യുഎസ് മുൻ പ്രതിരോധ സെക്രട്ടറി ഡോണൾഡ് റംസ്ഫെൽ‌ഡ് അന്തരിച്ചു

വാഷിങ്ടൻ∙ ഇറാഖ് യുദ്ധത്തിന്റെ മുഖ്യശിൽപികളിലൊരാളായ യുഎസിന്റെ മുൻ പ്രതിരോധ സെക്രട്ടറി ഡോണൾഡ് റംസ്ഫെൽഡ് (88) അന്തരിച്ചു. അർബുദ ബാധിതനായിരുന്നു. 1975 മുതൽ 1977 വരെ പ്രസിഡന്റ് ജെറാൾഡ് ഫോഡിനൊപ്പവും 2001 മുതൽ 2006 വരെ പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷിനൊപ്പവും പ്രതിരോധ സെക്രട്ടറിയായി പ്രവർത്തിച്ചു. എഴുപതുകളിലെ ശീതയുദ്ധകാലത്ത് യുഎസിന്റെ തന്ത്രങ്ങൾ മെനഞ്ഞ 43കാരനായ റംസ്ഫെൽഡ് പിന്നീട് 74–ാം വയസ്സിലാണ് ജോർജ് ഡബ്ല്യു. ബുഷിനൊപ്പം പ്രവർത്തിക്കുന്നത്. അഫ്ഗാനിസ്ഥാനെയും ഇറാഖിനെയും ആക്രമിച്ചതും സദ്ദാം ഹുസൈനെ അധികാരത്തിൽ നിന്നു നീക്കിയതുമുൾപ്പെടെയുള്ള യുഎസിന്റെ […]

കോവിഡ് മുക്തരായവര്‍ പ്രമേഹ രോഗികള്‍ ആകുമോ; ആശങ്കയായി എയിംസ് റിപ്പോര്‍ട്ട്

പട്‌ന∙ രണ്ടാം തരംഗത്തില്‍ കോവിഡ് മുക്തരായവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് അസാധാരണമായ തരത്തില്‍ ഉയര്‍ന്നുവെന്ന് എയിംസ് പട്‌നയുടെ റിപ്പോര്‍ട്ട്. കോവിഡ് മുക്തരായ മൂവായിരത്തോളം പേരെ ഫോണില്‍ വിളിച്ച് അവരുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ച് നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍. തളര്‍ച്ചയും വിശപ്പില്ലായ്മയും ഉള്‍പ്പെടെ 11 തരം ആരോഗ്യപ്രശ്‌നങ്ങളാണ് ശ്രദ്ധയില്‍പെട്ടതെന്ന് സര്‍വേയ്ക്ക് നേതൃത്വം നല്‍കിയ ഡോ. അനില്‍കുമാര്‍ പറഞ്ഞു. രോഗമുക്തി നേടിയവര്‍ക്ക് ഭക്ഷണക്രമവും വ്യായാമവും നിര്‍ദേശിക്കുകയെന്ന ലക്ഷ്യവും സര്‍വേയ്ക്കുണ്ടായിരുന്നുവെന്നു ഡോക്ടര്‍ പറഞ്ഞു. മൂവായിരം പേരില്‍ 480 പേര്‍ക്കും കോവിഡ് മുക്തി നേടിയതിനു […]

സംസ്ഥാനത്ത് ഇന്ന് 12,868 പേര്‍ക്ക് കോവിഡ്, ടിപിആര്‍ ഉയര്‍ന്നുതന്നെ; 88 ഇടത്ത് 18ന് മുകളിൽ; 124 മരണം

സംസ്ഥാനത്ത് ഇന്ന് 12,868 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 11,564 പേര്‍ക്ക് രോഗമുക്തി; 1,02,058 പേര്‍ കോവിഡ് ചികില്‍സയില്‍. 1,24,886 പരിശോധനകള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.30 ശതമാനം. 88 തദ്ദേശസ്ഥാപനങ്ങളില്‍ ടിപിആര്‍ 18 ശതമാനത്തിന് മുകളിലാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 124 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,359 ആയി. മലപ്പുറം 1561, കോഴിക്കോട് 1381, തിരുവനന്തപുരം 1341, തൃശൂര്‍ 1304, കൊല്ലം 1186, എറണാകുളം 1153, പാലക്കാട് 1050, ആലപ്പുഴ 832, […]

കേരളത്തിലെ ദേശീയപാത ആദ്യ ആറുവരി ബൈപ്പാസ് : ആഗസ്റ്റില്‍ പ്രവൃത്തി ആരംഭിക്കും

ന്യൂഡല്‍ഹി:കോഴിക്കോട് ബൈപ്പാസ് ആറുവരിപ്പാതാ നിര്‍മ്മാണം ആഗസ്റ്റ് മാസം ആരംഭിക്കുമെന്ന് എം.കെ.രാഘവന്‍ എം.പിയെ എന്‍.എച്ച്.എ.ഐ മെമ്പര്‍ (പ്രൊജക്ട്‌സ്) ആര്‍.കെ പാണ്ഡെ അറിയിച്ചു. ന്യൂഡല്‍ഹിയിലെ എന്‍.എച്ച്.എ.ഐ ആസ്ഥാനത്ത് ചൊവ്വാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം അറിയിച്ചത്. ഈ വര്‍ഷം ഫെബ്രുവരി മാസം ആറുവരിപ്പാതാ പ്രവൃത്തികള്‍ ആരംഭിക്കുമെന്ന് എം.പി യെ രേഖാമൂലം അറിയിച്ചിട്ടും നാലുമാസങ്ങള്‍ക്കിപ്പുറവും പ്രവൃത്തി തുടങ്ങാതെ അനിശ്ചിതമായി നീളുന്ന പശ്ചാത്തലത്തിലാണ് എം.പി എന്‍.എച്ച്.എ.ഐ ആസ്ഥാനത്തെത്തി കൂടികാഴ്ച നടത്തിയത്. രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കേണ്ട പദ്ധതി ഏറ്റെടുത്ത ഹൈദരാബാദ് ആസ്ഥാനമായുള്ള കെ.എം.സി കമ്പനിക്ക് […]

ബാങ്കിംഗ് ഇടപാടുകളിലെ മാറ്റങ്ങള്‍ ഇന്ന് മുതല്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതാ.

ജൂലൈ ഒന്നു മുതല്‍ നിരവധി സാമ്പത്തിക മാറ്റങ്ങളാണ് ബാങ്കിംഗ് മേഖലയില്‍ പ്രാബല്യത്തില്‍ വരുന്നത്. ഉപഭോക്താക്കളെ നേരിട്ട് ബാധിക്കുന്നതാണ് മാറ്റങ്ങള്‍. ബാങ്കിംഗ് രംഗത്തു നാളെ മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുത്തന്‍ സാമ്പത്തിക മാറ്റങ്ങള്‍ നോക്കാം. എസ്.ബി.ഐ ഉപഭോക്താക്കള്‍ക്ക് മാസത്തില്‍ നാല് തവണ മാത്രം സൗജന്യ എ.ടി.എം ഉപയോഗം. പിന്നീടുള്ള ഓരോ ഇടപാടിനും 15 രൂപയും ജി.എസ്.ടിയും ബാധകം. എസ്.ബി.ഐ അക്കൊണ്ട് ഉടമകള്‍ക്ക് സാമ്പത്തിക വര്‍ഷത്തില്‍ 10 ചെക്ക്‌ലീഫ് മാത്രമായിരിക്കും സൗജന്യം. കൂടുതല്‍ ചെക്ക്‌ലീഫ് വേണമെങ്കില്‍ അതിന് പണം ഈടാക്കും. […]

സൗന്ദര്യബോധം ബോഡി ഷേമിംഗിലൂടെ – മിനി സുരേഷ്

മിനി സുരേഷ് സുന്ദരനും,സുന്ദരിയുമായിരിക്കുകയെന്നത് എല്ലാ വ്യക്തികളും ഇഷ്ടപ്പെടുന്ന കാര്യമാണ്.ഓരോ വ്യക്തിയും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാണ്. സൗന്ദര്യമെന്നത് ഒരു വ്യക്തിയുടെ വീക്ഷണത്തെ ആശ്രയിച്ചിരിക്കുന്നു. എല്ലാ മനുഷ്യർക്കും ശാരീരികമായപ്രത്യേകതകളുണ്ട് . .അതിലൂടെ മറ്റുള്ളവർ ഇടപെടുന്ന രീതികളാണ് ആ വ്യക്‌തി അനുഭവിക്കുന്ന മാനസിക വ്യഥകൾ.അതാണ് ബോഡി ഷേമിംഗിലെ യഥാർത്ഥവില്ലൻ. ഒരു വ്യക്തിയുടെ ശരീരാകാരത്തെക്കുറിച്ചോ, നിറത്തെക്കുറിച്ചോ ,കണ്ണിനെക്കുറിച്ചോ ,സംസാരശൈലിയെക്കുറിച്ചോ.നിഷ്കളങ്കമായോ,അല്ലാതെയോപറയുന്നപരിഹാസങ്ങൾഅവരെഅപകർഷതാബോധത്തിലേക്കും,ആത്മഹത്യയിലേക്കും വരെ നയിക്കുവാൻ കാരണമാകുന്നു.അത് മനുഷ്യരിലെ അജ്ഞതയാണ്. അറിവും , വിവേകവുമുള്ളവർ നിറത്തിലോ ,ശാരീരികമായ പ്രത്യേകതകളിലോ മറ്റൊരാളെ വിലയിരുത്താറില്ല. സൗത്ത് ആഫ്രിക്ക, അമേരിക്ക പോലെയുള്ള […]

സ്ത്രീധനം – സുജൻ പൂപ്പത്തി

പഠിപ്പിലല്ലല്ലോ കാര്യം പാഴ്മുളകള്‍ പിഴുതെറിയാനാകണം നാരിമാര്‍ക്കീ ധരണിയിലപ്പൊഴേ ജീവിതപ്പഠിപ്പ് പൂര്‍ണ്ണമായിടൂ പതിതന്‍ പദവിയിലല്ലോ കാര്യം പാതിതന്‍ മനമറിയാനാകണം ഒരുവനാ കൈപിടിക്കുമ്പോഴപ്പൊഴേ വരനൊരസ്സല്‍ നരനായിടൂ ബന്ധുവാരെന്നതിലല്ലോ കാര്യം ബന്ധനമില്ലാതെ കാണാനാകണം വിളക്കുമായെത്തുന്നവളെയപ്പൊഴേ ബന്ധങ്ങള്‍തന്‍ ഇഴയടുത്തിടു കുലമേതെന്നതിലല്ലോ കാര്യം കൂടൊരുക്കി കൂടെകൂട്ടാനാകണം പരസ്പരം പങ്കുവെക്കണമപ്പൊഴേ വീട്ടകമൊരു സ്വര്‍ഗ്ഗമായിടു കേറിവന്നവളെന്നതിലല്ലല്ലോ കാര്യം കേട്ട് അവളെയും മകളായ് കാണാനാകണം അവള്‍ക്കുമൊരിടം നല്‍കണമപ്പൊഴേ വന്നവളുമൊരു വീട്ടുകാരിയായ് മാറു ചെന്ന് കേറേണ്ടവളെന്നതിലല്ലല്ലോ കാര്യം ചെല്ലുന്നിടം വീടായ് കാണുവാനാകണം ഹൃത്തടത്തിലേറ്റണമവരേയുമപ്പൊഴേ ചെന്നിടത്തെല്ലാം ഇരിരിപ്പടമുണ്ടായിടൂ ബലിയാടാകുന്നതിലല്ലല്ലോ കാര്യം ബലിനല്‍കാനാകണം […]

മച്ചി – സവിതാദാസ്‌ കൊല്ലം

നാവടക്കി കണ്ണുകൊണ്ട് മച്ചിയെന്ന് വിളിച്ചവരെനോക്കി കണ്ണുനനയാതെ, ശബ്ദമുയർത്താതെ, ഉറക്കെ ഉറക്കെക്കരഞ്ഞ് അവരെ തറപറ്റിച്ചവൾ കുഞ്ഞിച്ചിരിയ്ക്ക് മറുചിരിയേകാൻ കരുത്തില്ലാഞ്ഞ്, സ്നേഹത്തിരയാഞ്ഞടിച്ചിട്ടും ആ മുഖംനോക്കിയൊന്ന് ചിരിക്കാൻ ഭയന്നോടിയവൾ ഒരുപാട് പറയാനുണ്ടായിട്ടും എന്നും നിശബ്ദയായവൾ ഒരുപാട് സ്നേഹം കൊതിച്ചിട്ടും അത് ചോദിച്ചുവാങ്ങാൻ ഭയന്നവൾ മയക്കത്തിൽ പലകുറി അമ്മയായവൾ നാളെയെ ഓർത്ത് നെടുവീർപ്പൊഴിയാത്തവൾ രാത്രിയിൽ നാദസ്വരം ഉറക്കംകെടുത്തിയവൾ തലയണയെയും, അതീവരഹസ്യമായ് കരയാൻ പഠിപ്പിച്ചവൾ മച്ചിയെന്ന് പറയാതെ പറഞ്ഞോരെ, ചത്ത കണ്ണാൽ മെല്ലെയുഴിഞ്ഞവൾ മച്ചിയായതിൽപ്പിന്നെയാ കള്ളച്ചിരി ചിരിക്കാൻ പഠിച്ചത് ചിരിച്ചു നടന്നതോ, കണ്ടോർക്ക് സഹിച്ചില്ല […]

വിദേശ യാത്ര വൈകും; രാജ്യാന്തര വിമാന സർവീസ് ജൂലൈ 31 വരെ ഇല്ല

ന്യൂഡൽഹി∙ രാജ്യാന്തര വിമാന സര്‍വീസ് റദ്ദാക്കിയത് ജൂലൈ 31 വരെ നീട്ടി. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ഡിജിസിഎ അറിയിച്ചു. അതേസമയം, കാര്‍ഗോ സര്‍വീസുകള്‍ക്കും പ്രത്യേക സര്‍വീസുകള്‍ക്കും നിയന്ത്രണമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് വ്യാപനത്തെ തുടർന്ന് 2020 മാർച്ചിലാണ് രാജ്യത്ത് ആദ്യം അന്താരാഷ്ട്ര സർവീസുകൾ നിർത്തിവച്ചത്. ഈ വിലക്ക് പിന്നീട് തുടരുകയായിരുന്നു. മേയ് മാസം ആഭ്യന്തര വിമാന സർവീസുകളും നിർത്തി വച്ചിരുന്നു.

ഒരു രാജ്യം ഒരു റേഷന്‍ പദ്ധതി ജൂലൈയോടെ നടപ്പാക്കണമെന്ന് സുപ്രിംകോടതി

രാജ്യത്ത് ഒരു രാജ്യം ഒരു റേഷന്‍ പദ്ധതി ജൂലൈയോടെ നടപ്പാക്കണമെന്ന് സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി. അതിഥി തൊഴിലാളികള്‍ക്കായി സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്ന ധാന്യങ്ങള്‍ നല്‍കണം. ഭക്ഷ്യധാന്യ വിതരണത്തിന് സംസ്ഥാനങ്ങള്‍ പദ്ധതി രൂപീകരിക്കണമെന്നും സുപ്രിംകോടതി നിര്‍ദേശം നല്‍കി. സംസ്ഥാനങ്ങള്‍ സാമൂഹ്യ അടുക്കളകള്‍ ആരംഭിക്കണമെന്നും കോടതി ആവര്‍ത്തിച്ചു. ജസ്റ്റിസ് അശോക് ഭൂഷണ്‍, എം.ആര്‍ ഷാ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതായിരുന്നു വിധി. ലോക്ക്ഡൗണ്‍ പ്രതിസന്ധിയില്‍ അതിഥി തൊഴിലാളികളുടെ വിഷയത്തില്‍ സുപ്രിംകോടതി സ്വമേധയാ എടുത്ത കേസിലാണ് കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയത്. സംസ്ഥാനങ്ങള്‍ക്ക് അധിക ഭക്ഷ്യധാന്യങ്ങള്‍ […]