സൗജന്യവാക്‌സിന്‍ ഉറപ്പാക്കും, വാഗ്ദാനങ്ങള്‍ നടപ്പാക്കും-നയപ്രഖ്യാപനം

തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം I ആരംഭിച്ചു. ഒമ്പതുമണിയോടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലെത്തി. സ്പീക്കര്‍ എം.ബി. രാജേഷും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും മുന്‍സര്‍ക്കാര്‍ തുടങ്ങിയ പദ്ധതികള്‍ തുടരുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. ക്ഷേമ വികസന പദ്ധതികള്‍ നിലനിര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരും. മരണനിരക്ക് നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിഞ്ഞു. ജനാധിപത്യം മതനിരപേക്ഷത […]

അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.

താമരശ്ശേരി: പുതുപ്പാടി : ഗ്രാമപഞ്ചായത്തിലെ ഇരുനൂറോളം അതിഥി തൊഴിലാളികൾക്ക് തൊഴിൽ വകുപ്പിന്റെ സഹായത്തോടെ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.ഗ്രാമപഞ്ചാണത്ത് പ്രസിഡന്റ് അഡ്വ. ആയിഷക്കുട്ടി സുൽത്താൻ തൊഴിലാളികൾക്ക് ഭക്ഷ്യകിറ്റ് നൽകി ഉദ്ഘാടനം ചെയ്തു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു തോമസ്,മെമ്പർമാരായ റംല അസീസ്,.ഷിൻജോ സെബാസ്റ്റ്യൻ, മോളി ആൻ്റോ,താമരശ്ശേരി അസി. ലേബർ ഓഫീസർ കെ. കൃഷ്ണകുമാർ, ടി. ഇ. നിഷ, എം.ഫിറോസ് അലി എന്നിവർ പങ്കെടുത്തു..

സംസ്ഥാനത്ത് ഇന്ന് 22,318 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 22,318 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3938 തിരുവനന്തപുരം 2545 കൊല്ലം 2368 എറണാകുളം 2237 പാലക്കാട് 2038 തൃശൂര്‍ 1726 കോഴിക്കോട് 1697 ആലപ്പുഴ 1640 കോട്ടയം 1128 കണ്ണൂര്‍ 974 പത്തനംതിട്ട 728 കാസര്‍ഗോഡ് 534 ഇടുക്കി 501 വയനാട് 264 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,36,068 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.4 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]

ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; മലപ്പുറത്തിനു ബാധകമല്ല

ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഉത്തരവിറങ്ങി. മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍, കണ്ണടക്കടകള്‍ ഗ്യാസ് സര്‍വീസ് സെന്ററുകള്‍, കൃത്രിമ അവയവങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ ചൊവ്വയും ശനിയും തുറക്കാം. ശ്രവണ സഹായി വില്‍ക്കുകയും നന്നാക്കുകയും ചെയ്യുന്ന കടകളും ഈ ദിവസങ്ങളില്‍ തുറക്കാം. കയര്‍ നിര്‍മാണയന്ത്രങ്ങളും ചൊവ്വ, ശനി ദിവസങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി. മലപ്പുറം ഒഴികെയുള്ള ജില്ലകളിലാണ് ഇളവുകള്‍ .

മരിയാന എന്ന പോരാളി

മരിയാന എന്ന പോരാളി അർബുദം എന്ന രോഗത്തെ സ്വാധൈര്യം നേരിട്ട ധീര വനിതാ മുലകളില്ലാത്ത തന്റെ നെഞ്ച് അപമാനഭാരമില്ലാതെ ആൾക്കൂട്ടത്തിന് തുറന്നുകാട്ടിയവൾ… അർബുദത്തോട് പൊരുതി നേടിയ വിജയത്തിന്റെ അടയാളമാണ് തന്റെ നെഞ്ചിലെന്ന് ഉറക്കെ പറഞ്ഞവൾ… മാറിടം നീക്കം ചെയ്യാൻ വിധിക്കപ്പെട്ടവർ അപകർഷരാവേണ്ടതില്ലെന്ന് നെഞ്ചുവിരിച്ച് ഉറക്കെ പറഞ്ഞവൾ… മരിയാന, നീയാണ് നിശ്ചയദാർഢ്യത്തിന്റെ യഥാർത്ഥ സ്വരം… നീ ലോകത്തിന് മാതൃകയാണ്‌, നീയൊരു ലോകം തന്നെയാണ്… ഇതാണ് യഥാർത്ഥ ബോധവൽക്കരണം 💕 സ്വന്തം ശരീരത്തെ മാതൃകയാക്കി മരിയാന മില്‍വാര്‍ഡ് എന്ന 33-കാരിയുടെ […]

പി. കുഞ്ഞിരാമൻ നായർ – ജോയിഷ് ജോസ്

ഒക്കില്ലൊരിയ്ക്കലും മേലിലെനിയ്ക്കിനി ഈ കളിയച്ഛനോടൊത്തു കളിയ്ക്കുവാൻ ദുർമുഖം കാണേണ്ടെനി’ ക്കോതി ദേശികൻ ദുർമ്മൃതിഘോരാഗ്രഹണമാം ശാപമായ്! ക്രൂരമിടിത്തിയ്യിൽ വെന്തുപോയി; കേശ- ഭാരകിരീടമണിയേണ്ട മസ്തകം! (കളിയച്ഛൻ – പി. കുഞ്ഞിരാമൻ നായർ) കവിതയെ മാത്രം പ്രണയിച്ച്‌ അതിനുവേണ്ടി ജീവിതകാലം മുഴുവന്‍ അലഞ്ഞുതിരിഞ്ഞ മഹാപ്രതിഭ കവി പി.കുഞ്ഞിരാമന്‍നായര്‍ ജീവിതത്തോട് വിടചൊല്ലിപോയിട്ട് ഇന്നേക്ക് നാല്‍പ്പത്തിമൂന്ന് വര്‍ഷം തികയുന്നു. 1906 ഒക്ടോബര്‍ 25ന് കാഞ്ഞങ്ങാട്ട്, പുറവങ്കര കുഞ്ഞമ്പുനായരുടെയും കുഞ്ഞമ്മയമ്മയുടെയും മകനായാണ് പി. കുഞ്ഞിരാമന്‍ നായര്‍ ജനിച്ചത്. ചെറുപ്പത്തിലേ സംസ്‌കൃതം അഭ്യസിച്ച അദ്ദേഹം പതിനാലാം വയസില്‍ […]

കുഞ്ഞൻ – ബീന സോളമൻ

കാലങ്ങളേറെയായി കുഞ്ഞനിൽ വ്യകൃതികൾ ഭൂവിൽ വിളയാടി രസിക്കുന്നു…. രൂപമാറ്റങ്ങൾ അരങ്ങ് തകർക്കുന്നു വകഭേദങ്ങൾ കറുപ്പിൻ നിറമണിയുന്നു അഴലുകളേറി മനുജർ ഭ്രാന്തിൻ നിഴലിൽ… ഒറ്റപ്പെടുന്നു ,മുറിയ്ക്കുള്ളിൽ അടയ്ക്കപെടുന്നു….. വായുആവോളം ശ്വസിച്ചതാംവേളയിൽ ഓർത്തീല ശ്വസന വ്യവസ്ഥയിൻ വ്യാധിയെ…. രോഗികളേറുന്നു മരണമേറുന്നു ജീവിതങ്ങൾ ജീവനില്ലായവസ്ഥയായി…. അന്ത്യചുംബനങ്ങൾ ദൂരെകാഴ്ചയായ് എരിഞ്ഞടങ്ങുന്നു ചാരമായ് തീരുന്നു ….. ആകുലമേറി അസ്വസ്ഥരാകരുതേ ജീവന്നുടയവനിൽ സമർപ്പിച്ച് സന്തോഷരാവുക….. …………………. ബീന സോളമൻ

ഫീനിക്സ് – ഡോ. അജയ് നാരായണൻ

തോഴികളേ നമുക്കിനി പ്രണയത്തിലഭിരമിക്കാം കാല്പനീകലോകത്തിൽ വർണ്ണചിത്രങ്ങൾ മാത്രം രചിക്കാം… ചലച്ചിത്രാനുരാഗഗാനങ്ങൾ പാടി നക്ഷത്രങ്ങൾക്കു തീകൊളുത്താം പ്രണയമത്സ്യങ്ങളെ ചുറ്റിലും വിരിയിച്ചെടുക്കാം നീലാകാശങ്ങളിലവയ്ക്കു ചിറകൊരുക്കിപ്പറത്താം… ആകാശഗംഗയിലേക്ക് നമുക്കു ചേക്കേറാം മണ്ണിലേക്കൊരു മടക്കയാത്രയുമിനി വേണ്ട തോഴികളേ… ചുറ്റിലും കാണുന്ന കല്ലിലും മുള്ളിലും ഷെല്ലിലും തട്ടിമറിയരുതേ തൊട്ടാൽ കിനിയുന്ന ചോരയുടെ നിറവുമറിയരുതേ മാറിമാറിയുന്ന നിറങ്ങളിൽ തെളിയുന്ന കൊടിയും കോടിയും ചിലപ്പോൾ നിങ്ങളുടെ മുഖം മറച്ചേക്കാം ഗതിക്കിട്ടാപ്രേതമായ് നിങ്ങളലഞ്ഞേക്കാം… തോഴരേ നമുക്കിനി പ്രണയം മാത്രം രുചിക്കാം കാമനകളെ രചിക്കാം ഒന്നുമോർക്കാതെ ഋതുക്കളിൽ മരിച്ചുവീഴാം നിറങ്ങളില്ലാത്തൊരു […]

സമോവയിൽ പ്രതിസന്ധി: പാർലമെന്റ് പൂട്ടി; പുറത്ത് സത്യപ്രതിജ്ഞ ചെയ്ത് പ്രധാനമന്ത്രി

അപിയ ∙ രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയെന്ന ഖ്യാതിയുമായി അധികാരമേൽക്കാനെത്തിയപ്പോൾ പാർലമെന്റ് മന്ദിരത്തിന്റെ വാതിലുകൾ കൊട്ടിയടച്ചു; ഒടുവിൽ പുറത്തൊരുക്കിയ പന്തലിൽ സത്യപ്രതിജ്ഞ! അധികാര വടംവലി രൂക്ഷമായ ദക്ഷിണ പസിഫിക് ദ്വീപു സമൂഹത്തിലെ കൊച്ചുരാജ്യം സമോവയിലാണു നാടകീയ രംഗങ്ങൾ. തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ കക്ഷിയുടെ നേതാവായ ഫിയമി നയോമി മതാഫ(64)യാണ് സഹമന്ത്രിമാർക്കൊപ്പം പാ‍ർലമെന്റിനു പുറത്ത് അധികാരമേറ്റത്. 22 വർഷമായി ഭരണത്തിലിരുന്ന പ്രധാനമന്ത്രി ട്യുലേപ സൈലേലെ മലിയോലിഗോയ് (76) സ്ഥാനമൊഴിയാൻ വിസമ്മതിച്ചതാണു കാരണം. ചൈനയുടെ കടുത്ത വിമർശകയാണ് ഫിയമി നയോമി. […]