സംസ്ഥാനത്ത് ഇന്ന് 12,300 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം 1750, മലപ്പുറം 1689, പാലക്കാട് 1300, എറണാകുളം 1247, കൊല്ലം 1200, തൃശൂര്‍ 1055, ആലപ്പുഴ 1016, കോഴിക്കോട് 857, കോട്ടയം 577, കണ്ണൂര്‍ 558, കാസര്‍ഗോഡ് 341, പത്തനംതിട്ട 277, ഇടുക്കി 263, വയനാട് 170 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,345 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.77 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. […]
കോവിഡ്: ലക്ഷദ്വീപിൽ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചു
കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലക്ഷദ്വീപില്‍ ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചു. അഞ്ചു ദ്വീപുകളിലാണ് സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ച് കളക്ടര്‍ ഉത്തരവിറക്കിയത്. എന്നാൽ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, ഐഡികാര്‍ഡ് എന്നിവ ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ ജോലി സ്ഥലത്തെത്താനുള്ള അനുമതിയുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ലക്ഷദ്വീപിലെ കവരത്തി, മിനിക്കോയ്,കല്‍പെയ്‌നി, അമനി ദ്വീപുകളില്‍ കര്‍ഫ്യൂ തുടരുകയായിരുന്നു. ഈ ദ്വീപുകളിലടക്കം ജൂണ്‍ ഏഴ് വരെ സമ്പൂര്‍ണ്ണ അടച്ചിടലാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേ സമയം അഡ്മിനിസ്‌ട്രേറ്ററുടെ പരിഷ്‌കാര നടപടികള്‍ക്കെതിരെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് […]
കൊറോണ വൈറസ്; ഉണ്ടായതോ, ഉണ്ടാക്കിയതോ?

കോവിഡിനു കാരണമായ സാർസ്-കോവി-2 വൈറസ് ചൈനയിലെ പരീക്ഷണശാലയിൽനിന്ന് ചോർന്നതാണെന്ന സിദ്ധാന്തത്തിന് വീണ്ടും ജീവൻ വെച്ചിരിക്കുന്നു. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) വീണ്ടും അന്വേഷിക്കണമെന്ന് അമേരിക്കയും ബ്രിട്ടനും സംഘടനാംഗങ്ങളിൽ ചിലർതന്നെയും ആവശ്യപ്പെട്ടിരിക്കുന്നു. ഇക്കൊല്ലം ജനുവരിയിൽ ചൈന സന്ദർശിച്ച ഡബ്ല്യു.എച്ച്.ഒ. സംഘം അന്വേഷിച്ച് തള്ളിക്കളഞ്ഞതാണ് വൈറസ് മനുഷ്യനിർമിതിയാണെന്ന വാദം. ഇപ്പോൾ അതു വീണ്ടും പൊങ്ങിവരാനുള്ള കാരണമെന്താണ്? വിവാദം തുറന്ന റിപ്പോർട്ട് മേയ് 23-ന് ‘വോൾ സ്ട്രീറ്റ് ജേണൽ’ പഴയ ഒരു യു.എസ്. ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവിട്ടു. ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് […]
ഇന്ത്യയുടെ ജിഡിപിയില്‍ തകര്‍ച്ച; 40 വർഷത്തെ ഏറ്റവും മോശം വളർച്ച
2020-21 സാമ്പത്തിക വർഷം ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ഉണ്ടായത് കഴിഞ്ഞ 40 വർഷത്തെ ഏറ്റവും മോശം വളർച്ച. കഴിഞ്ഞ സാമ്പത്തിക വർഷം ജിഡിപി വളർച്ച നെഗറ്റീവ് 7.1 ശതമാനമായി കുത്തനെ കുറഞ്ഞു. കോവിഡും, ലോക്ഡൗണും സൃഷ്ടിച്ച പ്രതിസന്ധിയാണ് സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിച്ചത്. എന്നാൽ സാമ്പത്തിക വർഷത്തിലെ അവസാന പാദമായ ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ജിഡിപി വളർച്ച 1.6 ശതമാനമായി ഉയർന്നു. നിർമ്മാണമേഖലയിലെ പുരോഗതിയാണ് അവസാനപാദത്തിൽ ഗുണകരമായത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസാണ് അന്തിമകണക്ക് പുറത്തുവിട്ടത്.
മലയാളിയുടെ സ്വന്തം മാധവിക്കുട്ടി – മിനിസുരേഷ്

പെൺമയുടെ രസതന്ത്രങ്ങളെ അക്ഷരങ്ങളിലൂടെ പകർന്ന് സാഹിത്യലോകത്തു വിസ്മയങ്ങൾ സൃഷ്ടിച്ച എഴുത്തുകാരിയാണു മാധവിക്കുട്ടി. മരണാനന്തരവും അവരുടെ ഓരോ രചനയും നിത്യയൗവ്വനത്തോടെ പൂത്തുലഞ്ഞു നിൽക്കുന്നു. മലയാളിക്ക് ഇന്നും ഈ പ്രണയ രാജകുമാരിയുടെ വചനങ്ങൾ ഇല്ലാതെ പ്രണയത്തെക്കുറിച്ചു നിർവചിക്കാനാവില്ല.ആത്മാവിഷ്കാരം സാക്ഷ്യം വഹിക്കുന്ന രചനകളിലൂടെ പല ആദർശ ജീവിതങ്ങളുടെയും കാപട്യങ്ങൾ അവർ തുറന്നു കാട്ടി. സ്ത്രീകളുടെ ലൈംഗിക അവകാശങ്ങളേയും, അഭിലാഷങ്ങളേയും കുറിച്ച് ഭാവനയിൽ വിരിഞ്ഞ കഥകളിലൂടെ ധൈര്യത്തോടെ എഴുതുവാൻ തുടങ്ങിയപ്പോൾ അവയെല്ലാം പലപ്പോഴും അവരുടെ സ്വകാര്യ ജീവിതാനുഭവങ്ങളാണെന്നു തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. പ്രശസ്ത കവയിത്രി ബാലാമണിയമ്മയുടെയും, […]
നിളയൊഴുകുന്നു കവിത:ദീപശ്രീ – ദീപശ്രീ അജയൻ

നിളയൊഴുകുന്നു – എൻ പുഴയൊഴുകുന്നു. നീർച്ചാലു മാത്രമായ് , ഇന്നൊരു നീർച്ചാലുമാത്രമായ് . ഓർത്തെടുക്കട്ടെ, ഞാനെൻ പഴയ കാലം (നീളയൊഴുകുന്നു…) നിളയുടെ മനം നിറയുന്ന കാലം…. നുര നുരയായ് നുരയൊഴുകും കാലം. നിള നിറഞ്ഞൊഴുകുന്ന കാലം, ആളുകളോടിയൊളിക്കും കാലം, മഴ പെയ്തു തിമിർക്കും കാലം, ഭീതിയുതിർത്തൊരു കാലം, പുഴയൊഴുകും കാലം.. എൻ , നിളയൊഴുകും കാലം.. (നിളയൊഴുകുന്നു) ( എന്നാൽ, ഇന്ന്! ) “നിളയൊഴുകാത്തൊരു കാലം കിണറിലെ വെള്ളം വറ്റിയ കാലം ….. ഭൂജലമില്ലാതായൊരു കാലം, ഭീതിയുതിർക്കും […]
ഇമ്മിണി ബല്യ സാകിത്യം – സന്ധ്യാ ജയേഷ് പുളിമാത്ത്

“അറിഞ്ഞോ ബീവാത്തൂ ? നമ്മുടെ സുമിത്ര കഥയെഴുതി “. വേലിക്കരുകിൽ നിന്ന് ആടിന് തീറ്റകൊടുത്തുകൊണ്ടിരുന്ന ബീവാത്തു അന്തംവിട്ടുപോയി. “കതയോ? എന്ത് കത? “അറിഞ്ഞൂടാ… സുമിത്ര കഥയെഴുതിയെന്ന് തെക്കേലെ ലീലാമ്മയാ പറഞ്ഞത്. “മാധവി അറിഞ്ഞത് വെളിപ്പെടുത്തി. “നീ വാ… ഞമ്മക്ക് ലീലാമ്മയോട് ചോതിക്കാം “. മോളേ.. പാത്തൂ… നീ.. യീ ആടിനെ നോക്കിക്കോണം അഴിഞ്ഞോണ്ട് പോയാ പിടിച്ചാ കിട്ടൂല “. ബീവാത്തു വീട്ടിനകത്തേയ്ക്ക് നോക്കി പാത്തൂന് നിർദ്ദേശം കൊടുത്ത് മുൻപേ നടന്നു… ലീലാമ്മയുടെ വീട്ടിൽ ഒരു “കുടുംബശ്രീക്ക് “ഉള്ള […]
മൈക്രോസോഫ്റ്റ് മുന്നറിയിപ്പ്: യുഎസിൽ വീണ്ടും റഷ്യയുടെ വൻ സൈബർ ആക്രമണം
സാൻ ഫ്രാൻസിസ്കോ ∙ യുഎസിൽ വീണ്ടും റഷ്യൻ ഇന്റലിജൻസ് വൃത്തങ്ങളുടെ പിന്തുണയുള്ള ‘നൊബീലിയം’ എന്ന ഹാക്കിങ് കൂട്ടായ്മ വൻ സൈബർ ആക്രമണം നടത്തിയതായി മൈക്രോസോഫ്റ്റ് വെളിപ്പെടുത്തി. കഴിഞ്ഞ വർഷം യുഎസിനെ ഞെട്ടിച്ച ‘സോളർ വിൻഡ്സ്’ എന്ന സൈബർ ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവരാണ് നൊബീലിയം. വിദേശ സഹായം നൽകുന്നതിനായി പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനമായ യുഎസ് എയ്ഡ് ഫോർ ഇന്റർനാഷനൽ ഡവലപ്മെന്റിന്റെ ഇമെയിൽ സംവിധാനത്തിൽ കടന്നുകയറിയ ഹാക്കർമാർ അതിൽ നിന്നു 150 സ്ഥാപനങ്ങളിലെ മൂവായിരത്തിലധികം പേർക്ക് വൈറസ് ബന്ധിപ്പിച്ച ഇമെയിലുകൾ […]
11 രാജ്യങ്ങളിൽ നിന്ന് നേരിട്ട് പ്രവേശിക്കുന്നതിനുള്ള വിലക്ക് നീക്കി സൗദി
യുഎഇ അടക്കം 11 രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിനുള്ള വിലക്ക് നീക്കി. ഇന്ത്യയടക്കം ഒൻപതുരാജ്യങ്ങളിൽ നിന്ന് നേരിട്ട് പ്രവേശിക്കുന്നതിനുള്ള വിലക്ക് തുടരും. യുഎഇ, അമേരിക്ക, ബ്രിട്ടൺ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, അയർലൻഡ്. പോർച്ചുഗൽ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് നേരിട്ട് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കുന്നതായി സൗദി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഈ രാജ്യങ്ങളിൽ നിന്ന് വരുന്നവർ ഒരാഴ്ച ക്വാറൻറീനിൽ കഴിയണമെന്നാണ് നിർദേശം. ഇതോടെ സൗദിയിലേക്ക് പോകാനായി യുഎഇയിലെത്തി കുടുങ്ങിക്കിടക്കുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാർക്ക് യാത്രയ്ക്കുള്ള വഴിയൊരുങ്ങി. […]