ഹജ് സൗദിയിലുള്ളവർക്ക് മാത്രം

മക്ക ∙ ലോകത്ത് കോവിഡ് ഭീതി വിട്ടൊഴിയാത്ത സാഹചര്യത്തിൽ ഇക്കൊല്ലവും സ്വദേശികൾക്കും രാജ്യത്തു താമസിക്കുന്ന പ്രവാസികൾക്കും മാത്രമായി ഹജ് പരിമിതപ്പെടുത്താൻ സൗദി അറേബ്യ തീരുമാനിച്ചു. രാജ്യത്തിനു പുറത്തു നിന്നുള്ളവരെ ഒഴിവാക്കിയാണു കഴിഞ്ഞവർഷവും ഹജ് ചടങ്ങുകൾ നടന്നത്. ജൂലൈ പകുതിയോടെ നടക്കുന്ന തീർഥാടനത്തിന് ലോകാരോഗ്യസംഘടനയുടെ കോവിഡ് ചട്ടങ്ങൾ പാലിച്ച് 60,000 പേർക്കാണ് ഇക്കുറി അനുമതി. അംഗീകാരമുള്ള കോവിഡ് വാക്സീൻ എടുത്ത, 18നും 65നും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാനാകുക. വിട്ടുമാറാത്ത മറ്റു രോഗങ്ങൾ ഉള്ളവർക്ക് അനുവാദമില്ല. 2 ഡോസ് വാക്സീനും […]

ഫിൻലൻഡിൽ ജനവിധി തേടി 3 മലയാളികൾ

ഹെൽസിങ്കി ∙ ഫിൻലൻഡിൽ ഇന്നു നടക്കുന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ 3 മലയാളികൾ ജനവിധി തേടുന്നു. രഞ്ജിത് കുമാർ പ്രഭാകരൻ (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി), റോൾസ് ജോൺ വർഗീസ് (സെന്റർ പാർട്ടി), മാത്യു മയിലപ്പറമ്പിൽ (സ്വീഡിഷ് പീപ്പിൾസ് പാർട്ടി ഓഫ് ഫിൻലൻഡ്) എന്നിവരാണു മത്സരിക്കുന്നത്. നിലവിൽ ഹമീൻലിന്ന മുനിസിപ്പാലിറ്റി വൈസ് ചെയർമാനായ രഞ്ജിത്തിന് ഇതു നാലാം മത്സരമാണ്. 3 തവണയും ജയിച്ച അദ്ദേഹം 12 വർഷമായി മുനിസിപ്പൽ ബോർഡിലുണ്ട്. എറണാകുളം മരട് സ്വദേശിയാണ്. കുവോപ്പിയോയിൽ റോൾസിന് ഇതു രണ്ടാം […]

ബെ​യ്ജിം​ഗ്:​ പു​തി​യ കൊ​റോ​ണ വൈ​റ​സു​ക​ളു​ടെ സാ​ന്നി​ധ്യം വ​വ്വാ​ലു​ക​ളി​ല്‍ കണ്ടെത്തിയതായി റിപ്പോർട്ട്.

ബെ​യ്ജിം​ഗ്:​പു​തി​യ കൊ​റോ​ണ വൈ​റ​സു​ക​ളു​ടെ സാ​ന്നി​ധ്യം വ​വ്വാ​ലു​ക​ളി​ല്‍ കണ്ടെത്തിയതായി റിപ്പോർട്ട്. ചൈ​നീ​സ് ഗ​വേ​ഷ​ക​രാണ് ഈ കണ്ടെത്തലിന് പിന്നിൽ. കോ​വി​ഡി​ന്‍റെ ഉ​ത്ഭ​വം സം​ബ​ന്ധി​ച്ച് ലോകത്ത് ചൂടേറിയ സംവാദങ്ങൾ നടക്കുമ്പോഴാണ് ചൈനയിൽ നിന്നും പുതിയ വെളിപ്പെടുത്തൽ. വ​വ്വാ​ലു​ക​ളി​ല്‍ ക​ണ്ടെ​ത്തി​യ കൊ​റോ​ണ വൈ​റ​സു​ക​ളി​ല്‍ ഒ​ന്ന് കോ​വി​ഡ് വൈ​റ​സു​മാ​യി ജ​നി​ത​ക​മാ​യി അ​ടു​ത്ത സാ​മ്യം പു​ല​ര്‍​ത്തു​ന്ന​താ​ണ്. കോ​വി​ഡ്-19 പ​ര​ത്തു​ന്ന വൈ​റ​സി​ന് സ​മാ​ന​മാ​യ റി​നോ​ളോ​ഫ​സ് പ​സി​ല​സ് എ​ന്ന വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട വൈ​റ​സു​ക​ളാ​ണ് വ​വ്വാ​ലു​ക​ളി​ല്‍ ക​ണ്ടെ​ത്തി​യ​ത് എന്നാണ് റിപ്പോർട്ട്. കോ​വി​ഡ്-19 പ​ര​ത്തു​ന്ന കൊ​റോ​ണ വൈ​റ​സി​നോ​ട് ഏ​റ്റ​വും കൂ​ടു​ത​ല്‍ സാ​മ്യ​മു​ള്ള […]

സംസ്ഥാനത്ത് ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും

സംസ്ഥാനത്ത് ലോക്ക് ഡൗണില്‍ ഇളവുകള്‍ വന്നേക്കും. ടിപിആര്‍ നിരക്ക് കുറയുന്ന സാഹചര്യത്തില്‍ ആണ് ഇളവുകള്‍. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഈ ആഴ്ചയോടെ 10 ശതമാനത്തില്‍ താഴെ എത്തുമെന്നാണ് വിലയിരുത്തല്‍. ഓട്ടോറിക്ഷ, ടാക്‌സി സര്‍വീസുകള്‍ക്ക് ഇളവ് ഉണ്ടാകാന്‍ സാധ്യത ഉണ്ട്. ബാര്‍ബര്‍ ഷോപ്പുകളും തുറക്കാന്‍ അനുവദിച്ചേക്കും. ടിപിആര്‍ നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെ എത്തുന്നതുവരെ ലോക്ക് ഡൗണ്‍ തുടരണം എന്നാണ് ഡോക്ടര്‍മാരുടെ സംഘടന ആദ്യഘട്ടത്തില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉള്‍പ്പെടെ വിലയിരുത്തുമ്പോള്‍ അതുവരെ കാത്തിരിക്കാന്‍ കഴിയില്ലെന്നാണ് […]

സംസ്ഥാനത്ത് ഇന്ന് 11,584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.24,

തിരുവനന്തപുരം 1775, തൃശൂര്‍ 1373, കൊല്ലം 1312, എറണാകുളം 1088, പാലക്കാട് 1027, മലപ്പുറം 1006, കോഴിക്കോട് 892, ആലപ്പുഴ 660, കണ്ണൂര്‍ 633, കോട്ടയം 622, കാസര്‍ഗോഡ് 419, ഇടുക്കി 407, പത്തനംതിട്ട 223, വയനാട് 147 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,677 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.24 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. […]

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 80,834 പേര്‍ക്ക് രോഗം, 3303 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിദിന രോഗികള്‍ കുത്തനെ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,834 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രില്‍ രണ്ടിന് ശേഷമുള്ള ഏറ്റവും കുറവ് പ്രതിദിന കേസുകളാണ് ഇത്. 24 മണിക്കൂറിനിടെ 3303 മരണം സ്ഥിരീകരിച്ചു. 1,32,062 പേര്‍ രോഗമുക്തി നേടി. 4.25 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതോടെ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച ആകെ കോവിഡ് കേസുകളുടെ എണ്ണം 2,94,39,99 ആയി ഉയര്‍ന്നു. ആകെ മരണം 3,70384. ആരെ രോഗമുക്തരുടെ എണ്ണം 2,80,43,446. നിലവില്‍ […]

Dr. Sunitha Ganesh – ഡോ. സുനിത ഗണേഷ്

Dr. Sunitha Ganesh Assistant Professor (12 yr experience) & Research Guide in Physics, Government Victoria College, Palakkad, Kerala. PhD in Physics, MBA in HR,Sub editor (honorary) in LIMA world library. Interested in Science and Literature. Writes in Malayalam and English periodicals. Has directed short film on woman issue “MTT (The Mud Trodden Tongue- 2020) & […]

ഇരുട്ടിലും മഴയിലും വന്ന ഒരാള്‍ – കൃഷ്ണകുമാർ മാപ്രാണം

ഓഫീസ് സംബന്ധമായ ആവശ്യങ്ങള്‍ക്കു വേണ്ടി രാഘവന്‍ മാസ്റ്ററുടെ വീട്ടില്‍ മുന്‍പൊക്കെ പലതവണ പോയിട്ടുള്ളതാണ്. എന്നാല്‍ ഇപ്പോഴത്തെ യാത്ര തികച്ചും വ്യക്തിപരമായിരുന്നു . പട്ടണത്തില്‍നിന്നും ഒന്നുരണ്ടു കിലോമീറ്റര്‍ വടക്കോട്ട് ഉള്ളിലോട്ടു പോകണം രാഘവന്‍മാസ്റ്ററുടെ വീട്ടിലേയ്ക്ക്. പണ്ടുവന്നതിനുശേഷം ഒരുപാടുമാററം വന്നിട്ടുണ്ടെങ്കിലും വഴി വളരെമോശംതന്നെയായിരുന്നു. മെറ്റല്‍വിരിച്ച പാതയായിരുന്നുവെങ്കിലും കുണ്ടുംകുഴിയും രൂപപ്പെട്ടുകിടന്നിരുന്നു. അതു കൊണ്ടൊക്കെത്തന്നെയാകണം ഒരു ഓട്ടോറിക്ഷകാരെയും വിളിച്ചിട്ട് വരാതിരുന്നത്. ഭാഗ്യത്തിന് ഒടുവില്‍ഒരു ലാംബ്രട്ട വണ്ടിക്കാരന്‍ വരാമെന്ന് സമ്മതം മൂളി. ‘’ വഴി മോശമാണ് സാറേ…പൈസയിത്തിരി ജാസ്തി തരണം…’’ അയാള്‍ വണ്ടി മുന്നോട്ടെടുക്കുമ്പോള്‍ […]

👂ചെവി👂

👂ചെവി👂 ഒരു മനുഷ്യന്റെ മുഖത്തെ ഏറ്റവും അവഗണിക്കപ്പെട്ട അവയവം ഏതാണെന്ന് ചോദിച്ചാൽ, ചെവികൾ എന്നൊരു ഉത്തരമേയുള്ളു! കണ്ണുകളെയും, ചുണ്ടുകളെയും, മൂക്കിനെയും, പല്ലുകളെയും വർണ്ണിച്ചെഴുത്തുന്ന മഹാകവികൾ ചെവികൾക്ക് മാത്രം പ്രാധാന്യം കൊടുക്കാഞ്ഞതെന്തേ!? പറയുമ്പോൾ പഞ്ചേന്ദ്രിയത്തിൽ പെട്ടത് തന്നെ; എന്നാൽ ചെയ്യുന്നത് മുഴുവൻ അടിമപ്പണിയാണ്. കണ്ണും, മൂക്കും, ചുണ്ടും എല്ലാംകൂടി മുഖത്തുകേറി ഞെളിഞ്ഞിരുന്നപ്പോൾ, സ്ഥലക്കുറവ് മൂലം സൈഡ് ആക്കപ്പെടേണ്ടി വന്നവർ! കാഴ്ചക്കുറവിന് വെക്കുന്ന കണ്ണടയുടെ ഭാരം മുഴുവൻ താങ്ങുന്നവർ… മാസ്‌ക് വെക്കുമ്പോൾ വലിഞ്ഞു മുറുകുന്നവർ… ഹെൽമറ്റ് വെക്കുമ്പോൾ ഞെരിച്ചു അമരുന്നവർ… […]

ജി7 ഉച്ചകോടിക്കു തുടക്കം; പാവപ്പെട്ട രാജ്യങ്ങൾക്ക് 100 കോടി വാക്സീൻ

ലണ്ടൻ ∙ പാവപ്പെട്ട രാജ്യങ്ങൾക്കു 100 കോടി ഡോസ് വാക്സീൻ നൽകാനുള്ള പദ്ധതിക്ക് ജി7 ഉച്ചകോടിയിൽ ഇന്നു ധാരണയായേക്കും. ഇതിൽ പകുതി യുഎസ് നൽകും. യുകെ 10 കോടി വാക്സീൻ നൽകും. 10 കോടി വാക്സീൻ സംഭാവന ചെയ്യുമെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയും സൂചിപ്പിച്ചിട്ടുണ്ട്. മുൻനിര വ്യാവസായിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ജി7 ഉച്ചകോടി ഇന്നലെയാണു യുകെയിൽ ആരംഭിച്ചത്. യുഎസ്, യുകെ, ഫ്രാൻസ്, കാനഡ, ജർമനി, ജപ്പാൻ, ഇറ്റലി എന്നീ രാജ്യങ്ങളാണ് അംഗങ്ങൾ. കോവിഡ് മഹാമാരി ആരംഭിച്ചശേഷം […]