ലോക്ഡൗണില്‍ 1200 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി പെണ്‍കുട്ടി വീട്ടിലെത്തിച്ച പിതാവ് ഹൃദയഘാതത്തെ തുടര്‍ന്ന് മരിച്ചു

ന്യുഡല്‍ഹി: കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ കാലത്ത് രാജ്യത്തെ ഏറെ നൊമ്പരപ്പെടുത്തിയതായിരുന്നു കുടിയേറ്റ തൊഴിലാളികളുടെ യാത്ര. തൊഴിലിടങ്ങളില്‍ നിന്ന് കാല്‍നടയായും സൈക്കിളുകളിലും ഉന്തുവണ്ടികളിലുമായി ആയിരക്കണക്കിന് ആളുകളാണ് സ്വദേശത്തേക്ക് മടങ്ങിയത്. ഗര്‍ഭിണികളും കുട്ടികളും നടന്നുനീങ്ങുന്ന ദയനീയകാഴ്ച നൊമ്പരമായിരുന്നു. വിശന്നുവലഞ്ഞ് നാളുകള്‍ നീണ്ട യാത്രയും പാതിവഴിയില്‍ തളര്‍ന്നുവീണും അപകടങ്ങളിലും നിരവധി പേര്‍ മരിച്ചുവീഴുകയും ചെയ്തു. തൊഴിലിടത്ത് കുടുങ്ങിപ്പോയ പിതാവിനെ സൈക്കിളില്‍ നാട്ടിലെത്തിച്ച പതിനഞ്ചുകാരിയുടെ ദൃശ്യവും ഇതിനിടെ കടന്നുവന്നിരുന്നു. ഗുരുഗ്രാമില്‍ ഇ-റിക്ഷാ തൊഴിലാളിയായ പിതാവിനെ 1200 കിലോമീറ്റര്‍ സൈക്കിളില്‍ വഹിച്ചാണ് ജ്യോതികുമാരി എന്ന […]
കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി ചിറ്റയം ഗോപകുമാര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി ചിറ്റയം ഗോപകുമാറിനെ തെരഞ്ഞെടുത്തു. അടൂരില്‍ നിന്നുള്ള നിയമസഭാംഗമായ ഇദ്ദേഹം സിപിഐ നേതാവാണ്. ഇന്നാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ പ്രതിപക്ഷത്ത് നിന്ന് മത്സരാര്‍ത്ഥിയില്ലാതിരുന്നതിനാല്‍ ചിറ്റയം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. സ്പീക്കര്‍ എംബി രാജേഷാണ് ചിറ്റയം ഗോപകുമാറിനെ എതിരില്ലാതെ തെരഞ്ഞെടുത്തെന്ന വിവരം സഭയെ അറിയിച്ചത്. നിലവിലെ നിയമസഭയില്‍ 99 അംഗങ്ങളാണ് ഇടതുപക്ഷത്തുള്ളത്. 41 പേരാണ് പ്രതിപക്ഷത്തുള്ളത്. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ എംബി രാജേഷ് വിജയിച്ചത് 40 നെതിരെ 96 വോട്ടുകള്‍ നേടിയാണ്. മന്ത്രി വി അബ്ദുറഹിമാന്‍, […]
ഇന്ന് 19,760 പേര്‍ക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.13 ; മരണം 194

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 19,760 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2874, തിരുവനന്തപുരം 2345, പാലക്കാട് 2178, കൊല്ലം 2149, എറണാകുളം 2081, തൃശൂർ 1598, ആലപ്പുഴ 1557, കോഴിക്കോട് 1345, കോട്ടയം 891, കണ്ണൂർ 866, പത്തനംതിട്ട 694, ഇടുക്കി 462, കാസർഗോഡ് 439, വയനാട് 281 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,594 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.13 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ […]
സിബിഎസ്ഇ പ്ലസ് ടു പരീക്ഷ ഉപേക്ഷിച്ചു; തീരുമാനം പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ

ന്യൂഡൽഹി∙ സിബിഎസ്ഇ പ്ലസ് ടു പരീക്ഷ ഉപേക്ഷിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് 10ാം ക്ലാസ് പരീക്ഷകൾ റദ്ദാക്കുകയും 12ാം ക്ലാസ് പരീക്ഷകള്‍ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. മാത്രമല്ല, മാറ്റിവച്ച പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വന്ന ഹർജിയിൽ സുപ്രീം കോടതി വ്യാഴാഴ്ച മറുപടി നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്. മേയ് 23ന് നടന്ന യോഗത്തിൽ സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷകൾ ജൂലൈ 15നും ഓഗസ്റ്റ് 26നും […]
അജ്ഞാത ലോകത്തേക്കുള്ള സഞ്ചാരം – കാരൂര്‍ സോമന്‍ (ലണ്ടൻ)

ആകാശത്ത് നക്ഷത്രങ്ങള്‍ തെളിയുമ്പോള്‍ നിറമാര്‍ന്ന ചന്ദ്രന്‍ മണ്ണില്‍ പ്രകാശം പൊഴിച്ചു നില്‍ക്കുന്നതും പ്രഭാതത്തിന്‍റ അരുണിമയില്‍ ചന്ദ്രന്‍ പടിഞ്ഞാറന്‍ ദിക്കുകളിലേക്ക് പോകുന്നതും കാണാറുണ്ട്. ചന്ദ്രനിലെ ജീവന്‍റെ തുടുപ്പുതേടിയുള്ള യാത്രയില്‍ സൂര്യ ചന്ദ്രന്മാരെ ആരാധിച്ചു് കര്‍മ്മങ്ങള്‍ നടത്തിയവരുടെ തൊണ്ട വരണ്ടതും ഈ ലോകത്തു നിന്ന് മറ്റൊരു ലോകത്തേക്കുള്ള യാത്ര കണ്ട് കണ്ണുകള്‍ മഞ്ഞളിച്ചതും കണ്ടു.മാനവ ചരിത്രത്തില്‍ ഇന്ത്യ നേടിയ യാത്രികരില്ലാത്ത ചന്ദ്രപര്യവേക്ഷണം മനുഷ്യമനസ്സിലെന്നും തുള്ളിത്തുളുമ്പുന്ന സന്തോഷമാണ് പ്രദാനം ചെയ്തത്.. ഇന്ത്യാക്കാരന്‍റെ ബഹിരാകാശ ചന്ദ്രപര്യവേക്ഷണം ശാസ്ത്ര സാങ്കേതിക രംഗത്ത് നടന്ന ഒരു […]
പ്രണയരാശി – ചാക്കോ ഡി അന്തിക്കാട്

ചാക്കോ ഡി അന്തിക്കാട് 2021 മെയ് 31 (പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയുടെ -കമല സുറയ്യ- പ്രണയകാവ്യസ്മരണകൾക്ക് മുൻപിൽ സമർപ്പണം) ✍️ എനിക്ക് നഷ്ടപ്പെട്ട പ്രണയം മറ്റൊരാൾക്ക് നേട്ടം! എനിക്ക് നഷ്ടപ്പെട്ട ഉദയാസ്തമയങ്ങൾ പലർക്കും സ്വന്തം! വയലുകളും താഴ്വരകളും സന്ദർശിച്ച ഇണക്കുരുവികൾ, കൊയ്ത്തുകാലപ്രണയം പങ്കുവെക്കും… പറന്നകലും! കടലുകൾത്താണ്ടി, പ്രണയസന്ദേശവുമായി പറന്നകലുമ്പോൾ, അവർ പറയും: “കടൽത്തീരത്ത് ഏറ്റവും കൂടുതൽ നെടുവീർപ്പുകൾ തിരകൾക്ക് സമ്മാനിച്ചത്, വിവാഹമോചനം നേടിയവരായിരിക്കും!” ഒരിക്കൽ, പ്രണയം കവിതയായൊഴുകിയ പാതിരാത്രിയിൽ, നിലാവിനോട് ഞാൻ ചോദിച്ചു: “നീ നക്ഷത്രങ്ങളെ പ്രണയിച്ചിട്ടുണ്ടോ?” […]
സി.വി.പാപ്പച്ചന് ബിഗ് സല്യൂട്ട് – സനിൽ പി. തോമസ്

കേരള പൊലീസിലെ മൂന്നു ഫുട്ബോൾ താരങ്ങൾ – സി.വി. പാപ്പച്ചൻ, പി.ടി. മെഹബൂബ്, സി.എം. സുധീർ കുമാർ എന്നിവർ ഇന്ന് ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിച്ചു. ഡപ്യൂട്ടി കമൻഡാൻ്റ് പാപ്പച്ചനുമായി ഇന്നലെ ഏറെ നേരം സംസാരിച്ചു. ഞങ്ങൾ ആദ്യം കണ്ടുമുട്ടിയ 1987 ലെ ദേശീയ ഗെയിംസിലെയും 1988ലെ കൊല്ലം സന്തോഷ് ട്രോഫിയിലെയും ഓർമകൾ പങ്കുവച്ചു. ഞാൻ മനോരമയ്ക്കു വേണ്ടി റിപ്പോർട്ട് ചെയ്ത ആദ്യ സന്തോഷ് ട്രോഫിയായിരുന്നു 1988 ലേത്. ആൻഡ്രൂസ് ഫിലിപ്പിൻ്റെ അസിസ്റ്റൻ്റ് ആയിരുന്നു ഞാൻ. ( […]
ഗാസയുടെ പുനർനിർമാണം: ഇസ്രയേലും ഈജിപ്തും ചർച്ച ആരംഭിച്ചു

കയ്റോ ∙ വെടിനിർത്തൽ ധാരണകൾ ഉറപ്പിക്കുകയും ഗാസയുടെ പുനർനിർമാണ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഇസ്രയേലും ഈജിപ്തും ഉന്നതതല ചർച്ചകൾ ആരംഭിച്ചു. 11 ദിവസം നീണ്ട സംഘർഷത്തിനു വിരാമമിട്ട് ഈജിപ്ത് മധ്യസ്ഥതയിലാണു ഇസ്രയേൽ–ഹമാസ് വെടിനിർത്തൽ ധാരണയായത്. ഇന്നലെ കയ്റോയിലെത്തിയ ഇസ്രയേൽ വിദേശകാര്യമന്ത്രി ഗാബി അഷ്കനാസിയും ഈജിപ്ത് വിദേശ മന്ത്രി സമീഹ് ഷൗക്രിയും തമ്മിൽ ഇന്നലെ ചർച്ച നടന്നു. 2008നുശേഷം ഈജിപ്ത് സന്ദർശിക്കുന്ന ആദ്യ ഇസ്രയേൽ വിദേശകാര്യമന്ത്രിയാണ്. ഹമാസ് കസ്റ്റഡിയിലുള്ള ഇസ്രയേൽ സൈനികരെയും പൗരന്മാരെയും വിട്ടയയ്ക്കുന്നത് അടക്കമുള്ള […]
പ്രതിസന്ധിയൊഴിഞ്ഞു; കോപ്പ അമേരിക്കയ്ക്ക് ബ്രസീല്‍ വേദിയാകും

കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റ് ജൂണ്‍ 13 മുതല്‍ ബ്രിസീലില്‍. അര്‍ജന്റീനയ്ക്ക് പകരമാണ് ബ്രസീല്‍ ആതിഥേയത്വം വഹിക്കുന്നത്. കോവിഡ് വ്യാപനം മൂലമാണ് അര്‍ജന്റീനയില്‍ നിന്നുളള വേദിമാറ്റം. അര്‍ജന്റീനയിലും കൊളംബിയയിലും ആയിട്ട് കോപ അമേരിക്ക ഫുട്ബോള്‍ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടക്കുന്നതിനാല്‍ കൊളംബിയിയെ ദക്ഷിണ അമേരിക്കന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ ആതിഥേയം വഹിക്കുന്നതില്‍ നിന്ന് ഒഴിവാക്കി. മേയ് 20നാണ് കൊളംബിയയെ ഒഴിവാക്കിയത്. പിന്നീട് ടൂര്‍ണമെന്റ് ഒറ്റയ്ക്ക് നടത്താമെന്ന് അര്‍ജന്റീന അറിയിക്കുകയായിരുന്നു. അടുത്തമാസം 13മുതല്‍ ജൂലൈ പത്തുവരെയാണ് ടൂര്‍ണമെന്റ്. […]
ഒരു മാസം പഞ്ചസാര ഒഴിവാക്കിയാൽ ശരീരത്തിന് എന്ത് സംഭവിക്കും?

ഒരു മാസത്തോളം പഞ്ചസാര ഉപയോഗിക്കാതിരിക്കുമ്പോൾ നിങ്ങളുടെ ശരീരത്തിലും ആരോഗ്യനിലയിലും പ്രകടമായ വ്യത്യാസങ്ങളുണ്ടാകും. അവ എന്തൊക്കെയെന്ന് നോക്കാം… മധുരം ഇഷ്ടപ്പെടാത്തവർ വളരെ കുറവായിരിക്കും. എന്നാൽ അമിതമായ അളവിൽ മധുരം ഉപയോഗിക്കുന്നത് അത്ര നല്ലതല്ലെന്ന് പ്രത്യേകം പറയേണ്ടതില്ല. പഞ്ചസാരയുടെ അമിത ഉപഭോഗം ഇൻസുലിൻ പ്രതിരോധം, ടൈപ്പ് 2 പ്രമേഹം, ഹൃദയ രോഗങ്ങൾ, വാർദ്ധക്യം വേഗത്തിലാക്കുക എന്നീ പ്രശ്നങ്ങൾ വർദ്ധിപ്പിക്കും. അതിനാൽ, നിങ്ങളുടെ ഭക്ഷണത്തിൽ നിന്ന് പഞ്ചസാര ഒഴിവാക്കുന്നത് നല്ലൊരു ആശയമായിരിക്കും. എന്നാൽ ഇത് നിങ്ങളുടെ ശരീരത്തെ എങ്ങനെ ബാധിക്കും? പഞ്ചസാര […]