കർണ്ണാടക മുഖ്യമന്ത്രി യദിയൂരപ്പ രാജി വെച്ചു.

ബംഗളൂരു: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ രാജി വെച്ചു. കര്‍ണാടക ഗവര്‍ണര്‍ തവര്‍ചന്ദ് ഗെലോട്ട്, യെദിയൂരപ്പയുടെ രാജി സ്വീകരിച്ചു. എന്നാല്‍ പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ ആ പദവിയില്‍ തന്നെ തുടരണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. താന്‍ ദുഃഖത്തോടെയല്ല രാജിവെക്കുന്നതെന്നും, നരേന്ദ്ര മോദിയും, അമിത് ഷായും, നദ്ദയും മുഖ്യമന്ത്രിയായി തനിക്ക് രണ്ടു വര്‍ഷങ്ങള്‍ നല്‍കിയെന്നും, അവരോടെല്ലാം എത്ര നന്ദി പറഞ്ഞാലും തീരില്ല എന്നും യെദിയൂരപ്പ പറഞ്ഞു. അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം എന്നോട് […]
സംസ്ഥാനത്ത് ഇന്ന് 11,556 പേര്‍ക്ക് കോവിഡ്; ടി.പി.ആര്‍ 10.59%; 135 മരണം

സംസ്ഥാനത്ത് 11,556 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,09,382 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.59 % ആണ്. സംസ്ഥാനത്ത് 135 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 16,170 ആയി. മലപ്പുറം 1779, തൃശൂര്‍ 1498, കോഴിക്കോട് 1264, എറണാകുളം 1153, പാലക്കാട് 1032, കൊല്ലം 886, കാസര്‍ഗോഡ് 762, തിരുവനന്തപുരം 727, ആലപ്പുഴ 645, കണ്ണൂര്‍ 609, കോട്ടയം 540, പത്തനംതിട്ട 240, ഇടുക്കി 230, വയനാട് 221 […]
കുതിരാന്‍ തുരങ്കത്തിന്റെ ഒരു ടണല്‍ ഓഗസ്റ്റ് ഒന്നിന് തുറക്കും

പാലക്കാട്: കുതിരാൻ തുരങ്കം ഓഗസ്റ്റ് ഒന്നിന് തുറക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച അവലോകനയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. തുരങ്കത്തിന്റെ ഒരു ടണലാണ് ഓഗസ്റ്റ് ഒന്നിന് തുറക്കാൻ തീരുമാനമായത്. മഴക്കാലമാണെങ്കിലും നിർമ്മാണം തടസ്സപ്പെടാതെ മുന്നോട്ട് പോകാൻ വേണ്ട നടപടികളെല്ലാം സ്വീകരിക്കണമെന്നും മുഖ്യമന്ത്രി അവലോകനയോഗത്തിലറിയിച്ചു.സുരക്ഷാ പരിശോധന ഫലം ഉടനെ ലഭിക്കും. കുതിരാൻ പദ്ധതി ഇഴഞ്ഞു നീങ്ങുന്നെന്ന് ചൂണ്ടിക്കാട്ടി സ്ഥലം എം.എൽ.എ കൂടിയായ കെ.രാജൻ ഹൈക്കോടിയെ സമീപിച്ചിരുന്നു. തുടർന്ന് വേഗത്തിൽ പണി പൂർത്തിയാക്കാൻ കോടതി നിർദേശം നൽകുകയായിരുന്നു.
ഇന്ന് കാർഗിൽ വിജയ് ദിവസ്. കാർഗിൽ യുദ്ധത്തിൽ ഇന്ത്യ പാകിസ്ഥാനു മേൽ സമ്പൂർണജയം നേടിയതിന്റെ 22-ാം വാർഷികം

കാർഗിൽ യുദ്ധത്തിന്റെ വിജയകരമായ പരിസമാപ്തി ഓർമ്മിപ്പിക്കുന്നതിന് ജൂലൈ 26 ന് ഇന്ത്യയിൽ ഓപ്പറേഷൻ വിജയ്‌യുടെ പേരിലുള്ള കാർഗിൽ വിജയ് ദിവസ് ആഘോഷിക്കുന്നു. 1999 ൽ ഈ തീയതിയിൽ പാകിസ്ഥാനെ തുരത്തി, ഇന്ത്യയുടെ നഷ്ടപ്പെട്ട ഉയർന്ന ഔട്ട്‌പോസ്റ്റുകളുടെ നിയന്ത്രണം വിജയകരമായി ഏറ്റെടുത്തു. കാർഗിൽ യുദ്ധം 60 ദിവസത്തിലേറെയായി നടന്നു, ജൂലൈ 26 ന് അവസാനിച്ചു, ഇരുവശത്തും നിരവധി ജീവൻ നഷ്ടപ്പെട്ടു. മുമ്പ് കൈവശം വച്ചിരുന്ന എല്ലാ പ്രദേശങ്ങളുടെയും നിയന്ത്രണം ഇന്ത്യ തിരിച്ചുപിടിച്ചതോടെ യുദ്ധം അവസാനിച്ചു. ഇന്ത്യാ ഗേറ്റിലെ അമർ […]
മലയാളികൾക്കായി അക്ഷരമുറ്റം പഠ്യപദ്ധതി – കാരൂർ സോമൻ (ലണ്ടൻ)

മലയാളഭാഷയെ സ്നേഹിക്കുന്ന, മലയാളം സംസാരിക്കുന്ന, മലയാളം പഠിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും വേണ്ടി അക്ഷരമുറ്റം എന്ന പേരിൽ ഒരു പുതിയ പാഠ്യപദ്ധതി ആരംഭിച്ചിരിക്കുന്നു. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ജർമ്മൻ, ഫ്രെഞ്ച്, സ്പാനിഷ്, ഇറ്റാലിയൻ, റഷ്യൻ, പോർച്ചുഗീസ്, ഹംഗേറിയൻ, ചെക്ക്, ക്രോയേഷ്യൻ, പോളിഷ്, ജാപ്പനീസ്, അറബി ചൈനീസ്, കോറിയൻ, ഗ്രീക്ക്, ഡച്ച്, ഡാനീഷ്, നോർവീജിയൻ, സ്വീഡിഷ്, ടർക്കിഷ് എന്നീ ഭാഷകളിലെ ആയിരക്കണക്കിന് വാക്കുകൾ ഭാഷാ സ്നേഹികളായ നിങ്ങൾ ഈ അക്ഷരമുറ്റത്ത് കണ്ടെത്തും. ഇവിടെ ഉപയോഗിച്ചിരിക്കുന്ന വാക്കുകൾ ഒന്നും തന്നെ ഗൂഗിളിൽ […]
വായനാനുഭവം How to Enjoy Your Life and Your Job –DALE CARNEGIE (A.S.Indira)

A.S.Indira . വായനാനുഭവം How to Enjoy Your Life and Your Job. —DALE CARNEGIE . ലോകം മുഴുവനും കോടിക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകങ്ങളാണ് ഡേൽ കാർണഗിയുടെ .അമേരിക്കൻ എഴുത്തുകാരൻ ,പ്രഭാഷകൻ . തന്റെ മക്കളെ വളർത്തി കൊണ്ടു വന്നത് ——— “എന്തു തന്നെ വന്നാലും ശരി ,അവർ അവർ തന്നെയായിരിക്കണം എന്നതിൽ ഞാൻ ഊന്നി ” “ശരീരം കൊണ്ടും മനസ്സു കൊണ്ടും ഞാൻ ഏതൊരു വ്യക്തിയാണോ ,അതല്ലാതെ മറ്റാരോ മറ്റെന്തോ ആകാൻ വേണ്ടി […]
അപകടകാരിയായ ചെഞ്ചേവിയൻ ആമ വീട്ടിലെ അക്വേറിയത്തിൽ; പുറത്തെത്തിയാൽ ജലാശയം വെളുപ്പിക്കും

കാളികാവ് : അപകടകാരിയായ ചെഞ്ചേവിയൻ ആമയെ കാളികാവിലും കണ്ടെത്തി. മേലെ കാളികാവിലെ ഒരു വീട്ടിലെ അക്വേറിയത്തിൽ വളർത്തിയ ആമയെയാണ് കണ്ടെത്തിയത്. ഈ ആമയുടെ അപകടാവസ്‌ഥ ന്യൂസ് ചാനലിൽനിന്നും അറിഞ്ഞ ഇയാൾ തൃശൂർ പീച്ചിയിലുളള കേരള വന ഗവേഷണ കേന്ദ്രത്തിൽ വിവരം അറിയിച്ചതിനെ തുടർന്ന് ജീവനക്കാരായ എ.അനീഷ്, എൻ.സൂരജ് എന്നിവർ ആമയെ ഏറ്റെടുത്തു. കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിൽ നിന്ന‌് മാത്രം ഇത്തരം 10 ആമകളെ ഗവേഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ കണ്ടെത്തുകയുണ്ടായി. 2014ൽ കോഴിക്കോട് നടക്കാവിലെ ഒരു അക്വേറിയത്തിൽ […]
വഴിയോരത്ത് ചായയും കടിയും, പാനും വിൽക്കുന്നവരിൽ പലരും കോടീശ്വരന്മാർ, ഞെട്ടി ആദായനികുതി വകുപ്പ്

വഴിയോരക്കച്ചവടക്കാരുടെ കഷ്ടപ്പാടിന്റെ കഥകൾ നമ്മൾ ഒരുപാട് കേട്ടിട്ടുണ്ടാകും. എന്നാൽ, വഴിവക്കിൽ തട്ടുകട നടത്തുന്നവരും, പാൻ വിൽക്കുന്നവരും, ചായ അടിക്കുന്നവരും ഔഡിയിലും, ബെൻസിലും വന്നിറങ്ങുന്നത് ചിന്തിക്കാനാകുമോ? വഴിയോരക്കച്ചവടം നടത്തുന്നവരിൽ കൂടുതലും അന്നന്നത്തെ അന്നത്തിന് വേണ്ടി കഷ്ടപ്പെടുന്നവരാണ്. എന്നാൽ, പക്ഷേ അവർക്കിടയിലും കോടികളുടെ സമ്പാദ്യമുള്ളവരുണ്ട് എന്ന ഞെട്ടിക്കുന്ന വിവരമാണ് നികുതി വകുപ്പ് പുറത്ത് വിടുന്നത്. ഉത്തർപ്രദേശിലെ കാൺപൂരിൽ ആദായനികുതി വകുപ്പ് അടുത്തിടെ നടത്തിയ അന്വേഷണത്തിൽ വഴിയരികിൽ പാൻ, സമോസ, ചാട്ട് കച്ചവടം നടത്തുന്നവരിൽ പലരും കോടീശ്വരന്മാരാണെന്ന് കണ്ടെത്തി. അന്വേഷണത്തിൽ നഗരത്തിലെ […]
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങി പോലീസ്

കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡി.ജി.പിയുടെ നിര്‍ദേശം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് ഡി.വൈ.എസ്.പിമാരുടേയും അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെയും നേതൃത്വത്തില്‍ കോവിഡ് സബ് ഡിവിഷനുകള്‍ രൂപീകരിക്കും. മേഖലയിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ചുമതല കോവിഡ് സബ് ഡിവിഷണല്‍ ഓഫീസര്‍മാര്‍ക്കായിരിക്കും. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഇതു സംബന്ധിച്ച നിര്‍ദേശം എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും കൈമാറി. കണ്ടയ്ന്‍മെന്റ് മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ മൈക്രോ കണ്ടയ്ന്‍മെന്റ് സോണ്‍ രൂപീകരിച്ച് ഒരു വഴിയിലൂടെ മാത്രം യാത്ര അനുവദിക്കും. […]
സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ്; ടി.പി.ആര്‍ കുറയുന്നില്ല; മരണം പതിനാറായിരം കടന്നു

സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,42,008 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.3%. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 66 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ആകെ മരണം 16,035 ആയി. മലപ്പുറം 2684, കോഴിക്കോട് 2379, തൃശൂര്‍ 2190, എറണാകുളം 1687, പാലക്കാട് 1552, കൊല്ലം 1263, തിരുവനന്തപുരം 1222, ആലപ്പുഴ 914, കണ്ണൂര്‍ 884, കോട്ടയം 833, കാസര്‍ഗോഡ് 644, പത്തനംതിട്ട 478, വയനാട് 383, ഇടുക്കി 353 […]