70072–ാം നമ്പർ തടവുകാരിക്ക് പാപ്പയുടെ ആദരം

വത്തിക്കാൻ സിറ്റി ∙ നാത്‌സി തടങ്കൽ പളയത്തിൽ കഴിയേണ്ടിവന്ന 70072–ാം നമ്പർ തടവുകാരിയെ ആശ്ലേഷിച്ച് ഫ്രാൻസിസ് മാർപാപ്പ. ഈ നമ്പർ പതിപ്പിച്ചിരുന്ന ലിഡിയ മക്സിമോവിസിന്റെ (80) കയ്യിലെ മുദ്രയിൽ മാർപാപ്പ ചുംബിച്ചു. മൂന്നാം വയസ്സിൽ 1943ൽ ആണ് ലിഡിയയെ കുടുംബത്തോടൊപ്പം ബെലാറസിൽ നിന്ന് ജർമനിയുടെ അധീനതയിലായിരുന്ന പോളണ്ടിലെ പാളയത്തിലേക്കു കൊണ്ടുപോയത്. കുട്ടികളുടെ ബാരക്കിലായിരുന്നു ലിഡിയ. വൈദ്യപരീക്ഷണങ്ങൾക്കായാണ് കുട്ടികളെ ഉപയോഗിച്ചി‌രുന്നത്. 1945 ൽ മോചനം ലഭിച്ചപ്പോൾ 70071–ാം നമ്പർ തടവുകാരിയായ അമ്മ മരിച്ചെന്നാണു കരുതിയത്. അതുകൊണ്ട്, പാളയത്തിൽ നിന്ന് […]

ലോക്ഡൗണ്‍ നീളും? അവസാനിക്കാറായെന്ന് പറയാനാവില്ലെന്ന് മുഖ്യമന്ത്രി

ഇപ്പോഴത്തെ സാഹചര്യത്തില്‍ ലോക്ഡൗണ്‍ അവസാനിക്കാറായെന്ന് പറയാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജീവസന്ധാരണത്തിന് ആവശ്യമായ മേഖലകള്‍ തുറക്കുന്നതിന് പ്രാമുഖ്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ വിലകൂട്ടി വിറ്റാല്‍ കട അടച്ചുപൂട്ടുമെന്നും മുഖ്യമന്ത്രി. ഗുണനിലവാരമില്ലാത്ത പള്‍സ് ഓക്സിമീറ്ററുകള്‍ വാങ്ങരുത്. മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ പട്ടികയിലുള്ള കമ്പനികളുടെ ഉല്‍പ്പന്നം വാങ്ങാം. പള്‍സ് ഓക്സിമീറ്റര്‍ കമ്പനികളുടെ പട്ടിക സര്‍ക്കാര്‍ ഉടന്‍ പരസ്യപ്പെടുത്തും. രോഗികളെക്കാള്‍ കൂടുതലാളുകള്‍ രോഗമുക്തരാകുന്നത് ആശ്വാസകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആശുപത്രികളിലെ തിരക്ക് കുറയാന്‍ കുറച്ചുനാളുകള്‍ കൂടി വേണ്ടിവരും. […]

‘സ്കൂള്‍ പ്രവേശനോല്‍സവം വെര്‍ച്വൽ; മുഖ്യമന്ത്രിയും ജനപ്രതിനിധികളും ആശംസ നേരും’

സ്കൂള്‍ പ്രവേശനോല്‍സവം വെര്‍ച്വലായി നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ജനപ്രതിനിധികളും ആശംസ നേരും. സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ ഒന്നിന് തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളില്‍ നടക്കും. കഴിഞ്ഞവര്‍ഷത്തെ ക്ലാസുകള്‍ ആവര്‍ത്തിക്കാതെ ഭേദഗതി വരുത്തും. ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ മൂല്യനിര്‍ണയം ജൂണ്‍ ഒന്നുമുതല്‍ 19 വരെയായിരിക്കും. എസ്എസ്എല്‍സി പ്രാക്ടിക്കല്‍ ജൂണ്‍ 21 മുതല്‍ ജൂലൈ ഏഴുവരെ. എസ്എസ്‍എല്‍സി മൂല്യനിര്‍ണയം ജൂണ്‍ ഏഴുമുതല്‍ 25 വരെ.

സംസ്ഥാനത്ത് ഇന്ന് 24,166 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി കുറയുന്നു; ഇന്ന് 17.87%; 181 മരണം

തിരുവനന്തപുരം∙ കേരളത്തില്‍ ഇന്ന് 24,166 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 4212 തിരുവനന്തപുരം 3210 എറണാകുളം 2779 പാലക്കാട് 2592 കൊല്ലം 2111 തൃശൂര്‍ 1938 ആലപ്പുഴ 1591 കോഴിക്കോട് 1521 കണ്ണൂര്‍ 1023 കോട്ടയം 919 പത്തനംതിട്ട 800 കാസര്‍കോട് 584 ഇടുക്കി 571 വയനാട് 315 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,35,232 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.87 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ […]

5 വര്‍ഷം കൊണ്ട് 20000 കോടിയുടെ റോഡുകളും പാലങ്ങളും: മന്ത്രി റിയാസ്

അ‍ഞ്ച് വര്‍ഷം കൊണ്ട് 20000 കോടി രൂപയുടെ റോഡുകളും പാലങ്ങളും വരുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. മലയോരഹൈവേയിലേക്ക് എല്ലാ ജില്ലകളില്‍ നിന്നും കണക്ടിവിറ്റി ഉറപ്പാക്കും. മലയോരഹൈവേയുടെ എല്ലാ റീച്ചുകളും അടിയന്തരപ്രാധാന്യത്തോടെ പൂര്‍ത്തിയാക്കും. 3 വര്‍ഷത്തിനകം 65 പാലങ്ങള്‍ പൂര്‍ത്തീകരിക്കും. കണക്ടിവിറ്റിയില്‍ വന്‍ കുതിപ്പുണ്ടാകുമെന്നും മന്ത്രി റഞ്ഞു. മന്ത്രി ജി. സുധാകരന്‍ കഴിഞ്ഞ അഞ്ചുവർഷം നടപ്പാക്കിയത് എൽഡിഎഫ് നയമാണ്. പിഡബ്ല്യുഡി പദ്ധതികളുടെ തുടര്‍ച്ചയെക്കുറിച്ച് ജി.സുധാകരനുമായി നേരിട്ട് ചര്‍ച്ച നടത്തുെമന്നും പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. 2025നകം 20 ലക്ഷം […]

മുത്തശ്ശിയുടെ ഗദ്ഗദങ്ങള്‍ – സിസിലി ജോര്‍ജ് (ഇംഗ്ലണ്ട്)

എണ്ണക്കിണ്ണം മേല്‍ക്കരയില്‍ വച്ച് മെല്ലെമെല്ലെ ഒതുക്കുകളിറങ്ങി. വെള്ളത്തിന് പച്ച നിറം ഇന്നലത്തേക്കാള്‍ കൂടിയിട്ടണ്ട്. ഒരുകുമ്പിള്‍ കയ്യില്‍ കോരിയെടുത്ത് മൂക്കില്‍ ചേര്‍ത്ത് പിടിച്ചു. വെള്ളത്തിനല്പം നാറ്റം കൂടിയുണ്ട്. ‘കുളി മുടങ്ങീലോ… വെള്ളം ചീത്ത്യായീയ്ക്കണൂ… കുളി ഇനി കുളിമുറീലാവാം…’چ മനസ്സ് മടുത്ത് ഇറങ്ങിയ ഒതുക്കുകല്ലുകള്‍ ചവിട്ടിക്കയറി എണ്ണക്കിണ്ണം കയ്യിലെടുത്ത് പുറം തിരിഞ്ഞപ്പോള്‍ നീലിമ പടിക്കെട്ടുകള്‍ എടുത്തുചാടി വരുന്നു. അമ്മൂമ്മ കുളിച്ചില്ലേ? വെള്ളം ചീത്ത്യായീരിക്കണൂ… നാറ്റം! ഇനീപ്പൊ എന്താ ചെയ്യ്യാ… ആ… കുളി ഇനി വീട്ടില്. നീ വാ… ഇവിടിരിക്ക്… അമ്മൂമ്മ […]

ബോട്സ്വാന മനുഷ്യകുലത്തിന്റെ മാതൃരാജ്യം – ലീലാമ്മ തോമസ് (ആഫ്രിക്ക)

പ്രകൃതി അണിയിച്ചൊരുക്കിയ ബോട്സ്വാന. ഏതുയാത്രക്കും ഒരുതുടക്കമുണ്ട്. എന്നാൽ ഭൂമി എന്നുമെന്നെ കൊതിപ്പിച്ചിട്ടുണ്ട്.അതാണ് ബോട്സ്വാനയെപ്പറ്റികൂടുതൽ അറിയാനുള്ള അതുല്യ അവസരം എനിക്ക്ലഭിച്ചത്. .പൊന്നുതമ്പുരാൻ അണിയിച്ചൊരുക്കിട്ടും മതിവരാതെ പിന്നെപ്രകൃതിയും അണിയിച്ചു സുന്ദരിയാക്കി ഈ ബോട്സ്വാനയെ, അപ്പോൾ ഈ ഉപ്പു മരുഭൂമിക്കു വേറിട്ട അഴകുണ്ടായി.. കുലമഹിമയുള്ളതും അല്ലാത്തതുമായ ഒരുപാടുകാട്ടുചെടികൾ വീടിന്റെ തിരുമുറ്റം കയ്യടക്കി.. അതാണ് ബോട്സ്വാനയെന്ന ഉപ്പുമരുഭൂമിലോകമഹാരാജ്യത്തിന്റെ തറവാടതു. ആഫ്രിക്കൻഭൂഖണ്ഡത്തിൽ ബോട്സ്വാനയെന്ന രാജ്യം ആഫ്രിക്കക്കൊരു മാതൃകയാണ്. മിക്കആളുകളും ആഫ്രിക്കയെന്നു കേട്ടാൽ പിടിച്ചുപറിയും കലഹങ്ങളുംദാരിദ്ര്യവുമു ള്ളനാടാണന്നു കരുതും. നമ്മുടെ പിതാക്കന്മാരുടെ ഉത്ഭവ സ്ഥലമെന്നു ലോകംവെളിപ്പെടുത്തി. […]

തൊഴിലില്ലായ്മയ്‌ക്കെതിരെ ഒമാനില്‍ വ്യാപക പ്രതിഷേധം; 32,000 പേര്‍ക്ക് ജോലി നല്‍കുമെന്ന് സര്‍ക്കാര്‍

യുവാക്കള്‍ രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്താണെന്നും അവരുടെ ആവശ്യങ്ങള്‍ക്ക് ചെവി കൊടുക്കുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും സുല്‍ത്താന്‍ ഹൈത്തം ബിന്‍ താരീഖ് അല്‍ സെയ്ദ് അറിയിച്ചു മസ്‌ക്കറ്റ്: തൊഴില്ലായ്മയ്ക്കും സാമ്പത്തിക തകര്‍ച്ചയ്ക്കുമെതിരേ പ്രതിഷേധിക്കാന്‍ തെരുവിലിറങ്ങി ഒമാനികള്‍. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഒമാനിന്റെ വിവിധ പ്രദേശങ്ങളില്‍ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്. സൊഹാര്‍, റുസ്താഖ്, നിസ്‌വ, സൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങളുടെ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. […]

കോവിഷീൽഡ് അവിടെ അസ്ട്രാസെനക; പേരിൽ കുരുങ്ങി പ്രവാസികൾ

അബുദാബി ∙ ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ ഇന്ത്യയിൽ നിർമിക്കുന്ന കോവിഡ് വാക്സീന്റെ വ്യത്യസ്ത പേരുകൾ പ്രവാസികൾക്കു വിനയാകുന്നു. ഇന്ത്യയിൽ കോവിഷീൽഡ് എന്നും വിദേശത്ത് അസ്ട്രാസെനക എന്നും അറിയപ്പെടുന്ന വാക്സീൻ എടുത്തവർക്കാണു പ്രതിസന്ധി. സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഒമാൻ രാജ്യങ്ങളിൽ അസ്ട്രാസെനക എന്ന പേരിലാണു വാക്സീൻ റജിസ്റ്റർ ചെയ്തിരിക്കുന്നത്. കോവിഷീൽഡ് ഈ രാജ്യങ്ങളുടെ അംഗീകൃത പട്ടികയിലില്ല. അസ്ട്രാസെനക വാക്സീൻ 2 ഡോസ് എടുത്തവർക്കും ഒരു ഡോസ് എടുത്ത് 14 ദിവസം പിന്നിട്ടവർക്കുമാണ് സൗദി ഉൾപ്പെടെ […]

ഭക്ഷണക്കിറ്റ് ഹിറ്റായി; മലയാളിയെ വിരുന്നിന് ക്ഷണിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി

തൃശ്ശൂർ:കഴിഞ്ഞ വർഷം മാർച്ച് ആദ്യം പ്രഭു നടരാജൻ എന്ന മലയാളി ഇംഗ്ലണ്ടിലേക്ക് ചേക്കേറിയത് മെച്ചപ്പെട്ട ജോലി തേടിയാണ്. അവിടെയെത്തി പത്താംനാൾ ലോക് ഡൗൺ ആരംഭിച്ചു. ജോലിപ്രതീക്ഷ അസ്തമിച്ചെങ്കിലും ആ ലോക്ഡൗൺ പ്രഭുവിന്റെ ജീവിതം മാറ്റിമറിച്ചു. കോവിഡ്കാല സേവനത്തിലൂടെ ഈ 34-കാരൻ ഇപ്പോൾ അവിടെ താരമാണ്. നേടിയത് നാല് പുരസ്കാരങ്ങൾ. ഒപ്പം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനോടൊപ്പം അത്താഴവിരുന്നിനുള്ള ക്ഷണവും. ഒാക്‌സ്‌ഫോർഡ് മെയിൽ എന്ന മാധ്യമസ്ഥാപനം നടത്തിയ മേൻ ഓഫ് ദ ഇയർ എന്ന നോമിനേഷൻ പരിപാടിയിൽ ഒന്നാമതെത്തിയതാണ് […]