കൊവിഡിന്‍റെ ഡെല്‍റ്റ വകഭേദം കുവൈറ്റിലും കണ്ടെത്തി; അതീവ ജാഗ്രതാ നിര്‍ദ്ദേശം

ആരോഗ്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ രാജ്യത്ത് വൈറസ് ജനിതക പരിശോധന നടത്തിവരുന്നുണ്ട്. അത്തരം പരിശോധനയിലാണ് ഡെല്‍റ്റ സാന്നിധ്യം കണ്ടെത്തിയത്. കുവൈറ്റ് സിറ്റി: കൊവിഡ് വൈറസിന്റെ ഇന്ത്യയില്‍ കണ്ടെത്തിയ വകഭേദം കുവൈറ്റിലും കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം. ഡെല്‍റ്റ വകഭേദം എന്ന പേരില്‍ അറിയപ്പെടുന്ന ജനിതക മാറ്റം സംഭവിച്ച വൈറസ് കഴിഞ്ഞ ദിവസമാണ് കുവൈറ്റില്‍ കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് അറിയിച്ചു. ഒന്നിലധികം പേരില്‍ ഇത് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ എല്ലാ സുരക്ഷാ മുന്‍കരുതലുകളും കൈക്കൊണ്ടിട്ടും […]

കോപ്പയില്‍ അര്‍ജന്റീനയ്ക്ക് നിരാശ; സമനിലയില്‍ കുരുക്കി ചിലെ

കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയെ സമനിലയില്‍ കുരുക്കി ചിലെ. ഇരുടീമും ഓരോ ഗോള്‍വീതം നേടി. ലയണല്‍ മെസിയുടെ ഗോളില്‍ ലീഡെടുത്ത ശേഷമാണ് അര്‍ജന്റീന സമനില വഴങ്ങിയത്. messi-24 ഓര്‍ത്തുവയ്ക്കാന്‍ ഈയൊരു മനോഹര ഗോള്‍ മാത്രം. അര്‍ജന്റീനയ്ക്കായി ഫ്രീക്കിക്കിലൂടെ ഏറ്റവുമധികം ഗോള്‍നേടുന്ന താരമായി. ഏഴാം ഫ്രീകിക്ക് ഗോളിലൂടെ പിന്നിലാക്കിയത് റിക്വല്‍മിയെ. ഒപ്പത്തിനൊപ്പമുള്ള മുന്നേറ്റങ്ങള്‍ കണ്ട മല്‍സരത്തില്‍ വിദാല്‍ ചിലെയ്ക്കായി പെനല്‍റ്റി നേടിയെടുത്തു. വിദാലിന്റെ പെനല്‍റ്റി ഗോള്‍കീപ്പര്‍ മാര്‍ട്ടീനസ് തടുത്തെങ്കിലെും ക്രോസ് ബാറില്‍ തട്ടിയെത്തിയ പന്ത് വാര്‍ഗാസ് വലയിലാക്കി. വിജയഗോളിനായി പൊരുതിയ […]

ഇനി പ്രതിദിന പരിധിയില്ല; കാലാവധി തീരും വരെ ‘അൺലിമിറ്റഡ്’ ഡേറ്റ; 5 പ്ലാനുകളുമായി ജിയോ

ആകർഷകമായ പ്ളാനുകൾ അവതരിപ്പിക്കുന്നതിൽ എന്നും ഒരു പടി മുന്നിലാണ് റിലയൻസ് ജിയോ. ജനകീയ പ്ളാനുകൾ സാധാരണക്കാർക്കു ഏറെ ഉപകാരപ്രദവുമാണ്. ഇപ്പോൾ വീണ്ടും മികച്ച പ്ളാനുകളുമായി ജിയോ വന്നിരിക്കുന്നു. പതിനഞ്ച് ദിവസം മുതൽ ഒരു വർഷം വരെ കാലാവധിയുള്ള ‘പ്രതിദിന പരിധിയില്ലാതെ’ അഞ്ച് പുതിയ പ്രീപെയ്ഡ് പ്ലാനുകളാണ് റിലയൻസ് ജിയോ അവതരിപ്പിച്ചത്. 15, 30, 60, 90, 365 ദിവസം കാലാവധിയുള്ള പ്ലാനുകളാണ് അവതരിപ്പിച്ചത്. ഈ അഞ്ച് പ്ലാനുകളിൽ പ്രതിദിന പരിധിയില്ലാതെ ഡേറ്റയും വോയ്സ് കോളുകളും ആസ്വദിക്കാം. ജിയോ […]

രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു; 2726 മരണം; രോഗമുക്തി 95.64%

രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 60,471 കോവിഡ് കേസുകളും 2,726 കോവിഡ് മരണവും. രോഗമുക്തി നിരക്ക് ഉയർന്ന് 95.64 ശതമാനമായി. ഒമ്പത് ലക്ഷത്തി പതിമൂവായിരത്തി മുന്നൂറ്റി എഴുപത്തി എട്ടു പേരാണ് ചികില്‍സയിലുള്ളത്. 66 ദിവസത്തിന് ശേഷമാണ് ആക്ടീവ് കേസുകൾ 10 ലക്ഷത്തിന് താഴെ എത്തിയത്. 3.45 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. അതിനിടെ കോവിഡ് വാക്സീനായ നോവവാക്സ് 90% ഫലപ്രദമാണെന്ന് അമേരിക്കൻ ബയോടെക്നോളജി വ്യക്തമാക്കി. പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടാണ് നോവവാക്സിന്റെ […]

സംസ്ഥാനത്ത് ഇന്ന് 12,246 പേർക്ക് കോവിഡ്, 166 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.76

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 12,246 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1702, കൊല്ലം 1597, തിരുവനന്തപുരം 1567, തൃശൂർ 1095, മലപ്പുറം 1072, പാലക്കാട് 1066, ആലപ്പുഴ 887, കോഴിക്കോട് 819, കണ്ണൂർ 547, ഇടുക്കി 487, പത്തനംതിട്ട 480, കോട്ടയം 442, കാസർഗോഡ് 301, വയനാട് 184 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,04,120 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.76 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ […]

നാളെ മുതൽ ലോക്ഡൗണ്‍ ലഘൂകരിക്കും; ഇളവുകൾ ഇങ്ങനെ

ലോക്ഡൗണ്‍ നാളെ മുതല്‍ ലഘൂകരിക്കുമെന്ന് മുഖ്യമന്ത്രി. കോവിഡ് വ്യാപനം ആശ്വാസകരമായ രീതിയില്‍ കുറഞ്ഞു. നാളെ മുതല്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കും. ടിപിആര്‍ ഉയര്‍ന്ന പഞ്ചായത്തുകളില്‍ അധികനിയന്ത്രണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാലുമേഖലകളായി തിരിച്ചാകും ഇളവുകള്‍. മുപ്പതുശതമാനത്തിന് മുകളില്‍ ടിപിആര്‍ ഉള്ള സ്ഥലങ്ങളില്‍ ശക്തമായ ലോക്ഡൗണ്‍ ഉണ്ടാകും. ഇരുപതിനും മുപ്പതിനുമിടയില്‍ ടിപിആര്‍ ഉള്ള സ്ഥലങ്ങളില്‍ കടുത്ത നിയന്ത്രണം. എട്ടിനും ഇരുപതിനുമിടയില്‍ നിയന്ത്രണം. ടിപിആര്‍ എട്ടില്‍ താഴെയെങ്കില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകും. അവശ്യവസ്തുക്കളുടെ കടകള്‍ രാവിലെ 7 മുതല്‍ വൈകിട്ട് […]

അനുഭവം കാണാപ്പുറത്തെ നന്മ – സി. രാധാകൃഷ്ണന്‍

ഒരു പാതിരാത്രി വാതിലില്‍ ഒരു മുട്ട്. കറന്‍റ് പോയ നേരം കൂരാകൂരിരുട്ട്. ജനാലയിലൂടെ ടോര്‍ച്ച് തെളിച്ചു നോക്കുമ്പോള്‍ ഒരു അപരിചിതന്‍. വേഷം ഏതാണ്ട് പ്രാകൃതം പക്ഷേ. നല്ല ആരോഗ്യം കൈയ്യില്‍ ഒരു കമ്പിപ്പാരയും അക്രമത്തിന് കോപ്പുകൂട്ടുന്ന ആരോ ആണന്നേ കരുതാനാവൂകയുള്ളുവല്ലോ. എങ്ങനെ വാതില്‍ തുറക്കും? ഞാനും വീട്ടുകാരിയുമേ ആകെ അകത്തുള്ളു. ആയുധമൊന്നും കൈയിലില്ല. ഉപയോഗിക്കുന്ന പതിവും ഇല്ല. വീട്ടുകാരി പറഞ്ഞു “ആരായാലും നാളെ വരട്ടെ” ഞാന്‍ ജനാലയിലൂടെ അറിയിച്ചു: “നേരം പുലര്‍ന്നിട്ട് വരൂ” ആഗതന്‍ തുടര്‍ന്നു: “ഞാന്‍ […]

Interview – Karoor Soman

Interview Karoor Soman Central London was shining bright as ever on that blissful morning, a touch of breeze held the place. Dr. Benny stood at the bus stop waiting for the bus to Romford. He could see a flock of birds flying over his head, and thought to himself if they were flying away in […]

തീവ്രനിലപാടുമായി ബെനറ്റ്; ഇസ്രയേലിൽ പുതിയ രാഷ്ട്രീയ ചരിത്രത്തിനു തുടക്കം

റുസലം ∙ ഇസ്രയേലിൽ, തീവ്രവലതുപക്ഷ നിലപാടുകാരനായ നഫ്താലി ബെനറ്റ് (49) പ്രധാനമന്ത്രിയായി പ്രതിപക്ഷ സഖ്യം അധികാരമേറ്റു. 12 വർഷം പ്രധാനമന്ത്രിയായിരുന്ന ബെന്യമിൻ നെതന്യാഹു (71) ഇനി പ്രതിപക്ഷത്ത്. ത്രിശങ്കു സഭ മൂലം രണ്ടു വർഷത്തിനിടെ 4 പൊതു തിരഞ്ഞെടുപ്പുകൾ നടന്ന ഇസ്രയേലിൽ ഇതോടെ പുതിയ രാഷ്ട്രീയ ചരിത്രത്തിനു തുടക്കമായി. ഇടതു, വലതു, മധ്യ നിലപാടുകാരായ 8 കക്ഷികൾ അടങ്ങിയ സഖ്യത്തെ നയിക്കുന്ന ബെനറ്റ് ആദ്യരണ്ടു വർഷം പ്രധാനമന്ത്രിയായി തുടരും. വിവിധ കക്ഷികളെ ഒരുമിച്ചു കൂട്ടി സഖ്യസർക്കാരുണ്ടാക്കാൻ നേതൃത്വം […]

ജെഫ് ബെസോസിനൊപ്പം ബഹിരാകാശ യാത്ര; ടിക്കറ്റിന് 205 കോടി

സിയാറ്റിൽ ∙ ശതകോടീശ്വരനും ആമസോൺ സ്ഥാപകനുമായ ജെഫ് ബെസോസിന്റെ ബഹിരാകാശ യാത്രയിൽ പങ്കാളിയാവാനുള്ള അവസരം ലേലത്തിൽ പോയത് 2.80 കോടി ഡോളറിന് (ഏകദേശം 205.05 കോടി രൂപ). ബഹിരാകാശ യാനമായ ബ്ലൂ ഒറിജിൻ അടുത്ത മാസം നടത്തുന്ന കന്നിയാത്രയിൽ ബെസോസിനൊപ്പം ചേരാനുള്ള ലേലം ശനിയാഴ്ചയാണ് പൂർത്തിയായത്. ഫോൺ വഴിയുള്ള ലേലം തുടങ്ങി 4 മിനിറ്റിനകം തന്നെ ടിക്കറ്റ് നിരക്ക് 2 കോടി ഡോളറിലേക്കു കുതിച്ചിരുന്നു. വെറും 7 മിനിറ്റിൽ ലേലം കഴിഞ്ഞു. ജേതാവിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല.യുഎസിൽ സ്വകാര്യ […]