കോവിഡ് അനാഥരാക്കിയ കുട്ടികള്‍ക്ക് 10 ലക്ഷം; കേന്ദ്രപാക്കേജ് ഇങ്ങനെ
കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് കേന്ദ്രസർക്കാർ പാക്കേജ് പ്രഖ്യാപിച്ചു. 10 ലക്ഷം രൂപ വീതം ബാങ്കില്‍ നിക്ഷേപിക്കും. 23 വയസാകുമ്പോള്‍ പിന്‍വലിക്കാം. കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് 18 വയസുമുതല്‍ സ്റ്റൈപന്‍ഡ് നൽകും. 5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്. 18 വയസുവരെ പ്രീമിയം പിഎം കെയേഴ്സ് ഫണ്ടില്‍ നിന്ന്. വിദ്യാഭ്യാസം സൗജന്യം. കേന്ദ്രീയ വിദ്യാലയം, സൈനിക, നവോദയ സ്കൂളുകളില്‍ പ്രവേശനം നൽകും.
രാജ്യം ഓക്സിജന്‍ ക്ഷാമത്തെ സംയമനത്തോടെ നേരിട്ടു; മന്‍ കി ബാത്തില്‍ മോദി
ഇന്ത്യയുടെ ചരിത്രത്തില്‍ 100 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ പ്രതിസന്ധിയാണ് കോവിഡെന്ന് മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി. സര്‍വശക്തിയുമെടുത്ത് നേരിടുകയാണ്. ഇതിനൊപ്പം തന്നെ പ്രകൃതി ദുരന്തങ്ങളേയും നേരിടുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കര, വ്യോമ, നാവിക സേനകളുടെ സേവനം അതുല്യമാണ്. ഓക്സിജന്‍ ദൗര്‍ലഭ്യം സംയമനത്തോടെ രാജ്യം കൈകാര്യം ചെയ്തുവെന്നും മന്‍ കി ബാത്തില്‍ അദ്ദേഹം പറഞ്ഞു.
വയലാര്‍ രാമവര്‍മ്മയുടെ മകള്‍ സിന്ധു അന്തരിച്ചു
_ചാലക്കുടി: വയലാർ രാമവർമ്മയുടെ ഇളയ മകൾ സിന്ധു (53) കോവിഡ് ബാധിച്ചു മരിച്ചു._ _സംസ്കാരം ഇന്ന് (30-05-2021-ഞായർ) ഉച്ചകഴിഞ്ഞ് നടക്കും._ _ചാലക്കുടി പാലസ് റോഡിൽ ലായത്തിൽ മഠം കൃഷ്ണകുമാറിന്റെ ഭാര്യയാണ്._ _മകൾ : മീനാക്ഷി (ഗവേഷണ വിദ്യാർത്ഥി)._ _ശ്വാസതടസ്സം നേരിട്ടതിനെത്തുടർന്ന് ഇന്നലെ രാത്രിയിലാണ് സിന്ധുവിനെ പാലക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്._ _ചാലക്കുടിയിൽ താമസിക്കുന്ന സിന്ധു വൈദ്യപരിശോധനയുമായി ബന്ധപ്പെട്ടാണ് ഒരാഴ്ച മുമ്പ് പാലക്കാട് എത്തിയത്._ _ദീർഘ കാലമായി അർബുദം ബാധിച്ചു ചികിത്സയിൽ ആയിരുന്നു._ _മരണശേഷം നടന്ന പരിശോധനയിലാണ് കോവിഡ് […]
സംസ്ഥാനത്ത് ഇന്ന് 19,894 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 186 മരണം

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 19,894 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3015, തിരുവനന്തപുരം 2423, തൃശൂര്‍ 2034, എറണാകുളം 1977, പാലക്കാട് 1970, കൊല്ലം 1841, ആലപ്പുഴ 1530, കോഴിക്കോട് 1306, കണ്ണൂര്‍ 991, കോട്ടയം 834, ഇടുക്കി 675, കാസര്‍ഗോഡ് 532, പത്തനംതിട്ട 517, വയനാട് 249 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,537 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.97 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]
രണ്ടു കണ്ണുകൾ – സിന്ദുമോൾ തോമസ്

എനിക്ക് രണ്ടു കണ്ണുകൾ ഉണ്ട് ഒന്നാമത്തെ കണ്ണുകൊണ്ട് ഞാൻ നേരെ നോക്കുന്നു ഞാൻ ഭാവി കാണുന്നു ചിലപ്പോഴൊക്കെ ശാന്തമായ താഴ് വരപോലെയും മറ്റുചിലപ്പോൾ കാറ്റും കോളും നിറഞ്ഞ ചുഴികളും മലരികളുമുള്ള കടൽ പോലെയും കാണപ്പെടുന്ന ഭാവി എന്നിരുന്നാലും ഭാവിയെക്കുറിച്ചു ഞാൻ സ്വപ്‌നങ്ങൾ നെയ്യുന്നു സ്വപ്നങ്ങൾക്ക് പ്രിയപ്പെട്ട നിറങ്ങൾ നൽകുന്നു രൂപവും വലുപ്പവും സങ്കൽപ്പിക്കുന്നു നോക്കി നിൽക്കെ എന്റെ സ്വപ്നങ്ങളെ കടപുഴക്കി ഒരു ചുഴലിക്കാറ്റ് വീശുന്നു ഞാനതിനു വിധിയെന്നു പേര് വിളിക്കുന്നു എന്റെ രണ്ടാമത്തെ കണ്ണുകൊണ്ട് ഞാൻ പിന്നിലേക്ക് […]
അടുക്കളശ്രീപോതി – കാവ്യ ഭാസ്ക്കർ

പുലരിപ്പെണ്ണ് കതകേ തട്ട്യാ വീട്ടിലെപെണ്ണ് ചട പടേ …യൊരുങ്ങും. അടുക്കള പോതിക്ക് വിളക്ക് വെച്ച് വീട്ടിലെ വയറോളെ പോറ്റാൻ മുക്കല്ലടുപ്പിൽഅന്നം വേവും. വെട്ടിത്തിളക്കണ വെള്ളത്തിൽ ഒരീസത്തെ മുഴ്വൻ ഉന്മേഷമൂറ്റിപ്പൊടിയിടും. ചായക്കോപ്പേൽ ആവിപാറിച്ച് തിണ്ണേലെ തേവന് ദക്ഷിണ വെക്കും. വെന്തും നീറിം പുകഞ്ഞും മരിക്കാൻ അടുക്കളക്കൊട്ടേൽ ആരൊക്കെയോ കാണും. ചൂടു കല്ലിൽ പൊള്ളി മൊരിഞ്ഞ് പരന്ന് കുറേയെണ്ണം പാത്രത്തിലടുങ്ങും. പൊള്ളിത്തടിച്ച് മേടേലെ മാമനെ പോലെ ചില ആളോള് നുറുങ്ങി തവിടുപൊടി – യാവാൻനിക്കും. ചില കൂട്ടര് അമ്മിക്കല്ലിൽ ചതഞ്ഞരയും […]
പുനർജ്ജനികൾ – യു.ജി.രാജൻ.

നിറുത്തുക നരാധമാ നിറുത്തുക നരബലി പരക്കുന്നു നിണമണം, വെറുപ്പിൻ്റെ കണങ്ങളും…! നിൻ്റെ ശപിക്കപ്പെട്ട ആവനാഴിയിൽ ഒടുങ്ങുന്നില്ലല്ലോ പകയുടെ പാഷാണബാണങ്ങൾ! നിൻ്റെ വിഷമുനകൾ പ്രപഞ്ചത്തിൻ്റെ പഞ്ചേന്ദ്രിയങ്ങളും ചീന്തിയെറിയുന്നു! പെരുമഴയായി പെയ്യുന്ന തീയമ്പുകൾ ഗാസയെ ചുട്ടെടുക്കുന്നു: ഒരു മാൻപേട ഘോരമായ കാട്ടുതീയിൽ അകപ്പെട്ടിരിക്കുന്നു! അതിൻ്റെ ദീനരോദനങ്ങൾ ചാട്ടുളി പോലെ നെഞ്ചകം തകർത്തെറിയുന്നു! മനം തകർന്ന മാതാവിനെപ്പോൽ കനം തൂങ്ങി നില്ക്കുന്നു മാനം: രണ്ടു മക്കൾ കലഹിക്കെ ആർക്കൊപ്പം നില്ക്കുവാ,നല്ലേ?! ഇവിടെയുമുണ്ട് , നൊന്തുവെന്ത മനവുമായ് ഒരമ്മ. എവിടെ കലഹം നടന്നാലും […]
യൂറോപ്പിലെ 12–15 വയസ്സുകാർക്ക് വാക്സീൻ
ബർലിൻ ∙ യൂറോപ്പിൽ 12നും 15നും ഇടയിൽ പ്രായമുള്ളവർക്കു ഫൈസർ നിർമിത വാക്സീൻ നൽകാമെന്നു യൂറോപ്യൻ മെഡിസിൻസ് ഏജൻസി (ഇഎംഎ) ശുപാർശ ചെയ്തു. ഇതിനു യൂറോപ്യൻ യൂണിയൻ കൂടി അനുമതി നൽകിയാൽ വിവിധ രാജ്യങ്ങൾക്കു തീരുമാനമെടുക്കാം. 12–15 വയസ്സുകാർക്കു വാക്സീൻ നൽകാൻ കഴിഞ്ഞ മാസം യുഎസും കാനഡയും തീരുമാനിച്ചിരുന്നു. യുഎസിൽ 2,000 കുട്ടികളിൽ നടത്തിയ ട്രയലിൽ സുരക്ഷിതമെന്നു കണ്ടതിന്റെ അടിസ്ഥാനത്തിലാണു കുട്ടികളിൽ കുത്തിവയ്ക്കാൻ ശുപാർശ ചെയ്തത്. കഴിഞ്ഞ ഡിസംബറിലാണു 16 വയസ്സിനു മുകളിലുള്ളവർക്കു ഫൈസർ വാക്സീൻ നൽകാൻ […]
ഇസ്രയേൽ– ഹമാസ് സംഘർഷം: യുദ്ധക്കുറ്റങ്ങൾ യുഎൻ അന്വേഷിക്കും

ജനീവ ∙ 11 ദിവസം നീണ്ട ഇസ്രയേൽ– ഹമാസ് സംഘർഷത്തിലെ യുദ്ധക്കുറ്റങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്താൻ ഐക്യരാഷ്ട്ര സംഘടന മനുഷ്യാവകാശ കൗൺസിൽ (യുഎൻഎച്ച്ആർസി) തീരുമാനിച്ചു. കമ്മിഷനെ നിയോഗിക്കാനുള്ള പ്രമേയത്തെ 24 രാജ്യങ്ങൾ അനുകൂലിച്ചപ്പോൾ 9 രാജ്യങ്ങൾ എതിർത്തു. ഇന്ത്യ അടക്കം 14 രാജ്യങ്ങൾ വിട്ടുനിന്നു. ഇസ്രയേൽ– പലസ്തീൻ സംഘർഷം ചർച്ച ചെയ്യാൻ യുഎൻഎച്ച്ആർസി ആസ്ഥാനത്തു ചേർന്ന പ്രത്യേക സമ്മേളനത്തിൽ പാക്കിസ്ഥാനാണ് ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ ഓപ്പറേഷനു (ഒഐസി) വേണ്ടി പ്രമേയം അവതരിപ്പിച്ചത്. അന്വേഷണത്തെ അനുകൂലിച്ച രാജ്യങ്ങളിൽ […]
വിലകൂടി ഇന്നും: തിരുവനന്തപുരത്ത് പെട്രോള്‍ വില 96 നടുത്ത്
ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനോടകം സെഞ്ചുറി കടന്ന പെട്രോള്‍ വില സംസ്ഥാനത്തും 100 ലേക്ക് കുതിക്കുന്നു. പെട്രോളിന് ഇന്ന് 26 പൈസയും ഡീസലിന് 29 പൈസയും വര്‍ദ്ധിപ്പിച്ചു. ഒരു മാസത്തിനിടെ പതിനഞ്ചാം തവണയാണ് ഇന്ധനിവിലയില്‍ വര്‍ധനവുണ്ടാകുന്നത്. പെട്രോളിന് ‘മികച്ച പിന്തുണയുമായി’ തൊട്ടുപിന്നാലെ ഡീസല്‍ വിലയും കുതിച്ചുകയറുന്നുണ്ട്. തിരുവനന്തപുരത്ത് പെട്രോളിന് 95.92 രൂപയും ഡീസലിന് 91.23 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ 95.04 രൂപ പെട്രോളിനും ഡീസലിന് 89.46 രൂപയുമാണ് ഇന്നത്തെ വില.