ഒറ്റ-ഇരട്ട അക്ക നമ്പര്‍ അനുസരിച്ച് സ്വകാര്യ ബസുകള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ സര്‍വീസ് നടത്താം

തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങള് പാലിച്ച് നിയന്ത്രിതമായി, നാളെ മുതല് സ്വകാര്യ ബസുകള്ക്ക് സര്വീസ് നടത്താമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.ഒറ്റ -ഇരട്ട അക്ക നമ്പറിന്റെ അടിസ്ഥാനത്തില് മാറി മാറി ഓരോ ദിവസം ഇടവിട്ടാണ് സ്വകാര്യ ബസുകള് ഓടേണ്ടത്. എല്ലാ സ്വകാര്യ ബസുകള്ക്കും എല്ലാ ദിവസവും സര്വീസ് നടത്താവുന്ന സാഹചര്യമല്ല നിലവില് ഉള്ളതെന്ന് ഗതാഗത മന്ത്രി പറഞ്ഞു.അതിനാലാണ് ഒന്നിടവിട്ട ദിവസങ്ങള് വെച്ച് ബസുകള് മാറി മാറി സര്വീസ് നടത്തണമെന്ന നിബന്ധന കൊണ്ടു വന്നിരിക്കുന്നത്. ഇതനുസരിച്ച് നാളെ(വെള്ളിയാഴ്ച്ച ) […]
സംസ്ഥാനത്ത് ഇന്ന് 12,469 പേര്‍ക്ക് കോവിഡ്; മരണനിരക്കും ടെസ്റ്റ് പോസിറ്റിവിറ്റിയും കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് 12,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1727, കൊല്ലം 1412, എറണാകുളം 1322, മലപ്പുറം 1293, തൃശൂര്‍ 1157, കോഴിക്കോട് 968, പാലക്കാട് 957, ആലപ്പുഴ 954, പത്തനംതിട്ട 588, കണ്ണൂര്‍ 535, കോട്ടയം 464, ഇടുക്കി 417, കാസര്‍ഗോഡ് 416, വയനാട് 259 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,894 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.85 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]
സാറാക്കുട്ടിയുടെ അതിജീവനം – അദ്ധ്യായം – 2 | സൂസൻ പാലാത്ര

നോവൽ സാറാക്കുട്ടിയുടെ അതിജീവനം ……………….. ………… … സൂസൻ പാലാത്ര അദ്ധ്യായം – രണ്ട് നല്ല നട്ടുച്ച സമയം. കൃത്യം 12.30 നാണ് എന്നും ഉച്ചയൂണ്. ഊണു കഴിഞ്ഞാൽ അമ്മ പതിവായി അല്പ സമയം ഉറങ്ങും. സ്കൂളിൽ പോകണ്ടാത്ത ദിവസങ്ങളിൽ പിള്ളേരും ഉറങ്ങും. സാറാക്കുട്ടിയും അവളുടെ പലകക്കട്ടിലിൽ പായവിരിച്ചിട്ട് കിടക്കും. എത്ര അമർത്തി കണ്ണടച്ചാലും അവൾക്കുറക്കം വരികയില്ല. വീടിന്റെ പ്രധാന വാതിൽ എപ്പോഴും തുറന്നാണ് കിടക്കുക. അടുക്കള വാതിലും എല്ലാവരും വീട്ടിലുള്ളപ്പോൾ ചാരിയിടത്തേയുള്ളൂ. സാക്ഷയിടാറില്ല. അങ്ങനെ വീടു […]
നിഗൂഢത ചുരുളഴിഞ്ഞു; ജനറൽ ടോജോയുടെ ചിതാഭസ്മം വിതറിയത് ശാന്ത സമുദ്രത്തിൽ

ടോക്കിയോ ∙ രണ്ടാം ലോകയുദ്ധത്തിനു ശേഷം യുദ്ധക്കുറ്റവാളിയായി വിചാരണ ചെയ്തു തൂക്കിലേറ്റിയ ജപ്പാൻ പ്രധാനമന്ത്രി ഹിഡെക്കി ടോജോയുടെ മൃതദേഹം എന്തുചെയ്തുവെന്ന ചോദ്യത്തിന് ഒടുവിൽ ഉത്തരമായി. ജനറൽ ടോജോ അടക്കം 7 ജപ്പാൻ നേതാക്കളുടെ മൃതദേഹങ്ങൾ കത്തിച്ചശേഷം ചിതാഭസ്മം യുഎസ് പോർവിമാനത്തിൽ കൊണ്ടുപോയി പസിഫിക് സമുദ്രത്തിൽ വിതറിയെന്നു യുഎസ് സൈനിക രേഖകൾ പറയുന്നു. ജപ്പാനിലെ രണ്ടാമത്തെ വലിയ നഗരമായ യോക്കോഹാമയിൽനിന്ന് 50 കിലോമീറ്റർ അകലെയാണിത്. മൃതദേഹങ്ങൾ വിട്ടുകൊടുത്താൽ സ്മാരകങ്ങൾ ഉയരുന്നതു തടയാനായിരുന്നു രഹസ്യ നടപടി. പേൾ ഹാർബർ ആക്രമണത്തിന്റെ […]
ബെനറ്റ് സർക്കാരിനെ ഉടൻ താഴെയിറക്കും: നെതന്യാഹു

റുസലം ∙ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഇസ്രയേലിൽ അധികാരമേറ്റ പുതിയ സർക്കാരിനെ താമസിയാതെ താഴെയിറക്കുമെന്നു പ്രഖ്യാപിച്ച് സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പുതിയ സമരമുഖം തുറന്നു. 12 വർഷം പ്രധാനമന്ത്രിയായിരുന്ന നെതന്യാഹു പുതിയ പ്രധാനമന്ത്രി നഫ്താലി ബെനറ്റിനെ കണ്ട് അധികാരം കൈമാറിയെങ്കിലും താൻ ഈ സർക്കാരിനെ അംഗീകരിക്കില്ലെന്ന് ആവർത്തിച്ചു. ‘നിങ്ങൾ പ്രതീക്ഷിക്കുന്നതിനും മുൻപേ ഈ സർക്കാർ വീഴും’– നെതന്യാഹു പറഞ്ഞു. അതിനിടെ ഇന്നു കിഴക്കൻ ജറുസലമിലെ പലസ്തീൻ മേഖലകളിൽ തീവ്രദേശീയവാദികൾ പ്രഖ്യാപിച്ചിരിക്കുന്ന റാലിക്ക് അനുമതി നൽകണമോ എന്നതു […]
അഫ്ഗാനിസ്ഥാനോട് സമനില! ഏഷ്യന്‍ കപ്പ് യോഗ്യത പോരാട്ടത്തില്‍ ഇന്ത്യന്‍ ടീം അടുത്ത റൗണ്ടിലേക്ക്

ലോകകപ്പ്, ഏഷ്യന്‍ കപ്പ് സംയുക്ത യോഗ്യതാ പോരാട്ടത്തിലെ അവസാന റൗണ്ട് മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് 1-1ന് സമനില വഴങ്ങി ഇന്ത്യന്‍ ടീം. മത്സരം സമനിലയില്‍ പിരിഞ്ഞെങ്കിലും ഗ്രൂപ്പിലെ മൂന്നാം സ്ഥാനത്തോടെ ഇന്ത്യ ഏഷ്യന്‍ കപ്പ് യോഗ്യത പോരാട്ടത്തിന്റെ അടുത്ത റൗണ്ടിലേക്ക് കടന്നിരിക്കുകയാണ്. ഗ്രൂപ്പിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് നേരിട്ട് യോഗ്യത ലഭിക്കും. ഇന്ത്യക്ക് ഏഴ് പോയിന്റും അഫ്ഗാന് ആറ് പോയിന്റുമാണുള്ളത്. മലയാളി താരം ആശിഖ് കുരുണിയന്‍ ഇന്ത്യക്ക് വേണ്ടി ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യയുടെ ഗോള്‍ ഒരുക്കിയതും ആശിഖ് […]
ഇരുട്ടടിയായി ഇന്ധന വില ദിവസേന ഉയർത്തുന്നു; പെട്രോൾ ഡീസൽ വില ഇന്നും കൂട്ടി

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഒരു ലീറ്റര്‍ പെട്രോളിന് 25 പൈസയും ഡീസലിന് 14 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലീറ്റര്‍ പെട്രോളിന് 98 രൂപ 70 പൈസയും ഡീസലിന് 93 രൂപ 93 പൈസയുമായി. കൊച്ചിയിൽ പെട്രോളിന് 96 രൂപ 76 പൈസയും ഡീസലിന് 92.11 പൈസയുമായി.
സംസ്ഥാനത്ത് ഇന്ന് 13,270 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം 1350, കൊല്ലം 1342, പാലക്കാട് 1255, തൃശൂര്‍ 1162, കോഴിക്കോട് 1054, ആലപ്പുഴ 859, കോട്ടയം 704, കണ്ണൂര്‍ 675, പത്തനംതിട്ട 437, കാസര്‍ഗോഡ് 430, ഇടുക്കി 303, വയനാട് 228 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,521 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.79 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. […]
സംസ്ഥാനത്ത് നാളെ മുതൽ കെ.എസ്.ആർ.ടി.സി സർവീസ് നടത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് 17 മുതൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച സാഹചര്യത്തിൽ യാത്രക്കാരുടെ ആവശ്യാനുസരണം സംസ്ഥാനത്ത് ഉടനീളം കെ.എസ്.ആർ.ടി.സി പരിമിതമായ സർവ്വീസുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും സർവ്വീസ് നടത്തുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സി, ഡി കാറ്റഗറിയിൽ ഉൾപ്പെടുത്തിയ (ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20% കൂടിയ) പ്രദേശങ്ങളിൽ സ്റ്റോപ്പ് അനുവദിക്കില്ല. യാത്രക്കാർ കൂടുതൽ ഉള്ള സ്ഥലങ്ങളിലേക്കാണ് സർവീസുകൾ നടത്തുന്നത്. ദീർഘദൂര സർവ്വീസുകൾക്ക് നിലവിലെ ഡ്യൂട്ടി പാറ്റേൺ തുടരും എന്നാൽ ഓർഡിനറി ബസുകളിൽ 12 […]
വംശനാശം – ജിജോ രാജകുമാരി

കാണാൻ കൊതിച്ചപ്പോഴൊക്കെയും സഫലമാകാത്ത മറുകരകൾ ജനിച്ചു നിന്നു ഇടമില്ലാതലഞ്ഞ പ്രണയക്കാട്ടിൽ ഇലകൾ പൊഴിഞ്ഞ് മൗനം നഗ്നത സാധ്യമാക്കി. കണ്ണീരും നൊമ്പരവും ഒടുക്കം നൽകി അവൾ സിന്ദൂരരേഖ വഴി നടന്നു. മഴയും മഞ്ഞും വെയിലും ഏകാന്ത സന്ധ്യകളും പൂവിട്ട നോവുകളും മുന്നിൽ നിന്നിടുന്നു കാറ്റിനൊപ്പം മഴക്കാറിന്റെ നൃത്തം അരങ്ങേറുന്നു ഒരു നാൾ നീ തെന്നി പറന്ന അതേ ദിശയിലേക്ക് വിലാസം തെറ്റിയ മേഘങ്ങൾ വീണ്ടും ദൂരക്ക് ഒഴുകിടുന്നു സ്വപ്നങ്ങളിൽ ലയിച്ചങ്ങനെ ഞാൻ പ്രണയം പോലെ സ്വപ്നവുമൊരുനാൾ വംശനാശത്തിലകപ്പെടാതിരിക്കട്ടെ.. …………. […]