ബെസോസിന് മുൻപ് ബഹിരാകാശം തൊടാൻ റിച്ചഡ് ബ്രാൻസൻ

ന്യൂയോർക്ക് ∙ ശതകോടീശ്വരൻമാരുടെ ബിസിനസ് കിടമത്സരം ബഹിരാകാശത്തേക്കും നീളുന്നു. ആമസോൺ സ്ഥാപകനും ബഹിരാകാശ കമ്പനി ബ്ലൂ ഒറിജിന്റെ ഉടമയുമായ ജെഫ് ബെസോസിനു മുൻപേ ബഹിരാകാശത്തെത്താൻ വെർജിൻ ഗലാക്റ്റിക് മേധാവി റിച്ചഡ് ബ്രാൻസൻ ഒരുങ്ങുന്നു. വെർജിൻ ഗലാക്റ്റിക്കിന്റെ വിഎസ്എസ് യൂണിറ്റി എന്ന റോക്കറ്റ്‌പ്ലെയിനിലാണ് എഴുപതുകാരൻ ബ്രാൻസൻ ഈ മാസം 11നു ബഹിരാകാശത്തേക്കു കുതിക്കാൻ പദ്ധതിയിടുന്നത്. ബെസോസ് യാത്ര തിരിക്കുന്നത് ഇരുപതിനാണ്. യാത്രാസംഘത്തിൽ തനിക്കും സഹോദരൻ മാർക്കിനുമൊപ്പം ആദ്യകാല യുഎസ് പൈലറ്റും എൺപത്തിരണ്ടുകാരിയുമായ വോലി ഫങ്കുമുണ്ടെന്ന് ബെസോസ് അറിയിച്ചതിനു തൊട്ടുപിന്നാലെയാണു […]
ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്ത്യയില്‍നിന്ന് യുഎഇയിലേക്ക് സര്‍വീസില്ലെന്ന് എമിറേറ്റ്‌സ്

ദുബായ്: യുഎഇയിലേക്കുള്ള പ്രവാസികളുടെ മടക്കം വീണ്ടും പ്രതിസന്ധിയിൽ. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്ത്യയിൽനിന്ന് യുഎഇയിലേക്ക് യാത്രാവിമാന സർവ്വീസ് ഉണ്ടാകില്ലെന്ന് ദുബായുടെ ഔദ്യോഗിക വിമാന കമ്പനിയായ എമിറേറ്റ്സ് എയർലൈൻ. നേരത്തേ ജുലായ് ഏഴ് മുതൽ സർവ്വീസ് തുടങ്ങാനാകുമെന്ന് എമിറേറ്റ്സ് എയർലൈൻ പ്രതീക്ഷ പങ്കുവെച്ചിരുന്നു. യുഎഇ പൗരൻമാർ, ഗോൾഡൻ വിസയുള്ളവർ, ഡിപ്ലോമാറ്റിക് പാസ്പോർട്ടുള്ളവർ എന്നിവർക്ക് യുഎഇയിലേക്ക് വരാൻ അനുമതിയുണ്ട്. എയർ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികൾ ജുലായ് 21 വരെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് സർവ്വീസുണ്ടാകില്ലെന്ന് അറിയിച്ചിരുന്നു. ഇതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ […]
ഉത്ര വധക്കേസ്: പാമ്പിനെ ആയുധമാക്കിയതും പ്രതിയുടെ കുബുദ്ധിയും അത്യപൂർവമെന്ന് പ്രോസിക്യൂഷൻ

കൊല്ലം : ഭാര്യയെ കൊലപ്പെടുത്താൻ പാമ്പിനെ ആയുധമാക്കിയതും പ്രതിയുടെ കുബുദ്ധിയും ഉത്ര വധക്കേസിനെ അത്യപൂർവമാക്കുന്നെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. രണ്ടുതവണ നിരാലംബയായ സ്ത്രീയിൽ ഏൽപ്പിച്ച സഹിക്കാനാകാത്ത വേദനയും കുറ്റകൃത്യം മൂടിവെക്കാൻ ഉപയോഗിച്ച സർപ്പകോപമെന്ന മിത്തും മാത്രമല്ല കൊലപാതകം നടപ്പാക്കാൻവേണ്ടി പ്രതി ഉത്രയോട് കാണിച്ച സ്നേഹവും കരുതലും അപൂർവതകളായി കണക്കിലെടുക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഉത്ര വധക്കേസിൽ പ്രോസിക്യൂഷൻ ഭാഗം വാദം ആറാം അഡീഷണൽ സെഷൻസ് ജഡ്ജി എം.മനോജ് മുൻപാകെയാണ് ആരംഭിച്ചത്. ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് നിലനിർത്താനുമായി […]
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത് രാജിവച്ചു

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത് രാജിവച്ചു. ഗവര്‍ണര്‍ ബേബി റാണി മൗര്യക്ക് രാജിക്കത്ത് കൈമാറി. ഭരണഘടന പ്രതിസന്ധി ഒഴിവാക്കുന്നതിനാണ് രാജിയെന്ന് സൂചന. റാവത്തിന്റെ വിവാദ പരാമര്‍ശങ്ങളില്‍ ബിജെപി നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു.
കോവിഡ് പ്രതിസന്ധി: രാജ്യത്തെ വൻകിട ഹോട്ടലുകളിൽ 25ശതമാനത്തിനും താഴുവീഴുന്നു

കോവിഡ് വ്യാപനത്തിൽ കടുത്ത പ്രതിസന്ധിനേരിട്ടതിനെതുടർന്ന് വൻകിട ഹോട്ടലുകളിൽ പലതും പൂട്ടാനൊരുങ്ങുന്നു. 25ശതമാനത്തോളം വൻകിട ഹോട്ടലുകൾക്ക് വൈകാതെ താഴുവീഴുമെന്നാണ് റിപ്പോർട്ടുകൾ. കടബാധ്യത കൂടിയതിനാൽ പല ഹോട്ടലുകളും വിൽക്കാനൊരുങ്ങുകയാണെന്ന് ഹോട്ടൽ അസോസിയേഷൻ ഇന്ത്യയാണ് വ്യക്തമാക്കിയത്. ഈ മേഖലയിലേയ്ക്ക് പ്രവേശിക്കാൻ താൽപര്യമുള്ള അതിസമ്പന്നർ, അന്താരാഷ്ട്ര നിക്ഷേപ സ്ഥാപനങ്ങൾ എന്നിവയൊക്കെ പ്രതിസന്ധിയിലായ ഹോട്ടലുകൾ ഏറ്റെടുത്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ലെമൺ ട്രീ ഹോട്ടൽസിന് 1,898.97 കോടിയും മഹീന്ദ്ര ഹോളീഡേയ്‌സിന് 1,892.53 കോടിയും ചാലെറ്റ് ഹോട്ടൽസിന് 1,799.01 കോടിയും ഏഷ്യൻ ഹോട്ടൽസ് വെസ്റ്റിന് 876.39 കോടിയും വെസ്റ്റ്‌ലൈഫ് […]
സംസ്ഥാനത്ത് ഇന്ന് 12,456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടിപിആർ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നു 10.39 ൽ എത്തി

മലപ്പുറം 1640, തൃശൂര്‍ 1450, എറണാകുളം 1296, തിരുവനന്തപുരം 1113, പാലക്കാട് 1094, കൊല്ലം 1092, കോഴിക്കോട് 1091, ആലപ്പുഴ 743, കാസര്‍ഗോഡ് 682, കണ്ണൂര്‍ 675, കോട്ടയം 570, പത്തനംതിട്ട 415, വയനാട് 328, ഇടുക്കി 267 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,897 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.39 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. […]
നൊമ്പരവീണ – ഷാമിനി

‘—————————–—– കണ്ടിട്ടും കാണാതെ പോയൊരാ കണ്ണീർ തുള്ളികളെ, ഹൃദയത്തിലാക്കി ചേർത്തു- പിടിച്ചില്ലവളെയാരുംവിഷാദങ്ങൾ പങ്കിടുമ്പോഴും കൂട്ടുകാരും ഉറ്റവരും അറിഞ്ഞില്ലവളെ…. സ്വപ്‌നങ്ങൾ ചിറകുവിടർത്തി, പറന്നൊരാ ശലഭത്തിൻ – ചിറകുകൾ വിവാഹ- കമ്പോളത്തിലെ വില്പന ചരക്കാക്കി “സ്ത്രീധനം” എന്ന വാളിനാൽ, അരിഞ്ഞു തള്ളി…. കൊട്ടി ഘോഷിക്കാൻ വീണ്ടുമൊരു വാർത്ത കൂടി നിന്നുടലാം തൂവാലയിൽ ചിത്രങ്ങൾ തുന്നിയവൻ, ക്രൂരതാണ്ഡവം- ആടിയപ്പോൾ കരുത്തില്ലാതെ പോയവളെ എരിഞ്ഞൊടുങ്ങിയ ദീപമേ മറ്റൊരു വിസ്മയ കൂടി, വേണ്ടാ…….. സദാചാര വാതിലുകൾ ഇല്ലാതെയാവട്ടെ…. മാതാപിതാക്കളെ താലികെട്ടിന്നൊരു – ഭാരമിറക്കലല്ലാ അറവു […]
ദൈവത്തിന് മറവിയില്ല – സൂസൻ പാലാത്ര

സൂസൻ പാലാത്ര ഇസ്രായേലിന് മക്കൾ പന്ത്രണ്ട്. രൂബേൻ മുതൽ ബെന്യാമീൻ വരെ പന്ത്രണ്ടുപേർ. ഇവർ ആൺമക്കൾ. ഇനി ഒരു മകൾ കൂടിയുണ്ട് ദീനാ മോൾ. ദീനാമ്മാന്നു വിളിക്കും. അവളെ എല്ലാരും കൂടി ഒരു പാടങ്ങു ഓമനിച്ചു. എന്നാൽ ഇന്നെന്ന പോലെ അന്നും ആണിനേ വിലയുള്ളൂ, ആണേ കണക്കിൽപ്പെടൂ. പെണ്ണിനേ കണക്കിൽപ്പെടുത്തില്ല. അന്നും പെണ്ണിനെ ബലാത്സംഗം ചെയ്യും. പെണ്ണു നിമിത്തം ഏറെ കൊലപാതകങ്ങളും. ഇസ്രായേൽ പണ്ട് യാക്കോബായിരുന്നു. യാക്കോബ് എന്നാൽ ഉപായി എന്നർത്ഥം. സ്വന്തം ജ്യേഷ്ഠനെ രണ്ടു പ്രാവശ്യം […]
112 വയസ്സ്: എമിലിയോ മുത്തശ്ശൻ ഏറ്റവും പ്രായം കൂടിയ പുരുഷൻ

സാൻ ഹുവാൻ ∙ പോർട്ടറീക്കോ സ്വദേശി എമീലിയോ ഫ്ലോറസ് മാർക്വിസ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷനായി ഗിന്നസ് ബുക്കിൽ ഇടം നേടി. 112 വർഷവും 326 ദിവസവുമാണ് എമീലിയോയുടെ പ്രായം. പോർട്ടറീക്കോയിലെ കാരലീനയിൽ 1908 ൽ ജനിച്ച എമീലിയോ പ്രദേശവാസികൾക്ക് പ്രിയപ്പെട്ട ഡോൺ മിലോയാണ്. ദൈവവിശ്വാസം, എല്ലാവരോടുമുള്ള സ്നേഹം എന്നിവയാണ് ദീർഘായുസ്സിന്റെ രഹസ്യമെന്ന് എമീലിയോ പറയുന്നു. 11 സഹോദരങ്ങളിൽ രണ്ടാമനായി ജനിച്ച എമീലിയോ വെറും 3 വർഷം മാത്രമാണു സ്കൂളിൽ പോയിട്ടുള്ളത്. പിന്നീട് കുടുംബത്തിന്റെ കരിമ്പിൻ […]
എതിർക്കാൻ വന്നാൽ ഉരുക്കുമതിലിൽ തട്ടി തല തകരുമെന്ന് ഷി ജിൻപിങ്

ബെയ്ജിങ് ∙ ചൈനയിലെ ജനങ്ങളും അതിശക്തമായ സൈന്യവും ഉയർത്തുന്ന ഉരുക്കുമതിലിനെ ഭേദിച്ച് ആക്രമണം നടത്താൻ ഒരു വിദേശ ശക്തിക്കും കഴിയില്ലെന്ന് പ്രസിഡന്റ് ഷി ജിൻപിങ് പ്രഖ്യാപിച്ചു. ശതാബ്ദി ആഘോഷിക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തിപ്രകടനത്തെ അഭിസംബോധന ചെയ്യവെ ആണ് അമേരിക്കയെ പേരെടുത്തു പറയാതെ പാർട്ടി ജനറൽ സെക്രട്ടറി കൂടിയായ ഷി മുന്നറിയിപ്പ് നൽകിയത്. ടിയാനമെൻ സ്ക്വയറിൽ കമ്യൂണിസ്റ്റ് ചൈനയുടെ സ്ഥാപകനായ മാവോ സെദൂങ്ങിന്റെ കൂറ്റൻ ചിത്രത്തെ സാക്ഷിയാക്കിയായിരുന്നു സമ്മേളനം. ചൈനയെ ആക്രമിക്കാൻ ശ്രമിക്കുന്നവരുടെ തല ഉരുക്കുമതിലിൽ തട്ടി […]