ്പിലെത്തുന്ന ലോകം – കാരൂർ സോമൻ, ലണ്ടൻ

ലോകമെങ്ങുമുള്ള മാനുഷരുടെ വീടിനുള്ളിൽ ആമസോൺ പുസ്തകങ്ങൾ, മറ്റ് ഉത്പന്നങ്ങൾപോലെ യാതൊരു തടസ്സവുമില്ലാതെയെത്തുമ്പോൾ മലയാള പുസ്തകങ്ങൾ നമ്മുടെ വീടുകളിലെത്താത്തത് എന്താണ്? രാഷ്ട്രീയ പാർട്ടിയുടെ കൊടിയും പിടിച്ചു് കുഴലൂത്തുകാരും കുടപിടിക്കുന്നവരു൦ കാത്തുനിൽക്കുന്നത് കണ്ടാൽ അല്ലെങ്കിൽ സാഹിത്യത്തിന്റ സൗന്ദര്യ സംവിധാനങ്ങൾ കണ്ടാൽ “ഈശ്വര -മുകുന്ദ -മുരാരേ” എന്ന് വിളിച്ചുപോകും. മലയാള ഭാഷ സാഹിത്യ രംഗത്ത് അടുക്കളപ്പെണ്ണിന് അഴക് വേണമോ എന്നൊരു ചോദ്യം കുറെ കാലങ്ങളായി ചിലരൊക്കെ ചോദിക്കുന്നുണ്ട്. അല്പം കൊണ്ട് ആശാനാകാൻ സാധിക്കുമെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നു. ചില സർഗ്ഗപ്രതിഭകൾ ചിന്തിക്കുന്നത് സർഗ്ഗരചനയിൽ ഒന്നുമല്ലാത്തവരെ […]
ഇംഗ്ലണ്ട് – സ്റ്റുഡന്റ് വിസയിലുള്ളവർക്ക് ഒരു നല്ല കാലം

ഇംഗ്ലണ്ട്: പഠനത്തിനൂം ജീവിതമാര്‍ഗ്ഗവും തേടി സ്റ്റുഡന്റ് വിസയില്‍ എത്തിയ ആയിരക്കണക്കിന് മലയാളികളാണ് യുകെയിലുള്ളത്. എങ്ങനേയും ഒരു ജോബ് വിസ സംഘടിപ്പിച്ച് യുകെയില്‍ തന്നെ സെറ്റിലാകാനാണ് ഭൂരിഭാഗവും ആഗ്രഹിക്കുന്നത്. ബ്രെക്‌സിറ്റ് യാഥാര്‍ത്ഥ്യമായതോടെ യൂറോപ്പ്യന്‍ യൂണിയനില്‍ നിന്നൂള്ള ആളുകള്‍ കൂട്ടത്തോടെ യുകെ വിട്ടത് ഇന്‍ഡ്യക്കാരുള്‍പ്പടെയുള്ളവര്‍ക്ക് നിരവധി തൊഴിലവസരങ്ങളാണ് നല്‍കുന്നത്. സീനിയര്‍ കെയറര്‍ ജോബ് ഷോര്‍ട്ടേജ് ഒക്യപ്പേഷന്‍ ലിസ്റ്റില്‍ വന്നതോടെ ഇത് എളൂപ്പമാകുകയും ചെയ്തു. യുകെയില്‍ സ്റ്റുഡന്റ് വിസയിലെത്തി കെയറര്‍ അനൂഭവ പരിഞ്ജാനമുള്ളവര്‍ക്കാണ് ഇപ്പോള്‍ സുവര്‍ണ്ണാവസരം. ഇവര്‍ക്ക് മൂന്ന്, അഞ്ച് വര്‍ഷത്തേയ്ക്കുള്ള […]
പ്രവാസികള്‍ക്ക് ആഗസ്റ്റ് ഒന്ന് മുതല്‍ കുവൈറ്റിലേയ്ക്ക് പ്രവേശനം

കുവൈറ്റില്‍ വിദേശികള്‍ക്ക് ആഗസ്ത് 1 മുതല്‍ നിബന്ധനകളോടെ പ്രവേശിക്കാമെന്ന് മന്ത്രാലയം അറിയിച്ചു. ഇഖാമ, കുവൈറ്റ് അംഗീകരിച്ച കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, 72 മണിക്കൂര്‍ സമയപരിധിക്കകത്തെ പിസിആര്‍ പരിശോധനാ റിപ്പോര്‍ട്ട്, 7 ദിവസം ഹോം ക്വാറനന്റീന്‍, കുവൈറ്റില്‍ പ്രവേശിച്ച് 3 ദിവസത്തിനകം പിസിആര്‍ പരിശോധന എന്നിവയാണ് നിബന്ധന. 3 ദിവസത്തിനകം നടത്തുന്ന പിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റീന്‍ അവസാനിപ്പിക്കാനും കഴിയും. ഫൈസര്‍, മൊഡേണ, ആസ്ട്രസെനക വാക്സിനുകളാണെങ്കില്‍ 2 ഡോസും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ആണെങ്കില്‍ 1 ഡോസും […]
വരാനിരിക്കുന്നത് പ്രളയകാലമെന്ന് നാസ; മാസത്തില്‍ പകുതി ദിവസവും പ്രളയസാധ്യത

ന്യൂയോർക്ക്: ഭൂമിയെ കാത്തിരിക്കുന്നത് വലിയ പ്രളയകാലമെന്ന് നാസ. ചന്ദ്രന്റെ ചലനത്തിലുണ്ടാകുന്ന മാറ്റം 2030കളുടെ പകുതിയിൽ തുടർ പ്രളയമുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്. ചന്ദ്രന്റെ ഭ്രമണപഥത്തിലെ ഒരു ‘ചലനം’കാരണം സമുദ്രനിരപ്പ് ഉയരുന്നതാണ് വലിയ നാശനഷ്ടമുണ്ടാക്കാൻ സാധ്യതയുള്ള പ്രളയത്തിലേക്ക് നയിക്കുക. ചന്ദ്രന്റെ ചലനംകൊണ്ട് സമുദ്രനിരപ്പ് വലിയതോതിൽ ഉയരും. തീരപ്രദേശങ്ങൾ വെള്ളത്തിലാകും. സമുദ്രനിരപ്പിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് പഠിക്കുന്ന നാസയുടെ സംഘമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. കഴിഞ്ഞ ദിവസങ്ങളിൽ ജർമനി ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ അപ്രതീക്ഷിതമായുണ്ടായ പ്രളയം കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചനയാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് നാസയുടെ പഠനം പുറത്തുവരുന്നത്. മാസത്തിൽ […]